• English
  • Login / Register

ഒരു വർഷം പൂർത്തിയാക്കുന്ന പുതിയ Maruti Grand Vitara SUVയെ കുറിച്ച് കൂടുതലറിയാം

<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്

  • 28 Views
  • ഒരു അഭിപ്രായം എഴുതുക

ഇപ്പോൾ 34,000 രൂപ വരെ വില വര്‍ദ്ധിപ്പിച്ചിട്ടുള്ള SUV കഴിഞ്ഞ ഒരു വർഷത്തിനിടെ മൂന്ന് തിരിച്ചുവിളികളുടെ ഭാഗമായിരിക്കുന്നു.

Maruti Grand Vitara

2022 സെപ്റ്റംബറിൽ, കോംപാക്റ്റ് SUV വിഭാഗത്തിൽ മാരുതിയുടെ രണ്ടാമത്തെ ശ്രമത്തിനായി 'ഗ്രാൻഡ് വിറ്റാര' നെയിംപ്ലേറ്റിന് പുതിയൊരു ആവിഷ്കാരം നല്‍കി. ഹ്യുണ്ടായ് ക്രെറ്റയുടെ ശക്തമായ എതിരാളിയായ മാരുതി ഗ്രാൻഡ് വിറ്റാര കാലപഴക്കം സംഭവിച്ച S-ക്രോസ് ക്രോസ്ഓവറിന്‍റെ സ്ഥാനവും ഏറ്റെടുക്കുന്നു, ഇപ്പോൾ കാർ നിർമ്മാതാവിന്റെ നെക്‌സ നിരയിൽ മാരുതി ഫ്രോങ്‌ക്‌സിന് മുകളിലാണ് ഇത്. SUV അവതരിപ്പിച്ച് ഒരു വർഷം പൂർത്തിയാകുമ്പോള്‍ കാര്യങ്ങൾ എങ്ങനെയെന്ന് നമുക്ക് നോക്കാം:

വിലയിലെ വർദ്ധനവ്

വേരിയന്റ്

ലോഞ്ച് വില (സെപ്റ്റംബർ 2022)

നിലവിലെ വില (സെപ്റ്റംബർ 2023)

വ്യത്യാസം

മൈൽഡ്-ഹൈബ്രിഡ്

     

സിഗ്മ MT

10.45 ലക്ഷം രൂപ

10.70 ലക്ഷം രൂപ

25,000 രൂപ

ഡെൽറ്റ MT

11.90 ലക്ഷം രൂപ

12.10 ലക്ഷം രൂപ

20,000 രൂപ

ഡെൽറ്റ MT

13.40 ലക്ഷം രൂപ

13.60 ലക്ഷം രൂപ

20,000 രൂപ

സെറ്റ MT

13.89 ലക്ഷം രൂപ

13.91 ലക്ഷം രൂപ

2,000 രൂപ

സെറ്റ AT

15.39 ലക്ഷം രൂപ

15.41 ലക്ഷം രൂപ

 

2,000 രൂപ

ആൽഫ MT

15.39 ലക്ഷം രൂപ

15.41 ലക്ഷം രൂപ

2,000 രൂപ

ആൽഫ AT

16.89 ലക്ഷം രൂപ

16.91 ലക്ഷം രൂപ

2,000 രൂപ

ആൽഫ AWD MT

16.89 ലക്ഷം രൂപ

16.91 ലക്ഷം രൂപ

2,000 രൂപ

സ്ട്രോങ്ങ്-ഹൈബ്രിഡ്

     

സെറ്റ+e-CVT

17.99 ലക്ഷം രൂപ

18.33 ലക്ഷം രൂപ

34,000 രൂപ

ആൽഫ+e-CVT

19.49 ലക്ഷം രൂപ

19.83 ലക്ഷം രൂപ

34,000 രൂപ

എല്ലാ ഡൽഹി എക്സ്-ഷോറൂം വിലകളാണ്

ഗ്രാൻഡ് വിറ്റാരയുടെ ലോഞ്ച് വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ, SUVയുടെ പ്രാരംഭ വില 25,000 രൂപ വർദ്ധിച്ചു. ഇതിന്റെ ലോവർ-സ്‌പെക് മൈൽഡ്-ഹൈബ്രിഡ് വേരിയന്റുകൾക്ക് 20,000 രൂപ വില കൂടിയിട്ടുണ്ട്, അതേസമയം ശക്തമായ ഹൈബ്രിഡ് വേരിയന്റുകൾക്ക് ഇപ്പോൾ 34,000 രൂപ കൂടി.

