Citroen Basalt ഇൻ്റീരിയർ, C3 എയർക്രോസിനു സമാനമായ ഡ്യുവൽ ഡിസ്പ്ലേകൾ
സിട്രോൺ ബസാൾട്ടിൻ്റെ പുതിയ ടീസർ, ഡ്യുവൽ ഡിസ്‌പ്ലേകൾക്കും സമാനമായ AC വെൻ്റുകൾക്കുമൊപ്പം C3 എയർക്രോസ് പോലെയുള്ള ഇൻ്റീരിയറുകൾ വെളിപ്പെടുത്തുന്നു.
-
ഇന്ത്യയിലെ അഞ്ചാമത്തെ ഓഫറായി സിട്രോൺ ബസാൾട്ട് SUV-കൂപ്പ് ഉടൻ തന്നെ പുറത്തിറക്കും.
-
പുതിയ ടീസർ സിട്രോൺ ബസാൾട്ടിൻ്റെ ചില ഇൻ്റീരിയർ സവിശേഷതകൾ വെളിപ്പെടുത്തുന്നു.
-
കൂപ്പെ പോലെയുള്ള ചരിഞ്ഞ റൂഫ്‌ലൈൻ, ഹാലൊജൻ പ്രൊജക്ടർ ഹെഡ്‌ലൈറ്റുകൾ, റാപ്പറൗണ്ട് LED ടെയിൽ ലൈറ്റുകൾ എന്നിവ ഇതിന് ലഭിക്കുന്നു.
-
10.2 ഇഞ്ച് ടച്ച്‌സ്‌ക്രീനും 7 ഇഞ്ച് ഫുൾ ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേയും ഉള്ള C3 എയർക്രോസിന് സമാനമായ ഡാഷ്‌ബോർഡാണ് ഇൻ്റീരിയറിൽ അവതരിപ്പിക്കുന്നത്.
-
C3 ഹാച്ച്ബാക്കിനും C3 എയർക്രോസിനും ലഭിക്കാത്ത ഓട്ടോമാറ്റിക് ACയും ഇതിന് ലഭിക്കും.
-
ഇതിൻ്റെ സുരക്ഷാ സവിശേഷതകളിൽ 6 എയർബാഗുകൾ, ഒരു പിൻ പാർക്കിംഗ് ക്യാമറ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS) എന്നിവ ഉൾപ്പെടുന്നു.
-
C3 എയർക്രോസ്സ്, C3 എന്നിവയ്ക്ക് സമാനമായ 1.2-ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ (110 PS/205 Nm വരെ) ബസാൾട്ടിന് ലഭിക്കും.
-
10 ലക്ഷം രൂപ മുതൽ (എക്സ്-ഷോറൂം) ആരംഭിക്കുന്ന ബസാൾട്ട് ഓഗസ്റ്റിൽ ലോഞ്ച് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ടാറ്റ അതിൻ്റെ നേരിട്ടുള്ള എതിരാളിയായ കർവ്വ് SUV യുടെ എക്സ്ട്ടീരിയർ ഡിസൈൻ വെളിപ്പെടുത്തിയതിന് ശേഷം, സിട്രോൺ ബസാൾറ്റിൻ്റെ ഡാഷ്‌ബോർഡ് ഡിസൈൻ പ്രദർശിപ്പിക്കുന്ന ഒരു പുതിയ ടീസറും പുറത്തിറക്കിയിരുന്നു. ഏറ്റവും പുതിയ ടീസറിൽ സിട്രോൺ C3 എയർക്രോസ് SUV പോലെയുള്ള ഇൻ്റീരിയർ വെളിപ്പെടുത്തുന്നു, അതേസമയം അതിൻ്റെ ചില പ്രീമിയം സവിശേഷതകൾ സ്ഥിരീകരിക്കുന്നു.
ഏറ്റവും പുതിയ ടീസർ വീഡിയോയിൽ ഞങ്ങൾക്ക് കണ്ടെത്താനായ വിവരങ്ങൾ ഇതാ നൽകുന്നു
ടീസറിൽ കാണാവുന്നത്
പുതിയ ടീസറിൻ്റെ രസകരമായ സവിശേഷത അത് ഇൻ്റീരിയറിനെക്കുറിച്ച് ഒരു കാഴ്ച്ച നൽകുന്നു എന്നതാണ്. ടീസറിൽ, സമാനമായ 10.2 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, സെൻട്രൽ AC വെൻ്റുകളും, 7 ഇഞ്ച് ഫുൾ ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ എന്നിവയ്‌ക്കൊപ്പം C3 എയർക്രോസിൻ്റെ സമാനമായ രൂപത്തിലുള്ള ഡാഷ്‌ബോർഡ് ദൃശ്യമാകുന്നു.
