Login or Register വേണ്ടി
Login

Kia Sonet Facelift HTK+വേരിയന്റ് 5 ചിത്രങ്ങളിലൂടെ!

published on ജനുവരി 23, 2024 09:48 pm by shreyash for കിയ സോനെറ്റ്

LED ഫോഗ് ലാമ്പുകൾ, 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ സിസ്റ്റം, ഓട്ടോമാറ്റിക് AC തുടങ്ങിയ സൗകര്യങ്ങൾ 2024 കിയ സോനെറ്റിന്റെ HTK+ വേരിയൻറ് വാഗ്ദാനം ചെയ്യുന്നു.

അടുത്തിടെ, നൂതന ഡ്രൈവർ അസിസ്റ്റ് സംവിധാനങ്ങൾ (ADAS) ഉൾപ്പെടെയുള്ള നൽകുന്ന പുതിയ രൂപവും കൂടുതൽ സാങ്കേതികവിദ്യയും ഫീച്ചർ ചെയ്യുന്ന ഒരു മിഡ്‌ലൈഫ് അപ്‌ഡേറ്റ് കിയ സോനെറ്റ് ഫെയ്‌സ്‌ലിഫ്റ്റിന് ലഭിച്ചിരുന്നു. 2024 സോനെറ്റ് ഏഴ് വിശാലമായ വേരിയന്റുകളിൽ വാഗ്ദാനം ചെയ്യുന്നു: HTE, HTK, HTK+, HTX, HTX+, GTX, X-ലൈൻ എന്നിവയാണവ. ഈ ലേഖനത്തിൽ, 2024 സോനെറ്റിന്റെ മിഡ്-സ്പെക്ക് HTK+ വേരിയന്റ് എങ്ങനെ കാണപ്പെടുന്നുവെന്നും അത് എന്താണ് വാഗ്ദാനം ചെയ്യുന്നതെന്നും 5 ചിത്രങ്ങളിലൂടെ വിശദമായി മനസ്സിലാക്കാം.

2023 കിയ സോനെറ്റിന്റെ HTK+വേരിയന്റിന്റെ മുൻഭാഗത്ത് മാറ്റ് ക്രോം ഡീറ്റൈലിംഗ് നൽകിയ ചുറ്റപ്പെട്ട പുതുക്കിയ ഗ്രില്ലും ഹാലൊജൻ ഹെഡ്‌ലൈറ്റുകളും ഉണ്ട്. ഇതിന് LED ഹെഡ്‌ലൈറ്റുകൾ ലഭിക്കുന്നില്ലെങ്കിലും, ലോവർ-സ്പെക്ക് വേരിയന്റുകളിൽ നിന്ന് വേർതിരിച്ചറിയാൻ LED DRLകളും LED ഫോഗ് ലാമ്പുകളും ഇതിലുണ്ട്.

പ്രൊഫൈലിനെക്കുറിച്ച് പറയുകയാണെങ്കിൽ, സോനെറ്റ് HTK+യിൽ 16 ഇഞ്ച് ഡ്യുവൽ-ടോൺ അലോയ് വീലുകൾ സജ്ജീകരിച്ചിരിക്കുന്നു, ഇത് HTX+വേരിയന്റിനൊപ്പം വാഗ്ദാനം ചെയ്യുന്ന ഡ്യുവൽ-ടോൺ അലോയ് വീലുകളിൽ നിന്ന് അല്പം വ്യത്യസ്തമാണ്.ട്രിം ഉള്ള 1-ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ സഹിതം വരുന്ന HTK+ നിങ്ങൾ തിരഞ്ഞെടുക്കുകയാണെങ്കിൽ നിങ്ങൾക്ക് ഒരു സൺറൂഫും ലഭിക്കും.

ഇതും പരിശോധിക്കൂ: പുതിയ കിയ സോനെറ്റ് ബേസ്-സ്പെക്ക് HTE വേരിയന്റ് 5 ചിത്രങ്ങളിലൂടെ

കണക്റ്റഡ് LED ടെയിൽ‌ലാമ്പുകൾ കൊണ്ട് സജ്ജീകരിച്ചിരിക്കുന്ന 2024 കിയ സോനെറ്റിന്റെ എൻട്രി ലെവൽ വേരിയന്റാണ് HTK+. ഇതിന് ബ്ലാക്ക്-ഔട്ട് റിയർ ബമ്പറും സിൽവർ സ്‌കിഡ് പ്ലേറ്റും ലഭിക്കുന്നു, ഇത് സോനെറ്റിന്റെ പരുക്കൻ രൂപത്തെ ഒന്നുകൂടി വർദ്ധിപ്പിക്കുന്നു.

കിയ സോനെറ്റ് ഫെയ്‌സ്‌ലിഫ്റ്റിന്റെ HTK+ വേരിയന്റിന് ഫാബ്രിക് സീറ്റ് അപ്‌ഹോൾസ്റ്ററിയോട് കൂടിയ ഒരു കറുത്ത കാബിൻ തീം ആണ് ലഭിക്കുന്നത്. വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയുള്ള ഒരു ചെറിയ 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് AC, സെമി-ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, ടൈപ്പ്-സി ചാർജിംഗ് പോർട്ടുകൾ, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ORVM-കൾ, 6-സ്പീക്കർ സൗണ്ട് സിസ്റ്റം എന്നിവ ഇതിന്റെ ഉപകരണ പട്ടികയിൽ ഉൾപ്പെടുന്നു. ഇതിന് ഒരു ഓട്ടോ അപ്/ഡൗൺ ഡ്രൈവർ സൈഡ് വിൻഡോയും ഒരു സ്മാർട്ട് കീ ഉപയോഗിക്കാവുന്ന പുഷ്-ബട്ടൺ സ്റ്റാർട്ട്/സ്റ്റോപ്പും ലഭിക്കുന്നു.

