• English
  • Login / Register

5 door Mahindra Thar Roxxന് Mahindra XUV400 EVയിൽ നിന്ന് ഈ 5 സവിശേഷതകൾ ലഭിക്കും

published on aug 02, 2024 07:39 pm by dipan for മഹേന്ദ്ര ഥാർ roxx

  • 34 Views
  • ഒരു അഭിപ്രായം എഴുതുക

കാർ നിർമ്മാതാക്കളുടെ അടുത്തിടെ അപ്‌ഡേറ്റ് ചെയ്ത EV മോഡലായ XUV400-ൽ നിന്ന് വയർലെസ് ഫോൺ ചാർജിംഗ്, ഡ്യുവൽ ഡിജിറ്റൽ ഡിസ്‌പ്ലേകൾ തുടങ്ങി നിരവധി പ്രീമിയം ഫീച്ചറുകൾ മഹീന്ദ്ര ഥാർ റോക്‌സിൽ സജ്ജീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

5 things the Mahindra Thar Roxx can get from the Mahindra XUV400 EV

മഹീന്ദ്ര ഥാർ റോക്‌സ് ആഗസ്റ്റ് 15ന് പുറത്തിറങ്ങും, ഇതിന് മുന്നോടിയായി കാർ നിർമ്മാതാക്കൾ SUVയുടെ ടീസറുകൾ പുറത്തിറക്കാൻ തുടങ്ങിയിരിക്കുന്നു. ഞങ്ങൾ ഔദ്യോഗിക സ്പെസിഫിക്കേഷനുകളും ഫീച്ചറുകളുടെ ലിസ്റ്റും കാത്തിരിക്കുമ്പോൾ, അടുത്തിടെ അപ്ഡേറ്റ് ചെയ്ത മഹീന്ദ്ര XUV400 EV-യിൽ നിന്നുള്ളതും ഥാർ റോക്സിൽ ഉൾപ്പെടുത്തിയേക്കാവുന്നതുമായ ചില സവിശേഷതകൾ ഏതെല്ലാമാണെന്ന് ഇവിടെ കാണാം.

10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ

Mahindra XUV400 EV 10.25-inch touchscreen

മഹീന്ദ്ര ഥാർ റോക്‌സിൻ്റെ മിഡ്-സ്പെക് വേരിയൻ്റിൻ്റെ ഇൻ്റീരിയർ അടുത്തിടെ സ്പൈ ചിത്രങ്ങളിൽ പതിഞ്ഞിരുന്നു, നിലവിലെ 3-ഡോർ ഥാറിനെ അപേക്ഷിച്ച് വലിയ ടച്ച്‌സ്‌ക്രീൻ ഇതിൽ കാണാനായിരുന്നു. അതിനാൽ, XUV400 EV-യിൽ നിന്ന് പുതുക്കിയ 10.25-ഇഞ്ച് ടച്ച്‌സ്‌ക്രീൻ യൂണിറ്റ് ഥാർ റോക്സിൽ അവതരിപ്പിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. XUV400-ൻ്റെ യൂണിറ്റ് വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റിയെ പിന്തുണയ്‌ക്കുന്നില്ലെങ്കിലും, ഥാർ റോക്സിൽ ഇവ ഉൾപ്പെടുത്തിയേക്കാം .

പൂർണ്ണമായും ഡിജിറ്റൽ ഡ്രൈവർ ഡിസ്പ്ലേ

Mahindra XUV400 driver's display

ഥാർ റോക്‌സിൻ്റെ ടെസ്റ്റ് മ്യൂളിന്റെ മുൻപത്തെ  സ്പൈ ഷോട്ട് ഒരു പൂർണ്ണ ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേയെക്കുറിച്ചുള്ള സൂചന നൽകുന്നു. അതിനാൽ നാവിഗേഷൻ, ടയർ പ്രഷർ മോണിറ്റർ തുടങ്ങിയ വിവരങ്ങൾ റിലേ ചെയ്യുന്ന XUV400-നു സമാനമായ10.25-ഇഞ്ച് യൂണിറ്റ് ഉപയോഗിച്ച് മഹീന്ദ്ര പ്രൊഡക്ഷൻ-സ്പെക്ക് ഥാർ റോക്സിന്റെ-നെ സജ്ജീകരിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.

ഇതും വായിക്കൂ: 5 ഡോർ മഹീന്ദ്ര ഥാർ റോക്സ് മിഡ്-സ്പെക്ക് വേരിയൻ്റ് ഇന്റീരിയർ ക്യാമറ കണ്ണുകളിൽ 