എന്നിരുന്നാലും, ഈ ടീസറിൽ ഒരു ഓട്ടോമാറ്റിക് AC പാനലും കാണിച്ചിരിക്കുന്നു, അത് C3 എയർക്രോസിൽ ഇല്ല.
മാത്രമല്ല, ഏറ്റവും പുതിയ ടീസറിൽ എക്സ്റ്റീരിയർ ഡിസൈൻ വീണ്ടും വിപുലമായി കാണിച്ചിരിക്കുന്നു, ചരിഞ്ഞ മേൽക്കൂരയുള്ള SUV-കൂപ്പ് ബോഡി ടൈപ്പും എടുത്തുകാണിക്കുന്നുണ്ട്. സിട്രോൺ C3 എയർക്രോസ്സ് SUV, C3 ഹാച്ച്ബാക്ക് എന്നിവയോട് സാമ്യമുള്ള ഒരു ഫ്രണ്ട് ലുക്കും V- ആകൃതിയിലുള്ള LED DRL-കളും ഹാലൊജൻ പ്രൊജക്ടർ ഹെഡ്‌ലൈറ്റുകളും സഹിതം കാണാനൽകുന്നു. സിട്രോൺ ലോഗോയും 'ബസാൾട്ട്' മോണിക്കറും പ്രകടമാക്കിക്കൊണ്ട്, റാപ്പറൗണ്ട് LEF ടെയിൽ ലൈറ്റുകളും ഉയർന്ന ബൂട്ട് ലിഡും സഹിതമാണ് ബസാൾട്ട് സജ്ജീകരിച്ചിരിക്കുന്നത്.
പ്രതീക്ഷിക്കുന്ന ഫീച്ചറുകളും സുരക്ഷയും
ടച്ച്‌സ്‌ക്രീനും ഡ്രൈവർ ഡിസ്‌പ്ലേയും സമാനമായാണ് കൂടാതെ, ബസാൾട്ടിന് ക്രൂയിസ് കൺട്രോൾ, വയർലെസ് ഫോൺ ചാർജർ, പുഷ്-ബട്ടൺ സ്റ്റാർട്ട്/സ്റ്റോപ്പ്, കീലെസ് എൻട്രി എന്നിവയും ലഭിക്കും.
ഇതിൻ്റെ സുരക്ഷാ സജ്ജീകരണങ്ങളിൽ 6 എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), ഒരു പിൻ പാർക്കിംഗ് ക്യാമറ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS) എന്നിവ ഉൾപ്പെടുന്നു.
പ്രതീക്ഷിക്കുന്ന പവർട്രെയിൻ
C3 എയർക്രോസിലും C3 ഹാച്ച്‌ബാക്കിലും ഡ്യൂട്ടി ചെയ്യുന്ന 1.2-ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ (110 PS/205 Nm വരെ) സിട്രോൺ ബസാൾട്ടിന് കരുത്ത് പകരുമെന്ന് പ്രതീക്ഷിക്കുന്നു. ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് (AT) ഈ മോഡലിൽ ഉൾപ്പെടാൻ സാധ്യതയുണ്ട്.
ലോഞ്ചും എതിരാളികളും
10 ലക്ഷം രൂപ മുതൽ (എക്സ് ഷോറൂം) വില ആരംഭിക്കുന്ന സിട്രോൺ ബസാൾട്ട് ഓഗസ്റ്റിൽ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. അടുത്തിടെ അനാച്ഛാദനം ചെയ്ത ടാറ്റ കർവുമായി ഇത് നേരിട്ട് എതിരിടുന്നു. ഹ്യൂണ്ടായ് ക്രെറ്റ, കിയ സെൽറ്റോസ്, ഹോണ്ട എലിവേറ്റ്, മാരുതി ഗ്രാൻഡ് വിറ്റാര, ടൊയോട്ട ഹൈറൈഡർ, സ്കോഡ കുഷാക്ക്, ഫോക്സ്വാഗൺ ടൈഗൺ, MGആസ്റ്റർ എന്നിവയ്ക്കെതിരായ സ്റ്റൈലിഷ് ഓപ്ഷനായി മാറുകയും ചെയ്യും.
ഓട്ടോമോട്ടീവ് ലോകത്ത് നിന്ന് തൽക്ഷണ അപ്‌ഡേറ്റുകൾ ലഭിക്കാൻ കാർദേഖോയുടെ വാട്സ്ആപ് ചാനൽ ഫോളോ ചെയ്യുക.
കൂടുതൽ വായിക്കൂ: സിട്രോൺ C3 എയർക്രോസ്സ് ഓൺ റോഡ് വില