• English
  • Login / Register

നെക്സ്റ്റ് ജനറേഷൻ ആപ്പിൾ കാർപ്ലേ WWDC 2024-ൽ വെളിപ്പെടുത്തി: എല്ലാ കാർ ഡിസ്‌പ്ലേകളുടെയും മാസ്റ്റർ

published on ജൂൺ 13, 2024 06:58 pm by rohit

  • 109 Views
  • ഒരു അഭിപ്രായം എഴുതുക

ഏറ്റവും പുതിയ അപ്‌ഡേറ്റിനൊപ്പം, ആപ്പിളിന്റെ കാർപ്ലേ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്ററിലേക്ക് പൂർണ്ണമായി സംയോജിപ്പിക്കപ്പെടും, നിങ്ങളുടെ iPhone-ൽ നിന്നുള്ള സുപ്രധാന വിശദാംശങ്ങൾ റിലേ ചെയ്യുമ്പോൾ നിരവധി തരത്തിൽ  ഇഷ്‌ടാനുസൃതമാക്കാനും സാധിക്കുന്നു.

IMG_256

വർഷത്തിൽ നടക്കുന്ന വേൾഡ് വൈഡ് ഡെവലപ്പേഴ്‌സ് കോൺഫറൻസിന്റെ (WWDC) ഏറ്റവും ആവേശകരമായ ഭാഗങ്ങളിലൊന്നാണ് യുഎസ് ടെക് ഭീമനായ ആപ്പിളിൽ നിന്നുള്ള അവതരണം. 2024-ലും ഇത് വ്യത്യസ്തമായിരുന്നില്ല. iOS 18 ഉം ജനറേറ്റീവ് ആർട്ടിഫിഷ്യൽ ഇന്റലിജൻസും (AI) ഹൈലൈറ്റുകളാണെങ്കിലും,നെക്സ്റ്റ് ജനറേഷന് കാർപ്ലേയിലും ആപ്പിൾ പ്രധാന മെച്ചപ്പെടുത്തലുകൾ വരുത്തിയിട്ടുണ്ട്, ഈ വർഷം അവസാനം iOS18-നൊപ്പം ഇത് വിപണിയിലെത്തിക്കാൻ ഒരുങ്ങുകയാണ്.

ഡ്രൈവർ ഡിസ്പ്ലേയിലേക്കുള്ള കാർപ്ലേയുടെ വിപുലമായ സംയോജനം

WWDC 2022-ൽ, ഒരു കാറിന്റെസ്വാഭാവികമായ ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേയിലേക്ക് വയർലെസ് ആയി പ്രവർത്തിക്കുന്ന കാർപ്ലേ ഉടൻ സംയോജിപ്പിക്കുമെന്ന് ആപ്പിൾ വെളിപ്പെടുത്തിയിരുന്നു. നിങ്ങളുടെ കാറിലെ ഡിജിറ്റൽ സ്‌ക്രീനുകൾ വ്യക്തിഗതമാക്കുന്ന സവിശേഷതയിൽ പ്രധാന ശ്രദ്ധ നല്കുന്നു, ഇത് സെൻട്രൽ ഇൻഫോടെയ്ൻമെൻ്റ് യൂണിറ്റിൽ മാത്രമല്ല, ഇപ്പോൾ ഡ്രൈവർ ഡിസ്‌പ്ലേയിലും പാസഞ്ചർ-സൈഡ് സ്‌ക്രീനിലും (ലഭ്യമെങ്കിൽ) ഉൾപ്പെടുന്നു. കാർപ്ലേയുടെ നിലവിലെ പതിപ്പ് മെച്ചപ്പെടുത്തുന്നതിന് മാത്രമല്ല ഐഫോണിന്റെ വിപുലീകൃത അനുഭവമായി പ്രവർത്തിക്കുന്ന ഒരു തടസ്സമില്ലാത്ത സംയോജനവും വാഗ്ദാനം ചെയ്യുന്നു.

