ഓട്ടോ എക്സ്പോ 2020: കിയ സോണറ്റ് അവതരിപ്പിച്ചു; മാരുതി വിറ്റാര ബ്രെസയ്ക്കും ഹ്യുണ്ടായി വെണ്യൂവിനും വെല്ലുവിളി
published on ഫെബ്രുവരി 05, 2020 06:16 pm by rohit വേണ്ടി
- 19 കാഴ്ചകൾ
- ഒരു അഭിപ്രായം എഴുതുക
ഇന്ത്യയ്ക്ക് വേണ്ടി കിയ അവതരിപ്പിക്കുന്ന രണ്ടാമത്തെ എസ്‌യുവിയാണ് സോണറ്റ്. ഹ്യുണ്ടായുടെ സഹോദര മോഡലിനെ അടിസ്ഥാനമാക്കിയാണ് നിർമ്മിച്ചിട്ടുള്ളതെങ്കിലും അതിനും ഒരു പടി മുകളിലാണ് സോണറ്റിന്റെ സ്ഥാനം.
-
ഇന്ത്യൻ വിപണിയിലെ കിയയുടെ മൂന്നാമത്തെ വാഹനമായാണ് സോണറ്റ് നിരത്തിലിറങ്ങുക.
-
ബിഎസ്6 മാനദണ്ഡങ്ങൾ അനുസരിച്ചുള്ള മൂന്ന് വ്യത്യസ്ത എഞ്ചിനുകളുമായാണ് സോണറ്റ് എത്തുകയെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 1.2 ലിറ്റർ പെട്രോൾ. 1.0 ലിറ്റർ ടർബോ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എന്നിങ്ങനെയാണ് ലഭ്യമായ വേരിയന്റുകൾ.
-
കാർ ടെക്ക്, ബോസ് സൌണ്ട് സിസ്റ്റം, 10.25 ഇഞ്ച് ടച്ച്സ്ക്രീൻ എന്നീ സവിശേഷതകൾ പുറമെ.
-
ഓഗസ്റ്റ് 2020 ൽ പുറത്തിറങ്ങുമെന്ന് കരുതുന്ന സോണറ്റിന്റെ വില ഏഴ് ലക്ഷത്തിനും 11 ലക്ഷത്തിനും ഇടയിലായിരിക്കുമെന്നാണ് സൂചനകൾ.
-
ഹ്യുണ്ടായ് വെണ്യൂ, മാരുതി സുസുകി വിറ്റാര ബ്രെസ, മഹീന്ദ്ര എക്സ്‌യുവി300, ടാറ്റ നെക്സൺ എന്നീ മോഡലുകൾക്ക് കടുത്ത എതിരാളിയാകും സോണറ്റ്.
ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം തങ്ങളുടെ സബ്-4എം എസ്‌യു-വിയായ സോണറ്റ് അവതരിപ്പിച്ചിരിക്കുകയാണ് കിയ മോട്ടോഴ്സ് ഇന്ത്യ. ഓട്ടോ എക്സ്പോ 2020 ലാണ് നിർമാണം തുടങ്ങാൻ ഒരുങ്ങിയിരിക്കുന്ന സോണറ്റ് ആദ്യമായി പ്രത്യക്ഷപ്പെട്ടത്. സെൽടോസിനും കാർണിവലിനും ശേഷം കിയ ഇന്ത്യൻ വിപണിയിലിറക്കുന്ന മൂന്നാമത്തെ മോഡലാണ് സോണറ്റ്. 2018ലെ ഇന്ത്യൻ ഓട്ടോ എക്സ്പോയിലാണ് സോണറ്റിന്റെ കൺസപ്റ്റ് മോഡൽ ആദ്യമായി പുറംലോകം കാണുന്നത്. സെൽടോസും ആദ്യം എത്തിയത് 2018 ഓട്ടോ എക്സ്പോയിൽ എസ്‌പി കൺസപ്റ്റ് എന്ന പേരിലാണ്.
