മാരുതി എസ്- പ്രസ്സോയുടെയും ഇക്കോയുടെയും 87,000 യൂണിറ്റുകൾ തിരിച്ചുവിളിച്ചു
<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്
- 20 Views
- ഒരു അഭിപ്രായം എഴുതുക
2021 ജൂലൈ 5-നും 2023 ഫെബ്രുവരി 15-നും ഇടയിൽ നിർമിച്ച ഈ രണ്ട് മോഡലുകളുടെയും യൂണിറ്റുകളാണ് തിരിച്ചുവിളിക്കുന്നത്.
-
ഈ വാഹനങ്ങളുടെ സ്റ്റിയറിംഗ് റോഡ് ടൈയുടെ ഭാഗത്ത് പിഴവ് ഉണ്ടാകാൻ സാധ്യതയുള്ളതിനെ തുടർന്നാണ് തിരിച്ചുവിളിക്കുന്നത്.
-
തകരാറുള്ള ഭാഗം പൊട്ടുകയോ വാഹനം കൈകാര്യം ചെയ്യുന്നതിനെ ബാധിക്കുകയോ ചെയ്തേക്കാം
-
ബാധിച്ചിട്ടുള്ള യൂണിറ്റുകളുടെ ഉടമകളെ മാരുതി വിളിച്ച് പരിശോധന നടത്തും.
-
തകരാറുള്ള ഭാഗം സൗജന്യമായി മാറ്റിനൽകും.
സ്റ്റിയറിങ് ടൈ റോഡിന്റെ ഒരു ഭാഗത്തുള്ള തകരാർ കാരണമായി മാരുതി എസ്-പ്രസ്സോയുടെയും മാരുതി ഇക്കോയുടെയും 87,599 യൂണിറ്റുകൾ തിരിച്ചുവിളിക്കുന്നതായി മാരുതി സുസുക്കി ഇന്ത്യ അറിയിച്ചു. എൻട്രി ലെവൽ ഉൽപ്പന്നങ്ങളുടെ ഈ യൂണിറ്റുകൾ 2021 ജൂലൈ 5-നും 2023 ഫെബ്രുവരി 15-നും ഇടയിലുള്ള ഏകദേശം രണ്ട് വർഷത്തിനിടെ നിർമിച്ചതാണ്.
ബ്രാൻഡിന്റെ ഡീലർഷിപ്പുകൾ ബാധിച്ച യൂണിറ്റുകൾ വാങ്ങിയവരെ വിളിച്ച് അവരുടെ വാഹനങ്ങളിലെ പ്രശ്‌നമുള്ള ഭാഗം പരിശോധിച്ച് മാറ്റിനൽകും, ഇതിന് ചാർജുകളൊന്നും ഉണ്ടാകില്ല. നിർമാതാക്കൾ പറയുന്നതനുസരിച്ച്, സ്റ്റിയറിംഗ് ടൈ റോഡിലെ തകരാറുള്ള ഭാഗം വാഹനം കൈകാര്യം ചെയ്യുന്നതിനെയും ലളിതമായി ഓടിക്കുന്നതിനെയും ബാധിച്ചേക്കാം, മാത്രമല്ല, അപൂർവ സന്ദർഭങ്ങളിൽ ഇത് പൊട്ടുകയും ചെയ്തേക്കാം.
മുമ്പ് തിരിച്ചുവിളിച്ച സന്ദർഭങ്ങൾ
ഈ രണ്ട് വാഹനങ്ങളായ എസ്-പ്രസ്സോയും ഇക്കോയും എയർബാഗ് കൺട്രോൾ മൊഡ്യൂളിൽ തകരാർ ഉണ്ടോയെന്ന സംശയം കാരണമായി 2023 ജനുവരിയിൽ നടത്തിയ തിരിച്ചുവിളിയിലും ഭാഗമായിരുന്നു. മാരുതി ആ പ്രശ്‌നവും സൗജന്യമായി പരിഹരിച്ചു.
ഇതും വായിക്കുക: മാരുതി ബ്രെസ്സ ഓട്ടോമാറ്റിക് ഇപ്പോൾ മാനുവൽ വേരിയന്റുകളേക്കാൾ കൂടുതൽ ക്ഷമതയുള്ളതാണ്
A post shared by CarDekho India (@cardekhoindia)
എസ്-പ്രസ്സോയും ഇക്കോയും ഓഫർ ചെയ്യുന്നതെന്താണ്
മാരുതി ലൈനപ്പിൽ ആൾട്ടോയ്ക്ക് തൊട്ടുമുകളിലാണ് എസ്-പ്രസ്സോ ഉള്ളത്. 5-സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ അല്ലെങ്കിൽ 5-സ്പീഡ് AMT ചേർത്ത 1-ലിറ്റർ പെട്രോൾ എഞ്ചിനിലാണ് (68PS/90Nm) ഇത് നൽകുന്നത്. 56.69PS, 82Nm എന്ന കുറഞ്ഞ ഔട്ട്പുട്ടുള്ള CNG-യിലും ഇതേ എഞ്ചിൻ നൽകുന്നു, കൂടാതെ 5-സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായി മാത്രം ചേർത്തിരിക്കുന്നു.
മറുവശത്ത്, ഇക്കോ MPV 1.2 ലിറ്റർ പെട്രോൾ എഞ്ചിനിലാണ് നൽകുന്നത്, അത് 81PS, 104.4Nm നൽകുന്നു. ഇതേ യൂണിറ്റ് CNG-യിലും വരുന്നു, ഇതിന്റെ ഔട്ട്പുട്ട് 72PS, 95Nm ആയി കുറയുന്നു. പെട്രോൾ, CNG യൂണിറ്റുകൾ 5-സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായി ചേർക്കുന്നു.
വിലകൾ
4.26 ലക്ഷം രൂപ മുതൽ 6.12 ലക്ഷം രൂപ വരെ വില റേഞ്ചിലാണ് മാരുതി എസ്-പ്രസ്സോ റീട്ടെയിൽ ചെയ്യുന്നത്, അതേസമയം ഇക്കോയുടെ വില 5.27 ലക്ഷം രൂപ മുതൽ 6.53 ലക്ഷം രൂപ വരെയാണ്. എസ്-പ്രസ്സോ നേരിട്ട് റെനോ ക്വിഡുമായി മത്സരിക്കുന്നു, അതേസമയം ഇക്കോയ്ക്ക് ഇന്ത്യയിൽ നേരിട്ടുള്ള എതിരാളികളില്ല.
ഇവിടെ കൂടുതൽ വായിക്കുക: എസ്-പ്രസ്സോ ഓൺ റോഡ് വില
0 out of 0 found this helpful