• English
  • Login / Register

2020 ഹ്യൂണ്ടായ് ക്രെറ്റയ്ക്കായി കാത്തിരിക്കണോ? അതോ മറ്റൊരു കാർ വാങ്ങണോ? ഉത്തരം ഇതാ…

<മോഡലിന്റെപേര്> എന്നതിനായി <ഉടമയുടെപേര്> പ്രകാരം <തിയതി> പരിഷ്‌ക്കരിച്ചു

  • 23 Views
  • ഒരു അഭിപ്രായം എഴുതുക

ബി‌എസ്6 അനുസരിക്കുന്ന മറ്റ് കാറുകൾ വേണ്ടെന്ന് വെച്ച് രണ്ടാം തലമുറ ഹുണ്ടായ് ക്രെറ്റയ്ക്കായി കാത്തിരിക്കുന്നതിൽ കാര്യമുണ്ടോ?

Buy Or Hold: Wait For 2020 Hyundai Creta Or Go For Rivals?

ഓട്ടോ എക്സ്പോ 2020 ലാണ് ഹ്യുണ്ടായ് രണ്ടാം തലമുറ ക്രെറ്റ ഇന്ത്യയിൽ ആദ്യമായി അവതരിപ്പിച്ചത്. ഈ വർഷം മാർച്ചിൽ തന്നെ പുതിയ ക്രെറ്റ വിപണിയിൽ എത്തുമെന്നാണ് സൂചന. പുതിയ ബി‌എസ്6 എഞ്ചിനുകളോടൊപ്പം പുതുപുത്തൻ എക്സ്റ്റീരിയരും ഇന്റീരിയറുമായാണ് ക്രെറ്റ എത്തുക. എന്നാൽ ഈ സെഗ്മെന്റിലെ ക്രെറ്റയുടെ കടുത്ത എതിരാളികൾ ഇതിനകം തന്നെ ബി‌എസ്6 എഞ്ചിനുകളിലേക്ക് മാറിക്കഴിഞ്ഞു. അതുകൊണ്ടുതന്നെ പ്രീ ബുക്കിംഗ് നടത്തി 2020 ക്രെറ്റയ്ക്കായി കാത്തിരിക്കണോ അതോ വിപണിയിലുള്ള മറ്റൊരു സമാന മോഡൽ സ്വന്തമാക്കണോ എന്ന ചോദ്യം പ്രസ്ക്തമാണ്. 

മോഡൽ

വില (എക്സ് ഷോറൂം, ഡെൽഹി)

2020 ഹ്യുണ്ടായ് ക്രെറ്റ

Rs 9.5 ലക്ഷം മുതൽ  Rs 17 ലക്ഷം വരെ (എകദേശ വില)

കിയ സെൽടോസ്

Rs 9.89 ലക്ഷം മുതൽ Rs 17.34 ലക്ഷം വരെ

ടാറ്റ ഹാരിയർ

Rs 13.69 ലക്ഷം മുതൽ Rs 20 ലക്ഷം വരെ

എംജി ഹെക്റ്റർ

Rs 12.74 ലക്ഷം മുതൽ Rs 17.43 ലക്ഷം വരെ

കിയ സെൽടോസ് വാങ്ങാനുള്ള കാരണങ്ങൾ: സ്പോർട്ടി സ്റ്റൈലിംഗ്, സവിശേഷതകളുടെ നീണ്ട പട്ടിക, തെരെഞ്ഞെടുക്കാൻ ബി‌എസ്6 പ്രകാരമുള്ള നിരവധി പവർ‌ട്രെയിൻ ഓപ്ഷനുകൾ. 