അവതരിപ്പിക്കുന്നു CNG, ബ്ലാക്ക് എഡിഷൻ 

CNG വേരിയന്റുകൾ (2023 ന്റെ തുടക്കത്തിൽ സമാരംഭിച്ചവ), മൂലം ഇതര ഇന്ധന ഓപ്ഷൻ ലഭിക്കുന്ന സെഗ്‌മെന്റിലെ ആദ്യത്തെ മോഡലായി ഇത് മാറുന്നു. SUVയുടെ മിഡ്-സ്പെക്ക് ഡെൽറ്റ, സെറ്റ ട്രിമ്മുകളിലാണ് ഇത് അവതരിപ്പിച്ചത്.

വേരിയന്റ്

ലോഞ്ച് വില (ജനുവരി 2023)

നിലവിലെ വില (സെപ്റ്റംബർ 2023)

വ്യത്യാസം

ഡെൽറ്റ CNG

12.85 ലക്ഷം രൂപ

13.05 ലക്ഷം രൂപ

20,000 രൂപ

സെറ്റ CNG

14.84 ലക്ഷം രൂപ

14.86 ലക്ഷം രൂപ

2,000 രൂപ

Maruti Grand Vitara CNG

CNG വേരിയന്റുകൾക്ക് അവയുടെ സാധാരണ പെട്രോൾ എതിരാളികളെ അപേക്ഷിച്ച് ഒരു ലക്ഷം വരെ പ്രീമിയം ലഭിക്കും.

Maruti Grand Vitara Black Edition

2023 ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിച്ച SUVയുടെ ബ്ലാക്ക് എഡിഷനും മാരുതി ഹ്രസ്വകാലത്തേയ്ക്ക് വാഗ്‌ദാനം ചെയ്‌തിരുന്നു. ഗ്രാൻഡ് വിറ്റാരയ്‌ക്ക് പുതിയ ബ്ലാക്ക് ഷെയ്‌ഡും, ക്രോം ഘടകങ്ങൾക്ക് മാറ്റ് സിൽവർ ഫിനിഷും റൂഫ് റെയില്‍ അലോയ് വീലുകള്‍ എന്നിവയ്ക്ക്  കറുപ്പ് നിറവും നൽകിയിരിക്കുന്നു. . SUVയുടെ ബ്ലാക്ക് എഡിഷൻ ഉയർന്ന സ്‌പെക്ക് സെറ്റ, സെറ്റ+, ആൽഫ, ആൽഫ+ വേരിയന്റുകളിൽ ലഭ്യമാണ്.

ചെറിയ സുരക്ഷാ ഫീച്ചർ അപ്ഡേറ്റ്

2023 ജൂലൈയിൽ, ശക്തമായ-ഹൈബ്രിഡ് വേരിയന്റുകൾക്ക് 'അക്കോസ്റ്റിക് വെഹിക്കിൾ അലേർട്ടിംഗ് സിസ്റ്റം' അല്ലെങ്കിൽ AVAS അവതരിപ്പിച്ചുകൊണ്ട് കാർ നിർമ്മാതാവ് SUVയിൽ ഒരു ചെറിയ സുരക്ഷാ ഫീച്ചർ ചേർത്തിരുന്നു. ഗ്രാൻഡ് വിറ്റാര ഹൈബ്രിഡ് EV മോഡിൽ നിശബ്ദമായി പ്രവർത്തിക്കുമ്പോൾ അത് അടിസ്ഥാനപരമായി ആളുകളെ അലേർട്ട് ചെയ്യുന്നു.

