Login or Register വേണ്ടി
Login

ഹ്യുണ്ടായ് ക്രെറ്റ 2020 ഇന്റീരിയർ വിശദാംശങ്ങൾ പുറത്ത്

published on മാർച്ച് 05, 2020 02:27 pm by sonny for ഹുണ്ടായി ക്രെറ്റ 2020-2024

രണ്ടാം തലമുറ ഹ്യുണ്ടായ് ക്രെറ്റ പുതിയ പ്രീമിയം ക്യാബിനും ഇന്റീരിയർ സവിശേഷതകളുമായാണ് എത്തുന്നത്.

  • ഡാഷ്‌ബോർഡിനും സെന്റർ കൺസോളിനും പുതിയ ലേഔട്ടും ഡുവൽ ടോൺ ഇന്റീരിയറാണ് പുതിയ ക്രെറ്റയ്ക്ക്.

  • പുതിയ എയർ വെന്റുകളും 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ഒപ്പം കണക്റ്റഡ് കാർ ടെക്കിനായി ഇസിമ്മും ഈ മോഡലിന് ലഭിക്കുന്നു.

  • 2020 ഹ്യൂണ്ടായ് ക്രെറ്റയിൽ സ്‌പോർട്ടിയർ സ്റ്റിയറിംഗ് വീലും സെമി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനായി 7 ഇഞ്ച് ഡിജിറ്റൽ ഡിസ്‌പ്ലേയും ഇടം‌പിടിച്ചിരിക്കുന്നു.

  • പനോരമിക് സൺറൂഫ്, വ്യത്യസ്ത ഡ്രൈവിംഗ് മോഡുകൾ, സെൻട്രൽ ആം‌റെസ്റ്റിലെ ഓട്ടോ എയർ പ്യൂരിഫയർ എന്നിവയാണ് മറ്റ് സവിശേഷതകൾ.

  • പുതിയ ക്രെറ്റയ്ക്ക് 10 ലക്ഷം മുതൽ 16 ലക്ഷം രൂപ വരെയാണ് വില പ്രതീക്ഷിക്കുന്നത്.

രണ്ടാം തലമുറ ഹ്യൂണ്ടായ് ക്രെറ്റ മാർച്ച് 17 ന് ഇന്ത്യൻ വിപണിയിലെത്താൻ ഒരുങ്ങുകയാണ്. നേരത്തെ ഹ്യുണ്ടായ് ഈ മോഡലിന്റെ എക്സ്റ്റീരിയർ 2020 ഓട്ടോ എക്സ്പോയിൽ അവതരിപ്പിച്ചിരുന്നു. ഇപ്പോഴിതാ ഇന്റീരിയർ വിശദാംശങ്ങളും പുറത്തായിരിക്കുകയാണ്. സ്പൈ ഷോട്ടുകളും ടീസർ സ്കെച്ചും അനുസരിച്ച് പുതിയ ഡാഷ്‌ബോർഡ് ലേഔട്ടുമായാണ് പുതിയ ക്രെറ്റയുടെ വരവ്.

പുതിയ ക്രെറ്റയുടെ ഏറ്റവും മികച്ച പതിപ്പിനായി ഡ്യുവൽ-ടോൺ ബ്ലാക്ക് ആൻഡ് ക്രീം ഇന്റീരിയർ തീമാണ് ഹ്യുണ്ടായ് തെരഞ്ഞെടുത്തിരിക്കുന്ന്. ഡാഷിന്റെ മധ്യഭാഗത്ത് പുതിയ 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം സ്ഥാനം പിടിച്ചിരിക്കുന്നു. ഇൻഫോടൈൻമെന്റ് സിസ്റ്റത്തിന് ഇപ്പോൾ ഹ്യുണ്ടായിയുടെ ബ്ലൂലിങ്ക് കണക്റ്റഡ് കാർ സവിശേഷതകൾക്കായി ഒരു ഇസിമ്മും ലഭിക്കുന്നു. സ്‌പോർട്ടിയർ സ്റ്റിയറിംഗ് വീൽ, തെരഞ്ഞെടുത്ത ഓട്ടോമാറ്റിക് വേരിയന്റുകളിൽ മികച്ച ഡ്രൈവിംഗ് അനുഭവം നൽകാനായി പാഡിൽ ഷിഫ്റ്ററുകൾ എന്നിവയും ഹ്യുണ്ടായ് നൽകുന്നു. അനലോഗ് ഡയലുകളാൽ ചുറ്റപ്പെട്ട 7 ഇഞ്ച് ഡിസ്പ്ലേയുള്ള പുതിയ സെമി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററാണ് മറ്റൊരു പ്രധാന ആകർഷണം.