എതിരാളികൾ വിലസിയ എസ്‌യു‌വി സെഗ്മെന്റിനെ ഇളക്കിമറിച്ചായിരുന്നു കിയ സെൽടോസിന്റെ വരവ്. ആ കൊടുങ്കാറ്റിൽ ഒന്നാം തലമുറ ഹ്യുണ്ടായ് ക്രെറ്റയ്ക്ക് പോലും അടിതെറ്റി. പ്രതിമാസം വിൽപ്പന നടത്തിയ വാഹനങ്ങളുടെ എണ്ണത്തിൽ സെൽടോസ് ബഹുദൂരം മുന്നിലെത്തുകയും ചെയ്തു. വേറിട്ട രൂപഭംഗിയും കരുത്തുറ്റ ശരീരവും സെൽടോസിന് സ്പോർട്ടി ലുക്ക് സമ്മാനിച്ചപ്പോൾ ജിടി ലൈൻ വേരിയന്റുകൾ വാഹനപ്രേമികളുടെ ഹൃദയം കവർന്നു. ഇതൊന്നും പോരാഞ്ഞ് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ കൺസോളുമായി സംയോജിപ്പിച്ചിരിക്കുന്ന 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം,  സ്മാർട്ട് എയർ പ്യൂരിഫയർ, 8 ഇഞ്ച് ഹെഡ്-അപ്പ് ഡിസ്‌പ്ലേ, ബ്ലൈൻഡ് വ്യൂ മോണിറ്റർ, കണക്റ്റഡ് കാർ ടെക്കിനായി എംബഡഡ് ഇ-സിം എന്നിവയും സെഗ്മെന്റിൽ ആദ്യമായി സെൽടോസാണ് നൽകിയത്. വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, 360 ഡിഗ്രി പാർക്കിംഗ് ക്യാമറ, സൺറൂഫ് തുടങ്ങിയ സൗകര്യങ്ങൾ വേറെയും. 

Buy Or Hold: Wait For 2020 Hyundai Creta Or Go For Rivals?

1.5 ലിറ്റർ പെട്രോൾ (115 പിഎസ് / 144 എൻഎം), 1.5 ലിറ്റർ ഡീസൽ (115 പിഎസ് / 250 എൻഎം), 1.4 ലിറ്റർ ടർബോ-പെട്രോൾ (140 പിഎസ് / 242 എൻഎം) എന്നീ മൂന്ന് ബിഎസ് 6 എഞ്ചിനുകളും സെൽടോസ് നൽകുന്നു. ഇവയ്ക്കെല്ലാം ഒപ്പം സ്റ്റാൻഡേർഡായി 6 സ്പീഡ് മാനുവൽ ട്രാൻസ്മ്സ്മിഷന്നും ഇണക്കിച്ചേർത്തിരിക്കുന്നു. ഓരോ എഞ്ചിൻ ഓപ്ഷനും അതാത് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകളും ലഭിക്കും 1.5 ലിറ്റർ പെട്രോളിന് സിവിടി, ഡീസലിന് 6 സ്പീഡ് ടോർക്ക് കൺവെർട്ടർ, ടർബോ പെട്രോളിന് 7 സ്പീഡ് ഡിസിടി എന്നിങ്ങനെയാണ് ഓട്ടോമാറ്റിക് ട്രാൻസിഷൻ ഓപ്ഷനുകൾ. 

ടാറ്റ ഹാരിയർ വാങ്ങാനുള്ള കാരണങ്ങൾ: റോഡിൽ മറ്റാർക്കും നൽകാൻ കഴിയാത്ത തലയെടുപ്പ്, വിശാലമായ കാബിൻ, ഓട്ടോമാറ്റിക് ഓപ്ഷനുള്ള കരുത്തുറ്റ ഡീസൽ എഞ്ചിൻ

