Login or Register വേണ്ടി
Login

ഓട്ടോ എക്സ്പോ 2020: 10 ലക്ഷം മുതൽ 20 ലക്ഷം രൂപ വരെ വില നിലവാരത്തിൽ ഇതാ 12 കാറുകൾ

published on ഫെബ്രുവരി 05, 2020 11:08 am by dinesh for സ്കോഡ kushaq

10-20 ലക്ഷം രൂപ വില നിലവാരത്തിൽ ഒരു കാർ വാങ്ങുകയാണോ ലക്ഷ്യം? ഇന്ത്യയിലെ ഏറ്റവും വലിയ ഓട്ടോ ഷോയിൽ എത്തുന്ന 12 കാറുകളെ പരിചയപ്പെടാം.

ഓട്ടോ എക്സ്പോ 2020 അടുത്തെത്തി കഴിഞ്ഞു. എല്ലാ തവണത്തേയും പോലെ വിവിധ കാർ നിർമാതാക്കൾ തങ്ങളുടെ പുതിയ മോഡൽ കാറുകളും ഭാവിയിൽ പുറത്തിറക്കാൻ ഉദ്ദേശിക്കുന്ന കോൺസെപ്റ്റ്,പ്രോട്ടോടൈപ്പ് കാറുകളും ഷോയിൽ എത്തിക്കും. 10 ലക്ഷത്തിൽ താഴെ വില വരുന്ന കാറുകളുടെ ലിസ്റ്റ് ഞങ്ങൾ നേരത്തേ നൽകിയിരുന്നു. ഇന്ന് 10-20 ലക്ഷം രൂപ വില വരുന്ന കാറുകളെ പരിചയപ്പെടാം

സ്കോഡ വിഷൻ ഐ എൻ കോൺസെപ്റ്റ്:

സ്കോഡ വിഷൻ ഐ എൻ കോൺസെപ്റ്റ്, സ്‌കോഡയുടെ പുതിയ എസ്‌.യുവിയുടെ സൂചനകൾ നൽകും. 2021 പകുതിക്ക് മുൻപ് സ്കോഡ പുറത്തിറക്കാൻ പോകുന്ന മോഡലാണ് ഈ എസ് യു വി. സ്‌കോഡയുടെ ഇത് വരെ ഇറങ്ങിയ കാറുകളിൽ നിന്ന് വ്യത്യസ്തമായി കുറച്ച് പരുക്കൻ ലുക്കാണ് ഈ കാറിന്. ബോൾഡ് ഗ്രിൽ,സ്പ്ലിറ്റ് ഹെഡ്‍ലാംപുകൾ,വലിയ വെന്റുകൾ, പരുക്കൻ ലുക്കുള്ള സ്കിഡ് പ്ലേറ്റ് എന്നിവ ഉണ്ടാകും. പിൻവശത്ത് സ്കോഡ കാമിക് പോലുള്ള ടെയിൽ ലാമ്പുകളും താഴെ ബൂട്ട് ലിഡിനടുത്ത് ലൈറ്റ്ബാറും ഉണ്ട്. എല്ലാ പുതിയ സ്കോഡ മോഡലുകളിലെയും പോലെ ടെയിൽ ലാമ്പുകൾക്കിടയിൽ സ്കോഡ എന്ന് എഴുതിയിട്ടുമുണ്ട്. പ്രൊഡക്ഷൻ സ്പെസിഫിക് എസ്.യു.വി, ഈ കോൺസെപ്റ്റ് കാറിൽ നിന്ന് വലിയ മാറ്റമൊന്നും ഇല്ലാതെ എത്തും എന്നാണ് പ്രതീക്ഷ.

ഇന്റീരിയർ നോക്കുകയാണെങ്കിൽ ഡ്യൂവൽ ടോൺ, ഫ്ലോട്ടിങ് ഇൻഫോടെയ്ൻമെൻറ് സിസ്റ്റം,ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവ കാണാം. കോൺസെപ്റ്റ് കാറിൽ ഉള്ള ഈ ഫീച്ചറുകളെല്ലാം പ്രൊഡക്ഷൻ സ്പെസിഫിക് കാറിലും സ്കോഡ നൽകും എന്നാണ് പ്രതീക്ഷ. പെട്രോൾ വേരിയന്റ് എസ്.യു.വി ആയിരിക്കും ഈ കാർ. എന്നാൽ CNG ഓപ്ഷൻ നൽകുമെന്നും പ്രതീക്ഷിക്കപ്പെടുന്നു. ഹ്യുണ്ടായ് ക്രെറ്റ, കിയാ സെൽറ്റോസ് എന്നിവയുടെ പ്രധാന എതിരാളിയാകും ഈ സ്കോഡ വിഷൻ ഐ. 10 ലക്ഷം രൂപ മുതലാണ് പ്രതീക്ഷിക്കുന്ന വില.

