Login or Register വേണ്ടി
Login

ഇന്ത്യയ്ക്കായുള്ള റെനോ കാപ്‌റ്റർ ഫേസ്‌ലിഫ്റ്റിന്റെ ഫസ്റ്റ് ലുക്ക് റഷ്യയിൽ പുറത്ത്

modified on മാർച്ച് 13, 2020 12:11 pm by sonny for റെനോ ക്യാപ്‌ചർ

പുതിയ എഞ്ചിൻ ഓപ്ഷനോടൊപ്പം രൂപത്തിൽ ചെറിയ മിനുക്കുപണികളും പുതിയ സവിശേഷതകളും ഇന്ത്യയ്ക്കായുള്ള കാപ്റ്ററിൽ പ്രതീക്ഷിക്കാം. മുൻ‌വശത്തെ പുതിയ ഗ്രില്ലും അഴിച്ചുപണിത ഇന്റീരിയർ സവിശേഷതകളും റഷ്യയിൽ വെളിപ്പെടുത്തിയിരുന്നു.

  • ഇന്ത്യ-സ്പെക്ക് കാപ്റ്ററിലും ഈ മാ‍റ്റങ്ങൾ പ്രതീക്ഷിക്കാം.

  • 1.5 ലിറ്റർ ഡീസൽ എഞ്ചിൻ പിൻ‌വലിക്കാൻ ഒരുങ്ങുകയാണ് റെനോ ഇന്ത്യ.

  • പുതിയ 1.3 ലിറ്റർ ടർബോ-പെട്രോൾ എഞ്ചി സഹിതമാണ് ഫേസ്‌ലിഫ്റ്റഡ് കാപ്റ്റർ എത്തുകയെന്നാണ് കരുതുന്നത്.

  • ഇന്ത്യ-സ്പെക്ക് റെനോ കാപ്റ്റർ ഫേസ്‌ലിഫ്റ്റ് 2020 പകുതിയോടെ വിപണിയിലെത്തിയേക്കും.

ബി‌എസ്6 എഞ്ചിനുകളിലേക്കുള്ള സ്ഥാനക്കയറ്റവും മിഡ്-ലൈഫ് അപ്ഡേറ്റും കാത്തിരിക്കുകയായിരുന്നു റെനോ കാപ്റ്റർ കോം‌പാക്റ്റ് എസ്‌യുവി. ഇതിൽ രണ്ടാമത്തേതിന്റെ എകദേശ രൂപം കാപ്റ്ററിന്റെ റഷ്യ-സ്പെക്കിൽ നിന്ന് വ്യക്തമായിട്ടുണ്ട്. ഈ മോഡൽ 2020 ജൂണിൽ പൂർണ സവിശേഷതകളോടെ പ്രദർശിപ്പിക്കുമെന്നാണ് സൂചന.

റഷ്യയിൽ എന്ന പേരിൽ ഇറങ്ങുന്ന കാപ്റ്റർ മുൻ‌വശത്ത് പുതുക്കിയ ഫ് ഗ്രിൽ അവതരിപ്പിക്കുന്നു, അതേസമയം മുൻ‌വശത്തുനിന്നുള്ള കാഴ്ചയിൽ കാര്യമായ മാറ്റമില്ല. കൂടുതൽ സ്പോർട്ടിയായ അലോയ് ഡിസൈനാണ് മറ്റൊരു പ്രത്യേകത. റഷ്യയിലാകട്ടെ മികച്ച പേർസണൈലേസഷൻ അനുഭവം നൽകാനും റെനോ ലക്ഷ്യമിടുന്നു. ഡാഷ്‌ബോർഡിലും ഫ്രണ്ട് ഫുട്‌വെല്ലിലും ആംബിയന്റ് ലൈറ്റിംഗ് സ്ട്രിപ്പുകൾ കൂട്ടിച്ചേർത്ത് നവീകരിച്ച ക്യാബിനും ശ്രദ്ധേയം. എക്സ്റ്റീരിയർ കളർ ഓപ്ഷനുകളുമായി പൊരുത്തപ്പെടുന്ന കളർ ആക്സന്റുകളുള്ള ക്രമീകരിക്കാവുന്ന ഹെഡ്‌റെസ്റ്റുകളും ഫസ്റ്റ് ലുക്കിൽ കാണാം. ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും അപ്‌ഡേറ്റ് ചെയ്ത ഒരു സവിശേഷതാ പട്ടികയും കാപ്പ്റ്ററിനായി റെനോ നൽകുമെന്ന് കരുതാം.

