Login or Register വേണ്ടി
Login

2023 ഓട്ടോ എക്സ്പോയിൽ ഫെയ്‌സ്‌ലിഫ്റ്റഡ് MG ഹെക്ടറും ഹെക്ടർ പ്ലസും ലോഞ്ച് ചെയ്തു

<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്

SUV-കളുടെ ഫെയ്‌സ്‌ലിഫ്റ്റഡ് പതിപ്പുകൾ ഇപ്പോൾ വലിയ സ്‌ക്രീനുകളും ADAS-ഉം സഹിതമാണ് വരുന്നത്

  • ഇവ രണ്ടിനും ഇപ്പോഴും 1.5-ലിറ്റർ ടർബോ-പെട്രോൾ (143PS, 250Nm), 2-ലിറ്റർ ഡീസൽ (170PS, 350Nm) എന്നിവയാണ് ശക്തി നൽകുന്നത്.

  • രണ്ട് എഞ്ചിനുകൾക്കുമായി ആറ് സ്പീഡ് മാനുവലും പെട്രോളിന് ഓപ്ഷണൽ ആയ എട്ട് സ്പീഡ് CVT-യുമാണ് ട്രാൻസ്മിഷൻ ഓപ്ഷനുകൾ.

  • ADAS ടോപ്പ്-സ്പെക്ക് സാവി പ്രോ വേരിയന്റുകളിൽ വാഗ്ദാനം ചെയ്യും.

  • രണ്ട് SUV-കൾക്കും വലുതാക്കിയ ക്രോം ഡയമണ്ട് പതിച്ച ഗ്രില്ലും ആകര്‍ഷണീയമായ ഹെഡ്‌ലാമ്പുകളും ഉണ്ട്.

  • 14 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഏഴ് ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്പ്ലേ, പനോരമിക് സൺറൂഫ് എന്നിവയുള്ള പുനർരൂപകൽപ്പന ചെയ്ത ക്യാബിനുൾപ്പെടെയാണ് അവ ഇപ്പോൾ വരുന്നത്.

  • ഫെയ്‌സ്‌ലിഫ്റ്റഡ് ഹെക്ടറിന്റെ വില 14.73 ലക്ഷം രൂപയിൽ ആരംഭിക്കുന്നു (എക്സ് ഷോറൂം).

  • ഫെയ്‌സ്‌ലിഫ്റ്റഡ് ഹെക്ടർ പ്ലസ് 17.5 ലക്ഷം രൂപ മുതലാണ് (എക്‌സ് ഷോറൂം) ആരംഭിക്കുന്നത്.

നീണ്ട കാത്തിരിപ്പിന് ശേഷം, MG ഒടുവിൽ ഹെക്ടർ, ഹെക്ടർ പ്ലസ് SUV-കൾ എന്നിവയുടെ ഫെയ്സ്‌ലിഫ്റ്റഡ് പതിപ്പുകൾ നടന്നുകൊണ്ടിരിക്കുന്ന ഓട്ടോ എക്സ്പോ 2023-ൽ ലോഞ്ച് ചെയ്തു. അവ ഇപ്പോൾ പുതിയ ഫീച്ചറുകളും പ്രീമിയം അവബോധം വർദ്ധിപ്പിക്കുന്ന കൂടുതൽ സാങ്കേതികവിദ്യയും ഉള്ള കൂടുതൽ വ്യതിരിക്തമായ ഫ്രണ്ട്, റിയർ പ്രൊഫൈൽ അവതരിപ്പിക്കുന്നു.

