സ്കോഡ കുഷാക്കിൽ ലിമിറ്റഡ് എഡിഷൻ മാറ്റ് കളർ ഓപ്ഷൻ ലഭിക്കുന്നു

published on jul 04, 2023 03:27 pm by tarun for സ്കോഡ kushaq

  • 28 Views
  • ഒരു അഭിപ്രായം എഴുതുക

ഈ മാറ്റ് എഡിഷന്റെ 500 യൂണിറ്റുകൾ മാത്രമേ ലഭ്യമാകൂ എന്നതിനാൽ അതിലൊന്ന് വേണമെങ്കിൽ പെട്ടെന്ന് നോക്കേണ്ടിവരും

Skoda Kushaq Matte Edition

  • 16.19 ലക്ഷം രൂപ മുതലുള്ള വിലയിൽ പുതിയ സ്‌കോഡ കുഷാക്ക് മാറ്റ് എഡിഷൻ ലോഞ്ച ചെയ്തു.

  • ടോപ്-എൻഡ് സ്റ്റൈൽ ട്രിമ്മിനേക്കാൾ 40,000 രൂപ അധികം നൽകേണ്ടിവരും.

  • മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകളുടെ ചോയ്സ് സഹിതം 1 ലിറ്റർ, 1.5 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനുകളാണ് ഇതിൽ ലഭിക്കുന്നത്.

  • ഇത് കാർബൺ സ്റ്റീൽ മാറ്റ് പെയിന്റിൽ പൊതിഞ്ഞിരിക്കുന്നു, അതേസമയം ORVM-കൾ, ഡോർ ഹാൻഡിലുകൾ, പിൻ സ്‌പോയിലർ എന്നിവയിൽ ഗ്ലോസ് ബ്ലാക്ക് ഫിനിഷ് ലഭിക്കും.

  • ഇന്റീരിയർ ഡിസൈനിൽ മാറ്റമില്ല; വലിയ 10 ഇഞ്ച് ടച്ച്‌സ്‌ക്രീൻ സിസ്റ്റം ലഭിക്കുന്നു.  

പെപ്പി എഞ്ചിനുകളുള്ള പ്രീമിയം SUV-കൾ വാങ്ങുന്നവർ മാറ്റ് ഫിനിഷ് ഇഷ്ടപ്പെടുന്നു, ഇപ്പോൾ കാർബൺ സ്റ്റീലിന്റെ ഷേഡിൽ ഫിനിഷ് ചെയ്ത പുതിയ മാറ്റ് എഡിഷനോടൊപ്പം സ്‌കോഡ കുഷാക്കിലും അത് ലഭിക്കുന്നു. ടോപ്പ്-എൻഡ് സ്റ്റൈൽ, മോണ്ടെ കാർലോ വേരിയന്റുകൾക്ക് ഇടയിൽ വന്നിട്ടുള്ള ഒരു പരിമിത-റൺ എഡിഷനാണിത്, മാത്രമല്ല ഇതിന്റെ 500 യൂണിറ്റുകൾ മാത്രമേ ലഭ്യമാകൂ.

വേരിയന്റ് തിരിച്ചുള്ള വിലകൾ

മാറ്റ് എഡിഷൻ

മാനുവൽ

ഓട്ടോമാറ്റിക്

1-ലിറ്റർ TSI

16.19 ലക്ഷം രൂപ

17.79 ലക്ഷം രൂപ

1.5-ലിറ്റർ TSI

18.19 ലക്ഷം രൂപ

19.39 ലക്ഷം രൂപ

മാറ്റ് എഡിഷനിൽ അനുബന്ധ സ്റ്റൈൽ വേരിയന്റുകളേക്കാൾ 40,000 രൂപ അധികം വേണ്ടിവരും, കൂടാതെ ടോപ്പ്-സ്പെക്ക് മോണ്ടെ കാർലോയേക്കാൾ 30,000 രൂപ കുറവുമാണ്.

സ്റ്റൈലിംഗ് മാറ്റങ്ങൾ

Skoda Kushaq Matte Edition Rear

സ്കോഡ കുഷാക്ക് നേരത്തെ തന്നെ കാർബൺ സ്റ്റീൽ ഷെയ്ഡിൽ ലഭ്യമായിരുന്നു, എന്നാൽ മാറ്റ് പെയിന്റ് ഫിനിഷ് വളരെ സ്പോർട്ടിയായി കാണപ്പെടുന്നു. ORVM-കൾ, ഡോർ ഹാൻഡിലുകൾ, ഗ്ലോസ് ബ്ലാക്ക് നിറത്തിൽ ഫിനിഷ് ചെയ്ത പിൻ സ്‌പോയിലർ എന്നിവ ഇതിൽ നൽകുന്നു. എന്നിരുന്നാലും, ഗ്രിൽ, ട്രങ്ക് ഗാർണിഷ്, വിൻഡോ ഗാർണിഷ് എന്നിവ ക്രോം ഫിനിഷിംഗ് തുടരുന്നതിനാൽ ഇത് പൂർണ്ണമായും കറുപ്പിലുള്ളതല്ല. 1.5 ലിറ്റർ TSI വേരിയന്റുകൾക്ക്, ഒരു പ്രത്യേക ബാഡ്ജും ഉണ്ട്, ഇത് 1 ലിറ്റർ TSI വേരിയന്റിൽ നിന്ന് വ്യത്യസ്തമാക്കാൻ സഹായിക്കും.

