ലോഞ്ചിന് ശേഷമുള്ള രണ്ട് വർഷത്തിൽ 2 ലക്ഷം വില്പ്പന മറികടന്ന് Maruti Grand Vitara!
1 വർഷത്തിനുള്ളിൽ ഗ്രാൻഡ് വിറ്റാരയുടെ 1 ലക്ഷം യൂണിറ്റുകൾ വില്പന നടത്തി കൂടാതെ അടുത്ത ഒരു ലക്ഷം വെറും 10 മാസത്തിനുള്ളിൽ തന്നെ പൂർത്തിയാക്കി
-
2022 സെപ്റ്റംബറിലാണ് മാരുതി ഗ്രാൻഡ് വിറ്റാര ലോഞ്ച് ചെയ്തത്
-
ആവശ്യകത കൂടുതലുള്ള ശക്തമായ ഹൈബ്രിഡ് CNG പവർ ട്രെയ്നുകൾ സഹിതം ലോഞ്ചിന് ശേഷമുള്ള രണ്ട് വർഷത്തിനുള്ളിൽ മെയിൽ സ്റ്റോൺ നേടിയെടുത്തു
-
ഇതിന്റെ സവിശേഷതകളിൽ 9-ഇഞ്ച് ഇൻഫോറ്റായ്ൻമെന്റ് സിസ്റ്റം ഒരു ഡിജിറ്റൽ ഡ്രൈവർ ഡിസ്പ്ലേ കൂടാതെ ഒരു പനോരമിക് സൺറൂഫ് എന്നിവയും ഉൾപ്പെടുന്നു
-
മൈൽഡ് ഹൈബ്രിഡ് സഹിതമുള്ള 1.5 ലിറ്റർ പെട്രോൾ എഞ്ചിൻ , ശക്തമായ ഹൈബ്രിഡ് ഉള്ള 1.5 ലിറ്റർ പെട്രോൾ യൂണിറ്റ് കൂടാതെ CNG ഓപ്ഷൻ എന്നിങ്ങനെ നിരവധി പവർട്രെയ്ൻ ഓപ്ഷനുകളാണ് ഇതിന് ലഭിക്കുന്നത്
-
വില 10.99 ലക്ഷം മുതൽ 20.09 ലക്ഷം രൂപ വരെയായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു (എക്സ് ഷോറൂം ഡെൽഹി)
കാർനിർമാതാക്കളിൽ നിന്നുള്ള ആദ്യ ശക്തമായ ഹൈബ്രിഡ് മോഡലായാണ് സെപ്റ്റംബർ 2022 ൽ മാരുതി ഗ്രാൻഡ് വിറ്റാര ഇന്ത്യൻ വിപണിയിലെത്തിയത്. ഇപ്പോൾ ലോഞ്ച് ചെയ്ത് 2 വർഷങ്ങൾക്കുള്ളിൽ ഇത് 2 ലക്ഷം യൂണിറ്റ് വില്പന എന്ന നാഴികക്കല്ല് പൂർത്തിയാക്കിയിരിക്കുകയാണ്. ഈ കോംപാക്ട് SUV യുടെ 1 ലക്ഷം യൂണിറ്റുകൾ ലോഞ്ച് ചെയ്തതിന് ശേഷമുള്ള ഒരു വർഷത്തിലും അടുത്ത ഒരു ലക്ഷം യൂണിറ്റുകൾ വെറും 10 മാസത്തിനുള്ളിലുമാണ് മാരുതി വിറ്റഴിച്ചത് . മാരുതിയിൽ നിന്നുള്ള അഭിപ്രായം അനുസരിച്ച് ഗ്രണ്ട് വിറ്റാരയുടെ ഉപഭോക്താക്കൾ കൂടുതലായും ശക്തമായ ഹൈബ്രിഡ്, CNG വേരിയന്റുകളാണ് തിരഞ്ഞെടുക്കുന്നത്.
മാരുതി SUV യുടെ ഒരു അവലോകനം
ടയോട്ടയുമായുള്ള അതിന്റെ പങ്കാളിത്തത്തിന്റെ ഭാഗമായാണ് മാരുതി ഗ്രാൻഡ് വിറ്റാര അവതരിപ്പിച്ചത് കൂടാതെ ഇത് കാർ നിർമാതാക്കളുടെ നെക്സ ലൈനപ്പിലെ പഴക്കം ചെന്ന S-ക്രോസിനെ മാറ്റി സ്ഥാപിച്ചുകൊണ്ടായിരുന്നു. ഈ ഇന്ത്യൻ കമ്പനി ആറ് വ്യത്യസ്ത വേരിയന്റുകളിലായാണ് ഗ്രാൻഡ് വിറ്റാര അവതരിപ്പിക്കുന്നത്: സിഗ്മ, ഡെൽറ്റ,സീറ്റ, സീറ്റ പ്ലസ്, ആൽഫ, ആൽഫ പ്ലസ് എന്നിവയാണവ.