ഫോക്സ് വാഗൺ ടി-റോക്

ഫോക്സ് വാഗൺ ഗ്രൂപ്പിൽ നിന്നുള്ള മറ്റൊരു കോംപാക്ട് എസ്.യു.വി യാണ് ടി-റോക്. ക്രെറ്റ,സെൽറ്റോസ് എന്നിവയുടെ അതേ സൈസ് ആയിരിക്കും ഈ കാറിനും. എന്നാൽ ഫോക്സ് വാഗൺ കൂടുതൽ പ്രീമിയം ഫീച്ചറുകളും കൂപ്പേ പോലുള്ള സ്റ്റൈലിംഗും നൽകുമെന്നാണ് പ്രതീക്ഷ.

18 ലക്ഷം രൂപ റേഞ്ചിൽ വില പ്രതീക്ഷിക്കുന്നു. ജീപ് കോമ്പസ്, ഹ്യുണ്ടായ് ടക്‌സൺ എന്നിവയുമായാണ് ഈ എസ് യു വി മത്സരിക്കുക.12.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 9.2 ഇഞ്ച് ഇൻഫോടെയ്ൻമെൻറ് സിസ്റ്റം വിത്ത് ആപ്പിൾ കാർ പ്‌ളേ ആൻഡ് ആൻഡ്രോയിഡ് ഓട്ടോ,പനോരമിക് സൺറൂഫ്,പാർക്കിംഗ് അസിസ്റ്റൻസ് സിസ്റ്റം, കണക്ടഡ് കാർ ടെക്നോളജി എന്നീ ഫീച്ചറുകൾ ഉണ്ടാകും.1.5 ലിറ്റർ TSI എൻജിനിൽ 7 സ്പീഡ് DSG ആയിരിക്കും ടി-റോക്കിൽ ഘടിപ്പിക്കുക. ഡീസൽ വേരിയന്റ് ഉണ്ടാകില്ല.

സ്കോഡ കറോക്ക്:

ഹ്യുണ്ടായ്‌ക്ക്‌ ടക്‌സൺ എന്താണോ അതാണ് സ്‌കോഡയ്ക്ക് കറോക്ക്. മിഡ്-സൈസ് എസ്.യു.വിയായ കറോക്ക്, ഓട്ടോ എക്സ്പോയിൽ അവതരിപ്പിക്കുന്നതിന് പിന്നാലെ തന്നെ വിപണിയിൽ എത്തും. ജീപ് കോംപസിനും ഹ്യുണ്ടായ് ടക്‌സണും വെല്ലുവിളി ഉയർത്തും. സ്കോഡ കോഡിയാക്കിന്റെ പോലെയുള്ള ഡിസൈനാണ് കറോക്കിനും കമ്പനി നൽകിയിരിക്കുന്നത്. 1.5 ലിറ്റർ TSI EVO ടർബോചാർജ്ഡ് പെട്രോൾ എൻജിൻ ആയിരിക്കും നൽകുക. കറോക്ക് എസ്.യു.വി ഡീസൽ മോഡലിൽ ഇറക്കില്ല.

സ്കോഡ റാപ്പിഡ്:

എസ്.യു.വികളുടെ ഒരു നിര തന്നെ ഷോയിൽ എത്തിക്കുന്ന ഫോക്സ്‌വാഗൺ ഗ്രൂപ്പ്, പുതുക്കിയ റാപ്പിഡ് അവതരിപ്പിക്കുന്നുമുണ്ട്. പുതിയ ജനറേഷൻ റാപ്പിഡ് ഒന്നും പ്രതീക്ഷിക്കേണ്ട. ബി എസ് 6 അനുസൃത മോഡൽ ആയിരിക്കും ലോഞ്ച് ചെയ്യുക. പുതിയ 1.0 TSI ടർബോ പെട്രോൾ യൂണിറ്റ്, 115PS/200Nm പവർ പ്രദാനം ചെയ്യും. 6 സ്പീഡ് മാനുവൽ,7 സ്പീഡ് ഡ്യൂവൽ ക്ലച്ച് ഓട്ടോമാറ്റിക് എന്നീ വേരിയന്റുകളിൽ ലഭിക്കും. എല്ലാ ഫോക്സ് വാഗൺ ഗ്രൂപ്പ്,ബി.എസ് 6 മോഡലുകൾ പോലെ തന്നെ പെട്രോൾ മോഡൽ മാത്രമാകും റാപ്പിഡിനും ഉണ്ടാകുക. ചെറിയ ഡിസൈൻ മാറ്റങ്ങളും പ്രതീക്ഷിക്കാം.

