• English
  • Login / Register

2024 ജനുവരിയിലെ ലോഞ്ചിനു ശേഷം ഹ്യൂണ്ടായ് ക്രെറ്റ 1 ലക്ഷത്തിലധികം വീടുകളിലേക്കെത്തി

<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്

  • 58 Views
  • ഒരു അഭിപ്രായം എഴുതുക

2024 ജനുവരിയിൽ ലോഞ്ച് ചെയ്തതിനുശേഷം പുതിയ ക്രെറ്റ ഇന്ത്യയിൽ ഒരു ലക്ഷം വിൽപ്പന നാഴികക്കല്ല് പിന്നിട്ടതായി ഹ്യുണ്ടായ് ഇന്ത്യ അറിയിച്ചു. മോഡലിൻ്റെ 550 യൂണിറ്റുകളാണ് പ്രതിദിനം വിൽക്കുന്നത്

Hyundai Creta 1 lakh sales milestone

  •  ഹ്യുണ്ടായിയുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന SUVയാണ് ക്രെറ്റ, ഇതുവരെ 10 ലക്ഷത്തിലധികം യൂണിറ്റുകളാണ് വിറ്റത്.

  •  2024 ജനുവരിയിലാണ് ഹ്യുണ്ടായ് ഫെയ്‌സ്‌ലിഫ്റ്റഡ് ക്രെറ്റ പുറത്തിറക്കിയത്.

  •  ക്രെറ്റ N ലൈൻ എന്ന സ്പോർട്ടിയർ അവതാറിലാണ് ക്രെറ്റ എത്തുന്നത്.

  •  10.25 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് , പനോരമിക് സൺറൂഫ്, ADAS എന്നിവയാണ് പ്രധാന സവിശേഷതകൾ

  •  NA പെട്രോൾ, ടർബോ-പെട്രോൾ, ഡീസൽ എന്നിങ്ങനെ മൂന്ന് എഞ്ചിനുകളുടെ ഓപ്‌ഷനുകളുമായി വരുന്നു.

  •  കോംപാക്ട് SUVയുടെ വില 11 ലക്ഷം മുതൽ 20.15 ലക്ഷം രൂപ വരെയാണ് (എക്സ്-ഷോറൂം ഡൽഹി).

 ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാർ നിർമ്മാതാക്കളാണ് ഹ്യുണ്ടായ് ക്രെറ്റ, 2024 ജനുവരിയിൽ ഫെയ്‌സ്‌ലിഫ്റ്റ് ചെയ്ത മോഡൽ പുറത്തിറക്കിയതിന് ശേഷം കാർ നിർമ്മാതാവ് ഇപ്പോൾ SUVയുടെ 1 ലക്ഷത്തിലധികം വിൽപ്പന നടത്തിയിരിക്കുന്നു. ഈ നാഴികക്കല്ല് കൈവരിക്കാൻ ഹ്യുണ്ടായ് ക്രെറ്റയ്ക്ക് ആറ് മാസത്തിലധികം സമയമാണെടുത്തത്. ലോഞ്ച് ചെയ്തതിനുശേഷം പ്രതിദിനം 550-ലധികം ക്രെറ്റ വാഹനങ്ങൾ  വിറ്റഴിക്കപ്പെടുന്നുണ്ടെന്നും ഹ്യുണ്ടായ് കൂട്ടിച്ചേർത്തു. 2024 ഏപ്രിലിൽ, ക്രെറ്റ ഇന്ത്യയിൽ ഒരു ലക്ഷം ബുക്കിംഗ് നേടിയതായി കൊറിയൻ കമ്പനി പ്രഖ്യാപിച്ചിരുന്നു . 

 2024 ഹ്യുണ്ടായ് ക്രെറ്റ: അവലോകനം

Hyundai Creta Front

 2024 ജനുവരിയിൽ ഹ്യുണ്ടായ് ക്രെറ്റയ്ക്ക് ഒരു ഫെയ്‌സ്‌ലിഫ്റ്റ് ലഭിച്ചു, ഇതിൽ മാറ്റങ്ങൾ വരുത്തിയ എക്സ്റ്റിരിയറും   ധാരാളം സവിശേഷതകളുള്ള ഒരു പുതിയ ഡാഷ്‌ബോർഡ് ലേഔട്ടും കൂടുതൽ ശക്തമായ 1.5 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ ഓപ്ഷനും പായ്ക്ക് ചെയ്തിരുന്നു.

