ഇന്ത്യയിലെ നിങ്ങളുടെ വലിയ കുടുംബത്തിന് അനുയോജ്യമായ 7 ഏറ്റവും ലാഭകരകമായ 7-സീറ്റർ SUVകൾ
<തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു
- ഒരു അഭിപ്രായം എഴുതുക
ഇന്ത്യയിലെ SUV കൾക്ക് നൽകിയ ആവേശമകരമായ സ്വീകരണമാണ് 7 സീറ്റർ SUVകളെ ബഹുജന വിപണിയിലേക്ക് എത്തിച്ചത്
ഇന്ത്യയിൽ SUVകൾ വളരെയധികം പ്രചാരം നേടിക്കൊണ്ടിരിക്കുന്നു, വിപണിയിൽ ലഭ്യമായ മൈക്രോ സൈസ് മുതൽ ഫുൾ സൈസ് SUVകൾ വരെ നീളുന്ന വിപുലമായ SUV ബോഡി ടൈപ്പുകൾ ഈ വസ്തുതയെ പിന്തുണയ്ക്കുകയാണ്. കൂടാതെ, SUVകളുടെ വർദ്ധിച്ചുവരുന്ന ജനപ്രീതി ത്രീ -റോ SUV കളെ ബഹുജന വിപണിയിലേക്ക് കൊണ്ടുവന്നു, അങ്ങനെ വലിയ കുടുംബങ്ങൾക്കും SUV അനുഭവം നഷ്ടപ്പെടുന്നില്ലെന്ന് ഉറപ്പാക്കുന്നു.
ഇന്ത്യയെപ്പോലെ വൈവിധ്യങ്ങൾ നിറഞ്ഞ ഒരു രാജ്യത്ത്, ഉപഭോക്താവിൻ്റെ ആവശ്യങ്ങളും വ്യത്യസ്തമായിരിക്കും.ഇവിടെ പ്രധാന ആവശ്യകതകളിലൊന്ന് സീറ്റിംഗ് കപ്പാസിറ്റിയാണ്. ഇന്ത്യയിലെ SUVകൾ ഈ ആവശ്യം നിറവേറ്റുന്നത് നാല് മുതൽ ഏഴ് സീറ്റുകൾ വരെയുള്ള കോൺഫിഗറേഷനുകളോടെയാണ്, ഇത് ഒന്നിലധികം സെഗ്‌മെൻ്റുകളിലുടനീളം വിശാലമായ ഓപ്ഷനുകൾ നൽകുന്നു. നിങ്ങൾ ഒരു 7 സീറ്റർ SUVയാണ് അന്വേഷിക്കുന്നതെങ്കിൽ, ഇന്ത്യയിലെ ഏറ്റവും ലാഭകരമായ ഏഴ് ഓപ്ഷനുകൾ ഉൾപ്പെടുത്തിയിട്ടുള്ള ഒരു ലിസ്റ്റ് ഞങ്ങൾ ഇവിടെ അവതരിപ്പിക്കുന്നു. വാങ്ങുന്നതിനുള്ള തീരുമാനം സ്വീകരിക്കുന്നതിന് മുൻപ് എല്ലാ വിവരങ്ങളും മനസ്സിലാക്കുന്നതിന് ഏറ്റവും കുറഞ്ഞ വിലയിൽ നിന്ന് ഉയർന്ന വിലയിലേക്ക് ഈ ലിസ്റ്റ് ക്രമീകരിച്ചിരിക്കുന്നു.
-
മഹീന്ദ്ര ബൊലേറോ നിയോ: 9.95 ലക്ഷം രൂപ
നിലവിൽ ഇന്ത്യൻ വിപണിയിലെ ഏറ്റവും താങ്ങാനാവുന്ന ഏഴ് സീറ്റർ SUVയാണ് മഹീന്ദ്ര ബൊലേറോ നിയോ. എൻട്രി ലെവൽ N4 വേരിയൻ്റിന് 9.95 ലക്ഷം രൂപയാണ് വില, കൂടാതെ 100 PS ,260 Nm സവിശേഷതകൾ ഉള്ള 1.5 ലിറ്റർ ഡീസൽ എഞ്ചിൻ 5-സ്പീഡ് മാനുവൽ ഗിയർബോക്‌സുമായി ബന്ധിപ്പിച്ചിരിക്കുന്നു. ടോപ്പ്-ഓഫ്-ലൈൻ വേരിയൻ്റുകൾക്ക് പിന്നിൽ മെക്കാനിക്കൽ ലോക്കിംഗ് ഡിഫറൻഷ്യലും ഉണ്ടായിരിക്കും.
