• English
    • Login / Register

    ഈ മാർച്ചിൽ ടാറ്റ മോഡലുകളിൽ 45,000 രൂപ വരെ കിഴിവ് ഉണ്ടാകും

    മാർച്ച് 10, 2023 07:18 pm ansh ടാടാ ടിയഗോ ന് പ്രസിദ്ധീകരിച്ചത്

    • 42 Views
    • ഒരു അഭിപ്രായം എഴുതുക

    ഇതിന്റെ ഇലക്ട്രിക് ലൈനപ്പിൽ ഓഫറുകൾ ഒന്നുമില്ലെങ്കിലും, മോഡലുകളുടെ പെട്രോൾ, CNG വേരിയന്റുകളെ കേന്ദ്രീകരിച്ചാണ് ആനുകൂല്യങ്ങളുള്ളത്.Tata Models Are Carrying Discounts Of Up To Rs 45,000 This March

    • ഹാരിയറിലും സഫാരിയിലുമാണ് 45,000 രൂപ വരെയുള്ള ഏറ്റവും ഉയർന്ന കിഴിവ് ലഭിക്കുന്നത്.

    • ടിയാഗോയിലും ടൈഗോറിലും 28,000 രൂപ വരെയുള്ള ആനുകൂല്യങ്ങൾ ലഭിക്കും.

    • നെക്സോണിൽ 3,000 രൂപ വരെയുള്ള ഏറ്റവും കുറഞ്ഞ കിഴിവാണ് ലഭിക്കുന്നത്, എന്നാൽ പെട്രോൾ ഓപ്ഷനിൽ മാത്രമാണിത്.

    • ഈ ഓഫറുകളുടെയെല്ലാം സാധുത മാർച്ച് അവസാനം വരെയാണ്.

    റെനോൾട്ട്ഹ്യുണ്ടായ് പോലുള്ള മറ്റു ബ്രാൻഡുകൾക്ക് ശേഷം, ടാറ്റയും തങ്ങളുടെ പ്രതിമാസ ഓഫറുകൾ മാർച്ചേലേക്ക് വെച്ചിരിക്കുന്നു. മോഡലും വേരിയന്റും അനുസരിച്ച്, കാർ നിർമാതാക്കൾ ഉപഭോക്താക്കൾക്ക് ക്യാഷ്, എക്സ്ചേഞ്ച്, കോർപ്പറേറ്റ് കിഴിവുകൾ നൽകുന്നു, ഇതിന് മാർച്ച് അവസാനം വരെ സാധുതയുണ്ടായിരിക്കും.

    മോഡൽ തിരിച്ചുള്ള ഓഫർ ലിസ്റ്റ് ഇവിടെ കാണാം:
    ടിയാഗോTata Tiago Side

    ഓഫറുകൾ

    തുക

    പെട്രോൾ വേരിയന്റുകൾ

    CNG വേരിയന്റുക‌ൾ

    ക്യാഷ് കിഴിവ്

    15,000 രൂപ വരെ

    10,000 രൂപ വരെ

    എക്സ്ചേഞ്ച് ബോണസ്

    10,000 രൂപ വരെ

    10,000 രൂപ വരെ

    കോർപ്പറേറ്റ് കിഴിവ്

    3,000 രൂപ വരെ

    5,000 രൂപ വരെ

    മൊത്തം ആനുകൂല്യങ്ങൾ

    28,000 രൂപ വരെ

    25,000 രൂപ വരെ

    • ടിയാഗോയുടെ പെട്രോൾ വേരിയന്റുകളിലാണ് ഉയർന്ന ക്യാഷ് കിഴിവ് ഉള്ളത് എന്നിരിക്കെ, CNG വേരിയന്റുകളിൽ ഉയർന്ന കോർപ്പറേറ്റ് കിഴിവ് അവകാശപ്പെടാവുന്നതാണ്.

    • എല്ലാ വേരിയന്റുകളിലും 10,000 രൂപ വരെയുള്ള എക്‌സ്‌ചേഞ്ച് ബോണസ് ലഭിക്കുന്നു.