ഓട്ടോ എക്സ്പോ 2020 ടാറ്റ 2020 ഹാരിയർ പ്രദർശിപ്പിച്ചത് ബി‌എസ്6 എഞ്ചിൻ, ഒരു ഉയർന്ന സ്പെക്ക് വേരിയന്റ്, ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷൻ എന്നിവ സഹിതമാണ്. ക്രെറ്റയിൽ നിന്ന് വ്യത്യസ്തമായി ഹാരിയർ ഒരു മിഡ്-സൈസ് എസ്‌യു‌വിയാണ്. എന്നാൽ ചില ഉയർന്ന ഹാരിയർ വേരിയന്റുകൾ വില കൊണ്ട് സെൽടോസിനും വരാനിരിക്കുന്ന ക്രെറ്റയ്ക്കും വെല്ലുവിളിയാകുമെന്ന് ഉറപ്പ്. വലിപ്പക്കൂടുതൽ ഹാരിയറിന് ഒരു 5-സീറ്റർ എസ്‌യു‌വി എന്ന നിലയിൽ ധാരാളം സ്ഥലം നൽകുന്നു.  170 പിഎസ് പവറും 350 എൻഎം ടോർക്കും നൽകുന്ന ബിഎസ് 6 ഡീസൽ എഞ്ചിൻ 6 സ്പീഡ് മാനുവലുമായി ചേർന്ന് കൂടുതൽ മികച്ച പ്രകടനം കാഴ്ചവെക്കുന്നു. ഇപ്പോൾ 6 സ്പീഡ് ഓട്ടോമാറ്റിക് ഓപ്ഷനും ഹാരിയറിൽ ലഭ്യമാണ്. 

2020 Tata Harrier Launched At Auto Expo 2020 At Rs 13.69 Lakh

ഉയർന്ന വേരിയന്റുകളിൽ പനോരമിക് സൺറൂഫ്, പവർഡ് ഡ്രൈവർ സീറ്റ്, റിയർ-വ്യൂ മിററിനുള്ളിൽ ഓട്ടോ-ഡിമ്മിംഗ്, 17 ഇഞ്ച് ഡ്യുവൽ-ടോൺ വീലുകൾ എന്നിങ്ങനെയുള്ള സവിശേഷതകളുമായാണ് ഹാരിയറിന്റെ വരവ്. ഇവ കൂടാതെ സെനോൺ എച്ച്ഐഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, 9-സ്പീക്കർ ജെബിഎൽ സൗണ്ട് സിസ്റ്റം, 8.8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ യൂണിറ്റ് തുടങ്ങിയ സവിശേഷതകക്കും ഇതിന് ലഭിക്കുന്നു. സെൽടോസിലെന്ന പോലെ, ഉയർന്ന വേരിയന്റുകളിൽ എയർബാഗുകളുടെ എണ്ണം ആറ് വരെയാകാം. 

എംജി ഹെക്റ്റർ വാങ്ങാനുള്ള കാരണങ്ങൾ: പെട്രോൾ-ഹൈബ്രിഡ് എഞ്ചിൻ, കൂടുതൽ യാത്രാ സുഖവും സൌകര്യങ്ങളും, വലിയ ഇൻഫോടെയ്‌ന്മെന്റ് ഡിസ്പ്ലേ. 

ഇക്കൂട്ടത്തിൽ ബി‌എസ്6 ഡീസൽ എഞ്ചിൻ ഇല്ലാത്ത ഒരേയൊരു മോഡലാണ് ഹെക്റ്റർ. എന്നാൽ ടർബോ പെട്രോൾ എഞ്ചിന് ബി‌എസ്6 അപ്ഗ്രേഡ് ലഭിച്ചു കഴിഞ്ഞു. ഉന്ധന ക്ഷമത വർധിപ്പിക്കാൻ മൈൽഡ് ഹൈബ്രിഡ് ടെക്കിനും ഇത് കൂട്ടിച്ചേർക്കാവുന്നതാണ്. 43 പി‌എസും 250 എൻ‌എമ്മും  നൽകുന്ന 1.5 ലിറ്റർ പെട്രോൾ സെഗ്‌മെന്റിലെ ഏറ്റവും കരുത്തനാണ്. ഈ എഞ്ചിൻ 6 സ്പീഡ് മാനുവലുമായി ഇണക്കിയിരിക്കുന്നു. മറ്റൊരു ഓപ്ഷനായി 6 സ്പീഡ് ഡിസിടി ഓട്ടോയുമുണ്ട്. സാങ്കേതികമായി ഹാരിയറിലുള്ള അതെ 2.0 ലിറ്റർ ഡീസൽ എഞ്ചിൻ തന്നെയാണ് ഹെക്റ്ററിനും. എന്നാൽ അതിപ്പോഴും ബി‌എസ്4 കാലത്തുള്ള ഓട്ടോമാറ്റിക് ഓപ്ഷനില്ലാത്ത ഒരു എഞ്ചിനാണെന്ന് മാത്രം. 