-
മഹീന്ദ്ര ബൊലേറോ: 9.98 ലക്ഷം രൂപ
ഇന്ത്യയിൽ രണ്ട് പതിറ്റാണ്ടിലേറെയായി മഹീന്ദ്ര ബൊലേറോ വിൽപ്പനയ്‌ക്കെത്തിക്കുന്നു, വിലയിൽ വലിയ വ്യത്യാസമില്ലാതെ മോണോകോക്ക് SUV കൾക്ക് പകരം ഒരു പരുക്കൻ ബദൽ വാങ്ങുന്നവർക്കിടയിൽ ഇത് ഒരു ജനപ്രിയ തിരഞ്ഞെടുപ്പായി തുടരുന്നു. 7 സീറ്റുള്ള ബൊലേറോയുടെ ഏറ്റവും പുതിയ മോഡലിന് 9.98 ലക്ഷം രൂപയാണ് വില. 76 PS, 210 Nm ക്ഷമത ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റർ ഡീസൽ എഞ്ചിനാണ് ഇതിനുള്ളത്. 5-സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായി ഘടിപ്പിച്ചിരിക്കുന്നു. അതിന്റെ എതിരാളികളുമായി താരതമ്യപ്പെടുത്തുമ്പോൾ ബൊലേറോ കാലഹരണപ്പെട്ട ഒന്നാണെന്ന് പറയാം, കൂടാതെ SUV യക്ക് 2026 ഓടെ ഒരു ജെനറേഷൻ അപ്‌ഡേറ്റ് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
-
സിട്രോൺ C3 എയർക്രോസ്: 11.96 ലക്ഷം രൂപ
സിട്രോൺ C3 എയർക്രോസ്സിന് തനതായ ഒരു സ്ഥാനമാണുള്ളത്. മിക്ക കോംപാക്റ്റ് SUV നിർമ്മാതാക്കളും 5-സീറ്റർ ലേഔട്ടുകൾ മാത്രം വാഗ്ദാനം ചെയ്യുമ്പോൾ, ലാഭകരമായ വില നിലനിർത്തിക്കൊണ്ട് പിന്നിൽ രണ്ട് സീറ്റുകൾ കൂടി ഉൾപ്പെടുത്തിക്കൊണ്ട് സിട്രോൺ ഒരു പടി കൂടി ഉയർന്നിരിക്കുന്നു. 5 സീറ്റർ വേരിയൻ്റുകൾ 9.99 ലക്ഷം രൂപയിൽ ആരംഭിക്കുമ്പോൾ, 7 സീറ്റർ 11.96 ലക്ഷം രൂപയിലാണ് വരുന്നത്, അതായത് ഈ ലിസ്റ്റിലെ ഏറ്റവും ലാഭകരമായ മൂന്നാമത്തെ മോഡലായി ഇത് മാറുന്നു. 110 PS, 206 Nm ക്ഷമത ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനാണ് ഇതിനുള്ളത്. 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 6-സ്പീഡ് ടോർക്ക് കൺവെർട്ടർ (ഓട്ടോമാറ്റിക്) ഗിയർബോക്‌സ് സഹിതമാണ് ഇത് വരുന്നത്.
-
മഹീന്ദ്ര സ്കോർപിയോ ക്ലാസിക്: 13.59 ലക്ഷം രൂപ
മഹീന്ദ്ര സ്കോർപിയോ അതിന്റെ മൂന്നാം തലമുറയായി സ്കോർപിയോ എൻ വിപണിയിൽ അവതരിപ്പിച്ചതിന് ശേഷവും, ചില ട്വീക്കുകളും പുതിയ നെയിംപ്ലേറ്റും (സ്കോർപിയോ ക്ലാസിക്) സഹിതം, രണ്ടാം തലമുറ മോഡൽ വിൽപ്പനയിൽ നിലനിർത്താനാണ് താല്പര്യം പ്രകടിപ്പിച്ചത്. വ്യത്യസ്‌ത ബയർ പ്രൊഫൈലുകൾക്കായി പഴയ തലമുറ സ്‌കോർപിയോ ഇപ്പോഴും വിൽപ്പനയിൽ തന്നെയുണ്ട്.എന്നാൽ കാര്യങ്ങൾ കൂടുതൽ ലളിതമാക്കാൻ,ഇതിന്റെ 7-ഉം 9-ഉം-സീറ്റർ കോൺഫിഗറേഷനുകളുള്ള രണ്ട് വേരിയന്റുകൾ മാത്രമേ ലഭ്യമാകൂ. 132 PS പവാറും 300 Nm ടോർക്കും നൽകുന്ന 2.2 ലിറ്റർ ഡീസൽ എൻജിനാണ് ഇതിന് ക്ഷമത നൽകുന്നത്. കൂടാതെ 6 സ്പീഡ് മാനുവൽ ട്രാൻസ്മിഷനാണ് ഈ മോഡൽ എത്തുന്നത്.