ഡ്യുവൽ-സോൺ AC

Mahindra XUV400 EV dual-zone AC

ഡ്യുവൽ-സോൺ AC ഫ്രണ്ട് യാത്രക്കാർക്ക് അവരവരുടെ വ്യക്തിഗത സോണുകളിൽ  ഇഷ്ടപ്പെട്ട താപനില ക്രമീകരിക്കാൻ അനുവദിക്കുന്നു. ഈ സവിശേഷത മഹീന്ദ്ര XUV400-ൽ ലോഞ്ച് ചെയ്തതുമുതൽ ലഭ്യമാണ്, ഇത് ഥാർ റോക്സിലും ഉൾപ്പെടുത്താൻ സാധ്യതയുണ്ട്. പിൻസീറ്റ് യാത്രക്കാരുടെ സുഖസൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനായി ഥാർ റോക്‌സിന് റിയർ AC വെൻ്റുകളും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഓൾ ഫോർ ഡിസ്ക് ബ്രേക്കുകൾ

5 door Mahindra Thar Roxx rear disc brakes

റിയർ ഡിസ്‌ക് ബ്രേക്കുകളോട് കൂടിയ ഥാർ  റോക്സിന്റെ ഒരു ടെസ്റ്റ് മ്യൂൾ ഞങ്ങൾ മുമ്പ് കണ്ടിരുന്നു, പ്രൊഡക്ഷൻ മോഡലിൽ അവ ഉൾപ്പെട്ടേക്കാമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്നു. മഹീന്ദ്ര XUV400 EV യിൽ നാല് ഡിസ്‌ക് ബ്രേക്കുകളും ഉണ്ട്, അത് ഥാർ റോക്സ് EV-യിൽ നിന്ന് സ്വീകരിച്ചേക്കാം.

ഇതും വായിക്കൂ: ഏറ്റവും പുതിയതായി ടീസ് ചെയ്ത ചിത്രത്തിൽ മഹീന്ദ്ര ഥാർ റോക്സ് പനോരമിക് സൺറൂഫ് സ്ഥിരീകരിച്ചു

വയർലെസ് ഫോൺ ചാർജർ

Mahindra XUV400 EV wireless phone charger

വയർലെസ് ഫോൺ ചാർജർ കേബിളുകൾ പ്ലഗ്ഗുചെയ്യുന്നതിനും അൺപ്ലഗ്ഗുചെയ്യുന്നതിനുമുള്ള ആവശ്യകത ഇല്ലാതാക്കുന്നു, യാത്രയിലായിരിക്കുമ്പോൾ നിങ്ങളുടെ ഫോൺ ചാർജ് ചെയ്യുന്നത് എളുപ്പമാക്കുന്നു. പല മാസ്-മാർക്കറ്റ് കാറുകളും ഇതിനകം തന്നെ ഈ സവിശേഷത വാഗ്ദാനം ചെയ്യുന്നു, അടുത്തതായി ഇത് ഉൾപ്പെടുത്തുന്നത് ഥാർ റോക്സിൽ ആയിരിക്കാം.

മഹീന്ദ്ര XUV400 EV-യിൽ നിന്ന് 5-ഡോർ മഹീന്ദ്ര ഥാർ റോക്സ് കടമെടുക്കാൻ സാധ്യതയുള്ള ചില പ്രധാന വസ്തുതകൾ ഇവയാണ്. വരാനിരിക്കുന്ന മഹീന്ദ്ര SUVയിൽ XUV400-ൽ നിന്നുള്ള മറ്റേത് സവിശേഷത കാണാനാണ് നിങ്ങൾ ആഗ്രഹിക്കുന്നത്? കമന്റുകളിലൂടെ ഞങ്ങളെ അറിയിക്കൂ.

ഓട്ടോമോട്ടീവ് ലോകത്ത് നിന്ന് തൽക്ഷണ അപ്‌ഡേറ്റുകൾ ലഭിക്കാൻ കാർദേഖോയുടെ വാട്സ് ആപ് ചാനൽ ഫോളോ ചെയ്യുക.

കൂടുതൽ വായിക്കൂ: മഹീന്ദ്ര ഥാർ ഓട്ടോമാറ്റിക്

പ്രസിദ്ധീകരിച്ചത്
was this article helpful ?

0 out of 0 found this helpful

Write your Comment on Mahindra ഥാർ ROXX

Read Full News

explore similar കാറുകൾ

താരതമ്യം ചെയ്യുവാനും തിരഞ്ഞെടുക്കുവാനും വേണ്ടി സാമ്യമുള്ള വാഹനങ്ങൾ

* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ

കാർ വാർത്തകൾ

  • ട്രെൻഡിംഗ് വാർത്ത
  • സമീപകാലത്തെ വാർത്ത

trending ഇലക്ട്രിക് കാറുകൾ

  • ജനപ്രിയമായത്
  • വരാനിരിക്കുന്നവ
  • എംജി windsor ev
    എംജി windsor ev
    Rs.20 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: sep 2024
  • വോൾവോ ex90
    വോൾവോ ex90
    Rs.1.50 സിആർകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: sep 2024
  • കിയ ev9
    കിയ ev9
    Rs.80 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: ഒക്ോബർ, 2024
  • BYD eMAX 7
    BYD eMAX 7
    Rs.30 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: ഒക്ോബർ, 2024
  • ബിവൈഡി seagull
    ബിവൈഡി seagull
    Rs.10 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: ഒക്ോബർ, 2024
×
We need your നഗരം to customize your experience