 2024 മാർച്ചിൽ, ഹ്യുണ്ടായ് ക്രെറ്റ N ലൈൻ അവതരിപ്പിച്ചു, ഇത് ബേസിക് കോംപാക്റ്റ് SUVയുടെ കൂടുതൽ ഡ്രൈവർ-ഫോക്കസ്ഡ് വേരിയൻ്റാണ്. സ്‌പോർട്ടിയർ ഡിസൈൻ, റെഡ് ഹൈലൈറ്റുകളുള്ള ഓൾ-ബ്ലാക്ക് ക്യാബിൻ എന്നിവയും 6-സ്പീഡ് മാനുവൽ ഗിയർബോക്‌സ് സഹിതം 1.5 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനും ഈ പതിപ്പിൾ  ലഭിക്കുന്നതാണ്. ഞങ്ങളുടെ അവലോകനത്തിലേക്ക് പോകുന്നതിന് ചുവടെയുള്ള ലിങ്കുകളിൽ ടാപ്പുചെയ്യുന്നതിലൂടെ നിങ്ങൾക്ക് രണ്ട് കാറുകളെക്കുറിച്ചും ഞങ്ങൾക്കുള്ള ഇംപ്രഷനുകൾ പരിശോധിക്കാം.

 ഇതും പരിശോധിക്കൂ: ടാറ്റ കർവ്വ് ഈ 3 കാര്യങ്ങൾ ഹ്യൂണ്ടായ് ക്രെറ്റയിൽ നിന്നും സ്വീകരിക്കും

 2024 ഹ്യുണ്ടായ് ക്രെറ്റ:  ഓൺബോർഡ് ഫീച്ചറുകൾ

Hyundai Creta Dashboard

 വിപണിയിൽ ലഭ്യമായ ഏറ്റവും കൂടുതൽ ഫീച്ചറുകളുള്ള SUVകളിലൊന്നാണ് ഹ്യുണ്ടായ് ക്രെറ്റ. 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ്  സിസ്റ്റം, 10.25 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, പനോരമിക് സൺറൂഫ്, വെന്റി ലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, 7 സ്പീക്കർ ബോസ് സൗണ്ട് സിസ്റ്റം, പവർഡ് ഡ്രൈവർ സീറ്റ്, ആംബിയന്റ്  ലൈറ്റിംഗ് എന്നിവ ഇതിൽ സജ്ജീകരിച്ചിരിക്കുന്നു.

 ആറ് എയർബാഗുകൾ (സ്റ്റാൻഡേർഡ് ആയി), ഫ്രണ്ട് ആൻഡ് റിയർ പാർക്കിംഗ് സെൻസറുകൾ, 360-ഡിഗ്രി ക്യാമറ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ഏറ്റവും പ്രധാനമായി, ചില അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റങ്ങൾ (ADAS) എന്നിവയാണ് ക്രമീകരിച്ചിട്ടുള്ള സുരക്ഷ സവിശേഷതകൾ .

 2024 ഹ്യുണ്ടായ് ക്രെറ്റ: എഞ്ചിൻ ഓപ്ഷനുകൾ

1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 1.5 ലിറ്റർ ടർബോ-പെട്രോൾ, 1.5 ലിറ്റർ ഡീസൽ എന്നിങ്ങനെ മൂന്ന് എഞ്ചിൻ ഓപ്ഷനുകളിൽ 2024 ഹ്യുണ്ടായ് ക്രെറ്റ ലഭിക്കും. മൂന്ന് എഞ്ചിനുകളുടെയും വിശദമായ സ്പെസിഫിക്കേഷനുകൾ ഈ പട്ടികയിൽ വിശദമായി നൽകിയിരിക്കുന്നു:

 

