ഒക്ടോബർ 17ന് ലോഞ്ചിങിന് ഒരുങ്ങി Tata Harrier, Safari Faceliftകൾ

published on ഒക്ടോബർ 13, 2023 06:37 pm by rohit for ടാടാ ഹാരിയർ

  • 40 Views
  • ഒരു അഭിപ്രായം എഴുതുക

ഓൺലൈനായും ടാറ്റയുടെ പാൻ-ഇന്ത്യ ഡീലർ ശൃംഖലയിലും അവയുടെ ബുക്കിംഗ് ഇതിനകം 25,000 രൂപയ്ക്ക് തുടങ്ങിയിട്ടുണ്ട്

Tata Harrier facelift and Tata Safari facelift

  • ടാറ്റ ഹാരിയറിനും ടാറ്റ സഫാരിക്കും ആദ്യത്തെ പ്രധാന പുതുക്കൽ ലഭിക്കുന്നു.

  • രണ്ടിലും ഇപ്പോൾ മുന്നിൽ കണക്റ്റഡ് LED DRL, 19 ഇഞ്ച് അലോയ് വീലുകളും കണക്‌റ്റഡ് ടെയിൽലൈറ്റുകളും തുടങ്ങിയവ ഉൾപ്പെടുന്നു.

  • ഉൾഭാഗത്ത്, ബാക്ക്‌ലിറ്റ് 'ടാറ്റ' ലോഗോയും പുനർരൂപകൽപ്പന ചെയ്ത ഡാഷ്ബോർഡും ഉള്ള 4-സ്പോക്ക് സ്റ്റിയറിംഗ് വീലാണ് രണ്ടിലുമുള്ളത്.

  • ഇതിലെ ഫീച്ചറുകളിൽ 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീനും 10.25 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേയും ഡ്യുവൽ സോൺ AC-യും ഉൾപ്പെടുന്നു.

  • ഏഴ് എയർബാഗുകൾ വരെ, 360 ഡിഗ്രി ക്യാമറ, ADAS എന്നിവ സുരക്ഷാ ഫീച്ചറുകളിൽ ഉൾപ്പെടുന്നു.

  • രണ്ടിലും നിലവിലുള്ള വിലയേക്കാൾ ഒരു ലക്ഷം രൂപ വരെ വിലവർദ്ധനവ് ഉണ്ടാകാൻ സാധ്യതയുണ്ട്.

ടാറ്റ ഹാരിയർ ഫെയ്സ്ലിഫ്റ്റും ടാറ്റ സഫാരി ഫെയ്സ്ലിഫ്റ്റും പുറത്തുവന്നപ്പോൾ, കാർ നിർമാതാക്കൾ അപ്ഡേറ്റ് ചെയ്ത SUV ജോഡികളുടെ വില ഒഴികെ മിക്കവാറും എല്ലാ വിശദാംശങ്ങളും പങ്കിട്ടു. പുതിയ ടാറ്റ ഹാരിയറും ടാറ്റ സഫാരിയും ഒക്ടോബർ 17-ന് വിൽപ്പനയ്ക്കെത്തുമെന്ന് ഇപ്പോൾ സ്ഥിരീകരിച്ചിട്ടുണ്ട്. ഓൺലൈനിലും പാൻ-ഇന്ത്യ ഡീലർഷിപ്പുകളിലും 25,000 രൂപയ്ക്ക് ടാറ്റ രണ്ടിനുമുള്ള ബുക്കിംഗ് സ്വീകരിക്കുന്നു. അപ്ഡേറ്റ് ചെയ്ത SUV-കളുടെ ദ്രുത പുനരവലോകനം കാണൂ:

പുതിയ എക്സ്റ്റീരിയറുകൾ

Tata Harrier and Safari facelifts

രണ്ട് SUV-കളും സമാനമായ രൂപകൽപ്പന മെച്ചപ്പെടുത്തലുകൾക്ക് വിധേയമായിട്ടുണ്ട്. ഈ പുനരവലോകനങ്ങളിൽ ഒരു റെഡോൺ ഗ്രിൽ, കൂടുതൽ ഷാർപ്പ് ആയ ഇൻഡിക്കേറ്ററുകൾ, വെർട്ടിക്കലായി സജ്ജീകരിച്ച സ്പ്ലിറ്റ്-LED ഹെഡ് ലൈറ്റുകൾ എന്നിവ ഉൾപ്പെടുന്നു. മുൻനിര SUV ഡ്യുവോ മുൻവശത്ത് നീളമുള്ള LED DRL സ്ട്രിപ്പും പങ്കിടുന്നു.

