മാരുതി എസ് പ്രെസ്സോ,വാഗൺ ആർ,എക്സ് എൽ 6 തുടങ്ങിയവയുടെ വില വർധിപ്പിച്ചു
<തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു
- ഒരു അഭിപ്രായം എഴുതുക
5 അരീന മോഡലുകൾക്കും 2 നെക്സ മോഡലുകൾക്കുമാണ് വില കൂട്ടിയിരിക്കുന്നത്.
-
നിർമാണ വസ്തുക്കളിൽ ഉണ്ടായ വിലവർധനവാണ് കരണമെന്നാണ് കമ്പനി പറയുന്നത്.
-
4.7 ശതമാനം വരെ വില വർധന ഉണ്ടായിട്ടുണ്ട്.
-
ആൾട്ടോ,എസ് പ്രെസ്സോ,വാഗൺ ആർ,സ്വിഫ്റ്റ്,എർട്ടിഗ, ബലേനോ,എക്സ് എൽ 6 എന്നിവയ്ക്കാണ് വില കൂട്ടിയത്.
-
ബി എസ് 6 അനുസൃത മോഡലുകളായി ഈയടുത്ത സമയത്താണ് ഇവയെല്ലാം അപ്ഗ്രേഡ് ചെയ്യപ്പെട്ടത്.
ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുകി ചില മോഡലുകൾക്ക് വില വർധന പ്രഖ്യാപിച്ചു. 4.7 % വരെ വില കൂട്ടിയിട്ടുണ്ട്. അരീന,നെക്സ മോഡലുകൾ ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്. വില വർധന പ്രാബല്യത്തിൽ വന്നു കഴിഞ്ഞു.ബി എസ് 6 അനുസൃത മോഡലുകളായി ഈയടുത്ത കാലത്താണ് ഇവയെല്ലാം കമ്പനി അപ്ഗ്രേഡ് ചെയ്തത്.
ഇതും വായിക്കൂ: ഓട്ടോ എക്സ്പോ 2020 ൽ എത്തുന്ന 10 ലക്ഷം രൂപയിൽ താഴെ വില വരുന്ന 10 കാറുകൾ
അരീന ഔട്ട് ലെറ്റുകളിൽ ആൾട്ടോ, എസ് പ്രെസ്സോ,വാഗൺ ആർ,സ്വിഫ്റ്റ്,എർട്ടിഗ എന്നീ മോഡലുകൾക്കും നെക്സ ഷോറൂമുകളിലെ ബലേനോ, എക്സ് എൽ 6 എന്നീ മോഡലുകൾക്കുമാണ് വില വർദ്ധനവ് വന്നിരിക്കുന്നത് . പുതുക്കിയ വില വിവരം ഇങ്ങനെയാണ്:
മോഡലുകൾ |
പുതുക്കിയ വില |
ആൾട്ടോ |
2.94 ലക്ഷം മുതൽ 4.36 ലക്ഷം രൂപ വരെ |
എസ് പ്രെസ്സോ |
3.70 ലക്ഷം മുതൽ 4.99 ലക്ഷം രൂപ വരെ |
വാഗൺ ആർ |
4.45 ലക്ഷം മുതൽ 5.94 ലക്ഷം രൂപ വരെ |
5.19 lലക്ഷം മുതൽ 8.84 ലക്ഷം രൂപ വരെ |
|
എർട്ടിഗ |
7.59 ലക്ഷം മുതൽ11.20 ലക്ഷം രൂപ വരെ |
5.63 ലക്ഷം മുതൽ 8.96 ലക്ഷം രൂപ വരെ |
|
എക്സ് എൽ 6 |
9.84 ലക്ഷം മുതൽ 11.51 ലക്ഷം രൂപ വരെ |
(എല്ലാ വിലകളും ഡൽഹി എക്സ് ഷോറൂം വില)
ഇതും വായിക്കൂ: മാരുതി സുസുകി ആൾട്ടോ ബി.എസ് 6 മോഡലിന് CNG ഓപ്ഷനും(4.33 ലക്ഷം രൂപ)
എല്ലാ കാർ പ്രേമികളും ആകാംക്ഷയോടെ കാത്തിരിക്കുന്ന ഓട്ടോ എക്സ്പോ 2020 ൽ മാരുതിയുടെ മറ്റ് മോഡലുകൾക്കൊപ്പം ഫ്യൂച്ചിറോ ഇ കോൺസെപ്റ്റ് കാറും അവതരിപ്പിക്കും. ഷോയുടെ കൂടുതൽ വാർത്തകൾക്കായി കാർ ദേഖോ നോക്കാൻ മറക്കരുത്.
കൂടുതൽ വായിക്കാം: വാഗൺ ആർ എ.എം.ടി