ഫിയറ്റ് പൂണ്ടൊ പ്യുവർ 2016 ജനുവരി അവസാനത്തോടെ ലോഞ്ച് ചെയ്യും.
<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്
- 13 Views
- ഒരു അഭിപ്രായം എഴുതുക
പൂണ്ടോയുടെ ഒറിജിനൽ വേർഷൻ (ഫേസ്‌ലിഫ്റ്റിനു മുൻപുള്ളത്) 2016 ജനുവരി അവസാനത്തോടെ പൂണ്ടൊ പ്യുവർ എന്ന പേരിൽ പുറത്തിറക്കാൻ ഫിയറ്റ് ഒരുങ്ങുന്നു. പൂണ്ടൊ ഇവോയുടെ ലോഞ്ചോട് കൂടി കെട്ടിക്കിടക്കുന്ന സ്റ്റോക്ക് വിറ്റഴിക്കാനുള്ള കമ്പനിയുടെ ശ്രമമാണിതെന്നാണ് വ്യക്തമാകുന്നത്.
ഇമോഷൻ, ഡൈനാമിക് ( മിഡ് - റേഞ്ച്), ആക്‌ട്ടിവ് ബേസ് എന്നിങ്ങനെ 3 ട്രിമ്മുകളിലാവും വാഹനം ലഭ്യമാകുക. 197 എൻ എം ടോർക്കിൽ 75 ബി എച്ച് പി പവർ ഉൽപ്പാതിപ്പിക്കുന്ന 1.3 ലിറ്റർ മൾട്ടിജെറ്റ് ഡീസൽ എഞ്ചിനടക്കം പല എഞ്ചിൻ ഓപ്‌ഷനുകളും വേരിയന്റുകൾക്കുണ്ട്. ബലീനോയുടെ ഡീസൽ വേരിയന്റുമായി കടുത്ത മത്സരം നടത്തുവാനിത് സഹായിക്കും. പെട്രോൾ വേരിയന്റിൽ ഉണ്ടാവുക ഫിയറ്റിന്റെ 1.2 ലിറ്റർ 1.4 ലിറ്റർ ഫയർ യൂണിറ്റുകളായിരിക്കും യഥാക്രം 96 എൻ ടോർക്കിൽ 68 ബി എച്ച് പി പവറും 115 എൻ എം ടോർക്കിൽ 90 ബി എച്ച് പി പവറും ഉൽപ്പാതിപ്പിക്കാൻ കഴിവു യൂണിറ്റുകളാണിവ. ഇന്ത്യയിലെ പ്രധാന പ്രീമിയും ഹാച്ച്ബാക്കുകളുമായി മത്സരിക്കാനായിരിക്കും 90 ബി എച്ച് പി വേരിയന്റ് ശ്രമിക്കുക.എല്ല എഞ്ചിനുകളും 5 - സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായിട്ടായിരിക്കും എത്തുക.
ഹ്യൂണ്ടായ് എലൈറ്റ് ഐ 20, ഫോക്‌സ് വാഗൺ പോളോ, ഹോണ്ട ജാസ്സ് പിന്നെ മാരുതിയുടെ പ്രീമിയും ഹാച്ച് ബാക്ക് ബലീനൊ എന്നിവയുമായിട്ടായിരിക്കും വാഹനം മത്സരിക്കുക.
2014 ഓഗസ്‌റ്റിൽ നിർത്തിവച്ചതിൽ ഉൾപ്പെടുന്ന വാഹനമാണ് പൂണ്ടൊ പ്യുവർ എന്നും പൂണ്ടോ ഇവോയോയുടെ ലോഞ്ചും കണക്കിലെടുക്കുമ്പോൾ വാഹനത്തിന് മത്സരയോഗ്യമായ വിലയായിരിക്കുമെന്ന് പ്രതീക്ഷിക്കാം.
0 out of 0 found this helpful