സോണറ്റിന്റെ ഈ വേരിയന്റിന് ഡിജിറ്റൽ 10.25 ഇഞ്ച് ഡ്രൈവർ ഡിസ്‌പ്ലേ, എയർ പ്യൂരിഫയർ, ക്രൂയിസ് കൺട്രോൾ എന്നിവയില്ല. എന്നിരുന്നാലും, അതിന്റെ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയെ അപ്പോർട്ട് ചെയ്യുന്ന തരത്തിലാണ്, അതേസമയം സബ്‌കോംപാക്റ്റ് SUVയുടെ ഉയർന്ന സ്പെസിഫിക്കേഷൻ വേരിയന്റുകളോട് കൂടിയ വലിയ 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ സിസ്റ്റം വയർഡ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയ്ക്ക് മാത്രമേ സപ്പോർട്ട് നൽകുന്നുള്ളൂ.

ഇതും പരിശോധിക്കൂ: 2024 ഹ്യുണ്ടായ് ക്രെറ്റ EX വേരിയന്റ് 5 ചിത്രങ്ങളിലൂടെ

പിൻസീറ്റ് യാത്രക്കാർക്ക്, സോണറ്റ് ഫെയ്‌സ്‌ലിഫ്റ്റ് റിയർ AC വെന്റുകൾ, പിൻ സൺഷേഡുകൾ, USB ടൈപ്പ്-സി ചാർജിംഗ് പോർട്ടുകൾ എന്നിവ വാഗ്ദാനം ചെയ്യുന്നു. എന്നാൽ പിറകിലെ സീറ്റുകൾക്ക് ക്രമീകരിക്കാവുന്ന ഹെഡ്‌റെസ്റ്റുകൾ ലഭിക്കുന്നില്ല.

സോണറ്റിന്റെ ഈ വേരിയന്റിലെ സുരക്ഷാ ഫീച്ചറുകൾ പരിഗണിക്കുമ്പോൾ, ആറ് എയർബാഗുകൾ, EBD ഉള്ള ABS, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ഹിൽ-സ്റ്റാർട്ട് അസിസ്റ്റ്, സെൻസറുകളുള്ള റിയർ പാർക്കിംഗ് ക്യാമറ, എല്ലാ യാത്രക്കാർക്കും സീറ്റ് ബെൽറ്റ് റിമൈൻഡറുകൾ എന്നിവ ഉൾപ്പെടുത്തിയതായി കാണാം.

പവർട്രെയിൻ ഓപ്ഷൻ

സോണറ്റിന്റെ HTK+വേരിയന്റാണ് കിയ മൂന്ന് എഞ്ചിൻ ഓപ്ഷനുകളോടെയും എന്നാൽ ഓട്ടോമാറ്റിക് ഇല്ലാതെയും വാഗ്ദാനം ചെയ്യുന്നത്. 6-സ്പീഡ് iMT (ക്ലച്ച് പെഡൽ ഇല്ലാതെ മാനുവൽ ട്രാൻസ്മിഷൻ) യുമായി ജോഡിയാക്കിയ 1-ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ (120 PS / 172 Nm) 5-സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായി ഘടിപ്പിച്ച 1.2-ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ (83 PS / 115 Nm), 6-സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായി ഘടിപ്പിച്ച കൂടാതെ 1.5 ലിറ്റർ ഡീസൽ എഞ്ചിനും (116 PS / 250 Nm)ആണ് ഓപ്‌ഷനുകളായി ലഭിക്കുന്നത് .

വിലയും എതിരാളികളും

കിയ സോനെറ്റ് ഫെയ്‌സ്‌ലിഫ്റ്റിന്റെ HTK+വേരിയന്റിന്റെ വില 9.89 ലക്ഷം രൂപ മുതൽ 11.39 ലക്ഷം രൂപ വരെയുള്ള റേഞ്ചിലാണ് , അതേസമയം അതിന്റെ ടോപ്പ്-സ്പെക്ക് വേരിയന്റിന് 15.69 ലക്ഷം രൂപയാണ് വില (ആമുഖ, എക്‌സ്-ഷോറൂം പാൻ ഇന്ത്യ). ടാറ്റ നെക്‌സോൺ, നിസാൻ മാഗ്‌നൈറ്റ്, ഹ്യുണ്ടായ് വെന്യു, മഹീന്ദ്ര XUV300, മാരുതി സുസുക്കി ബ്രെസ്സ, റെനോ കിഗർ തുടങ്ങിയ മോഡലുകളുമായി ഇത് കിട പിടിക്കുന്നു.

കൂടുതൽ വായിക്കൂ: സോണറ്റ് ഓൺ റോഡ് പ്രൈസ്

s
പ്രസിദ്ധീകരിച്ചത്

shreyash

  • 18 കാഴ്ചകൾ
  • 0 അഭിപ്രായങ്ങൾ

Write your Comment ഓൺ കിയ സോനെറ്റ്

A
abhishek thakur
Mar 31, 2024, 3:19:39 PM

I want kia sonet htk plus variant but this variant doesn't have sunroof now I want to buy venue sx with sunroof If kia gives sunroof on htk plus variant then I buy.

Read Full News

trendingഎസ് യു വി കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