Maruti Ertiga Based Toyota Rumion MPV ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കുന്നു; ലോഞ്ചിങ് ഉടൻ
<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്
- 30 Views
- ഒരു അഭിപ്രായം എഴുതുക
അടിസ്ഥാനപരമായി ഇത് അൽപം വ്യത്യസ്തമായ സ്റ്റൈലിംഗും മികച്ച സ്റ്റാൻഡേർഡ് വാറന്റിയുമുള്ള മാരുതി എർട്ടിഗയാണ്
-
ഉത്സവ സീസണിൽ വിലകൾ വരാനിരിക്കെ ടൊയോട്ട റൂമിയോൺ ഇന്ത്യയിൽ അവതരിപ്പിച്ചു.
-
എർട്ടിഗയുമായി താരതമ്യപ്പെടുത്തുമ്പോൾ പുതിയ ഫ്രണ്ട് പ്രൊഫൈലും വ്യത്യസ്തമായ 15 ഇഞ്ച് അലോയ് വീലുകളും ലഭിക്കുന്നു.
-
ഡ്യുവൽ-ടോൺ തീമുള്ള ഇന്റീരിയർ എർട്ടിഗയിൽ നിന്നും മാറ്റമില്ലാതെ തുടരുന്നു.
-
7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ സിസ്റ്റം, ക്രൂയിസ് കൺട്രോൾ, നാല് എയർബാഗുകൾ വരെ, ESP, പിൻ ക്യാമറ എന്നിവ ഉൾപ്പെടുന്നു.
-
മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷനോട് കൂടി 1.5 ലിറ്റർ പെട്രോൾ എഞ്ചിൻ ലഭിക്കുന്നു; CNG-യും ഓഫറിലുണ്ട്.
-
8.64 ലക്ഷം മുതൽ 13.08 ലക്ഷം രൂപ വരെ വില പ്രതീക്ഷിക്കുന്ന എർട്ടിഗയ്ക്ക് സമാനമായിരിക്കും വിലയെന്ന് പ്രതീക്ഷിക്കുന്നു.
ടൊയോട്ട റൂമിയോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു, ഉത്സവ സീസണിൽ ലോഞ്ച് ചെയ്യാനൊരുങ്ങുന്നു. ബലേനോ-ഗ്ലാൻസ, മുൻ തലമുറ ബ്രെസ്സ / അർബൻ ക്രൂയിസർ, ഗ്രാൻഡ് വിറ്റാര-ഹൈറൈഡർ, ഇന്നോവ ഹൈക്രോസ്-ഇൻവിക്ടോ എന്നിവയ്ക്ക് ശേഷം മാരുതി-ടൊയോട്ട പങ്കാളിത്തത്തിൽ നിന്നുള്ള നാലാമത്തെ കാറാണിത്. ഇതിനുള്ള ബുക്കിംഗ് ഉടൻ തുടങ്ങുമെന്ന് പ്രതീക്ഷിക്കുന്നു.
വേരിയന്റ് പരിശോധന
വേരിയന്റുകൾ |
മാനുവൽ |
AT |
CNG |
S |
☑️ |
☑️ |
☑️ |
G |
☑️ |
- |
- |
V |
☑️ |
☑️ |
- |
S, G, V എന്നിങ്ങനെ മൂന്ന് വിശാലമായ വേരിയന്റുകളിൽ റൂമിയോൺ ലഭ്യമാണ്. ഓട്ടോമാറ്റിക് ട്രാൻസ്മിഷനിൽ ബേസ് വേരിയന്റ് തിരഞ്ഞെടുക്കാം, അതേസമയം മിഡ്-സ്പെക് വേരിയന്റിൽ ഈ സൗകര്യം നഷ്ടപ്പെടുന്നു. CNG ഓപ്ഷൻ പോലും എൻട്രി ലെവൽ S വേരിയന്റിൽ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. മറുവശത്ത്, ലൈനപ്പിലുടനീളം മാനുവൽ സ്റ്റാൻഡേർഡായി വാഗ്ദാനം ചെയ്യുന്നു.
ഇന്നോവ-പ്രചോദിത ഫ്രണ്ട് പ്രൊഫൈൽ
മിക്ക മാരുതി-ടൊയോട്ട ഉൽപ്പന്നങ്ങളിലും കാണുന്നതുപോലെ, ടൊയോട്ട റൂമിയോൺ എർട്ടിഗയിൽ നിന്ന്, കീഴിൽ അതാണെങ്കിലും, അൽപം വ്യത്യസ്തമായി കാണപ്പെടുന്നു. ഇന്നോവ ഹൈക്രോസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഗ്രിൽ നിർമിച്ചിരിക്കുന്നത് എന്നതിനാൽ ഫ്രണ്ട് പ്രൊഫൈൽ പുതുമയുള്ളതാണ്. ബമ്പർ, ഫോഗ് ലാമ്പ് ഹൗസിംഗ്, ലോവർ എയർഡാം എന്നിവയും മാരുതി കൗണ്ടർപാർട്ടിൽ നിന്ന് വ്യത്യസ്തമായതാണ്.
പുതിയ 15 ഇഞ്ച് അലോയ് വീലുകൾ മാറ്റിനിർത്തിയാൽ സൈഡ് പ്രൊഫൈൽ സമാനമായി കാണുന്നു. പിൻ പ്രൊഫൈലിൽ ബാഡ്ജിംഗിൽ മാത്രമായി ലളിതമായ കുറച്ച് മാറ്റം വരുന്നുണ്ട്.