-
മഹീന്ദ്ര സ്കോർപിയോ എൻ: 13.85 ലക്ഷം രൂപ
സ്കോർപിയോ നെയിംപ്ലേറ്റിലുള്ള മൂന്നാം തലമുറ മോഡലാണ് മഹീന്ദ്ര സ്കോർപിയോ എൻ, പുതിയ ഫീച്ചറുകളും മെച്ചപ്പെട്ട പവർട്രെയിനുകളുമായി 6,7 സീറ്റ് കോൺഫിഗറേഷനുകളിലാണ് ഈ മോഡൽ എത്തുന്നത്. ഏഴ് സീറ്റുകളുള്ള സ്കോർപിയോ എൻ 13.85 ലക്ഷം രൂപയിൽ ആരംഭിക്കുന്നു. ഈ വിലയ്ക്ക്, നിങ്ങൾക്ക് 2.2-ലിറ്റർ ഡീസൽ എഞ്ചിനോ (132 PS/300 Nm) 2-ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനോ (203 PS/380 Nm) തിരഞ്ഞെടുക്കാം. റിയർ-വീൽ-ഡ്രൈവ് (RWD), ഫോർ-വീൽ-ഡ്രൈവ് (4WD) എന്നിങ്ങനെ രണ്ട് ഡ്രൈവ്ട്രെയിൻ ഓപ്ഷനുകളും ലഭിക്കുന്നു.
-
ടാറ്റ സഫാരി: 16.19 ലക്ഷം രൂപ
വിപണിയിൽ കാർ നിർമ്മാതാക്കളുടെ മുൻനിര 3-റോ ഓഫറാണ് ടാറ്റ സഫാരി. ഇത് 6,7 സീറ്റർ കോൺഫിഗറേഷനുകളിൽ ലഭ്യമാണ്,ഇതിന്റെ വില 16.19 ലക്ഷം രൂപയിൽ ആരംഭിക്കുന്നു. 170 PS , 350 Nm ക്ഷമ ഉത്പാദിപ്പിക്കുന്ന 2-ലിറ്റർ ഡീസൽ എഞ്ചിനാണ് ഇതിനുള്ളത്. 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 6-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഉപയോഗിച്ച് 170 PS,350 Nm ക്ഷമത ഉത്പാദിപ്പിക്കുന്ന 2-ലിറ്റർ ഡീസൽ എഞ്ചിൻ ഫ്രണ്ട്, റിയർ വീലുകളിലേക്ക് പവർ നൽകുന്നു.ഇതുവരെ പെട്രോൾ എഞ്ചിൻ ലഭ്യമല്ല, എന്നാൽ ഉടൻ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. SUVയുടെ ഒരു ഇവി ഡെറിവേറ്റീവും നിർമ്മാണത്തിലുണ്ട്, 2025 ൻ്റെ തുടക്കത്തിലാണ് ലോഞ്ച് പ്രതീക്ഷിക്കുന്നത്.
-
ഹ്യുണ്ടായ് അൽകാസർ: 16.78 ലക്ഷം രൂപ
ആറോ ഏഴോ യാത്രക്കാരെ കൊണ്ടുപോകാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് ക്രെറ്റയ്ക്ക് പകരം വയ്ക്കാവുന്ന ഒരു വലിയ SUVയാണ് ഹ്യൂണ്ടായ് അൽകാസർ. രണ്ട് എഞ്ചിൻ ഓപ്ഷനുകളിലാണ് ഇത് വരുന്നത്: 1.5-ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ (160 PS / 253 Nm) 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 7-സ്പീഡ് DCT (ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ) എന്നിവ സഹിതമാണ് വരുന്നത് കൂടാതെ 1.5-ലിറ്റർ ഡീസൽ എഞ്ചിൻ (116 PS / 250 Nm) 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 6-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്നു.
മഹീന്ദ്ര XUV700 (16.89 ലക്ഷം രൂപ), MG ഹെക്ടർ പ്ലസ് (17 ലക്ഷം രൂപ), 5-ഡോർ ഫോഴ്‌സ് ഗൂർഖ (18 ലക്ഷം രൂപ) എന്നിവയാണ് ഈ ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടില്ലാത്ത മറ്റ് SUVകൾ.
അതിനാൽ, ലിസ്റ്റിൽ നിന്ന് നിങ്ങൾ ഏതാണ് തിരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്നത്? ചുവടെയുള്ള കമന്റുകളിലൂടെ ഞങ്ങളെ അറിയിക്കൂ.
കൂടുതൽ വായിക്കൂ: ബൊലേറോ ഡീസൽ