മഹീന്ദ്രയുടെ പുതിയ മോഡൽ എക്സ് യു വി 500 ഓട്ടോ എക്സ്പോ2020 യിൽ ലോഞ്ച് ചെയ്യും
<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്
- 24 Views
- ഒരു അഭിപ്രായം എഴുതുക
മഹീന്ദ്ര 4 ഇവികളും ഓട്ടോ എക്സ്പോയിൽ അവതരിപ്പിക്കും;ഒന്ന് മിഡ്-സൈസ് കൺസെപ്റ്റ് എസ് യു വി അയിരിക്കും.
-
രണ്ടാം തലമുറ എക്സ് യു വി 500 ന്റെ സൂചനകൾ നൽകി കൊണ്ടുള്ള മിഡ്-സൈസ് ഇലക്ട്രിക്ക് എസ് യു വി അവതരിപ്പിക്കും.
-
രണ്ടാം തലമുറ എക്സ് യു വി 500, ഇലക്ട്രിക്ക് വേർഷൻ ആകുമെന്നും പ്രതീക്ഷിക്കുന്നു.
-
ICE വേർഷൻ മഹീന്ദ്ര എക്സ് യു വി 500 ഈ വർഷം രണ്ടാം പകുതിയിൽ ലോഞ്ച് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
-
രണ്ടാം തലമുറ എക്സ് യു വി 500, ഒരു ഫോർഡ് എസ് യു വി ബേസ് ചെയ്ത മോഡലും അവതരിപ്പിക്കും.
മഹീന്ദ്ര എക്സ് യു വി 500ന് വൻ മാറ്റങ്ങളാണ് 2020ൽ വരാൻ പോകുന്നത്. ഇതിന്റെ ടെസ്റ്റിംഗ് ചിത്രങ്ങൾ പുറത്ത് വന്നിരുന്നു. ഓട്ടോ എക്സ്പോ 2020ൽ ഇലക്ട്രിക്ക് കൺസെപ്റ്റ് കാറായി ഇത് അവതരിപ്പിക്കും എന്നാണ് പ്രതീക്ഷ. കമ്പനി പുറത്തിറക്കിയ ടീസറിൽ 4 മോഡലുകളിൽ ഒന്ന് ഓറഞ്ച് നിറത്തിൽ മിഡ്-സൈസ് എസ് യു വി ആയാണ് കാണുന്നത്.
പുതിയ എക്സ് യു വി 500ന് മുൻപ് ഇറക്കുന്ന ഒരു ഇലക്ട്രിക്ക് കൺസെപ്റ്റ് കാർ മാത്രമായിരിക്കില്ല ഇത്. ഇതേ സൈസിൽ ഭാവിയിൽ മഹീന്ദ്ര ഇറക്കാൻ പോകുന്ന ഇവിയുടെ ഫസ്റ്റ് ലുക്ക് ആയും ഇതിനെ കണക്കാക്കണം. 2017 ൽ മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ മാനേജിങ് ഡയറക്ടർ, പവൻ ഗോയങ്ക പറഞ്ഞത്, എല്ലാ ഭാവി മഹീന്ദ്ര എസ്.യു.വികളും ഇലക്ട്രിക്ക് വേർഷനിലും ഉണ്ടാകും എന്നാണ്. ഇലക്ട്രിക്ക് കെ.യു.വിയുടെ ഫൈനൽ പ്രൊഡക്ഷൻ സ്പെസിഫിക്കേഷൻ എന്താകും എന്നറിയാൻ കാത്തിരിക്കുകയാണ് കാർ പ്രേമികൾ. അതേ സമയം എക്സ് യു വി 300(സബ് 4എം എസ്.യു.വി) ന്റെ ഇലക്ട്രിക്ക് വേർഷൻ ഉണ്ടാകുമെന്നും കമ്പനി ഉറപ്പ് നൽകി കഴിഞ്ഞു. എമിഷൻ ഫ്രീ ഗതാഗതത്തിന് പിന്തുണ നൽകാൻ പുതിയ എക്സ് യു വി 500 ഒരു നല്ല തുടക്കമായിരിക്കും എന്ന് തീർച്ച.
