• English
  • Login / Register

ഇന്ത്യയിൽ EVകൾക്കായി ഒന്നിലധികം സംരംഭങ്ങളുമായി MG Motor

published on aug 07, 2024 06:14 pm by shreyash for എംജി zs ev

  • 53 Views
  • ഒരു അഭിപ്രായം എഴുതുക

നിലവിലുള്ള വെല്ലുവിളികളെ അതിജീവിക്കാനും ഏറ്റവും പുതിയ EV സാങ്കേതികവിദ്യകളെ കുറിച്ച് അവബോധം വളർത്താനും ഈ സംരംഭങ്ങൾ EV ഉടമകളെ സഹായിക്കും.

MG Motor Introduces Multiple Initiatives For EVs In India Ahead Of Windsor EV Launch

അടുത്തിടെ നടന്ന ഒരു പരിപാടിയിൽ, ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങൾ (EV) ഉപഒയോഗിക്കുന്നത് ത്വരിതപ്പെടുത്തുന്നതിന് ലക്ഷ്യമിട്ടുള്ള നിരവധി സംരംഭങ്ങൾ MG അവതരിപ്പിച്ചു. ഈ സംരംഭങ്ങൾ EV ഉപഭോക്താക്കൾ അഭിമുഖീകരിക്കുന്ന വരാനിരിക്കുന്ന വെല്ലുവിളികളെ പരിഗണിക്കുകയും പുതിയ EV സാങ്കേതികവിദ്യകളെ കുറിച്ച് അവബോധം വളർത്തുകയും ചെയ്യുന്നു. ഈ സംരംഭങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.

eHUB ആപ്പ്

MG Motor Introduces Multiple Initiatives For EVs In India Ahead Of Windsor EV Launch

ആൻഡ്രോയിഡ്, iOS പ്ലാറ്റ്‌ഫോമുകളിൽ ലഭ്യമായ ചാർജിംഗ് ലൊക്കേറ്റർ ആപ്ലിക്കേഷനാണ് eHUB. രാജ്യത്തുടനീളമുള്ള മുഴുവൻ ചാർജിംഗ് നെറ്റ്‌വർക്കിലേക്കും ലഭ്യത നേടുന്നതിനായി MG അദാനി ടോട്ടൽ എനർജീസ് ലിമിറ്റഡ് (ATEL), BPCL, ചാർജ്സോൺ, ഗ്ലൈഡ, HPCL, ജിയോ-BP, ഷെൽ, സ്റ്റാറ്റിക്, സിയോൺ തുടങ്ങിയ കമ്പനികളുമായി സഹകരിച്ച് പ്രവർത്തിക്കുന്നു. ചാർജിംഗ് സ്റ്റേഷനുകൾ കണ്ടെത്തുന്നതിന് മാത്രമല്ല, ഓരോ റൂട്ടിലെ ചാർജറുകളുടെ ലഭ്യതയെ അടിസ്ഥാനമാക്കി യാത്രകൾ ആസൂത്രണം ചെയ്യാനും EV ഉടമകൾക്ക് ഈ ആപ്പ് ഉപയോഗിക്കാം. തിരഞ്ഞെടുത്ത സ്ഥലത്ത് ഒരു സ്ലോട്ട് ലഭ്യമാണോ എന്നും ചാർജർ പ്രവർത്തനക്ഷമമാണോ എന്നും ആപ്പ് സൂചിപ്പിക്കുന്നു. കൂടാതെ, ഉപയോക്താക്കൾക്ക് eHUB ആപ്പ് വഴി നേരിട്ട് ഒരു സ്ലോട്ട് റിസർവ് ചെയ്യാനും പേയ്‌മെന്റുകൾ നടത്താനും കഴിയും.