    • 5.54 ലക്ഷം രൂപ മുതൽ 8.05 ലക്ഷം രൂപ വരെയാണ് ടിയാഗോയുടെ വിലകൾ.

    ടൈഗോർTata Tigor

    ഓഫറുകൾ

    തുക

    പെട്രോൾ വേരിയന്റുകൾ

    CNG വേരിയന്റുകൾ

    ക്യാഷ് കിഴിവ്

    15,000 രൂപ വരെ

    15,000 രൂപ വരെ

    എക്സ്ചേഞ്ച് ബോണസ്

    10,000 രൂപ വരെ

    10,000 രൂപ വരെ

    കോർപ്പറേറ്റ് കിഴിവ്

    3,000 രൂപ വരെ

    5,000 രൂപ വരെ

    മൊത്തം ആനുകൂല്യങ്ങൾ

    28,000 രൂപ വരെ

    30,000 രൂപ വരെ

    • ടൈഗോറിന്റെ എല്ലാ വേരിയന്റുകളിലും ഒരേ ക്യാഷ്, എക്സ്‌ചേഞ്ച് ആനുകൂല്യങ്ങൾ ലഭിക്കുന്നു, അതേസമയം CNG വേരിയന്റുകളിലാണ് ഉയർന്ന കോർപ്പറേറ്റ് കിഴിവ് ലഭിക്കുന്നത്.

    • ടൈഗോറിന്റെയും ടിയാഗോയുടെയും പെട്രോൾ വേരിയന്റുകളിലെ കിഴിവുകൾ ഒന്നുതന്നെയാണ്.

    • 6.20 ലക്ഷം രൂപ മുതൽ 8.90 ലക്ഷം രൂപ വരെയാണ് ടൈഗോറിന് ടാറ്റയിട്ട വില.

    ആൾട്രോസ്Tata Altroz

    ഓഫറുകൾ

    തുക

    ക്യാഷ് കിഴിവ്

    15,000 രൂപ വരെ

    എക്സ്ചേഞ്ച് ബോണസ്

    10,000 രൂപ വരെ

    കോർപ്പറേറ്റ് കിഴിവ് 

    3,000 രൂപ വരെ

    മൊത്തം ആനുകൂല്യങ്ങൾ

    28,000 രൂപ വരെ

    • ഈ ഓഫറുകൾ ആൾട്രോസിന്റെ DCA (ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക്) വേരിയന്റുകളിലാണ് ഉള്ളത്, 1.2 ലിറ്റർ പെട്രോൾ എഞ്ചിനിൽ മാത്രം ഓഫർ ചെയ്യുന്നു.

    • ബാക്കി വേരിയന്റുകളിൽ 10,000 രൂപയെന്ന ഏറ്റവും കുറഞ്ഞ ക്യാഷ് കിഴിവ് ലഭിക്കുന്നു.

    • എക്‌സ്‌ചേഞ്ച് ബോണസും കോർപ്പറേറ്റ് കിഴിവും എല്ലാ വേരിയന്റുകളിലും തുല്യമാണ്.

    • 6.45 ലക്ഷം രൂപ മുതൽ 10.40 ലക്ഷം വരെയാണ് ആൾട്രോസിന് വില നൽകിയിട്ടുള്ളത്.

    ഹാരിയർTata Harrier

    ഓഫറുകൾ

     

