MG കോമെറ ്റ് EV, MG ZS EV എന്നിവയുടെ വിലയിൽ , ഇപ്പോൾ 25,000 രൂപ വരെ വർദ്ധനവ്
<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്
- 49 Views
- ഒരു അഭിപ്രായം എഴുതുക
ഈ രണ്ട് EVകളുടെയും അടിസ്ഥാന വേരിയൻ്റുകളുടെ വിലയിൽ മാറ്റമില്ല.
-
നിലവിലെ വില 18.98 ലക്ഷം മുതൽ 25.44 ലക്ഷം രൂപ വരെയാണ്
-
മറുവശത്ത്, MG കോമറ്റ് EVക്ക് 13,000 രൂപ വരെ വർദ്ധനവുണ്ടായി.
-
6.99 ലക്ഷം മുതൽ 9.40 ലക്ഷം രൂപ വരെയാണ് ഇപ്പോൾ വില
കാർ നിർമ്മാതാക്കൾ ഏർപ്പെടുത്തിയ പരിഷ്കരിച്ച വിലവർദ്ധനവ് മൂലം MG കോമെറ്റ് EV, MG ZS EV എന്നിവ കൂടുതൽ ചെലവേറിയതായി മാറിയിരിക്കുന്നു. എന്നിരുന്നാലും, വില വർദ്ധനവ് രണ്ട് മോഡലുകളുടെയും ലോവർ-സ്പെക്ക് വേരിയൻ്റുകളെ ബാധിച്ചിട്ടില്ല. ഈ ഓരോ മോഡലുകളുടെയും വർദ്ധനവിന് ശേഷമുള്ള വില വ്യത്യാസങ്ങൾ നമുക്ക് കൂടുതൽ വിശദമായി പരിശോധിക്കാം:
MG കോമറ്റ്
വേരിയന്റ് |
പഴയ വിലകൾ |
പുതിയ വിലകൾ |
വില വ്യത്യാസം |
എക്സിക്യൂട്ടീവ് |
6.99 ലക്ഷം രൂപ |
6.99 ലക്ഷം രൂപ |
മാറ്റമില്ല |
എക്സൈറ്റ് |
7.98 ലക്ഷം രൂപ |
7.98 ലക്ഷം രൂപ |
മാറ്റമില്ല |
എക്സൈറ്റ് FC |
8.34 ലക്ഷം രൂപ |
8.45 ലക്ഷം രൂപ |
+11,000 രൂപ |
എക്സ്ക്ലൂസീവ് |
8.88 ലക്ഷം രൂപ |
9 ലക്ഷം രൂപ |
+12,000 രൂപ |
എക്സ്ക്ലൂസീവ് FC |
9.24 ലക്ഷം രൂപ |
9.37 ലക്ഷം രൂപ |
+13,000 രൂപ |
100 ഇയർ ലിമിറ്റഡ് എഡിഷൻ |
9.40 ലക്ഷം രൂപ |
9.40 ലക്ഷം രൂപ |
മാറ്റമില്ല |
(വിലകൾ എക്സ്-ഷോറൂം, പാൻ ഇന്ത്യ)
-
MG കോമറ്റിൻ്റെ എക്‌സിക്യുട്ടീവ്, എക്‌സൈറ്റ് ട്രിമ്മുകളുടെ ബേസ് മോഡലിന്റെ വിലയിൽ മാറ്റമില്ല.
-
എക്‌സൈറ്റ് FC, എക്‌സ്‌ക്ലൂസീവ്, എക്‌സ്‌ക്ലൂസീവ് FC എന്നിവയുടെ ഉയര്ന്ന ട്രിമ്മുകൾക്ക് ഇപ്പോൾ 11,000 രൂപ മുതൽ 13,000 രൂപ വരെ വില കൂടുതലാണ്.
-
കോമറ്റ് EVയുടെ 100 വർഷത്തെ ലിമിറ്റഡ് എഡിഷൻ്റെ വിലയിൽ മാറ്റമില്ല, 9.40 ലക്ഷം രൂപയായി തുടരുന്നു
-
വില വർദ്ധനയ്‌ക്കൊപ്പം ഫീച്ചർ അപ്‌ഡേറ്റുകളൊന്നും ഇല്ല എന്നത് ശ്രദ്ധേയമാണ്.
17.3 kWh ബാറ്ററി പാക്കും ARAI ക്ലെയിം ചെയ്യുന്ന 230 കിലോമീറ്റർ റേഞ്ചും ഉള്ള നാല് സീറ്റർ ഹാച്ച്ബാക്കാണ് MG കോമെറ്റ് EV. 42 PS,110 Nm എന്നിവ ഉത്പാദിപ്പിക്കുന്ന ഒരു റിയർ-വീൽ ഡ്രൈവ് ഇലക്ട്രിക് മോട്ടോറുമായി ഇത് ബന്ധിപ്പിച്ചിരിക്കുന്നു. MG കോമറ്റ് ഇവിക്ക് ഇന്ത്യയിൽ നേരിട്ടുള്ള എതിരാളികളില്ല, പക്ഷേ ടാറ്റ ടിയാഗോ EV, സിട്രോൺ eC3 എന്നിവയ്‌ക്ക് പകരമുള്ള ലാഭകരമായ ഒരു ബദലാണ് ഇത്.