വില

Hector

Prices (ex-showroom)

1.5-litre turbo-petrol manual

1.5-litre turbo-petrol automatic

2.0-litre turbodiesel manual

Style

Rs 14.73 lakh

-

-

Smart

Rs 16.80 lakh

Rs 17.99 lakh

Rs 19.06 lakh

Smart Pro

Rs 17.99 lakh

-

Rs 20.10 lakh

Sharp Pro

Rs 19.45 lakh

Rs 20.78 lakh

Rs 21.51 lakh

Savvy Pro

-

Rs 21.73 lakh

-

Hector Plus (7-seater)

Prices (ex-showroom)

1.5-litre turbo-petrol manual

1.5-litre turbo-petrol automatic

2.0-litre turbodiesel manual

Style

-

-

-

Smart

Rs 17.50 lakh

-

Rs 19.76 lakh

Smart Pro

-

-

-

Sharp Pro

Rs 20.15 lakh

Rs 21.48 lakh

Rs 22.21 lakh

Savvy Pro

-

Rs 22.43 lakh

-

Hector Plus (6-seater)

Prices (ex-showroom)

1.5-litre turbo-petrol manual

1.5-litre turbo-petrol automatic

2.0-litre turbodiesel automatic

Style

-

-

-

Smart

-

-

-

Smart Pro

-

-

Rs 20.80 lakh

Sharp Pro

Rs 20.15 lakh

Rs 21.48 lakh

Rs 22.21 lakh

Savvy Pro

-

Rs 22.43 lakh

-

"പ്രോ" സഫിക്‌സ് ഉള്ള പുതിയ വേരിയന്റുകളിൽ മിക്ക പുതു ഫീച്ചറുകളും നൽകുന്നുണ്ട്, കൂടാതെ പുതിയ ടോപ്പ്-സ്പെക്ക് സാവി പ്രോ ട്രിം പെട്രോൾ-ഓട്ടോമാറ്റിക് ഓപ്ഷനിൽ മാത്രമേ ലഭ്യമാകൂ. ADAS ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്ന ഒരേയൊരു ട്രിം കൂടിയാണ് സാവി പ്രോ.

കൂടുതൽ താങ്ങാവുന്ന ഓപ്ഷനായി പ്രീ-ഫെസ്‌ലിഫ്റ്റഡ് SUV-യും MG വിൽപ്പനയിൽ വെക്കും.

ഡിസൈൻ

രണ്ട് SUV-കളും ഒരേ ഡിസൈൻ ഭാഷയിലാണ് അപ്‌ഡേറ്റ് ചെയ്തിട്ടുള്ളത്, മുന്നിലും പിന്നിലും ശ്രദ്ധേയമായ മാറ്റങ്ങളുമുണ്ട്. മുൻവശത്ത്, നിങ്ങൾക്ക് വലുതാക്കിയ ക്രോം ഡയമണ്ട് പതിച്ച ഗ്രിൽ, ആകർഷണീയമായ ഹെഡ്ലാമ്പുകൾ, മെച്ചപ്പെടുത്തിയ ബമ്പർ, പുതിയ ഹെഡ്ലാമ്പ് സറൗണ്ടുകൾ എന്നിവ ലഭിക്കും. പിൻഭാഗത്ത്, രണ്ട് SUV-കൾക്കും മുമ്പത്തെ അതേ ടെയിൽ ലാമ്പുകൾ ആണുള്ളത്, ഇപ്പോൾ ഒരു LED സ്ട്രിപ്പ് ഉപയോഗിച്ച് ബന്ധിപ്പിച്ചിരിക്കുന്നു, ഇവ രണ്ടും പ്രീ-ഫെയ്സ്‌ലിഫ്റ്റ് ആവർത്തനങ്ങളുടെ അതേ അലോയ് വീലുകൾ തന്നെ ഉപയോഗിക്കുന്നു.

ടെയിൽഗേറ്റിന്റെ താഴത്തെ സെക്ഷനിൽ "ഹെക്ടർ" നെയിം ബാഡ്ജ് വെച്ചുകൊണ്ട് MG മറ്റൊരു ആഗോള പ്രവണത പിന്തുടരുന്നു.

പവർട്രെയിൻ

Specification

Engine

1.5-litre turbo-petrol

2.0-litre diesel

Power

143PS

170PS

Torque

250Nm

350Nm

Transmissions

6-speed MT/ CVT

6-speed MT

രണ്ട് SUV-കളും അവയുടെ പവർട്രെയിനുകൾ നിലനിർത്തിയിട്ടുണ്ട്, കൂടാതെ ഡീസലിൽ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഇല്ലാത്തത് അങ്ങനെത്തന്നെ തുടരുന്നു.

