മാരുതി സുസുക്കി വിറ്റാര ബ്രെസ ഫെയ്‌സ്‌ലിഫ്റ്റ് ഫെബ്രുവരി പകുതിയോടെ എത്തും
ഫെബ്രുവരി 07, 2020 05:45 pm dinesh മാരുതി വിറ്റാര ബ്രെസ്സ 2016-2020 ന് പ്രസിദ്ധീകരിച്ചത്
- 23 Views
- ഒരു അഭിപ്രായം എഴുതുക
മാരുതി ബ്രെസയിൽ ഡീസൽ എഞ്ചിൻ നൽകുന്നത് നിർത്തിയതോടെ ഇനി മുതൽ 1.5 ലിറ്റർ പെട്രോൾ എഞ്ചിനുള്ള ബ്രെസ മാത്രമാണുണ്ടാകുക.
-
വിറ്റാര ബ്രെസ്യ്ക്ക് ലഭിക്കുന്ന ആദ്യ പെട്രോൾ എഞ്ചിൻ വേരിയന്റ്.
-
105 പിഎസും 138 എൻഎമ്മും നൽകുന്ന .
-
പുതിയ പെട്രോൾ എഞ്ചിന് 5 സ്പീഡ് എംടിയാണുള്ളത്. ഓപ്ഷണലായി 4 സ്പീഡ് എടി വേറേയും.
-
.ഓട്ടോമാറ്റിക് ട്രാൻസ്മിഷനുള്ള ഒരു മൈൽഡ് ഹൈബ്രിഡ് സിസ്റ്റവും ലഭിക്കുന്നു.
-
നിർത്തലാക്കിയ 1.3 ലിറ്റർ ഡീസൽ എഞ്ചിനേക്കാൾ 15PS കൂടുതലും 62Nm കുറവുമാണ് പുതിയ എഞ്ചിന് നൽകാൻ കഴിയുന്ന ശക്തി.
-
ടാറ്റ നെക്സൺ, ഹ്യുണ്ടായ് വെണ്യു, മഹീന്ദ്ര എക്സ് യു വി 300 എന്നീ മോഡലുകൾ തന്നെയാവും ഫെയ്സ്‌ലിഫ്റ്റിന്റേയും എതിരാളികൾ.
ഓട്ടോ എക്സ്പോ 2020 ൽ വിറ്റാര ബ്രെസ ഫെയ്‌സ്‌ലിഫ്റ്റിന്റെ വിശേഷങ്ങൾ ഒന്നൊന്നായി അണിനിരത്തുയാണ് മാരുതി സുസുക്കി. അപ്‌ഡേറ്റായി എത്തുന്ന ഈ സബ് -4 എം എസ്‌യുവിയിൽ നിരവധി സൂക്ഷ്മമായ രൂപവ്യത്യാസങ്ങൾ കണ്ടെത്താമെങ്കിലും ഏറ്റവും വലിയം മാറ്റം ഹൃദയത്തിലാണ്. 1.3 ലിറ്റർ ഡീസൽ എഞ്ചിന് പകരം 105 പിഎസും 138 എൻഎമ്മും തരുന്ന സിയാസിന്റെ 1.5 ലിറ്റർ പെട്രോൾ എഞ്ചിനാണ് ബ്രെസയ്ക്ക് മാരുതി സമ്മാനിക്കുന്നത്. പഴയ ഡീസൽ എഞ്ചിനേക്കാൾ കരുത്ത് 15 പിഎസ് കൂടുതലും 62 എൻഎം കുറവുമാണ് പുതിയ 1.5 ലിറ്റർ പെട്രോൾ എഞ്ചിന്.
ഫെയ്‌സ്‌ലിഫ്റ്റിന്റെ മുൻഗാമിയായ ബ്രെസയ്ക്ക് 5-സ്പീഡ് എംടിയും 5 സ്പീഡ് എഎംടിയുമായിരുന്നെങ്കിൽ അപ്ഡേറ്റഡായ ബ്രെസയ്ക്ക് 5-സ്പീഡ് എംടിയും 4 സ്പീഡ് എടിയും ഉണ്ടാകാനാണ് സാധ്യത. ലഭ്യമായ രണ്ട് ഗിയർബോക്സ് ഓപ്ഷനുകളിൽ, 4 സ്പീഡ് എടിയ്ക്ക് മാത്രമേ മൈൽഡ് ഹൈബ്രിഡ് സിസ്റ്റമുള്ളൂ. ഇന്ധനക്ഷമത എംടിക്ക് ലിറ്ററിന് 17.03 കിമീയും എടിയ്ക്ക് ലിറ്ററിന് 18.76 കിമീയുമാണ് മാരുതി അവകാശപ്പെടുന്നത്. ലിറ്ററിന് 24.3 കിമീ മൈലേജ് തരുന്ന ഡീസൽ വിറ്റാര ബ്രെസയുമായി താരതമ്യം ചെയ്യുമ്പോൾ ലിറ്ററിന് 6 കിമീ കുറവാണ് പുതിയ പെട്രോൾ യൂണിറ്റിന്.
കൂടുതൽ വായിക്കാം: ഓട്ടോ എക്സ്പോ 2020 ൽ സ്വിഫ്റ്റ് ഹൈബ്രിഡുമായി മാരുതി സുസുക്കി .
അപ്‌ഡേറ്റുചെയ്‌ത ബ്രെസയിലെ പുതിയ സവിശേഷതകൾ ഇനിയുമുണ്ട്. എൽഇഡി ഡിആർഎൽ, എൽഇഡി ഫോഗ്ലാംപ്സ്, എൽഇഡി ടെയിൽ ലാമ്പുകൾ, ഡയമണ്ട് കട്ട് 16 ഇഞ്ച് അലോയ്കൾ, ഓട്ടോ ഡിമ്മിംഗ് ഐആർവിഎം, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയ്ക്കൊപ്പം 7 ഇഞ്ച് സ്മാർട്ട്പ്ലേ സ്റ്റുഡിയോ സിസ്റ്റവും മാരുതി ഫെയ്സ്‌ലിഫ്റ്റിൽ ഉൾചേർത്തിരിക്കുന്നു.
മാരുതി ഈ മാസം അവസാനം (ഫെബ്രുവരി പകുതിയോടെ) ഫെയ്‌സ്‌ലിഫ്റ്റ് ബ്രെസ പുറത്തിറക്കും. 7 ലക്ഷം മുതൽ 10 ലക്ഷം രൂപ വരെയിരിക്കും വിലയെന്നാണ് സൂചന. നിരത്തിലിറങ്ങുന്നതോടെ ഹ്യുണ്ടായ് വെണ്യു, ടാറ്റ നെക്സൺ, മഹീന്ദ്ര എക്സ് യു വി 300, റെനോ എച്ച്ബിസി, വരാനിരിക്കുന്ന കിയ സോനെറ്റ്, നിസ്സാൻ ഇഎം 2 എന്നിവയുമായിട്ടാകും ബ്രെസയുടെ ഇഞ്ചോടിച്ച് പോരാട്ടം.
കൂടുതൽ വായിക്കാം: ഓട്ടോ എക്സ്പോ 2020 ൽ ഫ്യൂച്ചുറോ-ഇ കൂപ്പെ-എസ്‌യുവി അവതരിപ്പിച്ച് മാരുതി
വിറ്റാര ബ്രെസ എ എം ടിയെപ്പറ്റി കൂടുതൽ വായിക്കാം.