എഞ്ചിൻ ഓപ്ഷനുകളുടെ കാര്യമെടുത്താൽ ഇന്ത്യ-സ്പെക്ക് എസ്‌യുവിക്ക് നിലവിൽ കാപ്റ്ററിലുള്ള 1.5 ലിറ്റർ പെട്രോൾ എഞ്ചിന്റെ ബിഎസ്6 പതിപ്പാണ് ലഭിക്കുന്നത്. ബി‌എസ്6 എമിഷൻ മാനദണ്ഡങ്ങൾ നിലവിൽ വരുന്നതോടെ റെനോ ഇന്ത്യയിൽ ഡീസൽ ഓപ്ഷൻ നൽകുന്നത് നിർത്തലാക്കുകയാണ്. അതിനാൽ 2020 ഓട്ടോഎക്സ്പോയിൽ അവതരിപ്പിച്ച പുതിയ 1.3 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനാണ് ഫേസ്‌ലിഫ്റ്റഡ് കാപ്റ്ററിന് നൽകിയിരിക്കുന്നത്. ഇതോടെ ഇന്ത്യയിലിറങ്ങുന്ന റെനോ-നിസ്സാൻ മോഡലുകളിൽ 1.5 ലിറ്റർ ഡീസൽ എഞ്ചിന് പകരം പുതിയ ടിസി 130 1.3 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ ഇടം‌പിടിക്കും. 1.3 ലിറ്റർ ടർബോ പെട്രോളിന് സിവിടി ഓട്ടോമാറ്റിക് ഓപ്ഷനുണ്ടാകുമെന്നും സൂചനയുണ്ട്. .

റെനോ കാപ്റ്റർ 2020 സെപ്റ്റംബറോടെ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹ്യുണ്ടായ് ക്രെറ്റ, കിയ സെൽറ്റോസ്, നിസാൻ കിക്ക്സ് എന്നിവയുമായായിരിക്കും തുടർന്നും കാപ്റ്റർ മത്സരിക്കുക. 9.5 ലക്ഷം മുതൽ 13 ലക്ഷം രൂപ വരെയാണ് (എക്സ്ഷോറൂം ഡൽഹി) നിലവിൽ ഈ മോഡലിന്റെ വില. ക്ലീനർ എഞ്ചിൻ ഓപ്ഷനുകളും സവിശേഷതാ അപ്‌ഡേറ്റുകളും കണക്കിലെടുക്കുമ്പോൾ ഫേസ്‌ലിഫ്റ്റഡ് കാപ്റ്ററിന് വില അൽപ്പം കൂടുതലായിരിക്കുമെന്ന് കരുതാം.

കൂടുതൽ വായിക്കാം: കാപ്റ്റർ ഡീസൽ.

s
പ്രസിദ്ധീകരിച്ചത്

sonny

  • 20 കാഴ്ചകൾ
  • 0 അഭിപ്രായങ്ങൾ

Write your Comment ഓൺ റെനോ ക്യാപ്‌ചർ

Read Full News

trendingഎസ് യു വി കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
ഫേസ്‌ലിഫ്റ്റ്
Rs.67.65 - 71.65 ലക്ഷം*
Rs.11.39 - 12.49 ലക്ഷം*
Rs.20.69 - 32.27 ലക്ഷം*
Rs.13.99 - 21.95 ലക്ഷം*
* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