ടാറ്റ ഗ്രാവിറ്റസ്:

ഓട്ടോ എക്സ്പോയിൽ, 7 സീറ്റർ ഹാരിയർ അവതരിപ്പിക്കും. ഡിസൈനും ഫീച്ചറുകളും എൻജിനും ഹാരിയറിൽ നിന്ന് കടം കൊണ്ടിട്ടുള്ള ഈ മോഡൽ ഗ്രാവിറ്റസ് എന്നാണ് അറിയപ്പെടുക. മുൻപിൽ നിന്ന് നോക്കിയാൽ ഹാരിയർ ആണെന്ന് തോന്നും. എന്നാൽ പിന്നിൽ മാറ്റങ്ങൾ കൊണ്ട് വന്നിട്ടുണ്ട്. 5 സീറ്റർ എസ് യു വിയായ ഹാരിയറിനെക്കാൾ നീളം കൂടുതലാണ്. പുതിയ 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയർ ബോക്സും, ഹാരിയറിലെ പോലെ 6 സ്പീഡ് മാനുവൽ ട്രാൻസ്മിഷനിലും ലഭ്യമാകും.

ഫീച്ചറുകളിൽ ഗ്രാവിറ്റസ്, ഹാരിയറിന്‌ സമമാണ്. ഓട്ടോ എ.സി, ടച്ച് സ്ക്രീൻ ഇൻഫോടൈൻമെൻറ് സിസ്റ്റം,കണക്ടഡ് കാർ ടെക്നോളജി,സൺ റൂഫ് എന്നിവ ഉണ്ടാകും.15 ലക്ഷം മുതൽ 19 ലക്ഷം രൂപ വരെ വില പ്രതീക്ഷിക്കുന്നു. മഹീന്ദ്ര എക്സ് യു വി 500, വരാനിരിക്കുന്ന എം.ജി ഹെക്ടർ 6 സീറ്റർ എന്നിവയോടാകും ഗ്രാവിറ്റസിന്റെ മത്സരം.

ടാറ്റ ഹാരിയർ എ.ടി:

2019 ജനുവരിലാണ്, ഹാരിയർ ലോഞ്ച് ചെയ്തത്. കാർ പ്രേമികൾ വലിയ രീതിയിൽ ഈ കാറിനെ സ്വീകരിച്ചു. എന്നാൽ ഒരു പ്രധാന കുറവ് ഉണ്ടായിരുന്നു-ഓട്ടോമാറ്റിക് ഗിയർ ബോക്സ് ഇല്ലാതിരുന്നത്. ഈ കുറവ് ഓട്ടോ എക്സ്പോ 2020ൽ തീർക്കാനാണ് ടാറ്റ ഉദ്ദേശിക്കുന്നത്. ഹ്യുണ്ടായ് ഉപയോഗിക്കുന്ന 6 സ്പീഡ് ടോർക്ക് കൺവെർട്ടർ ചേർത്ത് അതേ 2.0 ലിറ്റർ ഡീസൽ എൻജിൻ പുതുക്കാനാണ് ടാറ്റ നോക്കുന്നത്. ബി.എസ് 6 അനുസൃത എൻജിൻ 170PS പവർ നൽകും. ബി.എസ് 4 മോഡലിൽ നിന്ന് 30PS അധിക പവറാണ് ഇത്. പുതിയ ഹാരിയറിൽ പനോരമിക് സൺറൂഫ്, ഡ്യൂവൽ ടോൺ വേരിയന്റ് എന്നിവയും ടാറ്റ ലക്ഷ്യം വയ്ക്കുന്നു. മാനുവൽ ഹാരിയറിന്റെ ടോപ് മോഡലിന്റെ വിലയേക്കാൾ 1 ലക്ഷം രൂപ കൂടുതൽ നൽകേണ്ടി വരും ഓട്ടോമാറ്റിക്കിന്. ഇപ്പോൾ ഹാരിയറിന്റെ വില 17.19 ലക്ഷം രൂപയാണ്.( ഡൽഹി എക്സ് ഷോറൂം വില)