Buy Or Hold: Wait For 2020 Hyundai Creta Or Go For Rivals?

ഹാരിയറിനെപ്പോലെ, ഹെക്ടറും ഒരു മിഡ്-സൈസ് എസ്‌യുവിയാണ്, മാത്രമല്ല കൂടുതൽ ഇടം നൽകുകയും ചെയ്യുന്നു. പനോരമിക് സൺറൂഫ്, പവർഡ് ടെയിൽഗേറ്റ്, ക്രൂയിസ് കൺട്രോൾ, ഇന്റർനെറ്റ് കണക്റ്റിവിറ്റിക്കും കണക്റ്റഡ് കാർ ടെക്കിനുമായി ഇസിം ഉള്ള 10.4 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവയും ഹെക്റ്റർ വാഗ്ദാനം ചെയ്യുന്നു. പിൻ സീറ്റുകൾ ചായ്‌ക്കാനാകും എന്നതാണ് മറ്റൊരു പ്രത്യേകത.

ഹ്യുണ്ടായ് ക്രെറ്റ 2020നെ കാത്തിരിക്കാനുള്ള കാരണങ്ങൾ: പുതിയ വേറിട്ട സ്റ്റൈലിംഗ്, നിരവധി സവിശേഷതകളുള്ള പാക്കേജ്,  താങ്ങാനാവുന്ന വിലയ്ക്ക് പനോരമിക് സൺറൂഫ്.

സ്പ്ലിറ്റ് എൽഇഡി ഡി‌ആർ‌എല്ലുകളും ടെയിൽ‌ലാമ്പുകളും ഉൾക്കൊള്ളിച്ചിരിക്കുന്ന പുതിയ ഫ്രണ്ട്, റിയർ എൻഡ് ഡിസൈനാണ് ക്രെറ്റയിൽ. ക്രെറ്റയുടെ വീൽ ആർച്ചുകൾ സ്പോർട്ടി പരിവേഷം നൽകുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു. എസ്‌യു‌വിയിൽ ആദ്യമായി താങ്ങാവുന്ന വിലയ്ക്ക് പനോരമിക് സൺറൂഫ്,  ഹ്യുണ്ടായിയുടെ ബ്ലൂലിങ്ക് കണക്റ്റഡ് കാർ ടെക്ക് എന്നിവയും സവിശേഷതകളിൽപ്പെടുന്നു. പനോരമിക് സൺറൂഫ് വാഗ്ദാനം ചെയ്യുന്ന ഏറ്റവും വിലകുറഞ്ഞ എസ്‌യുവി കൂടിയാണിത്. ഹരിയറും ഹെക്റ്ററും ക്രെറ്റയേക്കാൾ വില കൂടിയ തങ്ങളുടെ ഉയർന്ന മോഡലുകളിൽ നൽകുന്ന സവിശേഷതകളാണ് ഇവയെതെന്നതും ശ്രദ്ധേയം. 

Buy Or Hold: Wait For 2020 Hyundai Creta Or Go For Rivals?