Maruti Grand Vitara cabin

SUVയുടെ ഉപകരണ പട്ടികയിൽ മറ്റ് മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. 9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ സിസ്റ്റം, വയർലെസ് ഫോൺ ചാർജിംഗ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, പനോരമിക് സൺറൂഫ്, ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ എന്നിവ ഇപ്പോഴും പായ്ക്ക് ചെയ്യുന്നു. ഇതിന്റെ സുരക്ഷാ സവിശേഷതകളിൽ ആറ് എയർബാഗുകൾ, ISOFIX ചൈൽഡ് സീറ്റ് മൗണ്ടുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), 360-ഡിഗ്രി ക്യാമറ എന്നിവ ഉൾപ്പെടുന്നു.

ഇതും വായിക്കൂ: മാരുതി ഗ്രാൻഡ് വിറ്റാര AWD 3000km റിവ്യൂ

ഇതിനകം മൂന്ന് തവണ തിരിച്ചുവിളിച്ചു

മാരുതി ഗ്രാൻഡ് വിറ്റാരയ്ക്ക് 2022 അവസാനത്തിനും 2023 ന്റെ തുടക്കത്തിനും ഇടയിൽ നിർഭാഗ്യകരമെന്നു പറയട്ടെ മൂന്നു തവണ തിരിച്ചുവിളിക്കേണ്ടി വന്നു. മുൻ നിര സീറ്റ് ബെൽറ്റുകളുടെ ഉയരം ക്രമീകരിക്കുന്ന അസംബ്ലിയിൽ പ്രശ്‌നം കണ്ടതിനെത്തുടർന്ന് ആദ്യ തവണ  തിരിച്ചുവിളിച്ചത് 9,125 യൂണിറ്റ് മാരുതി കാറുകളായിരുന്നു

Maruti Grand Vitara

രണ്ടാമത്തെയും മൂന്നാമത്തെയും റൗണ്ടുകൾ 2023 ന്റെ തുടക്കത്തിലാരുന്നു. ആദ്യത്തേതിന്, SUV വീണ്ടും 17,000-ത്തിലധികം മോഡലുകളുടെ ഭാഗമായിരുന്നു, അവ എയർബാഗ് കൺട്രോളറിലെ പ്രശ്‌നം സംശയിച്ചാണ്  തിരിച്ചുവിളിച്ചത്. 11,000-ലധികം യൂണിറ്റുകളെ ബാധിക്കുന്ന, പിൻസീറ്റ് ബെൽറ്റ് മൗണ്ടിംഗ് ബ്രാക്കറ്റുകളിൽ ഉണ്ടായേക്കാവുന്ന തകരാറുമായി ബന്ധപ്പെട്ടാണ് മൂന്നാമത്തെ തിരിച്ചുവിളിക്കൽ. മൂന്ന് റീകോളുകളും അതിന്റെ ടൊയോട്ട എതിരാളിയായ അർബൻ ക്രൂയിസർ ഹൈറൈഡറിലേക്കും വ്യാപിപ്പിച്ചു.