Next-gen Apple CarPlay integrated into a car's digital driver display
Next-gen Apple CarPlay allows customisation of the gauges in a car's digital driver's display

ആപ്പിൾ അല്പം കൂടി പരിഷ്കരിച്ച് കൊണ്ട്, കാർപ്ലേയുമായി സംയോജിപ്പിക്കുമ്പോൾ ഡ്രൈവർ ഡിസ്‌പ്ലേയുടെ ഗേജുകൾ  ഇഷ്ടാനുസൃതമാക്കാൻ കഴിയുമെന്ന് പ്രഖ്യാപിച്ചു, ഉദാഹരണത്തിന്, ഫോണ്ട് ശൈലി, വീതി  നിറങ്ങൾ (അതും പ്രവർത്തനക്ഷമമായ രീതിയിൽ) എന്നിവ മാറ്റുകയോ  ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിൽ ഗേജ് ദൃശ്യമാകുന്ന രീതി മൊത്തമായി മാറ്റുകയോ ചെയ്യാവുന്നതാണ്.

കാർപ്ലേ-ഇന്റഗ്രേറ്റഡ് ഡിസ്‌പ്ലേ ഇന്ധനത്തിന്റെ അളവ് അല്ലെങ്കിൽ ബാക്കിയുള്ള ചാർജ്ജ്, വേഗത, എഞ്ചിൻ-കൂളൻ്റ് താപനിലകൾ, വേഗത പരിധികൾ (മാപ്പുകളിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ അല്ലെങ്കിൽ റോഡ് അടയാളങ്ങൾ മനസ്സിലാക്കുന്നതിൽ നിന്ന്) തുടങ്ങിയ വിവിധ വിവരങ്ങളും കാണിക്കും. ഓഫറിലുള്ള പവർട്രെയിനിന് വേണ്ടി (ICE, ഹൈബ്രിഡ് അല്ലെങ്കിൽ EV) അല്ലെങ്കിൽ ആവശ്യമെങ്കിൽ ഒരു പ്രത്യേക വേരിയന്റിന് വേണ്ടി കൂടുതൽ വ്യക്തതയുള്ളതാക്കുന്നതിന് കാർ നിർമ്മാതാക്കൾക്ക് ഗേജ് അനുരൂപമാക്കാനും  കഴിയും.

Next-gen Apple CarPlay in action to control temperature settings in a car

ഡിജിറ്റൽ ഇൻസ്ട്രുമെമെന്റ് ക്ലസ്റ്ററിലേക്ക് സംയോജിപ്പിച്ചിരിക്കുന്ന ആപ്പിളിന്റെ ഏറ്റവും പുതിയ കാർപ്ലേ പതിപ്പിന് കാലാവസ്ഥാ നിയന്ത്രണവും അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റവും (ADAS) ഉൾപ്പെടെ ഒന്നിലധികം വാഹന സംവിധാനങ്ങളെ നിയന്ത്രിക്കാനാകും. ഡ്രൈവർ ഡിസ്‌പ്ലേയിലെ കാർപ്ലേയുടെ ഇന്റഗ്രേഷൻ ഉപയോഗിച്ച്, നിങ്ങളുടെ ഐഫോണിൽ നിന്നുള്ള അറിയിപ്പുകൾ ഡിജിറ്റൽ ക്ലസ്റ്ററിലേക്ക് റിലേ ചെയ്യാനും അങ്ങനെ നിങ്ങളുടെ കണ്ണുകൾ റോഡിലേക്ക് തന്നെ ശ്രദ്ധിക്കാൻ സഹായിക്കാനും ഇതിന് കഴിയും. എന്നാൽ ഇന്റഗ്രേഷന്റെ നിലവാരം, കാർപ്ലേയ്‌ക്കൊപ്പം തടസ്സമില്ലാതെ പ്രവർത്തിക്കുന്നതിന് അമേരിക്കൻ ടെക് ഭീമനുമായി ഇത്തരം സംവിധാനങ്ങൾ വികസിപ്പിക്കുന്നതിൽ കാർ നിർമ്മാതാക്കളുടെ അംഗീകാരവും സഹകരണവും അടിസ്ഥാനമാക്കിയുള്ളതാണ്.

