സിയറയുടെ രണ്ടാം വരവ് വെറും സങ്കൽപ്പമല്ല, യാഥാർഥ്യമായേക്കാം: ടാറ്റ മോട്ടോർസ്
<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്
- 27 Views
- ഒരു അഭിപ്രായം എഴുതുക
ഓട്ടോ എക്സ്പോയിൽ അവതരിപ്പിച്ച ടാറ്റ സിയറ ഇവി കൺസപ്റ്റ് ഒരു സാധത്യാ പഠനത്തിന്റെ ഭാഗം
എസ്‌യുവി തരംഗം ഒരു പുതിയ പ്രതിഭാസാമായിരിക്കാം! എന്നാൽ ടാറ്റയെ സംബന്ധിച്ചിടത്തൊളം യൂട്ടിലിറ്റി വെഹിക്കിൾ സെഗ്മെന്റ് പുത്തരിയല്ല. സഫാരി, സുമോ, സിയറ എന്നിങ്ങനെ ഒരു കാലത്ത് ഈ സെഗ്മെന്റ് അടക്കിവാണ മൂന്നു മോഡലുകൾ സ്വന്തം പേരിലുണ്ടായിരുന്ന ബ്രാൻഡാണ് ടാറ്റ. എന്നാൽ മൂന്ന് മോഡലുകളും കാലക്രമേണ പിൻവലിച്ചു. സഫാരിയാണ് ഏറ്റവുമൊടുവിൽ വിപണി വിട്ട ടാറ്റ എസ്‌യുവി.ഇന്ത്യയിൽ നിർമ്മിച്ച പ്രീമിയം സവിശേഷതകളുള്ള ആദ്യ എസ്‌യുവി എന്ന പട്ടവുമായായിരുന്നു ഒരു കാലത്ത് വാഹനപ്രേമികളുടെ സ്വപ്ന വാഹനമായ സിയറയുടെ പടയോട്ടം. ഓട്ടോ എക്സ്പോ 2020ൽ ടാറ്റയുടെ 75 മത്തെ പിറന്നാൾ ആഘോഷിക്കാൻ കമ്പനി സിയറ കൺസപ്റ്റ് തന്നെ തെരഞ്ഞെടുത്തതിലും ഒട്ടു അത്ഭുതപ്പെടാനില്ല എന്ന് ചുരുക്കം.
എക്സ്പോയിൽ സിയറ ഇവി കൺസൻപ്റ്റ് പുതു തലമുറയുടേയും പഴയ ആരാധകരുടേയും ശ്രദ്ധ ഒരുപോലെ ആകർഷിച്ചിരുന്നു. ടാറ്റയാകട്ടെ ഒരു വൈകാരിക മൂല്യത്തിനപ്പുറം സിയറയ്ക്ക് വിപണിയിൽ ഇനിയും ചനലമുണ്ടാക്കാൻ കഴിയുമോയെന്ന ആകാംക്ഷയിലാണ്.
“സാധ്യതയുടെ കാര്യത്തിൽ, അതെ, നമുക്ക് യഥാർത്ഥത്തിൽ സിയറ പുനർനിർമ്മിക്കാൻ കഴിയും, അത് ഞങ്ങളുടെ ലൈനപ്പിൽ കൃത്യമായി ചേർന്നിരിക്കുകയും ചെയ്യും,” ടാറ്റാ മോട്ടോഴ്‌സിന്റെ പാസഞ്ചർ വെഹിക്കിൾ ബിസിനസ് യൂണിറ്റ് ഹെഡ് വിവേക് ശ്രീവാസ്തവ ഓട്ടോ എക്സ്പോയ്ക്കിടെ പറഞ്ഞു.
ആൽട്രോസ്, എച്ച്ബിഎക്സ് എന്നിവ നിർമ്മിച്ചിരിക്കുന്ന അതേ ആൽഫ എആർസി പ്ലാറ്റ്‌ഫോമിലാണ് സിയറ കൺസപ്റ്റും യാഥാർഥ്യമാക്കിയിരിക്കുന്നത്. ആൽട്രോൾ വിപണിയിൽ എത്തിക്കഴിഞ്ഞെങ്കിൽ എച്ച്‌ബിഎക്സ് പുറത്തിറങ്ങാനുള്ള തയ്യാറെടുപ്പിലാണ്. ഈ പ്ലാറ്റ്ഫോമിൽ നിർമ്മിക്കുന്ന ഏറ്റവും വലിയ കാറാണ് സിയറ കൺസെപ്റ്റ്. ആൾട്രോസ്, എച്ച്ബിഎക്സ് എന്നിവ സബ് -4 മീ ആണെങ്കിൽ സിയറ 4.1 മീ ആണ്. നെക്സണാണ് ടാറ്റയുടെ വാഹനനിരയിലെ മറ്റൊരു സബ്-4മീ മോഡൽ. ടാറ്റയുടെ എസ്‌യുവി നിരയിലാകട്ടെ നെക്‌സണിനും വലിപ്പം കൂടിയ ഹാരിയറിനുമിടയിലായിരിക്കും പ്രൊഡക്ഷൻ സ്‌പെക്ക് സിയറയുടെ സ്ഥാനം. 4.3 മീ വരെ നീളമുള്ള കാറുകൾ നിർമ്മിക്കാൻ കഴിയുന്ന ആൽഫ എആർസി പ്ലാറ്റ്‌ഫോമിന്റെ മുഴുവൻ ശേഷിയും മുതലാക്കാൻ സിയറയുടെ പ്രൊഡക്ഷൻ-സ്‌പെക്ക് മോഡലിന് 4.2 മീറ്റർ നീളമുണ്ടാകുമെന്നാണ് സൂചന.