2020 ഹ്യുണ്ടായ് ക്രെറ്റ:

ഓട്ടോ എക്സ്പോയിൽ രണ്ടാം ജനറേഷൻ ക്രെറ്റ, ഹ്യുണ്ടായ് പുറത്തിറക്കും. മൂന്ന് ബി.എസ് 6 എൻജിൻ ഓപ്ഷനുകളിൽ ലഭ്യമാകും-1.5 ലിറ്റർ പെട്രോൾ,ഡീസൽ മോഡലുകളിലും 1.4 ലിറ്റർ ടർബോ ചാർജ്ഡ് പെട്രോൾ മോഡലിലും. മൂന്ന് മോഡലുകളിലും വിവിധ ഓട്ടോമാറ്റിക് ട്രാൻസ്മിഷനും ലഭിക്കും. 1.5 ലിറ്റർ പെട്രോൾ മോഡലിൽ CVT,1.5 ലിറ്റർ ഡീസലിൽ 6 സ്പീഡ് AT,1.4 ലിറ്റർ ടർബോ പെട്രോൾ മോഡലിൽ 7സ്പീഡ് DCT എന്നിങ്ങനെ ആയിരിക്കും ഓപ്ഷനുകൾ. ഈ മൂന്ന് തരം എൻജിൻ-ട്രാൻസ്മിഷൻ കോംബോകൾ ഇപ്പോൾ തന്നെ കിയാ സെൽറ്റോസിൽ ലഭ്യമാണ്.

പുതിയ ക്രെറ്റയിൽ പുതിയ ഫീച്ചറുകളും ഉണ്ടാകും.10.25 ഇഞ്ച് ഇൻഫോടെയ്ൻമെൻറ് സിസ്റ്റം,ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, പനോരമിക് സൺ റൂഫ്,കണക്ടഡ് കാർ ടെക്നോളജി, ഓട്ടോ എ.സി, LED ഹെഡ്ലാമ്പുകൾ, 6 എയർ ബാഗുകൾ വരെയുള്ള ഓപ്ഷൻ എന്നിവ പ്രതീക്ഷിക്കാം. 10 ലക്ഷം മുതൽ 16 ലക്ഷം രൂപ വരെയാണ് വില പ്രതീക്ഷിക്കുന്നത്. കിയാ സെൽറ്റോസ്, നിസ്സാൻ കിക്‌സ്,റെനോ ക്യാപ്ച്ചർ എന്നിവയാണ് പ്രധാന എതിരാളികൾ.

പുതുക്കിയ ഹ്യൂണ്ടായ് ടക്‌സൺ:

മുഖം മിനുക്കിയെത്തുന്ന ഹ്യുണ്ടായ് ടക്‌സൺ, ഓട്ടോ എക്സ്പോ 2020ൽ പ്രധാന ആകർഷണമാകും.പുറം കാഴ്ച്ചയിൽ വലിയ മാറ്റം പ്രതീക്ഷിക്കാം. അകത്തും പുതുക്കിയ ക്യാബിൻ കാണാനാകും. അതേ 2.0 ലിറ്റർ പെട്രോൾ,ഡീസൽ എൻജിനുകൾ തന്നെ ബി എസ് 6 അനുസൃത മോഡലായി മാറും. ഡീസൽ എൻജിനിൽ 8 സ്പീഡ് ഓട്ടോമാറ്റിക് കൊണ്ട് വരും. നേരത്തെ ഇതിൽ 6 സ്പീഡ് AT ആയിരുന്നു ഉണ്ടായിരുന്നത്. ഇപ്പോഴുള്ള വിലയായ 18.76 ലക്ഷം മുതൽ 26.97 ലക്ഷം രൂപ വരെ എന്നതിന് മാറ്റമുണ്ടാകും. വില വർധിക്കുമെന്ന് ഉറപ്പാണ്.