ഇതും വായിക്കൂ: നിങ്ങളുടെ പെട്രോൾ അല്ലെങ്കിൽ ഡീസൽ കാർ എങ്ങനെ ഇലക്‌ട്രിക് ആക്കി മാറ്റാം: പ്രോസസ്സ്, നിയമസാധുത, ആനുകൂല്യങ്ങൾ, ചെലവുകൾ

ഏത് കാർ ബ്രാൻഡുകളിലാണ് ഇത് അവതരിപ്പിക്കാൻ  സാധ്യതയുള്ളത്?

Next-gen Apple CarPlay

2022-ൽ സ്ഥിരീകരിച്ചതുപോലെ, പോർഷെയും ആസ്റ്റൺ മാർട്ടിനും അവരുടെ പുതിയ മോഡലുകളിലേക്ക് പ്രസ്തുത കാർപ്ലേ സംയോജിപ്പിച്ച ആദ്യത്തെ കാർ നിർമ്മാതാക്കളിൽ ചിലരായിരിക്കും. ഈ രണ്ട് കാർ നിർമ്മാതാക്കളിൽ നിന്നും പുതിയ കാർപ്ലേ ഇൻ്റഗ്രേഷൻ ഉൾപ്പെടുത്തി വരുന്ന മോഡലുകളുടെ കൃത്യമായ പേരുകൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.. നിലവിൽ, ആപ്പിൾ കാർപ്ലേ വിവിധ ആഗോള കാർ നിർമ്മാതാക്കളിൽ നിന്നുള്ള 800-ലധികം കാറുകളിൽ പ്രവർത്തിക്കുന്നു, അതിൽ ഇന്ത്യൻ വിപണിയിലെ  എൻട്രി ലെവൽ മാരുതി ആൾട്ടോ K10 (സ്മാർട്ട്പ്ലേ സ്റ്റുഡിയോയ്‌ക്കുള്ള 7 ഇഞ്ച് ടച്ച്‌സ്‌ക്രീനോടുകൂടിയത്) കൂടാതെ കിയ EV9, ലാൻഡ് റോവർ റേഞ്ച് റോവർ. തുടങ്ങിയ പ്രീമിയം ഓഫറുകളിലും ഉൾപ്പെടുന്നു.

ഈ സവിശേഷതകൾ എപ്പോൾ പുറത്തിറക്കുമെന്ന് ആപ്പിൾ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ഇവ സംബന്ധിച്ചുള്ള പ്രവർത്തനങ്ങൾ ആദ്യം ചില രാജ്യങ്ങളിലായി പരിമിതപ്പെടുത്തിയേക്കാമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. മുമ്പത്തെ അപ്‌ഡേറ്റ് റോളൗട്ടുകളെ അടിസ്ഥാനമാക്കി, 2024 സെപ്റ്റംബറിൽ ആപ്പിൾ സാധാരണയായി പുതിയ തലമുറ ഐഫോൺ അവതരിപ്പിക്കുമ്പോൾ ആഗോള iOS 18 അപ്‌ഡേറ്റും ലഭ്യമാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.

...മറ്റ് വാർത്തകളിൽ

ആപ്പിളിന്റെ സെൽഫ്-ഡ്രൈവിംഗ് ഇലക്ട്രിക് കാർ വികസിപ്പിക്കുന്നതിനെക്കുറിച്ച് ഒരു ദശാബ്ദക്കാലത്തെ ഊഹാപോഹങ്ങൾ ഉണ്ടായിരുന്നിട്ടും, ഐഫോൺ ഉൾപ്പെടെയുള്ള വിവിധ ഉപകരണങ്ങൾക്കായി ജനറേറ്റീവ് AI-യിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി സുപ്രസിദ്ധമായ ഈ ടെക് കമ്പനി അത്തരംപദ്ധതികൾ ഉപേക്ഷിക്കാൻ തീരുമാനിച്ചതായി ഓൺലൈനിലെ സമീപകാല ലേഖനങ്ങൾ സൂചിപ്പിക്കുന്നു.

പ്രസിദ്ധീകരിച്ചത്
was this article helpful ?

0 out of 0 found this helpful

Write your അഭിപ്രായം

Read Full News

കാർ വാർത്തകൾ

  • ട്രെൻഡിംഗ് വാർത്ത
  • സമീപകാലത്തെ വാർത്ത

trendingകാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
×
We need your നഗരം to customize your experience