ഹ്യുണ്ടായ് ഔദ്യോഗികമായി ക്രെറ്റയുടെ  ഇന്റീരിയർ വിശേഷങ്ങൾ പുറത്ത് വിട്ടിട്ടില്ലെങ്കിലും പുതിയ ഡാഷ്‌ബോർഡ് ലേഔട്ട് ഒരു നോക്ക് കാണാൻ ഞങ്ങൾക്ക് അവസരം ലഭിച്ചു. ക്രെറ്റയ്ക്ക് 10.25 ഇഞ്ച് ഡിസ്‌പ്ലേയുള്ള ഒരു വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ലഭിക്കുന്നു. ഡാഷ്‌ബോർഡിന്റെ മധ്യഭാഗത്ത് പുതിയ ഫ്ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീലും സെമി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ആണുള്ളത്. വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ലെതറെറ്റ് അപ്ഹോൾസ്റ്ററി, വയർലെസ് ചാർജിംഗ് തുടങ്ങിയ പ്രീമിയം സവിശേഷതകളും തുടർന്നും ലഭ്യമാകും. 

2020 ക്രെറ്റയ്ക്കും കരുത്തുപകരുന്നത് സെൽടോസ് പുറത്തിറങ്ങുമ്പോൾ ഉപയോഗിച്ച അതേ ബിഎസ് 6 പവർട്രെയിൻ ഓപ്ഷനുകളാണ്. 2020 മാർച്ചിൽ വിപണിയിലെത്തും മുമ്പ് ഹ്യൂണ്ടായ് പുതിയ ക്രെറ്റയുടെ കൂടുതൽ വിശദാംശങ്ങളും വിശേഷങ്ങളും വെളിപ്പെടുത്തുമെന്ന പ്രതീക്ഷയിലാണ് വാഹനപ്രേമികൾ. 

കൂടുതൽ വായിക്കാം: ഹ്യുണ്ടായ് ക്രെറ്റ ഡീസൽ

പ്രസിദ്ധീകരിച്ചത്
was this article helpful ?

0 out of 0 found this helpful

Write your Comment on Hyundai ക്രെറ്റ 2020-2024

1 അഭിപ്രായം
1
R
rakesh jamalta
Feb 17, 2020, 5:10:16 PM

What about milage of booth petrol & diesel Hyundai crests 2020.

Read More...
    മറുപടി
    Write a Reply
    Read Full News

    കാർ വാർത്തകൾ

    • ട്രെൻഡിംഗ് വാർത്ത
    • സമീപകാലത്തെ വാർത്ത

    ട്രെൻഡിംഗ് എസ് യു വി കാറുകൾ

    • ഏറ്റവും പുതിയത്
    • വരാനിരിക്കുന്നവ
    • ജനപ്രിയമായത്
    • ഫോർഡ് എൻഡവർ
      ഫോർഡ് എൻഡവർ
      Rs.50 ലക്ഷംകണക്കാക്കിയ വില
      പ്രതീക്ഷിക്കുന്ന ലോഞ്ച്: മാർ്ച്, 2025
    • മഹേന്ദ്ര ബോലറോ 2024
      മഹേന്ദ്ര ബോലറോ 2024
      Rs.10 ലക്ഷംകണക്കാക്കിയ വില
      പ്രതീക്ഷിക്കുന്ന ലോഞ്ച്: dec 2024
    • ടാടാ സിയറ
      ടാടാ സിയറ
      Rs.25 ലക്ഷംകണക്കാക്കിയ വില
      പ്രതീക്ഷിക്കുന്ന ലോഞ്ച്: aug 2025
    • റെനോ ഡസ്റ്റർ 2025
      റെനോ ഡസ്റ്റർ 2025
      Rs.10 ലക്ഷംകണക്കാക്കിയ വില
      പ്രതീക്ഷിക്കുന്ന ലോഞ്ച്: ഒക്ോബർ, 2025
    • ബിഎംഡബ്യു എക്സ്6
      ബിഎംഡബ്യു എക്സ്6
      Rs.1.39 - 1.49 സിആർകണക്കാക്കിയ വില
      പ്രതീക്ഷിക്കുന്ന ലോഞ്ച്: dec 2024
    ×
    We need your നഗരം to customize your experience