Login or Register വേണ്ടി
Login

മാരുതിയുടെ പുതിയ ക്രോസ്ഓവർ, ഫ്രോൺക്സ്, 9 വ്യത്യസ്ത കളർ ഷേഡുകളിൽ എത്തുന്നു

published on ജനുവരി 16, 2023 10:24 pm by shreyash for മാരുതി fronx

ഇന്ത്യയിലുടനീളമുള്ള NEXA ഡീലർഷിപ്പുകൾ വഴി ഫ്രോൺക്സ് വിൽക്കും, ബുക്കിംഗ് നടന്നുകൊണ്ടിരിക്കുകയാണ്

  • 2023 ഓട്ടോ എക്‌സ്‌പോയിലാണ് ഫ്രോൺക്‌സ് അവതരിപ്പിച്ചത്.

  • ഒമ്പത് എക്സ്റ്റീരിയർ കളർ ഓപ്ഷനുകളിൽ വരുന്നു - ആറ് മോണോടോണും മൂന്ന് ഡ്യുവൽ ടോണും.

  • നെക്‌സ ബ്ലൂ, ഒപ്യുലന്റ് റെഡ്, ആർട്ടിക് വൈറ്റ്, സ്‌പ്ലെൻഡിഡ് സിൽവർ, ഗ്രാൻഡിയർ ഗ്രേ, എർത്തൻ ബ്രൗൺ എന്നിവ മോണോടോൺ ഓപ്ഷനുകളിൽ ഉൾപ്പെടുന്നു.

  • നീലകലർന്ന ബ്ലാക്ക് റൂഫ് ഉള്ള ഡ്യുവൽ-ടോൺ ഓപ്ഷൻ ബ്രൗൺ, റെഡ്, സിൽവർ ഷേഡുകളിൽ നൽകുന്നുണ്ട്.

  • ഫ്രോൺക്‌സിന് സ്റ്റാൻഡേർഡായി ഡ്യുവൽ-ടോൺ ബ്ലാക്ക്, മെറൂൺ ക്യാബിൻ തീം ആണുള്ളത്.

  • 8 ലക്ഷം രൂപ (എക്സ്-ഷോറൂം) മുതലാണ് ഇതിന്റെ വില പ്രതീക്ഷിക്കുന്നത്.


മാരുതി 2023 ഓട്ടോ എക്‌സ്‌പോയിൽ ബലേനോ അധിഷ്‌ഠിത ക്രോസ്‌ഓവറായ ഫ്രോൺക്‌സും വില ഒഴികെയുള്ള എല്ലാ വിശദാംശങ്ങളും അവതരിപ്പിച്ചു. 11,000 രൂപ നിക്ഷേപിച്ചുള്ള പ്രീ-ബുക്കിംഗ് പുരോഗമിക്കുകയാണ്, കൂടാതെ ഉപഭോക്താക്കൾക്ക് നാല് പവർട്രെയിനുകൾ ഉള്ള അഞ്ച് ട്രിം ലെവലുകളിൽ നിന്ന് തിരഞ്ഞെടുക്കാം. നിറങ്ങളുടെ കാര്യത്തിലും തിരഞ്ഞെടുക്കാൻ ധാരാളം ഓപ്ഷനുകൾ ഉണ്ട് (വേരിയന്റിനെ ആശ്രയിച്ച്) നിങ്ങളുടെ ചോയ്സുകൾ ഇവയാണ്:

ഇതും കാണുക: ഈ 7 വൈബ്രന്റ് ജിംനി നിറങ്ങളിൽ ഏതാണ് നിങ്ങൾ തിരഞ്ഞെടുക്കുന്നത്?