ഇന്റീരിയറിൽ മാറ്റങ്ങളില്ല

Skoda Kushaq Cabin

ഇന്റീരിയറിൽ സ്‌റ്റൈലിംഗ് മാറ്റമൊന്നുമില്ല, കൂടാതെ ലെതറെറ്റ് അപ്‌ഹോൾസ്റ്ററിയോട് കൂടിയ ഒരു ബ്ലാക്ക്ഡ് ഔട്ട് ക്യാബിൻ ആദ്യമേ ലഭിക്കുന്നുണ്ട്. എന്നിരുന്നാലും, ലോഞ്ച് ചെയ്ത സമയത്ത് ലഭ്യമായിരുന്ന 10 ഇഞ്ച് ടച്ച്‌സ്‌ക്രീൻ സിസ്റ്റം ഇതിൽ ലഭിക്കുന്നു. ഈ സിസ്റ്റത്തിൽ വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയ്ഡ് എന്നിവയും സബ്‌വൂഫറോടുകൂടിയ 6-സ്പീക്കർ സൗണ്ട് സിസ്റ്റവും ലഭിക്കുന്നു.

ഇതും വായിക്കുക: കാർ വാങ്ങൽ തീരുമാനങ്ങളിൽ ഇന്ധന ഇക്കോണമിയേക്കാൾ പ്രാധാന്യമുള്ളതാണ് സുരക്ഷാ റേറ്റിംഗുകളും എയർബാഗുകളും ആണെന്ന് സർവേ വെളിപ്പെടുത്തുന്നു

ഫീച്ചറുകളുടെ കാര്യത്തിൽ, ഇത് ഇലക്ട്രിക് സൺറൂഫ്, ഓട്ടോമാറ്റിക് AC, 8 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്പ്ലേ, വയർലെസ് ചാർജർ, ആറ് എയർബാഗുകൾ വരെ, ESC, ഒരു പിൻ ക്യാമറ എന്നിവ നിലനിർത്തുന്നു.

എല്ലാ പവർട്രെയിൻ ഓപ്ഷനുകളും

Skoda Kushaq Engine

6-സ്പീഡ് മാനുവൽ ട്രാൻസ്മിഷനോട് കൂടിയ 115PS 1-ലിറ്റർ, 150PS 1.5-ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനുകളാണ് കുഷാക്ക് മാറ്റ് എഡിഷനിൽ നൽകുന്നത്. 1-ലിറ്റർ എഞ്ചിനിൽ 6-സ്പീഡ് ഓട്ടോമാറ്റിക് ചോയ്സ് ഉണ്ടാകും, അതേസമയം വലിയ എഞ്ചിൻ 7-സ്പീഡ് DSG (ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക്) യൂണിറ്റിനൊപ്പം വരുന്നു.

വിലയും എതിരാളികളും

കുഷാക്കിന് 11.59 ലക്ഷം രൂപ മുതൽ 19.69 ലക്ഷം രൂപ വരെയാണ് (എക്സ്-ഷോറൂം) വില, എതിരാളികൾ ഹ്യുണ്ടായ് ക്രെറ്റ, കിയ സെൽറ്റോസ്, MG ആസ്റ്റർ, ടൊയോട്ട ഹൈറൈഡർ, മാരുതി ഗ്രാൻഡ് വിറ്റാര, ഫോക്‌സ്‌വാഗൺ ടൈഗൺ, കൂടാതെ വരാനിരിക്കുന്ന ഹോണ്ട എലിവേറ്റും സിട്രോൺ C3 എയർക്രോസും ആണ്.

ഇവിടെ കൂടുതൽ വായിക്കുക: കുഷാക്ക് ഓൺ റോഡ് വില

പ്രസിദ്ധീകരിച്ചത്
was this article helpful ?

0 out of 0 found this helpful

Write your Comment ഓൺ സ്കോഡ kushaq

Read Full News

താരതമ്യം ചെയ്യുവാനും തിരഞ്ഞെടുക്കുവാനും വേണ്ടി സാമ്യമുള്ള വാഹനങ്ങൾ

* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ

കാർ വാർത്തകൾ

  • ട്രെൻഡിംഗ് വാർത്ത
  • സമീപകാലത്തെ വാർത്ത

trendingഎസ് യു വി കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
×
We need your നഗരം to customize your experience