മാരുതി എസ്പ്രെസോ 1.0 ലിറ്റർ പെട്രോൾ മാനുവൽ മൈലേജ്: അവകാശവാദവും യാഥാർഥ്യവും
<തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു
- ഒരു അഭിപ്രായം എഴുതുക
ലിറ്ററിന് 21.7 കിമീയാണ് എസ്പ്രെസോയ്ക്ക് മാരുതി അവകാശപ്പെടുന്ന മൈലേജ്. എന്നാൽ ഇത് യഥാർഥത്തിൽ ലഭിക്കുന്നുണ്ടോ?
2019 സെപ്റ്റംബറിലാണ് മാരുതി ബിഎസ്6 1.0 ലിറ്റർ പെട്രോൾ എഞ്ചിനുള്ള എസ്പ്രെസോ പുറത്തിറക്കിയത്. 5 സ്പീഡ് മാനുവൽ അല്ലെങ്കിൽ 5 സ്പീഡ് എഎംടി എന്നിങ്ങനെയാണ് ട്രാൻസ്മിഷൻ ഓപ്ഷനുകൾ. ഇതിൽ എഎംടി ഓപ്ഷന്റെ ഇന്ധനക്ഷമത ഇതിനകം തന്നെ ഞങ്ങൾ പരിശോധിച്ച് കഴിഞ്ഞു. അതിനാൽ മാനുവൽ വേരിയന്റിന്റെ ഇന്ധനക്ഷമത മാരുതി അവകാശപ്പെടുന്നത് തന്നെയാണോ എന്ന് പരിശോധിക്കാം.
അതിന് മുമ്പായി എഞ്ചിന്റെ സവിശേഷതകളും മാരുതി അവകാശപ്പെടുന്ന ഇന്ധനക്ഷമതയും ഞങ്ങൾക്ക് ലഭിച്ച ഫലങ്ങളും ഒറ്റനോട്ടത്തിൽ.
എഞ്ചിൻ ഡിസ്പ്ലേസ്മെന്റ് |
1.0-litre |
പവർ |
68PS |
ടോർക്ക് |
90Nm |
ട്രാൻസ്മിഷൻ |
5-speed MT |
ഇന്ധനക്ഷമത (മാരുതി അവകാശപ്പെടുന്നത്) |
21.7kmpl |
ഇന്ധനക്ഷമത (യഥാർഥം, നഗരത്തിൽ) |
19.33kmpl |
ഇന്ധനക്ഷമത (യഥാർഥം, ഹൈവേയിൽ) |
21.88kmpl |
നഗരത്തിലെ നിരത്തുകളിൽ എസ്പ്രെസോയ്ക്ക് മാരുതി അവകാശപ്പെടുന്ന ഇന്ധനക്ഷമത നൽകാൻ കഴിഞ്ഞില്ലെങ്കിലും ഹൈവേകളിൽ അത് അവകാശപ്പെടുന്നതിനേക്കാൾ മികച്ച ഇന്ധനക്ഷമത സ്വന്തമാക്കി ആ കുറവ് തീർത്തു. കൃത്യമായി പറഞ്ഞാൽ മാരുതി അവകാശപ്പെട്ടതിനേക്കാൾ ലിറ്ററിന് 0.18 കിമീ കൂടുതൽ!
കൂടുതൽ വായിക്കാം: പുതിയ വാഗൺആർ സിഎൻജി ക്ലീനാണ്, ഒപ്പം ഹരിതവുമാണ്.
ഇനി സമ്മിശ്ര ഡ്രൈവിംഗ് സാഹചര്യങ്ങളിൽ എസ്പ്രെസോയുടെ പ്രകടനം പരിശോധിക്കാം.
മൈലേജ് |
സിറ്റി:ഹൈവേ (50:50) |
സിറ്റി:ഹൈവേ (25:75) |
സിറ്റി:ഹൈവേ (75:25) |
20.52kmpl |
21.18kmpl |
19.91kmpl |
പ്രധാനമായും നഗര ഉപയോഗത്തിനാണ് നിങ്ങൾ എസ്പ്രെസോ തെരഞ്ഞെടുക്കുന്നതെങ്കിൽ ലിറ്ററിന് ശരാശരി 20 കിമീ മൈലേജ് പ്രതീക്ഷിക്കാം. എന്നാൽ നഗരത്തിരക്കിന് പുറത്ത് ചുറ്റിയടിക്കാനാണ് ഈ ഹാച്ച്ബാക്ക് നിങ്ങൾ ഉപയോഗിക്കുന്നതെങ്കിൽ ലിറ്ററിന് എകദേശം 1.2 കിമീ യെങ്കിലും മൈലേജ് കൂടുതൽ ലഭിക്കും. നഗരത്തിലും ഹൈവേകളിലും ഏതാണ്ട് ഒരേ രീതിയിൽ യാത്ര ചെയ്യുന്നവർക്ക് എസ്പ്രെസോയിൽ നിന്ന് ലിറ്ററിന് 20 കിമീ മൈലേജ് പ്രതീക്ഷിക്കാം.
കൂടുതൽ വായിക്കാം: 2020 മാരുതി ഇഗ്നിസ് പുറത്തിറക്കി. വില 4.89 ലക്ഷം മുതൽ 7.19 ലക്ഷം വരെ.
എന്നാൽ ഈ കണക്കുകളെല്ലാം സൂചനാപരം മാത്രമാണെന്നും റോഡ്, ഡ്രൈംവിഗ് സാഹചര്യങ്ങൾ, കാലാവസ്ഥ, കാറിന്റെ കണ്ടീഷൻ, ആരോഗ്യം എന്നിവയെ ആശ്രയിച്ചിരിക്കുന്നു എന്നതും ഓർക്കുക. നിങ്ങൾ എസ്പ്രെസോ ഓടിക്കുന്ന ആളാണെങ്കിൽ നിങ്ങളുടെ കണ്ടെത്തലുകൾ കമന്റ് ബോക്സിൽ പങ്കുവെക്കൂ.
കൂടുതൽ വായിക്കാം: എസ്പ്രെസോ ഓൺ റോഡ് പ്രൈസ്.