ഇപ്പോഴുള്ള എക്സ് യു വി 500 ന്റെ ഡിസൈനിൽ നിന്ന് പ്രചോദനം ഉൾകൊണ്ടാകും മിഡ്-സൈസ് ഇലക്ട്രിക്ക് കൺസെപ്റ്റ് കാർ പുറത്തിറക്കുക. മഹീന്ദ്രയുടെ ഗ്രില്ലിന്റെ കുറച്ച് കൂടി ചെറിയ, ഒതുങ്ങിയ വേർഷൻ ആയിരിക്കും ഈ കാറിന് കമ്പനി നൽകുക. മൾട്ടി LED ഹെഡ്‌ലാമ്പ് യൂണിറ്റുകളും ഉണ്ടാകും. കൂടുതൽ വിശദാംശങ്ങൾ പുറത്ത് വന്നിട്ടില്ലെങ്കിലും ഒറ്റ ചാർജിൽ 350-400 കി.മീ ഓടുന്ന, ഫാസ്റ്റ് ചാർജിങ് പറ്റുന്ന മോഡൽ ആയിരിക്കും എന്ന് പ്രതീക്ഷിക്കാം. മഹീന്ദ്ര ഇലക്ട്രിക്ക് മിഡ്-സൈസ് എസ് യു വിയുടെ ഫൈനൽ പ്രൊഡക്ഷൻ റെഡി വേർഷൻ കുറച്ച് വർഷങ്ങൾക്കുള്ളിൽ അവതരിപ്പിക്കും എന്നാണ് കരുതുന്നത്.
സാധാരണ ICE വേർഷൻ പുതിയ എക്സ് യു വി 500, ബി.എസ് 6 അനുസൃത 2.0 ലിറ്റർ പെട്രോൾ,ഡീസൽ എൻജിൻ മോഡലുകളിൽ ലഭ്യമാകും. ഇതിന്റെ ടെസ്റ്റിംഗ് ചിത്രങ്ങൾ പുറത്ത് വന്നിരുന്നു. പുതുക്കിയ ക്യാബിൻ ലേ ഔട്ടും ഓട്ടോമാറ്റിക് ട്രാൻസ്മിഷനും ഉണ്ടെന്ന് ഓൺലൈനിൽ പുറത്ത് വന്ന ചിത്രങ്ങളിൽ നിന്ന് വ്യക്തം. 7 സീറ്റർ ഓപ്ഷനുള്ള മിഡ് -സൈസ് എസ് യു വി സെഗ്മെന്റിൽ തന്നെ ഈ മോഡൽ തുടരും. പുതിയ എക്സ് യു വി 500, അമേരിക്കൻ കാർ കമ്പനിയായ ഫോർഡുമായി ചേർന്ന് മഹീന്ദ്ര നിർമിക്കാൻ പോകുന്ന ഫോർഡ് എസ് യു വിയുടെ സൂചനയും നൽകുന്ന മോഡൽ ആയിരിക്കും.
രണ്ടാം ജനറേഷൻ മഹീന്ദ്ര എക്സ് യു വി 500, ഈ വർഷം പകുതിയ്ക്ക് ശേഷം ലോഞ്ച് ചെയ്യുമെന്നാണ് പ്രതീക്ഷ. എം.ജി ഹെക്ടർ,ടാറ്റ ഹാരിയർ, ടാറ്റ ഗ്രാവിറ്റസ്,സ്കോഡ,ഫോക്സ് വാഗൺ,ഗ്രേറ്റ് വാൾ മോട്ടോർസ് എന്നിവയുടെ വരാനിരിക്കുന്ന മോഡലുകൾ എന്നിവയുമായാണ് മഹീന്ദ്ര ഈ സെഗ്മെന്റിൽ മത്സരിക്കുക.
കൂടുതൽ വായിക്കുക: എക്സ് യു വി 500 ഡീസൽ