മാരുതി വിറ്റാര ബ്രെസയ്ക്ക് പ്രതീക്ഷിക്കുന്ന വില: ഹ്യുണ്ടായ് വെന്യു, ടാറ്റ നെക്‌സോൺ,മഹീന്ദ്ര എക്സ് യു വി 300 എന്നിവയെക്കാൾ വില കുറഞ്ഞ കാറാകുമോ ബ്രെസ?
ഫെബ്രുവരി 13, 2020 04:21 pm dhruv attri മാരുതി വിറ്റാര ബ്രെസ്സ 2016-2020 ന് പ്രസിദ്ധീകരിച്ചത്
- 20 Views
- ഒരു അഭിപ്രായം എഴുതുക
ഡീസൽ എൻജിൻ മോഡൽ നിർത്തലാക്കിയ സ്ഥിതിക്ക്, പെട്രോൾ മോഡലിൽ എത്തുന്ന വിറ്റാര ബ്രെസ കൂടുതൽ താങ്ങാവുന്ന വിലയ്ക്ക് ലഭിക്കുന്ന കാറായി മാറുമോ?
മുഖംമിനുക്കിയെത്തുന്ന വിറ്റാര ബ്രെസയുടെ ആദ്യ കാഴ്ച മാരുതി നൽകിയത് ഓട്ടോ എക്സ്പോ 2020ലാണ്. ബ്രെസ നിരത്തുകളിൽ എത്തിയിട്ട് നാല് വർഷങ്ങൾക്ക് ശേഷമാണ് ഈ പുതുക്കൽ നടന്നിരിക്കുന്നത്. ബ്രെസയുടെ എല്ലാ വിശദാംശങ്ങളും ഞങ്ങൾക്ക് അറിയാൻ സാധിച്ചു. എന്നാലും വില സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ ഇനിയും ലഭ്യമായിട്ടില്ല. ഫെബ്രുവരി 15നാണ് പുതിയ ബ്രെസ ഔദ്യോഗികമായി ലോഞ്ച് ചെയ്യുന്നത്. പ്രീ-ലോഞ്ച് ബുക്കിംഗ് ആരംഭിച്ച് കഴിഞ്ഞു. വില സംബന്ധിച്ചുള്ള ഞങ്ങളുടെ പ്രതീക്ഷകൾ അറിയാൻ തുടർന്ന് വായിക്കുക. അതിന് മുൻപ് ഈ പെട്രോൾ എസ് യു വിയുടെ എൻജിൻ സംബന്ധിച്ച കുറച്ച് വിശദാംശങ്ങൾ അറിയാം. 1.5-ലിറ്റർ കെ15 യൂണിറ്റാണ് പുതിയ ബ്രെസയുടെ ഹൃദയം.
കണക്കുകൾ |
ബി എസ് 6,1.5-ലിറ്റർ കെ-സീരീസ് പെട്രോൾ |
പവർ |
105PS |
ടോർക്ക് |
138Nm |
ട്രാൻസ്മിഷൻ |
5-സ്പീഡ് എം.ടി/4-സ്പീഡ് എ.ടി |
ഇന്ധന ക്ഷമത |
17.03 കി.മീ/18.76 കി.മീ |
പുതുക്കിയ മാരുതി വിറ്റാര ബ്രെസ്സയിലും ഇപ്പോഴുള്ള മോഡലിന്റെ അതേ വേരിയന്റുകൾ തന്നെയാണ് ലഭ്യമാകുക: എൽ,വി,സെഡ്,സെഡ് പ്ലസ് എന്നിവ. ഇനി ഇവയ്ക്ക് പ്രതീക്ഷിക്കുന്ന വിലകൾ നോക്കാം.
വേരിയന്റുകൾ |
വിലകൾ |
എൽ എക്സ് ഐ |
7.20 ലക്ഷം രൂപ |
വി എക്സ് ഐ |
7.65 ലക്ഷം രൂപ |
വി എക്സ് ഐ എ.ടി |
8.70 ലക്ഷം രൂപ |
സെഡ് എക്സ് ഐ |
8.45 ലക്ഷം രൂപ |
സെഡ് എക്സ് ഐ എ.ടി |
9.50 ലക്ഷം രൂപ |
സെഡ് എക്സ് ഐ പ്ലസ് |
9.25 ലക്ഷം രൂപ |
സെഡ് എക്സ് ഐ പ്ലസ് എ.ടി |
10.50 ലക്ഷം രൂപ |
ശ്രദ്ധിക്കുക: ഇവ പ്രതീക്ഷിക്കുന്ന വിലകൾ മാത്രമാണ്. അവസാന വിലനിലവാരത്തിൽ മാറ്റം ഉണ്ടാകും.