    തുക

    BS6 ഘട്ടം 1 യൂണിറ്റുകൾ

    BS6 ഘട്ടം 2 യൂണിറ്റുകൾ

    ക്യാഷ് കിഴിവ്

    10,000 രൂപ വരെ

    -

    എക്സ്ചേഞ്ച് ബോണസ്

    25,000 രൂപ വരെ

    25,000 രൂപ വരെ

    കോർപ്പറേറ്റ് കിഴിവ്

    10,000 രൂപ വരെ

    10,000 രൂപ വരെ

    മൊത്തം ആനുകൂല്യങ്ങൾ

    45,000 രൂപ വരെ

    35,000 രൂപ വരെ

    ഇതും വായിക്കുക: ടാറ്റ SUV-കളുടെ റെഡ് ഡാർക്ക് എഡിഷനുകൾ കാണൂ

    സഫാരിTata Safari

    ഓഫറുകൾ

    തുക

    BS6 ഘട്ടം 1 യൂണിറ്റുകൾ

    BS6 ഘട്ടം 2 യൂണിറ്റുകൾ

    ക്യാഷ് കിഴിവ്

    10,000 രൂപ വരെ

    -

    എക്സ്ചേഞ്ച് ബോണസ്

    25,000 രൂപ വരെ

    25,000 രൂപ വരെ

    കോർപ്പറേറ്റ് കിഴിവ്

    10,000 രൂപ വരെ

    10,000 രൂപ വരെ

    മൊത്തം ആനുകൂല്യങ്ങൾ

    45,000 രൂപ വരെ

    35,000 രൂപ വരെ

    • സഫാരിയിൽ ഹാരിയറിന് സമാനമായ കിഴിവുകൾ ലഭിക്കുന്നു, പഴയ BS6 ഘട്ടം 1 യൂണിറ്റുകളിൽ അധിക ക്യാഷ് കിഴിവുകളും ലഭിക്കുന്നു.

    • ഇതിന്റെ വില 15.65 ലക്ഷം രൂപ മുതൽ 25.02 ലക്ഷം രൂപ വരെയാണ്. ഹാരിയറിന്റെ അതേ ഫീച്ചർ അപ്‌ഡേറ്റുകളാണ് സഫാരിയിലുമുള്ളത്.

    നെക്സോൺTata Nexon

    ഓഫറുകൾ

    തുക

    കോർപ്പറേറ്റ് കിഴിവ്

    3,000 രൂപ വരെ

    മൊത്തം ആനുകൂല്യങ്ങൾ

    3,000 രൂപ വരെ

    • നെക്സോണിന് പെട്രോൾ വേരിയന്റുകളിൽ 3,000 രൂപ വരെയുള്ള കോർപ്പറേറ്റ് കിഴിവ് മാത്രമേ ലഭിക്കുന്നുള്ളൂ.

    • ഇതിന്റെ വിലകൾ 7.80 ലക്ഷം രൂപ മുതൽ 14.35 ലക്ഷം രൂപ വരെയാണ്.

    എല്ലാ വിലകളും ഡൽഹി എക്സ്-ഷോറൂം ആണ്

    ഇതും കാണുക: പുതിയ സെറ്റ് സ്പൈ ഷോട്ടുകൾ വഴി ഫേസ്‌ലിഫ്റ്റഡ് ടാറ്റ നെക്‌സോണിന്റെ ഫ്രണ്ട് പ്രൊഫൈൽ കാണാം

    കുറിപ്പ്: നിങ്ങളുടെ ലൊക്കേഷനും തിരഞ്ഞെടുത്ത വേരിയന്റുകളും അടിസ്ഥാനമാക്കി ഈ ഓഫറുകൾ വ്യത്യാസപ്പെടാവുന്നതാണ്. നിങ്ങൾ തിരഞ്ഞെടുത്ത മോഡലിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിക്കാൻ നിങ്ങളുടെ ഏറ്റവും അടുത്തുള്ള ടാറ്റ ഡീലർഷിപ്പിനെ ബന്ധപ്പെടാൻ ഞങ്ങൾ ശുപാർശ ചെയ്യുന്നു.

    ഇവിടെ കൂടുതൽ വായിക്കുക: ടിയാഗോ AMT

    was this article helpful ?

    Write your Comment on Tata ടിയഗോ

    explore similar കാറുകൾ

    താരതമ്യം ചെയ്യുവാനും തിരഞ്ഞെടുക്കുവാനും വേണ്ടി സാമ്യമുള്ള വാഹനങ്ങൾ

    * എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ

    കാർ വാർത്തകൾ

    • ട്രെൻഡിംഗ് വാർത്ത
    • സമീപകാലത്തെ വാർത്ത

    ട്രെൻഡിംഗ് ഹാച്ച്ബാക്ക് കാറുകൾ

    • ഏറ്റവും പുതിയത്
    • വരാനിരിക്കുന്നവ
    • ജനപ്രിയമായത്
    ×
    We need your നഗരം to customize your experience