 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ

 1.5 ലിറ്റർ ടർബോ-പെട്രോൾ

 1.5 ലിറ്റർ ഡീസൽ

 പവർ (PS)

115 PS 

160 PS

116 PS

 ടോർക്ക് (Nm)

144 Nm

253 Nm

250 Nm

 ട്രാൻസ്മിഷൻ ഓപ്ഷനുകൾ

 6-സ്പീഡ് MT / CVT

 6-സ്പീഡ് MT* / 7-സ്പീഡ് DCT

 6-സ്പീഡ് MT / 6-സ്പീഡ് AT

 N ലൈൻ വേരിയന്റുകളിൽ മാത്രം പരിമിതപ്പെടുത്തിയിരിക്കുന്നു

 

 2024 ഹ്യുണ്ടായ് ക്രെറ്റ: വിലയും എതിരാളികളും 

 2024 ഹ്യുണ്ടായ് ക്രെറ്റയുടെ വില 11 ലക്ഷം മുതൽ 20.15 ലക്ഷം രൂപ വരെയാണ് (എക്സ്-ഷോറൂം ഡൽഹി). കിയ സെൽറ്റോസ്, മാരുതി ഗ്രാൻഡ് വിറ്റാര, ഹോണ്ട എലിവേറ്റ്, സ്‌കോഡ കുഷാക്ക്, VW ടൈഗൺ, MGആസ്റ്റർ, ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ, സിട്രോൺ C3 എയർക്രോസ്, എന്നിവയ്ക്കും കൂടാതെ ടാറ്റ കർവ്വ്, സിട്രോൺ ബസാൾട്ട് തുടങ്ങിയ വരാനിരിക്കുന്ന SUV-കൂപ്പുകൾക്കും ഇത് എതിരാളിയായിരിക്കും.

 ഏറ്റവും പുതിയ എല്ലാ ഓട്ടോമോട്ടീവ് അപ്‌ഡേറ്റുകൾക്കുമായി കാർദേഖോയുടെ വാട്സ് ആപ് ചാനൽ ഫോളോ ചെയ്യൂ

 കൂടുതൽ വായിക്കൂ: ക്രെറ്റ ഓൺ റോഡ് പ്രൈസ്

was this article helpful ?

Write your Comment on Hyundai ക്രെറ്റ

explore similar കാറുകൾ

താരതമ്യം ചെയ്യുവാനും തിരഞ്ഞെടുക്കുവാനും വേണ്ടി സാമ്യമുള്ള വാഹനങ്ങൾ

* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ

കാർ വാർത്തകൾ

  • ട്രെൻഡിംഗ് വാർത്ത
  • സമീപകാലത്തെ വാർത്ത

ട്രെൻഡിംഗ് എസ് യു വി കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
  • ടാടാ സിയറ
    ടാടാ സിയറ
    Rs.10.50 ലക്ഷംകണക്കാക്കിയ വില
    sep 2025: പ്രതീക്ഷിക്കുന്ന ലോഞ്ച്
  • കിയ syros
    കിയ syros
    Rs.9.70 - 16.50 ലക്ഷംകണക്കാക്കിയ വില
    ഫെബരുവരി, 2025: പ്രതീക്ഷിക്കുന്ന ലോഞ്ച്
  • ബിവൈഡി sealion 7
    ബിവൈഡി sealion 7
    Rs.45 - 49 ലക്ഷംകണക്കാക്കിയ വില
    മാർ്ച്, 2025: പ്രതീക്ഷിക്കുന്ന ലോഞ്ച്
  • എംജി majestor
    എംജി majestor
    Rs.46 ലക്ഷംകണക്കാക്കിയ വില
    ഫെബരുവരി, 2025: പ്രതീക്ഷിക്കുന്ന ലോഞ്ച്
  • നിസ്സാൻ പട്രോൾ
    നിസ്സാൻ പട്രോൾ
    Rs.2 സിആർകണക്കാക്കിയ വില
    ഒക്ോബർ, 2025: പ്രതീക്ഷിക്കുന്ന ലോഞ്ച്
×
We need your നഗരം to customize your experience