2020 മഹീന്ദ്ര എക്സ് യു. വി 500:

രണ്ടാം ജനറേഷൻ മഹീന്ദ്ര എക്സ് യു വി 500, ഇവി കോൺസെപ്റ്റ് കാറായി അവതരിപ്പിക്കും. 2020 രണ്ടാം പകുതിയിൽ പ്രൊഡക്ഷൻ സ്പെസിഫിക് മോഡൽ വിപണിയിലെത്തും എന്നാണ് പ്രതീക്ഷ. ബി.എസ് 6 അനുസൃത 2.0 ലിറ്റർ പെട്രോൾ-ഡീസൽ എൻജിൻ മോഡലുകളിൽ മാനുവൽ/ ഓട്ടോമാറ്റിക് ഗിയർ ബോക്സ് ഉണ്ടാകും. 7 സീറ്റർ മോഡലായി തന്നെ തുടരും. ടാറ്റ ഗ്രാവിറ്റസ്, 6 സീറ്റർ എം.ജി ഹെക്ടർ,ടാറ്റ ഹാരിയർ എന്നിവയ്‌ക്കാണ്‌ മഹീന്ദ്ര വെല്ലുവിളിയാകാൻ പോകുന്നത്.

എം.ജി ഹെക്ടർ 6 സീറ്റർ:

ഓട്ടോ എക്സ്പോ 2020 ൽ എം.ജി തങ്ങളുടെ 6 സീറ്റർ ഹെക്ടർ അവതരിപ്പിക്കും. ഇതിന്റെ ടെസ്റ്റിംഗ് ചിത്രങ്ങൾ പുറത്ത് വന്നിരുന്നു. ചൈനയിൽ ഇറക്കിയിരുന്ന ഹെക്ടറിനോട് ഇതിന് സാമ്യതയുണ്ട്. ഗ്രാവിറ്റസ്,ഹാരിയർ എന്നിവ പോലെ 5 സീറ്റർ വേർഷനെക്കാൾ നീളം കൂടുതലായിരിക്കും ഹെക്ടറിനും. ക്യാബിൻ ലേ ഔട്ടിൽ മാറ്റമില്ല. എന്നാൽ നടുവിൽ ബെഞ്ച് സീറ്റിന് പകരം രണ്ട് ക്യാപ്റ്റൻ സീറ്റുകളാണ് നൽകിയിരിക്കുന്നത്. മൂന്നാം നിരയിലും ഒരു സീറ്റുണ്ടാകും.7 സീറ്റ് വേർഷനും എം.ജി ഇറക്കുന്നുണ്ട്. അതിൽ നടുവിൽ ബെഞ്ച് സീറ്റായിരിക്കും ഉണ്ടാകുക. സ്റ്റാൻഡേർഡ് ഹെക്ടറിന്റെ ഫീച്ചറുകൾ അതേ പോലെ നിലനിർത്തും.

ഹെക്ടർ പെട്രോൾ മോഡലിൽ 1.5 ലിറ്റർ എൻജിനിൽ 143PS പവറും 250 Nm ടോർക്കും ലഭിക്കും. ഫിയറ്റിൽ ഉപയോഗിക്കുന്ന 2.0 ലിറ്റർ എൻജിൻ ഉപയോഗിക്കുന്ന ഡീസൽ മോഡലിൽ 170PS പവറും 350 Nm ടോർക്കും ലഭിക്കും. 6 സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ പെട്രോൾ,ഡീസൽ മോഡലുകളിൽ ലഭിക്കും. എന്നാൽ DCT ഓപ്ഷൻ പെട്രോളിൽ മാത്രമേ ലഭ്യമാകുകയുള്ളൂ. 6 സീറ്റർ ഹെക്ടറിന് മറ്റൊരു പേരും നൽകാൻ സാധ്യതയുണ്ട്. സ്റ്റാൻഡേർഡ് ഹെക്ടറിനേക്കാൾ 1 ലക്ഷം രൂപ വില കൂട്ടിയേക്കും. ടാറ്റ ഗ്രാവിറ്റസ്, മഹീന്ദ്ര എക്സ് യു വി 500 എന്നിവയുമാണ് വിപണിയിൽ മത്സരിക്കുക.

