ഓരോ ദിവസവും 250-ലധികം ആളുകൾ മാരുതി ഫ്രോൺക്സ് ബുക്ക് ചെയ്യുന്നുണ്ട്: ശശാങ്ക് ശ്രീവാസ്തവ
<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്
- 27 Views
- ഒരു അഭിപ്രായം എഴുതുക
സബ്കോംപാക്റ്റ് ക്രോസ്ഓവർ അഞ്ച് ട്രിമ്മുകളിലും രണ്ട് പെട്രോൾ എഞ്ചിൻ ഓപ്ഷനുകളിലും ഉണ്ടാകാം
-
ജനുവരിയിലെ ഓട്ടോ എക്‌സ്‌പോ 2023-നു ശേഷം ഫ്രോൺക്സിന്റെ ബുക്കിംഗ് തുടങ്ങി.
-
പ്രതിദിനം 250 മുതൽ 350 വരെ ബുക്കിംഗുകൾ നടക്കുന്നുണ്ട്, ഇതിനകംതന്നെ 6,500-ലധികം പ്രീ-ഓർഡറുകൾ ലഭിച്ചിട്ടുമുണ്ട്.
-
11,000 രൂപ ടോക്കൺ തുക നൽകി ബുക്ക് ചെയ്യാവുന്നതാണ്.
-
1.2 ലിറ്റർ പെട്രോളും 1.0 ലിറ്റർ ടർബോ പെട്രോളും എഞ്ചിൻ ഓപ്ഷനുകളിൽ ഉൾപ്പെടുന്നു.
-
പുതിയ ബലേനോയിലുള്ള അതേ ഫീച്ചർ ലിസ്റ്റ് ഉൾപ്പെടുന്നു, എന്നാൽ വ്യത്യസ്തമായ ഇന്റീരിയർ ആണുള്ളത്.
-
8 ലക്ഷം രൂപ (എക്സ്-ഷോറൂം) മുതൽ ആണ് പ്രതീക്ഷിക്കുന്ന വില.
2023 ഓട്ടോ എക്സ്പോയിൽ മാരുതി ഫ്രോൺക്സ് അനാവരണം ചെയ്യുകയും അതേ ദിവസം ഇതിനുള്ള ബുക്കിംഗ് ആരംഭിക്കുകയും ചെയ്തു. മാരുതി സുസുക്കിയുടെ സീനിയർ എക്‌സിക്യൂട്ടീവ് ഓഫീസർ ശശാങ്ക് ശ്രീവാസ്തവ അടുത്തിടെ പുറത്തുവിട്ടത് ഫ്രോൺക്‌സിന് 6,500-ലധികം ബുക്കിംഗുകൾ ലഭിച്ചിട്ടുണ്ടെന്നാണ്, മാത്രമല്ല ശരാശരി 250 മുതൽ 350 വരെ ബുക്കിംഗുകൾ പ്രതിദിനം ലഭിക്കുന്നുണ്ട്.
ഉള്ളിൽ എന്താണുള്ളത്
അഞ്ച് വകഭേദങ്ങളിൽ ലഭ്യമാണ്, രണ്ട് പെട്രോൾ എഞ്ചിൻ ഓപ്ഷനുകളിൽ ഫ്രോൺക്സ് ഉണ്ടാകാം. ഫൈവ് സ്പീഡ് മാനുവലും ഫൈവ് സ്പീഡ് AMT-യും ഉൾപ്പെടുന്ന, 90PS, 113Nm ഉൽപ്പാദിപ്പിക്കുന്ന പരിചിതമായ 1.2 ലിറ്റർ യൂണിറ്റാണ് ആദ്യത്തേത്. രണ്ടാമത്തേത് മടങ്ങിവരുന്ന 1.0-ലിറ്റർ ടർബോചാർജ്ഡ് ബൂസ്റ്റർജെറ്റ് എഞ്ചിൻ ആണ്, ഇപ്പോൾ ഫൈവ് സ്പീഡ് മാനുവലും സിക്സ് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനും ഉൾപ്പെടുത്തി 100PS, 148Nm ഉൽപ്പാദിപ്പിക്കുന്നു.
ഫീച്ചർ ലിസ്റ്റ്
വയർലെസ് ആൻഡ്രോയ്ഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവ സഹിതമുള്ള ഒമ്പത് ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് ഡിസ്പ്ലേ, ഹെഡ്സ്-അപ്പ് ഡിസ്പ്ലേ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ക്രൂയ്സ് കൺട്രോൾ, EBD ഉള്ള ABS, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), 360-ഡിഗ്രി ക്യാമറ എന്നിവ ഉൾപ്പെടെ ഫ്രോൺക്സിലുള്ള മിക്ക ഫീച്ചറുകളും ബലെനോയിൽ നിന്ന് കടമെടുത്തവയാണ്. വയർലെസ് ഫോൺ ചാർജർ, പാഡിൽ ഷിഫ്റ്ററുകൾ എന്നിവയാണ് പുതിയ ഫീച്ചറുകളിൾ ഉൾപ്പെടുന്നത്. കൂട്ടിയിട്ടുള്ള ഗ്രൗണ്ട് ക്ലിയറൻസ്, വലിയ ഗ്രാൻഡ് വിറ്റാര SUV-യിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട പ്രീമിയം ഡിസൈൻ ഫ്രണ്ട്, റിയർ എന്നിവ ഉൾപ്പെടെ ഹാച്ച്ബാക്കിൽ നിന്നുള്ള സവിശേഷമായ സ്റ്റൈലിംഗും ഇത് നൽകുന്നു.
പ്രതീക്ഷിക്കുന്ന വിലയും എതിരാളികളും
കാർ നിർമാതാക്കൾ മാർച്ച് മാസത്തോടെ 8 ലക്ഷം രൂപ (എക്സ്-ഷോറൂം) പ്രാരംഭ വിലയിൽ ഫ്രോൺക്സ് പുറത്തിറക്കിയേക്കും. ഏറ്റവും പുതിയ മാരുതി സബ്കോംപാക്റ്റ് ഓഫറിംഗ് എതിരാളിയാകാൻ പോകുന്നത് കിയ സോണറ്റ്, ഹ്യുണ്ടായ് വെന്യൂ, ടാറ്റ നെക്സോൺ, മഹീന്ദ്ര XUV300, റെനോ കൈഗർ, നിസാൻ മാഗ്നൈറ്റ് എന്നിവക്കാണ്, കൂടാതെ മാരുതി ബ്രെസ്സക്ക് ഒരു ബദൽ കൂടിയാകും.
ഇതും വായിക്കുക: മാരുതി സിയാസ് കൂടുതൽ സുരക്ഷിതമാകുന്നു, ഇപ്പോൾ 3 ഡ്യുവൽ-ടോൺ കളർ ഓപ്ഷനുകളിൽ എത്തുന്നു
0 out of 0 found this helpful