അവയുടെ വശങ്ങളിൽ ഇപ്പോൾ മുൻ ഡോറുകളുടെ താഴത്തെ ഭാഗങ്ങളിൽ അതത് 'ഹാരിയർ', 'സഫാരി' മോണിക്കറുകൾ ഉണ്ട്, അതേസമയം രണ്ടിലും ഇപ്പോൾ 17 ഇഞ്ച് മുതൽ 19 ഇഞ്ച് വരെയുള്ള അലോയ് വീലുകൾ ലഭിക്കുന്നു. രണ്ട് SUV-കളുടെയും പിൻഭാഗത്ത് കണക്റ്റഡ് LED ടെയിൽലൈറ്റ് സജ്ജീകരണവും അതത് നെയിം ബാഡ്ജുകൾക്കായുള്ള അപ്ഡേറ്റ് ചെയ്ത ഫോണ്ടും ഉണ്ട്. രണ്ട് SUV-കൾക്കും മുന്നിലും പിന്നിലും ചങ്കി സ്കിഡ് പ്ലേറ്റുകൾ ലഭിക്കും


കാർദേഖോ ഇന്ത്യ (@cardekhoindia) പങ്കിട്ട ഒരു പോസ്റ്റ്

എക്സ്റ്റീരിയറിനെ മികവിലേക്കെത്തിക്കുന്ന ഇന്റീരിയർ

Tata Harrier facelift cabin

Tata Safari facelift cabin

SUV-കളുടെ ക്യാബിനും ടാറ്റ പൂർണ്ണമായും പുതുക്കി, രണ്ടിലും ഇപ്പോൾ പുനർനിർമിച്ച സെൻട്രൽ AC വെന്റുകളും ടച്ച് അധിഷ്ഠിത ക്ലൈമറ്റ് കൺട്രോൾ പാനലും ഉള്ള ലേയേർഡ് ഡാഷ്ബോർഡ് രൂപകൽപ്പനയാണുള്ളത്. പുതിയ ഹാരിയറിനും സഫാരിക്കും ബാക്ക്‌ലിറ്റ് 'ടാറ്റ' ലോഗോയുള്ള 4-സ്പോക്ക് സ്റ്റിയറിംഗ് വീലും ലഭിക്കും. നിങ്ങൾ തിരഞ്ഞെടുക്കുന്ന 'പേഴ്സണ' അടിസ്ഥാനമാക്കി ക്യാബിൻ ഇപ്പോൾ കളർ കോർഡിനേറ്റ് ചെയ്തിരിക്കുന്നു.

ഇതും വായിക്കുക: 2023 ടാറ്റ ഹാരിയർ വേരിയന്റ് തിരിച്ചുള്ള ഫീച്ചറുകൾ വിശദമാക്കിയിരിക്കുന്നു

നീണ്ട ഫീച്ചർ ലിസ്റ്റ്

Tata Harrier and Safari facelifts 12.3-inch touchscreen

വലിയ 12.3 ഇഞ്ച് ടച്ച്സ്ക്രീൻ സിസ്റ്റം, 10.25 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്പ്ലേ, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, മൾട്ടി കളർ ആംബിയന്റ് ലൈറ്റിംഗ്, പനോരമിക് സൺറൂഫ് എന്നിവ ഉൾപ്പെടുന്ന കൂടുതൽ ഫീച്ചറുകൾ ടാറ്റ കാറുകൾക്ക് ഇപ്പോൾ ലഭിക്കുന്നു. വെന്റിലേറ്റഡ് മുൻ സീറ്റുകൾ (സഫാരിയുടെ 6 സീറ്റർ പതിപ്പിൽ മധ്യ നിരയിലും), ക്രൂയിസ് കൺട്രോൾ, വയർലെസ് ഫോൺ ചാർജിംഗ് എന്നിവയും വാഹനത്തിലുണ്ട്.

ഏഴ് എയർബാഗുകൾ വരെ (ഡ്രൈവർ സൈഡ് കാൽമുട്ട് എയർബാഗ് ഉൾപ്പെടെ), 360 ഡിഗ്രി ക്യാമറ, ISOFIX ചൈൽഡ് സീറ്റ് മൗണ്ടുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), ഹിൽ-ഹോൾഡ് അസിസ്റ്റ് എന്നിവയാണ് ഇപ്പോൾ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നത്. അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ഫോർവേഡ് കൊളീഷൻ മുന്നറിയിപ്പ്, ബ്ലൈൻഡ് സ്പോട്ട് മോണിറ്ററിംഗ് എന്നിവയും അവയുടെ അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റങ്ങളിൽ (ADAS) ലഭിക്കും.