സ്പങ്കി ബ്ലൂ, റൂസ്റ്റിക് ബ്രൗൺ, ഐക്കണിക് ഗ്രേ, കഫേ വൈറ്റ്, എന്റൈസിംഗ് സിൽവർ എന്നീ അഞ്ച് കളർ ഓപ്ഷനുകളിൽ ഇത് ലഭ്യമാണ്.
മിനിമൽ ഇന്റീരിയർ അപ്ഗ്രേഡുകൾ
ഡാഷ്ബോർഡിൽ തേക്ക് മരത്തിന്റെ ആപ്ലിക്ക് സഹിതം ഡ്യുവൽ-ടോൺ തീമിൽ പൊതിഞ്ഞിരിക്കുന്ന എർട്ടിഗയ്ക്ക് സമാനമാണ് റൂമിയോണിന്റെ ക്യാബിൻ. എർട്ടിഗയുടെ സിംഗിൾ-ടോൺ ബീജ് സീറ്റുകളിൽ നിന്ന് വ്യത്യസ്തമായി ഡ്യുവൽ-ടോൺ ഫാബ്രിക് ഷേഡിലാണ് സീറ്റുകൾ കവർ ചെയ്തിരിക്കുന്നത്. സ്റ്റീയറിംഗ് വീലിലുള്ള ടൊയോട്ട ബാഡ്ജിംഗ് മാത്രമാണ് മറ്റൊരു വ്യത്യാസം.
ഡീസന്റ് ഫീച്ചർ ലിസ്റ്റ്
ഫീച്ചറുകളുടെ ലിസ്റ്റ് എർട്ടിഗയിൽ നിന്നുള്ള നേരിട്ടുള്ള പകർപ്പാണ്. ഹാലോജൻ പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, എഞ്ചിൻ പുഷ് സ്റ്റാർട്ട്-സ്റ്റോപ്പ് ബട്ടൺ, ഓട്ടോമാറ്റിക് AC, റൂഫ് മൗണ്ടഡ് AC വെന്റുകൾ, ക്രൂയിസ് കൺട്രോൾ, 7 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ്, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ / ആപ്പിൾ കാർപ്ലേ എന്നിവ ടൊയോട്ട റൂമിയോണിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
നാല് എയർബാഗുകൾ വരെ, ESP, ഹിൽ ഹോൾഡ് അസിസ്റ്റ്, ISOFIX ചൈൽഡ് സീറ്റ് മൗണ്ടുകൾ, സെൻസറുകളുള്ള റിയർ പാർക്കിംഗ് ക്യാമറ എന്നിവയുടെ സാന്നിധ്യമാണ് സുരക്ഷയുടെ കാര്യത്തിലുള്ളത്.
രണ്ട് പവർട്രെയിനുകൾ ഓഫറിലുണ്ട്
എന്‍ജിൻ |
1.5 ലിറ്റർ പെട്രോൾ |
1.5-ലിറ്റർ പെട്രോൾ CNG |
പവര്‍ |
103PS |
88PS |
|
136.8Nm |
121.5Nm |
ട്രാൻസ്മിഷനുകൾ |
5-സ്പീഡ് MT / 6-സ്പീഡ് AT |
5-സ്പീഡ് MT |
|
20.51kmpl |
26.11km/kg |
5 സ്പീഡ് മാനുവൽ, 6 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഓപ്ഷനുകളുള്ള എർട്ടിഗയുടെ 1.5 ലിറ്റർ പെട്രോൾ എഞ്ചിനാണ് റൂമിയോൺ ഉപയോഗിക്കുന്നത്. ഓട്ടോമാറ്റിക് വേരിയന്റുകളിൽ പാഡിൽ ഷിഫ്റ്ററുകളുടെ അധിക സൗകര്യം ലഭിക്കുന്നു. 26.11km/kg ക്ഷമത അവകാശപ്പെടുന്ന CNG ഓപ്ഷനും ലഭ്യമാകും.
പ്രതീക്ഷിക്കുന്ന വിലകളും എതിരാളികളും
റൂമിയോണിൽ 3 വർഷം അല്ലെങ്കിൽ 1 ലക്ഷം കിലോമീറ്റർ (ഏതാണോ ആദ്യം അത്) സ്റ്റാൻഡേർഡ് വാറന്റി ടൊയോട്ട വാഗ്ദാനം ചെയ്യുന്നു. മാരുതി എർട്ടിഗയ്ക്ക് സമാനമായി 8.64 ലക്ഷം രൂപ (എക്സ്-ഷോറൂം) മുതൽ ആരംഭിക്കുന്ന വിലയാണ് ഇതിലും പ്രതീക്ഷിക്കുന്നത്. നേരിട്ട് എതിരാളികളില്ലെങ്കിലും ടൊയോട്ട ഇന്നോവ ക്രിസ്റ്റ, കിയ കാരൻസ്, മഹീന്ദ്ര മറാസോ എന്നിവയ്ക്ക് ബദലായി ഇതിനെ കാണാം.
ഇവിടെ കൂടുതൽ വായിക്കുക: എർട്ടിഗ ഓൺ റോഡ് വില
0 out of 0 found this helpful