പുതിയ ഡാഷ് ലേഔട്ട് സെൻ‌ട്രൽ ഡിസ്പ്ലേ ഹൈസിംഗിനെ സെൻ‌ട്രൽ കൺ‌സോളിലേക്ക് അനായാസം ഒഴുകിയിറങ്ങാൻ അനുവദിക്കുന്നു. കൺസോളിലെ ക്ലൈമറ്റ് കൺ‌ട്രോളുകളാകട്ടെ ക്യാബിന്റെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് ഒരൽപ്പം പഴഞ്ചനാണെന്ന് തോന്നാം. സെൻട്രൽ കൺസോളിന്റെ ചുവടെ വയർലെസ് ഫോൺ ചാർജിംഗ്, ഒന്നിലധികം ചാർജിംഗ് പോർട്ടുകൾ, ഡ്രൈവ് മോഡ് സെലക്ടർ ഡയൽ, ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക് എന്നിവ ഇടം‌പിടിച്ചിരിക്കുന്നു. കിയ സെൽറ്റോസിൽ ഉള്ളതുപോലെ സെൻട്രൽ ആം‌റെസ്റ്റിൽ ഒരു ഓട്ടോ എയർ പ്യൂരിഫയറും ഹ്യുണ്ടായ് പുതിയ ക്രെറ്റയിൽ ഇണക്കിച്ചേർത്തിയിരിക്കുന്നു.

വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, പവർ അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവർ സീറ്റ് തുടങ്ങിയ സവിശേഷതകൾ 2020 ക്രെറ്റയിലും കാണാം. പുതിയ ക്രെറ്റയുടെ പിൻ സീറ്റുകൾ ഇപ്പോഴും നടുവിൽ ഇരിക്കുന്നവർക്ക് ഹെഡ്‌റെസ്റ്റ് നിഷേധിക്കുന്നു. പക്ഷേ ഇത് മറ്റ് യാത്രക്കാർക്ക് ഹെഡ്‌റെസ്റ്റ് ഉറപ്പാക്കുന്നുമുണ്ട്. കപ്പ് ഹോൾഡറുകളുള്ള മടക്കാവുന്ന പിൻ‌ ആം‌റെസ്റ്റ്, ബ്ലാക്ക് ക്രീം ഇന്റീരിയർ തീമിനോട് ഇണങ്ങുന്ന പുതിയ സീറ്റ് അപ്ഹോൾസ്റ്ററി എന്നിവയും ശ്രദ്ധേയം. പനോരമിക് സൺറൂഫും ബ്ലൂലിങ്ക് കണക്റ്റഡ് കാർ ടെക്കിനായി ഹോട്ട് കീകളുള്ള പുതിയ ഐആർവിഎമ്മുമാണ് 2020 ക്രെറ്റയ്ക്ക് ലഭിക്കുന്ന മറ്റ് വിശേഷങ്ങൾ.

ഇ, ഇഎക്സ്, എസ്, എസ്എക്സ്, എസ്എക്സ് (ഒ) എന്നീ അഞ്ച് വേരിയന്റുകളിലാണ് ഹ്യൂണ്ടായ് 2020 ക്രെറ്റ അവതരിപ്പിക്കുന്നത്. പുതിയ ക്രെറ്റയുടെ പ്രീ-ബുക്കിംഗ് ഇപ്പോൾ തുടങ്ങിയിട്ടുണ്ട്. ഇത് വേരിയൻറ് തിരിച്ചുള്ള പവർട്രെയിൻ ഓപ്ഷനുകൾ ഏതെല്ലാമാണെന്ന് ഉറപ്പിക്കുന്നു. കിയ സെൽറ്റോസുമായി പങ്കിടുന്ന മൂന്ന് എഞ്ചിൻ ഓപ്ഷനുകളിൽ ക്രെറ്റ ലഭ്യമാണ്: 1.5 ലിറ്റർ പെട്രോൾ, ഡീസൽ യൂണിറ്റുകൾ, 1.4 ലിറ്റർ ടർബോ-പെട്രോൾ എന്നിവയാണവ. 1.5 ലിറ്റർ എഞ്ചിനുകൾ 6 സ്പീഡ് മാനുവലുമായി ഇണക്കിച്ചേർത്തിരിക്കുന്നു. പെട്രോളിന് സിവിടി ഓട്ടോമാറ്റിക് ലഭിക്കുമ്പോൾ ഡീസലിന് 6 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനാണ്. അതേസമയം, ടർബോ-പെട്രോളിന് 7 സ്പീഡ് ഡിസിടി ഓട്ടോമാറ്റിക് മാത്രമേ ഹ്യുണ്ടായ് നൽകുന്നുള്ളൂ.

കൂടുതൽ വായിക്കാം: 2020 ഹ്യുണ്ടായ് ക്രെറ്റ വേരിയൻറ് തിരിച്ചുള്ള എഞ്ചിൻ ഓപ്ഷനുകളുടെ വിവരങ്ങൾ പുറത്ത്.

10 ലക്ഷം മുതൽ 16 ലക്ഷം രൂപ വരെയാണ് പുതിയ ക്രെറ്റയുടെ വില. കിയ സെൽറ്റോസ്, നിസ്സാൻ കിക്ക്സ്, റിനോ ക്യാപ്‌റ്റൂർ എന്നിവയും ടാറ്റ ഹാരിയർ, എംജി ഹെക്ടർ എന്നിവയുടെ ചില വേരിയന്റുകളുമാണ് ക്രെറ്റയുടെ എതിരാളികൾ.

കൂടുതൽ വായിക്കാം: ക്രെറ്റ ഡീസൽ

s
പ്രസിദ്ധീകരിച്ചത്

sonny

  • 33 കാഴ്ചകൾ
  • 0 അഭിപ്രായങ്ങൾ

Write your Comment ഓൺ ഹുണ്ടായി ക്രെറ്റ 2020-2024

Read Full News

trendingഎസ് യു വി കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