ഇതും വായിക്കുക: 2023 ടാറ്റ സഫാരി ഫെയ്സ്ലിഫ്റ്റിന്റെ വേരിയന്റ് തിരിച്ചുള്ള ഫീച്ചറുകൾ വെളിപ്പെടുത്തി

ഇപ്പോഴും ഡീസൽ ഉൽപ്പന്നം മാത്രം

ആറ് സ്പീഡ് മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ ലഭ്യമാകുന്ന 2 ലിറ്റർ ഡീസൽ എഞ്ചിൻ (170PS/350Nm) ഉൾപ്പെടുത്തി മാത്രമാണ് ഹാരിയർ, സഫാരി ഫെയ്സ്ലിഫ്റ്റുകൾ വാഗ്ദാനം ചെയ്യാൻ ടാറ്റ ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്.

പ്രതീക്ഷിക്കുന്ന വിലയും എതിരാളികളും

Tata Harrier and Safari facelifts rear

രണ്ട് SUV-കളും പുതുക്കിയ വേരിയന്റ് ലൈനപ്പിൽ വിൽക്കും, അത് ഇനിപ്പറയുന്നതു പ്രകാരമാണ്: ഹാരിയർ- സ്മാർട്ട്, പ്യൂർ, അഡ്വഞ്ചർ, ഫിയർലെസ്, സഫാരി - സ്മാർട്ട്, പ്യൂർ, അഡ്വഞ്ചർ, അക്കംപ്ലിഷ്ഡ് പുതിയ ഹാരിയറിനും സഫാരിക്കും നിലവിലുള്ള വിലയേക്കാൾ ഒരു ലക്ഷം രൂപ വരെ വിലവർദ്ധനവ് ഉണ്ടാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. റഫ‌റൻസിന്, നിലവിലെ ഹാരിയറിന് 15.20 ലക്ഷം രൂപ മുതൽ 24.27 ലക്ഷം രൂപ വരെയാണ് വില വരുന്നത്, അതേസമയം നിലവിലെ സഫാരിക്ക് 15.85 ലക്ഷം രൂപ മുതൽ 25.21 ലക്ഷം രൂപ വരെയാണ് വില (ഡൽഹി എക്‌സ് ഷോറൂം).

MG ഹെക്ടർ, മഹീന്ദ്ര XUV700, കൂടാതെ ഹ്യുണ്ടായ് ക്രെറ്റ, കിയ സെൽറ്റോസ് എന്നിവയുടെ ഉയർന്ന സ്പെക്ക് വേരിയന്റുകൾ എന്നിവയുമായാണ് 5 സീറ്റ് SUV മത്സരിക്കുന്നത്. ഹ്യുണ്ടായ് അൽകാസർ, മഹീന്ദ്ര XUV700, MG ഹെക്ടർ പ്ലസ് എന്നിവയോട് സഫാരി ഫെയ്‌സ്‌ലിഫ്റ്റ് മത്സരിക്കും.

കൂടുതൽ വായിക്കുക: ഹാരിയർ ഡീസൽ

പ്രസിദ്ധീകരിച്ചത്
was this article helpful ?

0 out of 0 found this helpful

Write your Comment ഓൺ ടാടാ ഹാരിയർ

Read Full News

താരതമ്യം ചെയ്യുവാനും തിരഞ്ഞെടുക്കുവാനും വേണ്ടി സാമ്യമുള്ള വാഹനങ്ങൾ

* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ

കാർ വാർത്തകൾ

  • ട്രെൻഡിംഗ് വാർത്ത
  • സമീപകാലത്തെ വാർത്ത

trendingഎസ് യു വി കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
  • ഫോർഡ് എൻഡവർ
    ഫോർഡ് എൻഡവർ
    Rs.50 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: മാർ്ച്, 2025
  • മഹേന്ദ്ര ബോലറോ 2024
    മഹേന്ദ്ര ബോലറോ 2024
    Rs.10 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: നവം 2024
  • ടാടാ curvv
    ടാടാ curvv
    Rs.10.50 - 11.50 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: aug 2024
  • മഹേന്ദ്ര thar 5-door
    മഹേന്ദ്ര thar 5-door
    Rs.15 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: ജൂൺ 2024
  • ഹോണ്ട റീ-വി
    ഹോണ്ട റീ-വി
    Rs.8 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: aug 2024
×
We need your നഗരം to customize your experience