സവിശേഷതകളും സുരക്ഷയും
മാരുതിയുടെ ഈ കോംപാക്റ്റ് SUV യിൽ വയർലെസ് ആൻഡ്രോയിഡ് ഓട്ടോ , ആപ്പിൾ കാർ പ്ലേ എന്നിവ സഹിതമുള്ള 9 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോറ്റായ്ൻമെന്റ് സിസ്റ്റം, 7 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്പ്ലേ , റിയർ വെന്റുകൾ സഹിതമുള്ള ഓട്ടോ AC, വയർലെസ്സ് ഫോൺ ചാർജിംഗ് , വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ കൂടാതെ ഒരു പനോരമിക സൺറൂഫ് എന്നീ സവിശേഷതകൾ സജ്ജീകരിച്ചിരിക്കുന്നു.
സുരക്ഷ പരിഗണിക്കുമ്പോൾ ഇതിന് ആറ് എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്ട്രോൾ (ESC), ഒരു 360 ഡിഗ്രി ക്യാമറ, ISOFIX ചൈൽഡ് ആങ്കറേജുകൾ കൂടാതെ ഒരു ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS) എന്നിവ ലഭിക്കുന്നു.
പവർട്രെയ്നുകൾ
5 സ്പീഡ് മാനുവൽ അല്ലെങ്കിൽ ഒരു 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോഡിയാക്കിയ 103 PS, 13,8 Nm ഉത്പാദിപ്പിക്കുന്ന 1,5 ലിറ്റർ മൈൽഡ് ഹൈബ്രിഡ് യൂണിറ്റ് ഉൾപ്പടെയുള്ള വ്യത്യസ്ത പവർട്രെയ്ൻ ഓപ്ഷനുകള് ഗ്രാൻഡ് വിറ്റാര വാഗ്ദാനം ചെയ്യുന്നു. ടോപ്പ് സ്പെക് മാനുവൽ വേരിയന്റിന് ഓൾ വീൽ ഡ്രൈവ് (AWD) ഓപ്ഷനും ലഭിക്കുന്നു. മറ്റൊരു ഓപ്ഷൻ 115,56 PS (സംയോജിതമായി), 122 Nm ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റർ പെട്രോൾ സ്ട്രോങ് ഹൈബ്രിഡ് യൂണിറ്റ് ആണ് , ഇത് e-CVT ഗിയർബോക്സിനൊപ്പം മാത്രം വരുന്നു
ഗ്രാൻഡ് വിറ്റാര 5 സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ സഹിതം മാത്രം ജോഡിയാക്കുന്ന 87.83 PS, 121.5 Nm ഉത്പാദിപ്പിക്കുന്ന CNG പവർ ട്രെയ്ൻ ഓപ്ഷൻ സാഹിതവും വരുന്നു
വിലകളും എതിരാളികളും
മാരുതി ഗ്രാൻഡ് വിറ്റാരയുടെ വില 10.99 ലക്ഷം രൂപ മുതൽ 20.09 ലക്ഷം രൂപ വരെയായേക്കാം (എക്സ് ഷോറൂം , ഡെൽഹി). ഇത് ടയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ, ഹ്യൂണ്ടായ് ക്രെറ്റ , കിയ സെൽറ്റോസ്, ഹോണ്ട ഇലവേറ്റ്, വോക്സ്വാഗൺ ടൈഗൺ, സ്കോഡ കുഷാക്, സിട്രോൺ C3 എയർക്രോസ് കൂടാതെ MG ആസ്റ്റർ എന്നിവയെ എതിരിടും
ഏറ്റവും പുതിയ ഓട്ടോമോട്ടീവ് അപ്ഡേറ്റുകൾക്കായി കാർദേഖോയുടെ വാട്സ്ആപ് ചാനൽ ഫോളോ ചെയ്യൂ
കൂടുതൽ വായിക്കൂ: മാരുതി ഗ്രാൻഡ് വിറ്റാര ഓൺ റോഡ് വില