മുൻവശത്തു നിന്ന് തുടങ്ങി പിൻഭാഗംവരെ വളവുകളും ഒഴുക്കുമുള്ള രൂപമാണ് സോണറ്റിന്റെ പ്രത്യേകത. എന്നിരുന്നാലും കരുത്തനായ മുൻവശത്തെ ബമ്പറും പരന്നുപോകുന്ന ആർച്ചുകളും പെട്ടെന്ന് ശ്രദ്ധപിടിച്ചു പറ്റുന്നു. കിയയുടെ കൈയ്യൊപ്പായ കടുവാ-മൂക്ക് പതിഞ്ഞ ഗ്രില്ലും ഇരുവശത്തുമായി തുളച്ചുകയറുന്ന എൽഇഡി ലൈറ്റുകളും പുറമെ. സോണറ്റിന്റെ ഇന്റീരിയർ വിശേഷങ്ങൾ കിയ ഇനിയും വെളിപ്പെടുത്തിയിട്ടില്ല. ആ വിവരങ്ങൾ കിട്ടുന്ന മുറയ്ക്ക് ഈ റിപ്പോർട്ടിൽ കൂട്ടിച്ചേർക്കുന്നതാണ്.
വെണ്യൂവിൽ കരുത്തറിയിച്ച 1.2 ലിറ്റർ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോൾ, 1.0 ലിറ്റർ ടർബോ പെട്രോൾ എന്നീ എഞ്ചിനുകളാണ് സോണറ്റിനും കരുത്തു പകരുക എന്നാണ് സൂചന. 1.5 ലിറ്റർ ഡീസൽ എഞ്ചിനാകട്ടെ സെൽടോസിൽ നിന്ന് കടംകൊള്ളുകയാണ് ചെയ്യുക. ഈ മൂന്ന് എഞ്ചിൻ ഓപ്ഷനുകളും ബിഎസ്6 നിബന്ധനകൾ അനുസരിക്കുന്നവയാണെന്നതും ശ്രദ്ധേയം. ഈ എസ്‌യുവിൽ ലഭിക്കുന്ന ഒരേയൊരു ഓട്ടോമാറ്റിക് 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനുള്ള 7 സ്പീഡ് ഡിസിടിയായിരുക്കും.
കിയയുടെ ഈ സബ്-4എം എസ്‌യുവി സെൽടോസിനെപ്പോലെ തന്നെ ഒരു പ്രീമിയം മോഡലാണ്. എംബഡഡ് ഇസിമ്മിനൊപ്പം യുവിഒ കണക്ട്ഡ് കാർടെക്കും 10.25 ഇഞ്ച് ടച്ച് സ്ക്രീനും ബോസ് സൌണ്ട് സിസ്റ്റവും സോണറ്റിലുണ്ട്. എൽഇഡി ഹെഡ്, ടെയിൽ ലാമ്പുകൾ, ഓട്ടോ ക്ലൈമറ്റ് കൺട്രോൾ, എയർ പ്യൂരിഫയർ എന്നിവയാകും മറ്റ് പ്രധാന സവിശേഷകൾ.
ഏഴ് ലക്ഷത്തിനും 11 ലക്ഷത്തിനും ഇടയിലായിരിക്കും സോന്ണറ്റിന്റെ വില. ഹ്യുണ്ടായ് വെണ്യൂ, മാരുതി സുസുകി വിറ്റാര ബ്രെസ, മഹീന്ദ്ര എക്സ്‌യുവി300, ടാറ്റ നെക്സൺ എന്നീ മോഡലുകൾക്ക് കടുത്ത എതിരാളിയാകും സോണറ്റ്.
- Renew Kia Sonet Car Insurance - Save Upto 75%* with Best Insurance Plans - (InsuranceDekho.com)
- Loan Against Car - Get upto ₹25 Lakhs in cash
0 out of 0 found this helpful