സവിശേഷതകൾ

ഫീച്ചർ ലിസ്റ്റിലേക്ക് വരുമ്പോൾ, പുതിയ 14 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വയർലെസ് ആൻഡ്രോയ്ഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, ഏഴ് ഇഞ്ച് ഡിജിറ്റൽ ഡ്രൈവർസ് ഡിസ്‌പ്ലേ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, പനോരമിക് സൺറൂഫ്, മൾട്ടി-കളർ ആംബിയന്റ് ലൈറ്റിംഗ് എന്നിവയുള്ള പുനർരൂപകൽപന ചെയ്ത പുതിയ ക്യാബിൻ ഫെയ്‌സ്‌ലിഫ്റ്റഡ് SUV-കൾക്ക് ഉണ്ടാകും. AC വെന്റുകളും സെന്റർ കൺസോളിലെ കൺട്രോളുകളും പുനർരൂപകൽപ്പന ചെയ്തിട്ടുണ്ട്, ഇത് ഹെക്ടറിന്റെ പ്രീമിയം ഫീൽ ഇനിയും വർദ്ധിപ്പിക്കുന്നു.

സുരക്ഷാ ഭാഗത്ത്, നിങ്ങൾക്ക് ആറ് എയർബാഗുകൾ ലഭിക്കുന്നു, EBD ഉള്ള ABS, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS) കൂടാതെ ADAS ഫങ്ഷണാലിറ്റികളായ ലെയ്ൻ-കീപ്പ് അസിസ്റ്റ്, ഫോർവേഡ് കൊളിഷൻ വാണിങ്, ലെയ്ൻ-ഡിപ്പാർച്ചർ അസിസ്റ്റ്, ബ്ലൈൻഡ് സ്പോട്ട് മോണിറ്ററിംഗ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ എന്നിവയും ലഭിക്കും.

എതിരാളികൾ

ഫെയ്സ്‌ലിഫ്റ്റഡ് MG ഹെക്ടർ വീണ്ടും ടാറ്റ ഹാരിയർ, മഹീന്ദ്ര XUV700, സ്കോർപിയോ N, ജീപ്പ് കോമ്പസ് എന്നിവക്ക് എതിരാളിയാകുന്നത് തുടരുന്നു. ഈ ഫെയ്സ്‌ലിഫ്റ്റഡ് MG ഹെക്ടർ പ്ലസ്, മറുവശത്ത്, ടാറ്റ സഫാരി, ടൊയോട്ട ഇന്നോവ ഹൈക്രോസ്, ഹ്യുണ്ടായ് അൽകാസർ എന്നിവയോട് മത്സരിക്കുന്നു.

ഇവിടെ കൂടുതൽ വായിക്കുക: MG ഹെക്ടർ ഓട്ടോമാറ്റിക്

Share via

Write your Comment on M ജി ഹെക്റ്റർ

explore similar കാറുകൾ

എംജി ഹെക്റ്റർ പ്ലസ്

പെടോള്12.34 കെഎംപിഎൽ
ഡീസൽ15.58 കെഎംപിഎൽ
ട്രാൻസ്മിഷൻമാനുവൽ/ഓട്ടോമാറ്റിക്
കാണു ജനുവരി ഓഫറുകൾ

എംജി ഹെക്റ്റർ

പെടോള്13.79 കെഎംപിഎൽ
ഡീസൽ13.79 കെഎംപിഎൽ
ട്രാൻസ്മിഷൻമാനുവൽ/ഓട്ടോമാറ്റിക്
കാണു ജനുവരി ഓഫറുകൾ

Enable notifications to stay updated with exclusive offers, car news, and more from CarDekho!

ട്രെൻഡിംഗ് എസ് യു വി കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
പുതിയ വേരിയന്റ്
Rs.11.69 - 16.73 ലക്ഷം*
പുതിയ വേരിയന്റ്
Rs.8 - 15.80 ലക്ഷം*
ഇലക്ട്രിക്ക്പുതിയ വേരിയന്റ്
പുതിയ വേരിയന്റ്
Rs.7.94 - 13.62 ലക്ഷം*
* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