ഇന്റേർണൽ കമ്പഷൻ എഞ്ചിനുകൾക്കും കണസപ്റ്റ് പോലുള്ള സമ്പൂർണ ഇലക്സ്ട്രിക് പവർട്രെയിനുകൾക്കും ഒരുപോലെ യോജിച്ച പ്ലാറ്റ്ഫോം ആണിത്. അതുകൊണ്ടു തന്നെ സിയറ നിർമ്മാണത്തിലേക്ക് നീങ്ങുകയാണെങ്കിൽ ഐസിഇയും ഇവിയും ലഭ്യമാക്കുമെന്ന് ടാറ്റ ഉറപ്പു നൽകുന്നു. ആൽഫ എആർസി പ്ലാറ്റ്‌ഫോമിൽ നിർമ്മിച്ച ഇവികൾക്ക് 300 കിമീ മുകളിൽ ദൂരപരിധി നൽകാൻ കഴിയും.
പ്രതാപിയായ പഴയ സിയറയുടെ രൂപസവിശേഷതകൾ പലതും സിയറ ഇവിയിൽ നിലനിർത്തിയിട്ടുണ്ടെങ്കിലും ആധുനിക കാലത്തിന് യോജിച്ച ഒരു എസ്‌യുവിയാണിതെന്ന് പറയാം. പഴയ സിയറയുടെ പ്രത്യേകതയായ വലിയ വിൻഡോകളും മുകളിലേക്ക് വളഞ്ഞ് പൊതിയുന്ന ഗ്ലാസുകളാണ് പ്രധാന സവിശേഷത. എന്നാൽ പുതിയ പ്രൊഡക്ഷൻ സ്പെക്ക് സിയറയിലും ആല്പൈൻ വിൻഡോകൾ ഉണ്ടാകുമോയെന്ന ചോദ്യത്തിന് “ഒറിജിജനൽ സിയറ അത് സാധിച്ചിരുന്നെങ്കിൽ ഇപ്പോഴും അതിന് കഴിയും,” അന്നായിരുന്നു ശ്രീവാസ്തവയുടെ മറുപടി.
എസ്‌യുവികൾക്കായുള്ള ടാറ്റയുടെ ഇംപാക്റ്റ് ഡിസൈൻ 2.0 ന്റെ സവിശേഷതകൾ ബോണറ്റിൽ നേര്‍ത്ത ഡിആർഎല്ലുകളൂം എല്‍ഇഡി ഹെഡ്‌ലൈറ്റുകളും സിയറയ്ക്കും നൽകിയിരിക്കുന്നു. കൂടാതെ ബ്ലാക്ക്നെഡ് എ- പില്ലറുകളും എല്ലാ വശത്തും ഒരു കറുത്ത ക്ലാഡിംഗും കാണാം. പിൻഭാഗത്ത് ടെയ്‌ൽ ലാമ്പ് എന്ന നിലയിൽ ഒരു എൽഇഡി സ്ട്രിപ്പും ബോണറ്റ് ലൈനിലൂടെ എൽഇഡി സ്ലിറ്റുകളും പിടിപ്പിച്ചിരിക്കുന്നു. ടെയ്‌ൽ ലാമ്പുകൾ മസ്കുലർ റിയർ വീൽ കമാനങ്ങളിൽ ഘടിപ്പിച്ചിരിക്കുന്നു. പിന്നിലെ ഡോറുകൾ തുറക്കുന്നത് ഫ്യൂച്ചരിസ്റ്റിക് കാബിനിലേക്കും തിരിക്കാൻ കഴിയുന്ന മുൻസീറ്റുകൽ ഉൾപ്പെടെയുള്ള സൌകര്യങ്ങളിലേക്കുമാണ്. ഇന്റീരിയർ അതെപടി പകർത്താൻ സാധ്യതയില്ലെങ്കിലും അതിന്റെ നിർമാണത്തിൽ ടാറ്റ കാണിക്കുന്ന മിതത്വം തന്നെയായിരിക്കും പ്രൊഡക്ഷൻ മോഡൽ നിർമ്മിക്കുമ്പോവും കമ്പനി പിന്തുടരുക എന്ന കരുതാം.
കൺസെപ്റ്റിന് സമാനമായ രൂപഭാവങ്ങളിലാണ് പുതിയ സിയറ നിരത്തിലിറങ്ങുന്നതെങ്കിൽ അത് കോംപാക്ട് എസ്‌യുവി സെഗ്മെന്റിൽ ഒരു പുതിയ മാറ്റമായിരിക്കുമെന്നുറപ്പ്. പ്രത്യേകിച്ചും വില 10 ലക്ഷത്തിൽ തുടങ്ങുന്ന ഒരു സെഗ്മെന്റിനെ സംബന്ധിച്ചിടത്തോളം അതൊരു വലിയ മാറ്റം തന്നെയായിരിക്കും. പ്രതാപവും ചരിത്രവും ഒരുപോലെ അവകാശപ്പെടാൻ കഴിയുന്ന ഒരു മോഡൽ വീണ്ടും നിരത്തുകൽ കീഴ്ടടക്കുന്നത് ഒരു ഗംഭീര കാഴ്ചതന്നെയാണ്. ഇന്ത്യൻ വാഹന മേഖലയുടെ ചരിത്രത്തിനാകട്ടെ ഒരു പുതിയ അധ്യായവും.