പുതിയ അലോയ്കൾ നൽകിയ Tata Safari Facelift സൈഡ് പ്രൊഫൈലിന്റെ ആദ്യരൂപം കാണാം!
<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്
- 20 Views
- ഒരു അഭിപ്രായം എഴുതുക
എല്ലാ ടീസറുകളും സംയോജിപ്പിച്ചുകൊണ്ട്, ഇപ്പോൾ 2023 ടാറ്റ സഫാരിയുടെ മൊത്തത്തിലുള്ള രൂപത്തെക്കുറിച്ച് ഞങ്ങളുടെയടുത്ത് ഒരു ഐഡിയ ഉണ്ട്
-
2023 ടാറ്റ സഫാരിയുടെ ബുക്കിംഗ് ഇന്ന് ആരംഭിക്കും.
-
പുതുതായി രൂപകൽപ്പന ചെയ്ത അലോയ് വീലുകളും പുതുക്കിയ ഹെഡ്ലൈറ്റ് ഹൗസിംഗും ലഭിക്കും.
-
ഇന്റീരിയർ അപ്ഡേറ്റുകളിൽ പുതിയ ബാക്ക്‌ലിറ്റ് സ്റ്റിയറിംഗ് വീൽ, വലിയ ടച്ച്സ്ക്രീൻ, ഡ്രൈവർ ഡിസ്പ്ലേ എന്നിവ ഉൾപ്പെടാൻ സാധ്യതയുണ്ട്.
-
അതേ 2 ലിറ്റർ ഡീസൽ എഞ്ചിൻ നിലനിർത്തും, എന്നാൽ പുതിയ 1.5 ലിറ്റർ (T-GDi) ടർബോ പെട്രോൾ എഞ്ചിൻ ഓപ്ഷനും ലഭിച്ചേക്കാം.
-
16 ലക്ഷം രൂപ (എക്സ്-ഷോറൂം) മുതൽ ആണ് പ്രതീക്ഷിക്കുന്ന വില.
ടാറ്റ സഫാരി ഫെയ്സ്ലിഫ്റ്റിന്റെ ലോഞ്ചിനോട് അടുക്കുമ്പോൾ, കാർ നിർമാതാക്കൾ മിക്കവാറും എല്ലാ ദിവസവും പുതിയ ടീസറുകൾ പുറത്തിറക്കുന്നുണ്ട്, 3 നിര SUV-യുടെ പുതിയ ഡിസൈൻ വിശദാംശങ്ങൾ ഇവകളിൽ അനാവരണം ചെയ്യുന്നു. ഏറ്റവും പുതിയ ടീസറിൽ, 2023 സഫാരിയിലെ സൈഡ് പ്രൊഫൈലും പുതിയ അലോയ് വീലുകളും നമുക്ക് കാണാനായി. ഇന്ന് മുതൽ, ഫെയ്‌സ്‌ലിഫ്റ്റഡ് SUV-യുടെ ഓർഡറുകൾ ടാറ്റ സ്വീകരിക്കാൻ തുടങ്ങും.
ടീസറിൽ എന്താണ് പുതിയതായുള്ളത്?
നിലവിലുള്ള ടാറ്റ സഫാരിയുടെ 18 ഇഞ്ച് അലോയ് വീലുകളുമായി താരതമ്യപ്പെടുത്തുമ്പോൾ 19 ഇഞ്ച് എന്ന കൂടുതൽ വലുപ്പമുള്ളതായിരിക്കുമെന്ന് പ്രതീക്ഷിക്കുന്ന 2023 സഫാരിയിൽ നൽകുന്ന പുതുതായി രൂപകൽപ്പന ചെയ്ത അലോയ് വീലുകളാണ് ടീസറിലെ പ്രധാന ഹൈലൈറ്റ്. കൂടാതെ, നിലവിലെ പതിപ്പിനോട് വളരെ സാമ്യമുള്ള SUV-യുടെ പ്രൊഫൈലിന്റെ ചെറുരൂപം ഞങ്ങൾ കണ്ടു.
വീഡിയോയിൽ കാണുന്നത് പോലെ, 2023 ടാറ്റ നെക്‌സോണിലും ടാറ്റ നെക്‌സോൺ EV-യിലും നമ്മൾ കണ്ടതിന് സമാനമായി, ഫെയ്സ്‌ലിഫ്റ്റഡ് ടാറ്റ സഫാരി ഇപ്പോൾ വെർട്ടിക്കലി ഓറിയന്റഡ് ഹെഡ്‌ലൈറ്റ് ഹൗസിംഗ് ഉൾപ്പെടുത്തുന്നു. പുതിയ ഡൈനാമിക് ലൈറ്റിംഗിൽ പുതിയ കണക്റ്റഡ് LED DRL-കളും LED ടെയിൽലാമ്പുകളും ഇതിനകം കണ്ടിട്ടുണ്ട്.
