ഈ ആഴ്ചയിലെ 5 പ്രധാന 5 കാർ വാർത്തകൾ ഇവയാണ്: 2020 ഹ്യുണ്ടായ് ക്രെറ്റ, ടാറ്റ സിയറ, മാരുതി സുസുക്കി ജിംനി, വിറ്റാര ബ്രെസ ഫെയ്‌സ്‌ലിഫ്റ്റ്.
പ്രസിദ്ധീകരിച്ചു ഓൺ ഫെബ്രുവരി 17, 2020 05:13 pm വഴി dhruv attri വേണ്ടി
- 38 കാഴ്ചകൾ
- ഒരു അഭിപ്രായം എഴുതുക
വിവിധ വിഭാഗങ്ങളിലായി നിരവധി പുതിയ പ്രഖ്യാപനങ്ങളും പുറത്തിറക്കലുകളും കൊണ്ട് സജീവമായിരുന്നു ഓട്ടോ എക്സ്പോ. അതുകൊണ്ട് തന്നെ എക്സ്പോയുടെ ആവേശം ഒരാഴ്ച കഴിയുമ്പോഴും കെട്ടടങ്ങുന്നില്ല.
മാരുതി ജിംനി: ഒരിക്കലും സംഭവിക്കാതിരിക്കുന്നതിനേക്കാൾ നല്ലതാണ് അൽപ്പം വൈകിയാണെങ്കിലും കാര്യം നടക്കുന്നത് എന്ന പഴഞ്ചൊല്ലിനെ ഓർമ്മിപ്പിക്കും മാരുതി ജിംനിയുടെ കഥ. നീണ്ട കാത്തിരിപ്പിന് ശേഷം മാരുതിയുടെ ഈ മോഡൽ ഇന്ത്യൻ നിരത്തുകളിൽ എത്തുകയാണ്. പക്ഷേ എന്ന്? അക്കാര്യം ഉൾപ്പെടെ ജിമ്മിയുടെ സീറ്റിംഗ് ലേഔട്ട്, പവർട്രെയിൻ ഓപ്ഷനുകൾ, പ്രത്യേക വിൽപ്പന കേന്ദ്രങ്ങൾ എന്നീ വിവരങ്ങൾ ഇവിടെ വായിക്കാം.
2020 ഹ്യുണ്ടായ് ക്രെറ്റ: 2020 ഹ്യുണ്ടായ് ക്രെറ്റ ഇതിനകം തന്നെ നിങ്ങളിലെ കാർപ്രേമിയെ ആകർഷിച്ചിരിക്കും എന്ന് ഞങ്ങൾക്കുറപ്പാണ്. എന്നാൽ ഇത് നിങ്ങളുടെ ആവശ്യങ്ങൾക്ക് ഇണങ്ങിയ ഒരു കാർ ആയേക്കില്ല എന്നതും ഒരു സാധ്യതയാണ്. അതിനാൽ ഹ്യുണ്ടായ് 2020 ക്രെറ്റ പുറത്തിറക്കുന്നതിനായി കാത്തിരിക്കണോ അതോ വിപണിയിലുള്ള നിരവധി എതിരാളികളിൽ ഒരെണ്ണം വാങ്ങണോ എന്ന നിങ്ങളുടെ ചോദ്യത്തിനുള്ള വിശദമായ ഉത്തരം ഇവിടെ വായിക്കാം.
ടാറ്റ സിയറ: ഓട്ടോ എക്സ്പോ 2020 യിൽ കാർപ്രേമികളുടെ ഹൃദയത്തിലേക്ക് നേരിട്ട് ഇടിച്ചുകയറുകയായിരുന്നു സിയറ കൺസപ്റ്റ് മോഡൽ അവതരിപ്പിച്ചുകൊണ്ട് ടാറ്റ. എന്നാൽ കൺസപ്റ്റിൽ നിന്ന് ഈ മോഡൽ എന്നാണ് നിർമ്മാണഘട്ടത്തിലേക്ക് നീങ്ങുകയെന്ന ചോദ്യം ഇപ്പോഴും ബാക്കിയാണ്. ഇക്കാര്യത്തിൽ ഇനിയും പ്രതീക്ഷയ്ക്ക് വകയുണ്ടെന്ന സൂചന നൽകുന്ന ടാറ്റയുടെ വെളിപ്പെടുത്തൽ ഇവിടെ വായിക്കാം.
2020 ഹോണ്ട സിറ്റി: അഞ്ചാം തലമുറ സിറ്റിയ്ക്കായി അക്ഷമരായി കാത്തിരിക്കുന്നവർ തങ്ങളുടെ പണപ്പെട്ടി ഒരുക്കിവെക്കാൻ സമയമായി. തായ്‌ലൻഡിൽ ഇതിനകം പുറത്തിറങ്ങിക്കഴിഞ്ഞ ഈ സെഡാൻ മാർച്ചിൽ ഇന്ത്യൻ വിപണിയിലും എത്തുകയാണ്. ഔദ്യോഗിക വിൽപ്പന ഏപ്രിലിൽ തുടങ്ങുമെന്നാണ് സൂചന. ഹോണ്ടയുടെ പുതിയ സെഡാന്റെ വിശേഷങ്ങൾ അറിയാം.
മാരുതി വിറ്റാര ബ്രെസ ഫേസ്‌ലിഫ്റ്റ്: മാരുതി വിറ്റാര ബ്രെസ ഫേസ്‌ലിഫ്ററ്റിൽ നിന്ന് കണ്ണെടുക്കാൻ കഴിയുന്നില്ലെങ്കിൽ അടുത്തപടി ഞങ്ങൾ നിങ്ങൾക്കായി തയ്യാറാക്കിയ സാധ്യതാ വിലവിവര പട്ടിക നോക്കുകയാണ്. ഫേസ്‌ലിഫ്റ്റഡ് ബ്രെസ സ്വന്തമാക്കും മുമ്പ് മുഖം മിനുക്കിയെത്തുന്ന ഈ എസ്‌യുവിയുടെ വിലകളെക്കുറിച്ച് ഒരു എകദേശ ധാരണയുണ്ടാക്കാൻ ഇത് നിങ്ങളെ സഹായിക്കും.
- Loan Against Car - Get upto ₹25 Lakhs in cash
0 out of 0 found this helpful