• English
  • Login / Register

Tata Harrierന്റെയും Safari Faceliftന്റെയും ഇന്ധനക്ഷമതയുടെ കണക്കുകൾ അറിയാം

<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്

  • 24 Views
  • ഒരു അഭിപ്രായം എഴുതുക

മുൻപത്തേതിന് സമാനമായ 2-ലിറ്റർ ഡീസൽ എഞ്ചിൻ തന്നെയാണ് ടാറ്റ ഇപ്പോഴും രണ്ട് SUV കളിലും വാഗ്ദാനം ചെയ്യുന്നത്. എന്നാൽ, അവയുടെ ഇന്ധനക്ഷമത കണക്കുകളിൽ ചെറിയ വർദ്ധനവ് ഉണ്ടായിട്ടുണ്ട്

Tata Harrier and Safari facelifts

  • ഹാരിയർ ഫെയ്‌സ്‌ലിഫ്റ്റ്  MT, AT എന്നിവയ്ക്ക് യഥാക്രമം 16.80kmpl, 14.60kmpl മൈലേജ് അവകാശപ്പെടുന്നു.

  • പുതിയ സഫാരിക്ക് 16.30kmpl (MT) ഉം 14.50kmpl (AT) ഉം റിട്ടേൺ നൽകാനാകുമെന്ന് ടാറ്റ പറയുന്നു.

  • അവയുടെ മൈലേജ് കണക്കുകൾ 0.45kmpl വരെ വർദ്ധിച്ചു; ഹാരിയർ ATയുടെ മൈലേജ് കണക്കിൽ മാറ്റമില്ല.

  • രണ്ട് SUV കളിലും 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, 7 എയർബാഗുകൾ, ADAS എന്നിവ പോലുള്ള സവിശേഷതകൾ പങ്കിടുന്നു.

  • രണ്ടും വരും ആഴ്ചകളിൽ വിൽപ്പനയ്‌ക്കെത്തുമെന്ന് പ്രതീക്ഷിക്കുന്നു.

ടാറ്റ ഹാരിയർ ഫെയ്‌സ്‌ലിഫ്റ്റ്, ടാറ്റ സഫാരി ഫെയ്‌സ്‌ലിഫ്റ്റ് എന്നിവ  അടുത്തിടെയാണ് കാർ നിർമ്മാതാവ് വെളിപ്പെടുത്തിയത്, രണ്ട് SUV കളിലും 25,000 രൂപയ്ക്ക് ബുക്കിംഗ് ആരംഭിക്കുന്നു. ഒരേ പവർട്രെയിൻ സജ്ജീകരണത്തിൽ തന്നെ തുടരുമ്പോൾ, പുതുക്കിയ രണ്ട് SUV കളിലെ പുതിയതായോ ഉൾപ്പെടുത്തിയ എല്ലാ കാര്യങ്ങളും അവരുടെ എക്സ്റ്റീരിയർ, ഇന്റീരിയർ ചിത്രങ്ങളിലൂടെ ഇതിനകം വിശദീകരിച്ചിട്ടുണ്ട്. പുതുക്കിയ രണ്ട് SUVകളുടെ ക്ലെയിം ചെയ്ത മൈലേജ് കണക്കുകളും ടാറ്റ വെളിപ്പെടുത്തിയിട്ടുണ്ട്, അവ പരിശോധിക്കാം:

ഹാരിയർ

Tata Harrier facelift

2 ലിറ്റർ ഡീസൽ എഞ്ചിൻ

എഞ്ചിൻ-ഗിയർബോക്‌സ് ഓപ്ഷൻ

ഹാരിയർ ഫേസ്‌ലിഫ്റ്റിനു മുൻപ്

ഹാരിയർ ഫെയ്‌സ്‌ലിഫ്റ്റ്

വ്യത്യാസം

ഡീസൽ MT

16.35kmpl

16.80kmpl

+0.45kmpl

ഡീസൽ AT

14.60kmpl

14.60kmpl

വ്യത്യാസമൊന്നുമില്ല

സഫാരി

Tata Safari facelift

2 ലിറ്റർ ഡീസൽ എഞ്ചിൻ

എഞ്ചിൻ-ഗിയർബോക്‌സ് ഓപ്ഷൻ

സഫാരി ഫേസ്‌ലിഫ്റ്റിനു മുൻപ്

സഫാരി ഫെയ്‌സ്‌ലിഫ്റ്റ്

വ്യത്യാസം

ഡീസൽ MT

16.14kmpl

16.30kmpl

+0.16kmpl

ഡീസൽ AT

14.08kmpl

14.50kmpl

+0.42kmpl

രണ്ട് SUVകളും മുമ്പത്തെപ്പോലെയുള്ള  2-ലിറ്റർ ഡീസൽ എഞ്ചിൻ (170PS/350Nm) തന്നെയാണുള്ളത്. അവയുടെ ട്രാൻസ്മിഷൻ ഓപ്ഷനുകൾ : 6-സ്പീഡ് മാനുവൽ, 6-സ്പീഡ് ഓട്ടോമാറ്റിക് എന്നിങ്ങനെ സമാനമായി തുടരുന്നു ഫേയ്‌സ്‌ലിഫ്റ്റിനൊപ്പം, ഹാരിയറും സഫാരിയും ഇപ്പോൾ ലിറ്ററിന് 0.45 കിലോമീറ്റർ വരെ മിതത്വം പാലിച്ചതായി ടാറ്റ പറയുന്നു. മാത്രമല്ല, ഹാരിയർ MTയുടെ മൈലേജ് കണക്കുകളിൽ ഒട്ടും വ്യത്യാസമില്ലെന്നും ടാറ്റ അറിയിക്കുന്നു.