ഗ്രേറ്റ് വാൾ മോട്ടോർസ് കോൺസെപ്റ്റ് എച്ച്:

ഇന്ത്യയിൽ ആദ്യമായാണ് ഈ ചൈനീസ് കമ്പനി കാർ അവതരിപ്പിക്കുന്നത്. 10 കാറുകളെങ്കിലും ഓട്ടോ എക്സ്പോയിൽ ഇവർ കൊണ്ട് വരും. പ്രധാന ആകർഷണം, ഹവൽ കോൺസെപ്റ്റ് എച്ച് ആയിരിക്കും. GWH, ഈ കാറിനെ സംബന്ധിച്ച് സൂചനകൾ ഒന്നും നൽകിയിട്ടില്ല. ഈ കാറിന്റെ ആദ്യ ഗ്ലോബൽ അവതരണമാണ് ഇന്ത്യയിലേത്. എന്നാലും എസ്‌.യു.വി മാർക്കറ്റിൽ ഉന്നം വയ്ക്കുന്ന കമ്പനി എന്ന നിലയിൽ, കോൺസെപ്റ്റ് കാറും എസ് യു വി ആയിരിക്കും എന്ന് പ്രതീക്ഷിക്കാം.

മാരുതി ഫ്യൂച്ചുറോ-ഇ കോൺസെപ്റ്റ്:

മാരുതിയുടെ ഫ്യൂച്ചുറോ-ഇ കോൺസെപ്റ്റ് കാർ ഓട്ടോ എക്സ്പോയിൽ പ്രതീക്ഷിക്കുന്നു.നെക്‌സൺ ഇവി ക്ക് എതിരാളിയുമായാണ് മാരുതി എത്തുന്നത്. കൂപ്പേ-എസ് യു വി സ്റ്റൈലിംഗ് ഉള്ളതും ഉയർന്ന ബോണറ്റും, ഷാർപ് LED ഹെഡ്‍ലാമ്പുകളും വൈ ഷേപ്പ് ഉള്ള LED ടെയിൽ ലാമ്പുകളും പ്രതീക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്കായി ഓട്ടോ എക്സ്പോ വരെ കാത്തിരിക്കണം. ഒറ്റ ചാർജിൽ 300 കി.മീ വരെ ഓടുന്ന കാറായിരിക്കും ഇത്. ഇലക്ട്രിക്ക് വാഹനങ്ങളുടെ വിപണിയിൽ മാരുതിയുടെ സ്ഥാനവും ഡിസൈൻ മാറ്റങ്ങളോട് കമ്പനിയുടെ സംഭാവനയും അറിയാൻ ഫ്യൂച്ചുറോ സഹായിക്കും.

ഇതും വായിക്കൂ: 2020 ഓട്ടോ എക്സ്പോയിൽ അവതരിക്കാൻ ഒരുങ്ങുന്ന മാരുതി സുസുകി ഫ്യൂച്ചറോ-ഇ എസ്.യു.വി ടീസർ പുറത്ത് വന്നു

d
പ്രസിദ്ധീകരിച്ചത്

dinesh

  • 20 കാഴ്ചകൾ
  • 0 അഭിപ്രായങ്ങൾ

Write your Comment ഓൺ സ്കോഡ kushaq

Read Full News

explore similar കാറുകൾ

ടാടാ ഹാരിയർ

Rs.15.49 - 26.44 ലക്ഷം* get ഓൺ റോഡ് വില
ഡീസൽ16.8 കെഎംപിഎൽ
ട്രാൻസ്മിഷൻമാനുവൽ/ഓട്ടോമാറ്റിക്
കാണു മെയ് ഓഫറുകൾ

സ്കോഡ kushaq

Rs.11.89 - 20.49 ലക്ഷം* get ഓൺ റോഡ് വില
പെടോള്19.76 കെഎംപിഎൽ
ട്രാൻസ്മിഷൻമാനുവൽ/ഓട്ടോമാറ്റിക്
കാണു മെയ് ഓഫറുകൾ

എംജി ഹെക്റ്റർ

Rs.13.99 - 21.95 ലക്ഷം* get ഓൺ റോഡ് വില
പെടോള്13.79 കെഎംപിഎൽ
ഡീസൽ13.79 കെഎംപിഎൽ
ട്രാൻസ്മിഷൻമാനുവൽ/ഓട്ടോമാറ്റിക്
കാണു മെയ് ഓഫറുകൾ

ഹുണ്ടായി ടക്സൺ

Rs.29.02 - 35.94 ലക്ഷം* get ഓൺ റോഡ് വില
പെടോള്13 കെഎംപിഎൽ
ഡീസൽ18 കെഎംപിഎൽ
ട്രാൻസ്മിഷൻഓട്ടോമാറ്റിക്
കാണു മെയ് ഓഫറുകൾ

trendingഎസ് യു വി കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