ഇതുവരെയുള്ള സെയിൽസ് പെർഫോമൻസ്

Maruti Grand Vitara

മാരുതിയുടെ ഏറ്റവും പുതിയ കോം‌പാക്റ്റ് SUV ലോഞ്ച് ചെയ്യുന്നതിന് മുമ്പുതന്നെ  ശ്രദ്ധ ആകർഷിസിച്ചിരുന്നു, കാരണം 57,000-ത്തിലധികം പ്രീ-ഓർഡറുകൾ ലഭിച്ചതായി കാർ നിർമ്മാതാവ് വെളിപ്പെടുത്തി. അതിന്റെ വില പ്രഖ്യാപനത്തെത്തുടർന്ന്, മൊത്തം ബുക്കിംഗിന്റെ നാലിലൊന്ന് SUVയുടെ ശക്തമായ ഹൈബ്രിഡ് വേരിയന്റുകൾക്ക് വേണ്ടിയാണെന്ന് ശ്രദ്ധിക്കപ്പെട്ടു. SUVയുടെ കഴിഞ്ഞ 6 മാസത്തെ വിൽപ്പന കണക്കുകൾ ഏകദേശം 9,000 യൂണിറ്റുകളാണ്, മൊത്തം വിൽപ്പന ഒരു ലക്ഷത്തിനടുത്താണ്. ഹ്യുണ്ടായ് ക്രെറ്റയെ പിന്തുടർന്ന് അതിന്റെ സെഗ്‌മെന്റിലെ വിപണി വിഹിതത്തിന്റെ 20 ശതമാനത്തിലധികം ഇത് നേടുന്നു. 2023 ന്റെ തുടക്കത്തിലാണ് മാരുതി അതിന്റെ കയറ്റുമതി ആരംഭിച്ചു, നിലവിൽ 60 രാജ്യങ്ങളിലേക്ക് SUV കയറ്റുമതി ചെയ്യും.

ഉടൻ നേടാം ക്രാഷ്-ടെസ്റ്റ് റേറ്റിംഗ്

ഭാരത് NSAP (ന്യൂ കാർ അസസ്‌മെന്റ് പ്രോഗ്രാം) അവതരിപ്പിച്ചതിന് തൊട്ടുപിന്നാലെ, മാരുതി സുസുക്കി സർക്കാരിന്റെ സംരംഭത്തെ സ്വാഗതം ചെയ്യുകയും ആദ്യ ലോട്ടിൽ തന്നെ മൂന്ന് കാറുകളെങ്കിലും ടെസ്റ്റിനായി അയക്കുമെന്ന് പ്രസ്താവിക്കുകയും ചെയ്തിരുന്നു.ഗ്രാൻഡ് വിറ്റാര ഈ ട്രിയോയുടെ ഭാഗമാകുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു, അതിനാൽ തന്നെ ഏറ്റവും ശക്തമായ കോംപാക്റ്റ് SUVകളിൽ ഒന്നായി സ്വയം തെളിയിക്കുന്നതിന് സ്വന്തമായി ഒരു ക്രാഷ്-ടെസ്റ്റ് റേറ്റിംഗ് ഉണ്ടായേക്കാം.

കൂടുതൽ വായിക്കൂ: മാരുതി ഗ്രാൻഡ് വിറ്റാര ഓൺ റോഡ് പ്രൈസ്

 

പ്രസിദ്ധീകരിച്ചത്
was this article helpful ?

0 out of 0 found this helpful

Write your Comment on Maruti ഗ്രാൻഡ് വിറ്റാര

Read Full News

താരതമ്യം ചെയ്യുവാനും തിരഞ്ഞെടുക്കുവാനും വേണ്ടി സാമ്യമുള്ള വാഹനങ്ങൾ

* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ

കാർ വാർത്തകൾ

  • ട്രെൻഡിംഗ് വാർത്ത
  • സമീപകാലത്തെ വാർത്ത

ട്രെൻഡിംഗ് എസ് യു വി കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
  • ഫോർഡ് എൻഡവർ
    ഫോർഡ് എൻഡവർ
    Rs.50 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: മാർ്ച്, 2025
  • മഹേന്ദ്ര ബോലറോ 2024
    മഹേന്ദ്ര ബോലറോ 2024
    Rs.10 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: dec 2024
  • ടാടാ സിയറ
    ടാടാ സിയറ
    Rs.25 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: aug 2025
  • റെനോ ഡസ്റ്റർ 2025
    റെനോ ഡസ്റ്റർ 2025
    Rs.10 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: ഒക്ോബർ, 2025
  • ബിഎംഡബ്യു എക്സ്6
    ബിഎംഡബ്യു എക്സ്6
    Rs.1.39 - 1.49 സിആർകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: dec 2024
×
We need your നഗരം to customize your experience