9.14 ലക്ഷം രൂപയ്ക്ക് ലോഞ്ച് ചെയ്ത് മാരുതി ബ്രെസ്സ CNG
<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്
- 71 Views
- ഒരു അഭിപ്രായം എഴുതുക
സബ്‌കോംപാക്റ്റ് SUV-യുടെ ബദൽ ഇന്ധന ഓപ്ഷൻ 25.51 km/kg ക്ഷമത അവകാശപ്പെടുന്നു
-
പെട്രോൾ വേരിയന്റുകളേക്കാൾ 95,000 രൂപ അധികമായി ആവശ്യപ്പെടുന്ന ബ്രെസ്സ CNG-യുടെ വില 9.14 ലക്ഷം രൂപ മുതൽ 12.06 ലക്ഷം രൂപ വരെയാണ്.
-
ഫൈവ് സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ ഉള്ള 88PS, 1.5 ലിറ്റർ, പെട്രോൾ-CNG എഞ്ചിൻ ഉൾപ്പെടുന്നു.
-
ബ്രെസ്സയുടെ LXI, VXI, ZXI വേരിയന്റുകളിൽ CNG നൽകുന്നു.
-
ഇലക്‌ട്രിക് സൺറൂഫ്, ടച്ച്‌സ്‌ക്രീൻ സിസ്റ്റം, പാർക്കിംഗ് ക്യാമറ എന്നിവ ഇതിലുള്ള ഫീച്ചറുകളിൽ ഉൾപ്പെടുന്നു.
ഒടുവിൽ മാരുതി ബ്രെസ്സയുടെCNG വേരിയന്റുകൾ ലോഞ്ച് ചെയ്തു, 2023 ഓട്ടോ എക്‌സ്‌പോയിലാണ് ഔദ്യോഗികമായി അരങ്ങേറ്റം കുറിച്ചത്. CNG-യോടു കൂടി വരുന്ന ആദ്യ സബ്‌കോംപാക്റ്റ് SUV-യാണിത്. അതിന്റെ വേരിയന്റ് തിരിച്ചുള്ള വിലകൾ കാണൂ;
വേരിയന്റുകൾ |
പെട്രോൾ |
CNG |
പ്രീമിയം |
LXI |
8.19 ലക്ഷം രൂപ |
9.14 ലക്ഷം രൂപ |
95,000 രൂപ |
VXI |
9.55 ലക്ഷം രൂപ |
10.50 ലക്ഷം രൂപ |
95,000 രൂപ |
ZXI |
10.95 ലക്ഷം രൂപ |
11.90 ലക്ഷം രൂപ |
95,000 രൂപ |
ZXI DT |
11.11 ലക്ഷം രൂപ |
12.06 ലക്ഷം രൂപ |
95,000 രൂപ |
CNG ഓപ്ഷൻ LXI, VXI, ZXI വേരിയന്റുകളിൽ ലഭ്യമാണ്, അവയുടെ അനുബന്ധമായുള്ള പെട്രോൾ വേരിയന്റുകളേക്കാൾ 95,000 രൂപ ഇതിന് അധികമായുണ്ടാകും.
ഇതും വായിക്കുക: മാരുതി ബ്രെസ്സ 6500Km ദീർഘകാല അവലോകനം
ഗ്രാൻഡ് വിറ്റാര, എർട്ടിഗ, XL6 എന്നിവയിൽ കാണപ്പെടുന്നത് പോലെ 1.5 ലിറ്റർ പെട്രോൾ-CNG എഞ്ചിനാണ് ബ്രെസ്സ CNG-യിൽ ഉൾപ്പെടുന്നത്. CNG-യിൽ പ്രവർത്തിക്കുമ്പോൾ ഇത് 88PS, 121.5Nm റേറ്റ് ചെയ്യുന്നു, കൂടാതെ ഫൈവ് സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ സഹിതം വരികയും ചെയ്യുന്നു. CNG-യിൽ ഓടുമ്പോൾ 25.51 km/kg ക്ഷമതയാണ് ബ്രെസ്സ അവകാശപ്പെടുന്നത്.
ഈ വേരിയന്റുകളിൽ ഏഴ് ഇഞ്ച് ടച്ച്‌സ്‌ക്രീൻ സിസ്റ്റം, വയർലെസ് ആൻഡ്രോയ്ഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, ഇലക്ട്രിക് സൺറൂഫ്, ക്രൂയ്സ് കൺട്രോൾ, ഓട്ടോമാറ്റിക് AC, ESP, ഹിൽ ഹോൾഡ് അസിസ്റ്റ്, റിയർ പാർക്കിംഗ് ക്യാമറ തുടങ്ങിയ ഫീച്ചറുകൾ ഉൾപ്പെടുന്നു.
ഇതും വായിക്കുക: പെട്രോൾ, ഡീസൽ സബ്‌കോംപാക്‌റ്റ് SUV-കളേക്കാൾ മഹീന്ദ്ര XUV400 എത്രത്തോളം വേഗതയുള്ളതാണെന്ന് കാണൂ
സബ്കോംപാക്റ്റ് SUV-ക്ക് 8.19 ലക്ഷം രൂപ മുതൽ 14.04 ലക്ഷം രൂപ വരെയാണ് (എക്സ്-ഷോറൂം ഡൽഹി) വില നൽകിയിട്ടുള്ളത്. ആൾട്ടോ 800, ആൾട്ടോ K10, S-പ്രസ്സോ, ഇക്കോ, വാഗൺ R, സെലരിയോ, സ്വിഫ്റ്റ്, ഡിസയർ, ബലേനോ, ഗ്രാൻഡ് വിറ്റാര, XL6, എർട്ടിഗ എന്നിവക്ക് പുറമെ CNG ഓപ്ഷനുള്ള 13-ാമത്തെ മാരുതി കാറാണിത്.
ഇവിടെ കൂടുതൽ വായിക്കുക: മാരുതി ബ്രെസ്സ ഓൺ റോഡ് വില
0 out of 0 found this helpful