വിറ്റാറ ബ്രെസ്സ ബുക്കിങ്ങ് തുടങ്ങി, ലോഞ്ച് ഉടനുണ്ടാകും
മാരുതിയുടെ പുതിയ വാഹനം വിറ്റാറ ബ്രെസ്സയുടെ ബുക്കിങ്ങ് ആരംഭിച്ചു. മെട്രോ നഗരങ്ങളിലെ ചില ഡീലർഷിപ്പുകൾ ടൊക്കൺ അഡ്വാൻസായി 21,000 രൂപ ഈ സബ് കോംപാക്ക്‌ട് എസ് യു വിയ്‌ക്ക് വേണ്ടി സ്വീകരിച്ചു തുടങ്ങി. സബ് 4 മീറ്റർ എസ് യു വി ആയിട്ടായിരിക്കും വിറ്റാറ ബ്രെസ്സ എത്തുന്നത്, നിലവിൽ ഈ സെഗ്‌മെന്റിൽ രണ്ട് വാഹനങ്ങളേയുള്ളു, ടി യി വി 300 പിന്നെ ഇക്കൊസ്‌പോർട്ട്. ഈ മാരുതി വാഹനത്തിന് 6.5 ലക്ഷത്തിനും 9.5 ലക്ഷത്തിനും ഇടയിൽ വില വരുമെന്നാണ് പ്രതീക്ഷിക്കുന്നത്, മാർച്ചിൽ വാഹനം ലോഞ്ച് ചെയ്യുമെന്നും പ്രതീക്ഷിക്കാം. ഡെലിവറിയും 2016 ആദ്യപാദം തന്നെ പ്രതീക്ഷിക്കാം.
നടന്നു കോണ്ടിരിക്കുന്ന ഓട്ടോ എക്‌സ്‌പോയിലാണ് ഇന്ത്യൻ സൂര്യനെ വാഹനം ആദ്യം കാണുന്നത്. മാധ്യമ ദിനമായ ആദ്യ ദിവസമായിരുന്നു അത്. വാഹനത്തെ ഒന്ന് സൂക്‌ഷിച്ച് നോക്കിയാൽ മനസ്സിലാകും ഇത് മാരുതിയുടെ ഒരു പുത്തൻ ഉൽപ്പന്നമാണെന്ന്. ഇന്ത്യയിൽ വികസിപ്പിച്ച വാഹനം ഇന്ത്യൻ നിരത്തിലെ സാഹചര്യങ്ങളും ഇന്ത്യൻ ഉപഭോഗ്‌താക്കളുടെ താൽപ്പര്യവും കണക്കിലെടുത്താണ് നിർമ്മിച്ചിരിക്കുന്നത്.ക്രോം ഫിനിഷ്ണിങ്ങ് ഉള്ള കാറിന്റെ മുൻവശം ഇന്ത്യൻ രീതിയിലുള്ളതാണ്. കൂടാതെ വാഹനത്തിന്റെ ഫ്ലോട്ടിങ്ങ് റൂഫും മറ്റുള്ളവയിൽ നിന്ന് അതിനെ വേറിട്ടതാക്കുന്നു.
ബ്രെസ്സാ ഡീസൽ എഞ്ചുന്മായിട്ടായിരിക്കും ആദ്യം എത്തുക. എസ് ക്രോസ്സ്, സിയാസ്, എർട്ടിഗ എന്നിവയിലുപയോഗിക്കുന്ന 1.3 ലിറ്റർ ഡി ഡി ഐ എസ് 200 എഞ്ചിനായിരിക്കും വാഹനത്തിലുണ്ടാകുക. മുകളിൽ പറഞ്ഞ വാഹനങ്ങളെയെല്ലാം ഉപഭോഗ്‌താക്കൾ രണ്ട് കൈയ്യും നീട്ടി സ്വീകരിച്ചിരുന്നു അതിനാൽ ഈ എഞ്ചിനിൽ മാരുതിക്ക് നല്ല വിശ്വാസമാണ്. 200 എൻ എം ടോർക്കിൽ 88 ബി എച്ച് പി പവർ പുറന്തള്ളുന്ന എഞ്ചിൻ മികച്ചതാണ്. 5 - സ്പീഡ് മാനുവൽ ട്രാൻസ്മിഷ്ണുമായി സംയോജിപ്പിച്ചെത്തുന്ന എഞ്ചിൻ പോരെന്ന് തോന്നിയാലും ഒരിക്കലും പവർ കുറവാണെന്ന് തോന്നില്ല. കൂടാതെ ലിറ്ററിന് 23.65 കി മി മൈലേജ് കൂടി തരുമ്പോൾ ഒരു ശരാശരി ഇന്ത്യൻ ഉപഭോഗ്‌താവിന് അനുയോജ്യമായ എഞ്ചിനാകുന്നു. 1.2 ലിറ്റർ അല്ലെങ്കിൽ 1.4 ലിറ്റർ വി വി ടി പെട്രോൾ എഞ്ചിനുകൾ ഉടനെത്തുമെന്ന് പ്രതീക്ഷിക്കാം.
ഡ്വൽ എയർബാഗുകൾ, എ ബി എസ്, ഇ ബി ഡി, പിന്നെ സുസുകി ടി ഇ സി ടി എന്നിവയുമായാണ് വിറ്റാറ ബ്രെസ്സ എത്തുന്നത്. ഒരു അർബൻ എസ് യു വി വാങ്ങുവാൻ കാത്തിരിക്കുന്നവർക്കുള്ള ഞങ്ങളുടെ നിർദ്ധേശം കാത്തിരിക്കു എന്നിട്ട് ബ്രെസ്സയ്‌ക്ക് ഒരവരം നൽകു എന്നാണ്. കാരണം ഈ വാഹനം ചിലപ്പോൾ സെഗ്‌മെന്റിലെ മികച്ച വിൽപ്പന നേടുന്ന എസ് യു വി ആയേക്കാം! വിറ്റാറ ബ്രെസ്സയെ അതിന്റെ ഇമേജ്, വീഡിയോ ഗാലറികളിൽ വിശദമായി കാണു.