രണ്ട് SUVകളിലെയും പുതിയ ഫീച്ചറുകൾ 

Tata Harrier and Safari facelift 12.3-inch touchscreen

Tata Harrier and Safari facelift digital driver's display

രണ്ട് SUVകളിലും ടാറ്റ സജ്ജീകരിച്ച സവിശേഷതകൾ വിപുലീകരിച്ചിരിക്കുന്നു. 2023 ഹാരിയറിനും സഫാരിക്കും ഇപ്പോൾ വലിയ 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, 10.25 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, ജെസ്‌ചർ കൺട്രോൾഡ്  ടെയിൽഗേറ്റ് എന്നിവയും ലഭിക്കുന്നു.

Tata Harrier facelift 7 airbags

ഇവയുടെ സുരക്ഷാ കിറ്റിൽ ഏഴ് എയർബാഗുകൾ, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ISOFIX ചൈൽഡ് സീറ്റ് മൗണ്ടുകൾ, 360-ഡിഗ്രി ക്യാമറ എന്നിവയുൾപ്പെടെയുള്ള കൂടുതൽ കരുത്തുറ്റ പുതിയ ഡ്രൈവർ അസിസ്റ്റൻസ് സംവിധാനങ്ങൾ (ADAS) ഉൾപ്പെടുന്നു.

ബന്ധപ്പെട്ടത്: 2023 ടാറ്റ സഫാരി ഫെയ്‌സ്‌ലിഫ്റ്റിന്റെ വേരിയന്റ് അടിസ്ഥാനമാക്കിയുള്ള ഫീച്ചറുകൾ വെളിപ്പെടുത്തിയിരിക്കുന്നു

വിലയും എതിരാളികളും

Tata Harrier facelift rear

Tata Safari facelift rear

ഫെയ്‌സ്‌ലിഫ്റ്റ് ചെയ്ത ഹാരിയർ, സഫാരി എന്നിവ ടാറ്റ ഉടൻ പുറത്തിറക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഹാരിയർ ഫെയ്‌സ്‌ലിഫ്റ്റ് ഏകദേശം 15 ലക്ഷം രൂപയിൽ ആരംഭിക്കാൻ സാധ്യതയുണ്ടെങ്കിലും, പുതിയ സഫാരിയുടെ വില ഏകദേശം 16 ലക്ഷം രൂപയിൽ നിന്നായിരിക്കും (എക്സ്-ഷോറൂം). ഈ 5-സീറ്റർ SUV MG ഹെക്ടർ, മഹീന്ദ്ര XUV 700, ഹ്യൂണ്ടായ് ക്രെറ്റ, കിയ സെൽറ്റോസ് എന്നിവയുടെ ഉയർന്ന സ്പെക് വേരിയന്റുകളോട് കിടപിടിക്കുന്നതാണ്. മറുവശത്ത്, ടാറ്റ സഫാരി ഫെയ്‌സ്‌ലിഫ്റ്റ്, ഹ്യുണ്ടായ് അൽകാസർ, മഹീന്ദ്ര XUV700, MG ഹെക്ടർ പ്ലസ് എന്നിവയുടെ എതിരാളിയാണ്.

കൂടുതൽ വായിക്കൂ: ടാറ്റ ഹാരിയർ ഡീസൽ

was this article helpful ?

Write your Comment on Tata ഹാരിയർ

താരതമ്യം ചെയ്യുവാനും തിരഞ്ഞെടുക്കുവാനും വേണ്ടി സാമ്യമുള്ള വാഹനങ്ങൾ

* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ

കാർ വാർത്തകൾ

ട്രെൻഡിംഗ് എസ് യു വി കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
  • ടാടാ സിയറ
    ടാടാ സിയറ
    Rs.10.50 ലക്ഷംകണക്കാക്കിയ വില
    sep 2025: പ്രതീക്ഷിക്കുന്ന ലോഞ്ച്
  • നിസ്സാൻ പട്രോൾ
    നിസ്സാൻ പട്രോൾ
    Rs.2 സിആർകണക്കാക്കിയ വില
    ഒക്ോബർ, 2025: പ്രതീക്ഷിക്കുന്ന ലോഞ്ച്
  • എംജി majestor
    എംജി majestor
    Rs.46 ലക്ഷംകണക്കാക്കിയ വില
    ഫെബരുവരി, 2025: പ്രതീക്ഷിക്കുന്ന ലോഞ്ച്
  • ബിവൈഡി sealion 7
    ബിവൈഡി sealion 7
    Rs.45 - 49 ലക്ഷംകണക്കാക്കിയ വില
    മാർ്ച്, 2025: പ്രതീക്ഷിക്കുന്ന ലോഞ്ച്
  • ടാടാ punch 2025
    ടാടാ punch 2025
    Rs.6 ലക്ഷംകണക്കാക്കിയ വില
    sep 2025: പ്രതീക്ഷിക്കുന്ന ലോഞ്ച്
×
We need your നഗരം to customize your experience