പ്രോജക്റ്റ് REVIVE

ഒരു ഇലക്ട്രിക് കാറിൻ്റെ ഏറ്റവും ചെലവേറിയതും നിർണായകവുമായ ഘടകങ്ങളിലൊന്നാണ് EV ബാറ്ററി പായ്ക്ക്. ഊർജ സംഭരണ ​​സംവിധാനങ്ങൾ ഉൾപ്പെടെ വിവിധ ആപ്ലിക്കേഷനുകൾക്കായി ഈ ബാറ്ററികൾ റീസൈക്കിൾ ചെയ്യാനും പുനർനിർമ്മിക്കാനും കഴിയും. പ്രോജക്റ്റ് REVIVE ന് വേണ്ടി  LOHUM, എനർജി ആൻഡ് റിസോഴ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ എന്നിവയുമായി MG സഹകരിച്ചു പ്രവർത്തിക്കുന്നു. ഈ പ്രോജക്റ്റിന് കീഴിൽ, സൗരോർജ്ജം പോലുള്ള പ്രയോഗങ്ങൾക്കുള്ള ഊർജ്ജ സംഭരണ ​​സംവിധാനമായി പ്രവർത്തിക്കാൻ ബാറ്ററികൾ പുനർനിർമ്മിക്കുന്നു. രാജ്യത്തുടനീളമുള്ള നഗര, ഗ്രാമ പ്രദേശങ്ങളിലെ വൈദ്യുതി ആവശ്യങ്ങൾ നിറവേറ്റാൻ ഈ സംരംഭം സഹായിക്കുന്നു. പരിസ്ഥിതിക്ക് ഹാനികരമാകുന്ന ലിഥിയം ബാറ്ററികൾ മൂലമുണ്ടാകുന്ന മാലിന്യങ്ങൾ കുറയ്ക്കാൻ  പ്രോജക്ട് REVIVE സഹായകമാകുന്നു.

ഇതും പരിശോധിക്കൂ: ടാറ്റ മോട്ടോഴ്‌സ് ഓഗസ്റ്റ് 7 ന് ടാറ്റ കർവ് EVയ്‌ക്കൊപ്പം അവതരിപ്പിക്കുന്നു ചാർജ് പോയിൻ്റ് അഗ്രഗേറ്റർ ആപ്പ്

MG-ജിയോ ഇന്നൊവേറ്റീവ് കണക്റ്റിവിറ്റി പ്ലാറ്റ്ഫോം (MG-ജിയോ ICP)

MG Motor Introduces Multiple Initiatives For EVs In India Ahead Of Windsor EV Launch

ഇന്നൊവേറ്റീവ് കണക്റ്റിവിറ്റി പ്രോഗ്രാം (ICP) എന്ന് വിളിക്കുന്ന പുതിയ കണക്റ്റഡ് കാർ സാങ്കേതികവിദ്യ അവതരിപ്പിക്കാൻ MG ജിയോയുമായി സഹകരിക്കുന്നു. വരാനിരിക്കുന്ന വിൻഡ്‌സർ EVയിൽ തുടങ്ങി ഭാവിയിൽ MG യിൽ നിന്നുള്ള EVകളിൽ എല്ലാം തന്നെ ഈ സവിശേഷത ലഭ്യമാകും. ഇൻ-കാർ ഇൻഫോടെയ്ൻമെന്റിനും എന്റർടൈൻമെന്റിനുമുള്ള ഒരു ഓപ്പറേറ്റിംഗ് സിസ്റ്റമായി ഈ കണക്റ്റിവിറ്റി പ്ലാറ്റ്ഫോം പ്രവർത്തിക്കും. വിവിധ OTT ആപ്പുകൾ, ഗെയിമുകൾ, AI- പവർ വോയ്‌സ് റെക്കഗ്നിഷൻ സിസ്റ്റങ്ങൾ എന്നിവ ആക്‌സസ് ചെയ്യാൻ ഉപഭോക്താക്കളെ അനുവദിക്കുന്ന സ്വന്തം MG സ്റ്റോർ കൂടി ഇതിൽ ഉൾപ്പെടുനന്ന്. ഈ വോയ്സ് റെക്കഗ്നിഷൻ സിസ്റ്റം 11 വ്യത്യസ്ത ഇന്ത്യൻ ഭാഷകളെ പിന്തുണയ്ക്കുന്നതാണ്.

