2020 ഹ്യുണ്ടായ് ക്രെറ്റയുടെ പ്രീ-ലോഞ്ച് ബുക്കിംഗ് തുടങ്ങി
മാർച്ച് 04, 2020 03:34 pm dinesh ഹുണ്ടായി ക്രെറ്റ 2020-2024 ന് പ്രസിദ്ധീകരിച്ചത്
- 23 Views
- ഒരു അഭിപ്രായം എഴുതുക
25,000 രൂപ ടോക്കൺ തുകയായി നൽകി ഓൺലൈനായോ ഓഫ്‌ലൈനായോ ബുക്ക് ചെയ്യാം.
-
തെരഞ്ഞെടുക്കാൻ മൂന്ന് എഞ്ചിൻ ഓപ്ഷനുകളുമായാണ് ഈ ഇടത്തരം എസ്‌യുവിയുടെ വരവ്.
-
പനോരമിക് സൺറൂഫ്, പാഡിൽ ഷിഫ്റ്ററുകൾ, കണക്റ്റഡ് കാർ ടെക് എന്നിവ പ്രധാന സവിശേഷതകൾ.
-
കിയ സെൽറ്റോസ്, നിസ്സാൻ കിക്ക്സ്, ടാറ്റ ഹാരിയർ, എംജി ഹെക്ടർ എന്നീ മോഡലുകളായിരിക്കും പുതിയ ക്രെറ്റയുടെ എതിരാളികൾ.
ഹ്യൂണ്ടായ് 2020 ക്രെറ്റയ്‌ക്കായി പ്രീ-ലോഞ്ച് ബുക്കിംഗ് സ്വീകരിച്ചു തുടങ്ങി. 25,000 രൂപ (റീഫണ്ട് ചെയ്യാവുന്നത്) ടോക്കൺ തുകയായി നൽകി പുതിയ ക്രെറ്റ ബുക്ക് ചെയ്യാം. ഇ, ഇഎക്സ്, എസ്, എസ്എക്സ്, എസ്എക്സ് (ഒ) എന്നീ അഞ്ച് വേരിയന്റുകളായാണ് ക്രെറ്റ മാർച്ച് 17 ന് വിപണിയിലെത്തുന്നത്. പുതിയ ക്രെറ്റയുടെ വില 10 ലക്ഷം മുതൽ 16 ലക്ഷം രൂപ വരെയായിരിക്കുമെന്നാണ് പ്രതീക്ഷ. കിയ സെൽറ്റോസ്, റെനോ കാപ്റ്റർ, നിസ്സാൻ കിക്ക്സ്, ടാറ്റ ഹാരിയർ, എംജി ഹെക്ടർ എന്നിവയായിരിക്കും ക്രെറ്റയ്ക്ക് വെല്ലുവിളിയാവുക. 2020 ഓട്ടോ എക്സ്പോയിൽ ഹ്യുണ്ടായ് രണ്ടാം തലമുറ ക്രെറ്റ പുറത്തിറക്കിയിരുന്നു. അതിനാൽ ഈ എസ്‌യുവിയെക്കുറിച്ച് ഇതുവരെ നമുക്കറിയാവുന്ന കാര്യങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.
-
കിയ സെൽറ്റോസിന്റെ എഞ്ചിനുകളും ട്രാൻസ്മിഷനുകളുമാണ് പുതിയ ക്രെറ്റയ്ക്കും.
-
പെട്രോൾ എഞ്ചിനുകൾ: 1.4 ലിറ്റർ ടർബോ (140 പിഎസ് / 242 എൻഎം), 1.5 ലിറ്റർ (115 പിഎസ് / 144 എൻഎം).
-
115 പിഎസ്/ 250 എൻഎം തരുന്ന ഒരു ഡീസൽ എഞ്ചിൻ ഓപ്ഷൻ.
-
1.5 ലിറ്റർ എഞ്ചിനുകൾക്കൊപ്പം 6 സ്പീഡ് എംടി സ്റ്റാൻഡേർഡായി ലഭിക്കുന്നു. 1.4 ലിറ്റർ ടർബോ പെട്രോളിനൊപ്പം ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ മാത്രമേ ലഭിക്കൂ. സിവിടി (1.5 ലിറ്റർ പെട്രോൾ), 6 സ്പീഡ് ടോർക്ക് കൺവെർട്ടർ (1.5 ലിറ്റർ ഡീസൽ), 7 സ്പീഡ് ഡിസിടി (1.4 ലിറ്റർ) എന്നിവയാണ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകൾ.
-
പരമാവധി ആറ് എയർബാഗുകൾ, ഇബിഡിയുള്ള എബിഎസ്, റിയർ, ഫ്രണ്ട് പാർക്കിംഗ് സെൻസറുകൾ, 360 ഡിഗ്രി ക്യാമറ എന്നിവയാണ് പ്രധാന സുരക്ഷാ സവിശേഷതകൾ.
-
എൽഇഡി ഹെഡ്‌ലാമ്പുകൾ, ടെയിൽ ലാമ്പുകൾ, പനോരമിക് സൺറൂഫ്, പവർ അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവർ സീറ്റ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ എന്നിവയും ക്രെറ്റയിൽ ലഭ്യമാകും.
-
7 ഇഞ്ച് ഡ്രൈവർ ഡിസ്‌പ്ലേയും ആപ്പിൾ കാർപ്ലേയും ആൻഡ്രോയിഡ് ഓട്ടോയുമുള്ള 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വെണ്യുവിലുള്ളതു പോലെ കണക്റ്റഡ് സവിശേഷതകൾ എന്നിവയും പ്രധാന ആകർഷണങ്ങൾ.
രണ്ടാം തലമുറ ക്രെറ്റയ്ക്ക് തൊട്ടുപിന്നാലെ ഹ്യുണ്ടായ് ഫെയ്‌സ് ലിഫ്റ്റ് ചെയ്ത വെർണയും ഇന്ത്യയിൽ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷ. അടുത്തിടെ പുറത്തിറക്കിയ റഷ്യ-സ്പെക്ക് മോഡലിന് സമാനമായിരിക്കും ഇത്. ക്രെറ്റയെപ്പോലെ, അപ്‌ഡേറ്റു ചെയ്‌ത വെർണയും ചില അധിക സവിശേഷതകൾക്കൊപ്പം ഒന്നിലധികം ബിഎസ്6 എഞ്ചിൻ ഓപ്ഷനുകളുമായാണ് എത്തുന്നത്.
കൂടുതൽ വായിക്കാം: ഹ്യുണ്ടായ് ക്രെറ്റ ഡീസൽ