ഇതും വായിക്കൂ: MG ഹെക്ടർ, ഹെക്ടർ പ്ലസ് എന്നിവയ്ക്ക് 30,000 രൂപ വരെ വർദ്ധനവ്
MG ZS EV
വേരിയന്റ് |
പഴയ വിലകൾ |
പുതിയ വിലകൾ |
വില വ്യത്യാസം |
എക്സിക്യൂട്ടീവ് |
18.98 ലക്ഷം രൂപ |
18.98 ലക്ഷം രൂപ |
മാറ്റമില്ല |
എക്സൈറ്റ് പ്രൊ |
19.98 ലക്ഷം രൂപ |
19.98 ലക്ഷം രൂപ |
മാറ്റമില്ല |
എക്സ്ക്ലൂസീവ് പ്ലസ് |
23.98 ലക്ഷം രൂപ |
24.23 ലക്ഷം രൂപ |
+ 25,000 രൂപ |
100 ഇയർ ലിമിറ്റഡ് എഡിഷൻ |
24.18 ലക്ഷം രൂപ |
24.18 ലക്ഷം രൂപ |
മാറ്റമില്ല |
എക്സ്ക്ലൂസീവ് പ്ലസ് DT |
24.20 ലക്ഷം രൂപ |
24.44 ലക്ഷം രൂപ |
+ 24 ,000 രൂപ |
എസൻസ് |
24.98 ലക്ഷം രൂപ |
25.53 ലക്ഷം രൂപ |
+ 25,000 രൂപ |
എസൻസ് DT |
25.20 ലക്ഷം രൂപ |
25.44 ലക്ഷം രൂപ |
+ 24,000 രൂപ |
(വിലകൾ എക്സ്-ഷോറൂം, പാൻ ഇന്ത്യ)
-
MG ZS EV-യുടെ ബേസ് എക്‌സിക്യുട്ടീവ്, എക്‌സൈറ്റ് പ്രോ ട്രിമ്മുകൾക്ക് വിലയിൽ മാറ്റമൊന്നുമില്ല, അതിനാൽ ബേസ് ട്രിം വാങ്ങാനാഗ്രഹിക്കുന്ന ഉപഭോക്താക്കൾ കൂടുതൽ പണം നൽകേണ്ടതില്ല.
-
ZS EV യുടെ 100 ഇയർ ലിമിറ്റഡ് എഡിഷൻ മോഡലിൻ്റെ വിലയിലും മാറ്റമില്ല.
-
എന്നാൽ, ഉയർന്ന നിലവാരമുള്ള എക്‌സ്‌ക്ലൂസീവ് പ്ലസ്, എസെൻസ് ട്രിമ്മുകൾക്ക് ഇപ്പോൾ 25,000 രൂപ വരെ വില വർദ്ധിപ്പിച്ചിരുന്നു.
-
ഡ്യുവൽ-ടോൺ പതിപ്പുകൾക്ക് മുമ്പത്തേക്കാൾ 24,000 രൂപ കൂടുതലായി നൽകേണ്ടി വരുന്നു.
-
സവിശേഷതകൾ, ഡിസൈൻ എന്നിവയിൽ അപ്ഡേറ്റുകൾ ലഭിക്കുന്നില്ല.
ഇന്ത്യൻ വിപണിയിലെ ആദ്യ ലോംഗ് റേഞ്ച് EV-കളിൽ ഒന്നാണ് MG ZS EV. 50.3 kWh ബാറ്ററി പാക്കും 177 PS ,280 Nm ശേഷിയും ഉത്പാദിപ്പിക്കുന്ന ഒരു ഇലക്ട്രിക് മോട്ടോറും ഉണ്ട്. ICAT ക്ലെയിം 461 km. ഹ്യുണ്ടായ് കോന ഇലക്ട്രിക്, BYD ഓട്ടോ 3, വരാനിരിക്കുന്ന മാരുതി eVX എന്നിവ MG ZS EV യോട് കിടപിടിക്കുന്നു. ടാറ്റ നെക്‌സോൺ EV, മഹീന്ദ്ര XUV400 EV എന്നിവയ്‌ക്ക് പകരം വിലകൂടിയ ഒരു ബദൾ മോഡലായി ഇതിനെ കണക്കാക്കാം, അവ ഒരു സെഗ്‌മെന്റ് താഴെയാണ് വരുന്നത്.
ഇതും വായിക്കൂ: WWDC 2024-ൽ നെക്സ്റ്റ് ജനറേഷൻ ആപ്പിൾ കാർപ്ലേ വെളിപ്പെടുത്തി
കൂടുതൽ വായിക്കൂ: കോമറ്റ് EV ഓട്ടോമാറ്റിക്
0 out of 0 found this helpful