EVPEDIA

EVPEDIA ഇലക്ട്രിക് കാറുകളിലും അവയുടെ സാങ്കേതികവിദ്യകളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു വിദ്യാഭ്യാസ പ്ലാറ്റ്‌ഫോമാണ്. EV യെക്കുറിച്ചുള്ള വിദ്യാഭ്യാസം നൽകുന്നതിനു പുറമേ, EVPEDIA, ഉടമസ്ഥാവകാശത്തിൻ്റെ ചെലവ് സംബന്ധിച്ച  കാൽക്കുലേറ്ററുകൾ, സർക്കാർ നയങ്ങളുടെ ഒരു ശേഖരം, പ്രസിദ്ധീകരണങ്ങളുടെയും ഗവേഷണ പ്രബന്ധങ്ങളുടെയും ഒരു ശേഖരം എന്നിവ പോലുള്ള പ്രായോഗിക ഉപകരണങ്ങളും വാഗ്ദാനം ചെയ്യുന്നു. സംവേദനാത്മക ഡിസ്പ്ലേകൾ, വിദ്യാഭ്യാസ വീഡിയോകൾ, തത്സമയ പ്രദർശനങ്ങൾ എന്നിവയിലൂടെ EV സാങ്കേതികവിദ്യകളെക്കുറിച്ച്  കൂടുതലറിയാൻ EVPEDIA ഉപയോക്താക്കളെ സഹായിക്കുന്നു.

MG മോട്ടോർ ഇന്ത്യയിൽ അവതരിപ്പിച്ച നാല് പ്രധാന EV സംരംഭങ്ങളായിരുന്നു ഇവ. നിലവിലുള്ള വെല്ലുവിളികളെ അതിജീവിക്കാനും ഏറ്റവും പുതിയ സാങ്കേതിക വിദ്യകളെക്കുറിച്ച് കൂടുതൽ അറിവുള്ളവരാകാനും ഈ സംരംഭങ്ങൾ ഉപഭോക്താക്കളെ സഹായിക്കുമെന്ന് MG വിശ്വസിക്കുന്നു. MG നിലവിൽ ഇന്ത്യയിൽ രണ്ട് ഇലക്ട്രിക് കാറുകളാണ് വാഗ്ദാനം ചെയ്യുന്നത് - കോമറ്റ് EV, ZS EV എന്നിവയാണവ. ഇതിനകം വികസിപ്പിച്ചുകൊണ്ടിരിക്കുന്ന MG വിൻഡ്സർ EV യാണ് മൂന്നാമത്തേത്.

കൂടുതൽ ഓട്ടോമോട്ടീവ് അപ്‌ഡേറ്റുകൾക്കായി കാർദേഖോയുടെ വാട്സ് ആപ് ചാനൽ ഫോളോ ചെയ്യുന്നുവെന്ന് ഉറപ്പാക്കൂ.

കൂടുതൽ വായിക്കൂ: MG ZS EV ഓട്ടോമാറ്റിക്

പ്രസിദ്ധീകരിച്ചത്
was this article helpful ?

0 out of 0 found this helpful

Write your Comment on M ജി zs ev

Read Full News

explore similar കാറുകൾ

താരതമ്യം ചെയ്യുവാനും തിരഞ്ഞെടുക്കുവാനും വേണ്ടി സാമ്യമുള്ള വാഹനങ്ങൾ

* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ

കാർ വാർത്തകൾ

  • ട്രെൻഡിംഗ് വാർത്ത
  • സമീപകാലത്തെ വാർത്ത

trending ഇലക്ട്രിക് കാറുകൾ

  • ജനപ്രിയമായത്
  • വരാനിരിക്കുന്നവ
  • മേർസിഡസ് eqs എസ്യുവി
    മേർസിഡസ് eqs എസ്യുവി
    Rs.2 സിആർകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: sep 2024
  • കിയ ev9
    കിയ ev9
    Rs.80 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: ഒക്ോബർ, 2024
  • ബിവൈഡി emax 7
    ബിവൈഡി emax 7
    Rs.30 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: ഒക്ോബർ, 2024
  • ബിവൈഡി seagull
    ബിവൈഡി seagull
    Rs.10 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: ഒക്ോബർ, 2024
  • സ്കോഡ enyaq iv
    സ്കോഡ enyaq iv
    Rs.65 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: dec 2024
×
We need your നഗരം to customize your experience