നീലകലർന്ന ബ്ലാക്ക് റൂഫ് ഉള്ള എർത്തൺ ബ്രൗൺ

നീലകലർന്ന ബ്ലാക്ക് റൂഫ് ഉള്ള ഒപ്യുലന്റ് റെഡ്

നീലകലർന്ന ബ്ലാക്ക് റൂഫ് ഉള്ള സ്പ്ലെൻഡിഡ് സിൽവർ

നെക്സ ബ്ലൂ

ഒപ്യുലന്റ് റെഡ്

ആർട്ടിക് വൈറ്റ്

സ്പ്ലെൻഡിഡ് സിൽവർ

ഗ്രാൻഡിയർ ഗ്രേ

എർത്തൺ ബ്രൗ‍ൺ

മാരുതിയുടെ പുതിയ ക്രോസ്ഓവർ SUV-ൽ രണ്ട് പെട്രോൾ എഞ്ചിനുകൾ തിരഞ്ഞെടുക്കാം: മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയുള്ള ഒരു 1.0-ലിറ്റർ ബൂസ്റ്റർജെറ്റ് എഞ്ചിൻ (100PS, 148Nm ഉണ്ടാക്കുന്നു), കൂടാതെ ബലേനോയിൽ നിന്നുള്ള 1.2-ലിറ്റർ ഡ്യുവൽ ജെറ്റ് പെട്രോൾ യൂണിറ്റ് (90PS, 113Nm ഉണ്ടാക്കുന്നു). ആദ്യത്തേത് അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്പീഡ് ഓട്ടോമാറ്റിക് ആയി ലഭ്യമാണ്, രണ്ടാമത്തേത് അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ അഞ്ച് സ്പീഡ് AMT ആയി ലഭിക്കും.

ഇതും വായിക്കുക: 550 കിലോമീറ്റർ റേഞ്ചുള്ള eVX ഇലക്ട്രിക് കോൺസെപ്റ്റ് 2023 ഓട്ടോ എക്സ്പോയിൽ മാരുതി അവതരിപ്പിച്ചു.

ഒമ്പത് ഇഞ്ച് ടച്ച്‌സ്‌ക്രീൻ സിസ്റ്റം, വയർലെസ് ആൻഡ്രോയ്ഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ, ക്രൂയ്സ് കൺട്രോൾ എന്നിവ ഉൾപ്പെടുന്ന ഫീച്ചർ ലിസ്റ്റ് ബലേനോയ്ക്ക് ഏതാണ്ട് സമാനമാണ്. സുരക്ഷയുടെ അടിസ്ഥാനത്തിൽ, ഇതിന് ആറ് എയർബാഗുകൾ, EBD ഉള്ള ABS, ESP (ഇലക്‌ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം), 360-ഡിഗ്രി ക്യാമറ എന്നിവയും ഉണ്ട്.

ഇതും കാണുക: ഇന്ത്യയിലെ ആദ്യത്തെ സബ് കോംപാക്റ്റ് CNG SUV-യായ CNG ബ്രെസ്സ മാരുതി പ്രദർശിപ്പിക്കുന്നു

മാരുതി ഫ്രോൺക്സിന്റെ വില അടുത്ത രണ്ട് മാസത്തിനുള്ളിൽ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു, ഇത് 8 ലക്ഷം രൂപ മുതൽ (എക്സ്-ഷോറൂം) ആരംഭിക്കാനാണ് സാധ്യത. ഇതിന് നേരിട്ടുള്ള എതിരാളികൾ ഉണ്ടാകില്ല, എങ്കിലും ടാറ്റ ആൾട്രോസ് പോലുള്ള പ്രീമിയം ഹാച്ച്‌ബാക്കുകൾക്കും കൂടാതെ മാരുതി ബ്രെസ, ടാറ്റ നെക്‌സോൺ, റെനോ കൈഗർ, ഹ്യുണ്ടായ് വെന്യൂ പോലുള്ള സബ്കോംപാക്റ്റ് SUV-കൾക്കും ഒരു ബദലായിരിക്കും.

s
പ്രസിദ്ധീകരിച്ചത്

shreyash

  • 30 കാഴ്ചകൾ
  • 0 അഭിപ്രായങ്ങൾ

Write your Comment ഓൺ മാരുതി fronx

Read Full News

താരതമ്യം ചെയ്യുവാനും തിരഞ്ഞെടുക്കുവാനും വേണ്ടി സാമ്യമുള്ള വാഹനങ്ങൾ

trendingഎസ് യു വി കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