ഇതും പരിശോധിക്കുക: 2023 ടാറ്റ ഹാരിയർ ഫെയ്സ്ലിഫ്റ്റ് ഇന്റീരിയർ പുറത്തുവിട്ടിരിക്കുന്നു, നെക്സോൺ ഫെയ്സ്‌ലിഫ്റ്റിൽ നിന്നുള്ള പുതിയ ഡിജിറ്റൽ ഡ്രൈവർ ഡിസ്പ്ലേ ലഭിക്കുന്നു
ഇന്റീരിയർ അപ്‌ഡേറ്റുകൾ
2023 ടാറ്റ സഫാരിയുടെ ഇന്റീരിയർ ഞങ്ങൾക്ക് കാണാനൊന്നും സാധിച്ചിട്ടില്ലെങ്കിലും, 2023 ടാറ്റ ഹാരിയറിനായി പുറത്തുവിട്ട അതേ അപ്ഡേറ്റുകൾ ഇതിലും നൽകാൻ സാധ്യതയുണ്ട്. ഇല്യൂമിനേറ്റഡ് ടാറ്റ ലോഗോയുള്ള പുതിയ സ്റ്റിയറിംഗ് വീൽ, വലിയ ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ്, പൂർണ്ണമായും ഡിജിറ്റൽ ആയ ഡ്രൈവർ ഡിസ്പ്ലേ, ഡാഷ്ബോർഡിലെ ആംബിയന്റ് ലൈറ്റിംഗ്, വയർലെസ് ഫോൺ ചാർജിംഗ്, ഓട്ടോ ക്ലൈമറ്റ് കൺട്രോൾ, വെന്റിലേറ്റഡ് ഫ്രണ്ട്, റിയർ സീറ്റുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
സുരക്ഷയുടെ കാര്യത്തിൽ, ആറ് എയർബാഗുകൾ അപ്ഡേറ്റ് ചെയ്ത ടാറ്റ സഫാരിയിൽ സ്റ്റാൻഡേർഡായിരിക്കും, കൂടാതെ ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), 360 ഡിഗ്രി ക്യാമറ, ISOFIX ആങ്കർ പോയിന്റുകൾ തുടങ്ങിയ ഫീച്ചറുകളും നിലനിർത്തും. സഫാരിയുടെ നിലവിലുള്ള പതിപ്പ് ആദ്യമേ അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റങ്ങളുമായാണ് (ADAS) വരുന്നത്, പക്ഷേ അപ്ഡേറ്റോടെ, അതിന്റെ ഡ്രൈവർ അസിസ്റ്റൻസ് കിറ്റിൽ അഡാപ്റ്റീവ് ക്രൂയിസ് കൺട്രോളും ലഭിക്കും.
ഇതും പരിശോധിക്കുക: 2023 സെപ്റ്റംബറിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട 15 കാറുകൾ ഏതൊക്കെയെന്ന് നോക്കാം
ബോണറ്റിനു കീഴിൽ എന്താണ് പ്രതീക്ഷിക്കാനാവുക?
ടാറ്റ സഫാരി ഫെയ്‌സ്‌ലിഫ്റ്റ് നിലവിലുള്ള 2-ലിറ്റർ ഡീസൽ എഞ്ചിൻ നിലനിർത്തും, അത് 170PS, 350Nm നൽകുന്നു, 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 6-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ഇത് ചേർന്നുവരുന്നു. 170PS, 280Nm സൃഷ്ടിക്കുന്ന പുതിയ 1.5 ലിറ്റർ T-GDi (ടർബോ) പെട്രോൾ എഞ്ചിനും ടാറ്റ നൽകും. മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്‌മിഷൻ ഓപ്ഷനുകളുമായി എഞ്ചിൻ ചേർത്തേക്കാം.
പ്രതീക്ഷിക്കുന്ന വിലയും എതിരാളികളും
2023 ടാറ്റ സഫാരി 16 ലക്ഷം രൂപ (എക്സ്-ഷോറൂം) മുതൽ 2023 നവംബറോടെ വിൽപ്പനയ്ക്കെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ലോഞ്ച് ചെയ്തുകഴിഞ്ഞാൽ ഇത് മഹീന്ദ്ര XUV700, MG ഹെക്ടർ പ്ലസ്, ഹ്യുണ്ടായ് അൽകാസർ എന്നിവയോട് മത്സരിക്കുന്നത് തുടരും.
0 out of 0 found this helpful