പെട്രോൾ കാറുകളെക്കാൾ ഡീസൽ കാറുകൾക്ക് വില കൂടുതലാണെന്ന് അറിയാമല്ലോ. അതേ യുക്തി ഇവിടെ പ്രയോഗിക്കുകയാണെങ്കിൽ ബ്രെസയുടെ പെട്രോൾ വേരിയന്റിന് വില കുറയേണ്ടതാണ്. ഇപ്പോഴുള്ള ഡീസൽ വേരിയന്റ് ബ്രെസ 1.3-ലിറ്റർ DDiS എൻജിൻ മോഡലിന് 7.63 ലക്ഷം രൂപയാണ് വിപണി വില. സിയാസ്,എർട്ടിഗ,എക്സ് എൽ 6 എന്നിവ പോലെ തന്നെ 4-സ്പീഡ് എ.ടി മോഡലും വിപണിയിലുണ്ട്. ഈ വേരിയന്റുകൾക്ക് മാനുവലിനേക്കാൾ 1 ലക്ഷം രൂപ അധികം നൽകേണ്ടി വരുന്നുണ്ട്. ഡ്യുവൽ ടോൺ ഓപ്ഷനാണ് നോക്കുന്നതെങ്കിൽ മോണോടോൺ സെഡ് എക്സ് ഐ പ്ലസ് വേരിയന്റിനേക്കാൾ 16000 മുതൽ 20000 രൂപ വരെ അധികം നൽകാൻ തയാറായിക്കൊള്ളൂ.
ഫീച്ചറുകൾ നോക്കുകയാണെങ്കിൽ പുതുക്കിയ വിറ്റാര ബ്രെസയിൽ പുതിയ ഡ്യുവൽ-പ്രൊജക്ടർ LED ഹെഡ്‍ലാംപുകൾ, ഡേ ടൈം റണ്ണിങ് ലാംപുകൾ, പുതുക്കിയ ഫ്രണ്ട് ഗ്രിൽ, 16-ഇഞ്ച് ഡയമണ്ട്-കട്ട് അലോയ് വീലുകൾ, 7-ഇഞ്ച് സ്മാർട്പ്ലേ സ്റ്റുഡിയോ ടച്ച് സ്ക്രീൻ ഇൻഫോടെയ്ൻമെൻറ് സിസ്റ്റം,ഓട്ടോഡിമ്മിങ് IRVM എന്നിവ നൽകിയിരിക്കുന്നു. ഇതേ സെഗ്‌മെന്റിലുള്ള പെട്രോൾ മോഡലുകളായ വിപണി എതിരാളികളുടെ വിലയുമായി ബ്രെസ്സയുടെ വില താരതമ്യം ചെയ്ത് നോക്കാം. ഈ സെഗ്മെന്റിൽ എവിടെയാണ് പുതിയ വിറ്റാര ബ്രെസയുടെ സ്ഥാനം എന്നറിയാൻ ഈ താരതമ്യം സഹായിക്കും.
മോഡൽ |
മാരുതി വിറ്റാര ബ്രെസ |
ടാറ്റ നെക്‌സോൺ |
ഹ്യുണ്ടായ് വെന്യു |
||
വിലകൾ (ഡൽഹി എക്സ് ഷോറൂം വില) |
7.20 ലക്ഷം മുതൽ 10.50 ലക്ഷം രൂപ വരെ (പ്രതീക്ഷിക്കുന്നത്) |
6.94 ലക്ഷം മുതൽ 11.20 ലക്ഷം രൂപ വരെ |
6.55 ലക്ഷം മുതൽ 11.15 ലക്ഷം രൂപ വരെ |
8.30 ലക്ഷം മുതൽ 11.99 ലക്ഷം രൂപ വരെ |
8.04 ലക്ഷം മുതൽ 11.43 ലക്ഷം രൂപ വരെ |
കൂടുതൽ വായിച്ചറിയാം : മാരുതി സുസുകി വിറ്റാര ബ്രെസ എ.എം.ടി