Login or Register വേണ്ടി
Login

ബി‌എസ്6 ഫോർഡ് എൻ‌ഡോവർ പുറത്തിറങ്ങി; വില ബിഎസ്6 ടൊയോട്ട ഫോർച്യൂണർ ഡീസലിനേക്കാൾ രണ്ട് ലക്ഷത്തോളം കുറവ്

published on ഫെബ്രുവരി 27, 2020 11:41 am by sonny for ഫോർഡ് എൻഡവർ 2020-2022

പുതിയ എൻ‌ഡോവറിന്റെ ഏറ്റവും ഉയർന്ന വേരിയൻറ് ഇപ്പോൾ 1.45 ലക്ഷത്തോളം വിലക്കുറവിൽ! പുതിയ 2.0 ലിറ്റർ ബിഎസ് 6 ഡീസൽ എഞ്ചിനാണ് ഫോർഡ് എൻ‌ഡോവറിന് നൽകിയിരിക്കുന്നത്.

  • പുതിയ മോട്ടോർ 4x2, 4x4 എന്നീ വേരിയന്റുകളിൽ ലഭ്യമാണ്.

  • വിടപറയാനൊരുങ്ങുന്ന ബിഎസ് 4 വേരിയന്റുകളേക്കാൾ 1.45 ലക്ഷം രൂപ വരെ പുതിയ എൻ‌ഡോവറിന് വില കുറവാണ്.

  • 10 സ്പീഡ് ഓട്ടോമാറ്റിക്ക് മാത്രമാണ് പുതിയ മോഡലിന് ഉണ്ടാവുക (ഇന്ത്യയിൽ ആദ്യം). നിലവിൽ മാനുവൽ ഓപ്ഷനുകൾ ഉണ്ടാകില്ല എന്നാണ് സൂചന.

  • ഫോർഡ്‌പാസ് കണക്റ്റഡ് കാർ ടെക്നോളജി സ്റ്റാൻഡേർഡായി ലഭിക്കുന്നു.

  • പവേർഡ് ടെയിൽഗേറ്റ്, 7 എയർബാഗുകൾ, പനോരമിക് സൺറൂഫ്, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ തുടങ്ങിയ പ്രീമിയം സവിശേഷതകളും ഈ എസ്‌യുവിൽ ലഭ്യം!

ഫോർഡിന്റെ ഇന്ത്യയിലെ മുൻനിര എസ്‌യുവിയ്ക്ക് പുതിയ ബിഎസ് 6 ഡീസൽ എഞ്ചിനിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചിരിക്കുന്നു. കൂടാതെ കണക്റ്റഡ് കാർ ടെക്‌നോളജി സ്യൂട്ടായ ഫോർഡ്‌പാസും 2020 എൻ‌ഡോവറിന് സ്വന്തം. മൂന്ന് വേരിയന്റുകൾ മാത്രമേ ഈ അപ്ഡേറ്റഡ് എൻഡോവറിന് ഫോർഡ് വാഗ്ദാനം ചെയ്യുന്നുള്ളൂ, അവയുടെ വിലവിവരങ്ങൾ താഴെ.

വേരിയന്റ്

വില (എക്സ് ഷോറൂം, ഡെൽഹി)

ബി‌എസ്4 വേരിയന്റ് ലിസ്റ്റ്

വില

വ്യത്യാസം

-

-

ടൈറ്റാനിയം 4x2 എം‌ടി (2.2L TDCi)

Rs 29.20 lakh

-

ടൈറ്റാനിയം 4x2 എടി

Rs 29.55 lakh

-

-

-

ടൈറ്റാനിയം പ്ലസ് 4x2 എടി

Rs 31.55 lakh

ടൈറ്റാനിയം പ്ലസ് 4x2 (2.2L TDCi)

Rs 32.33 lakh

Rs 78,000 (ബി‌എസ്4 നാണ് വില കൂടുതൽ)

ടൈറ്റാനിയം പ്ലസ് 4x4 എടി

Rs 33.25 lakh

ടൈറ്റാനിയം പ്ലസ് 4x4 എടി (3.2L TDCi)

Rs 34.70 lakh

Rs 1.45 lakh (ബി‌എസ്4 നാണ് വില കൂടുതൽ)

യഥാർത്ഥത്തിൽ പുതിയ എൻ‌ഡോവറാണ് പിൻ‌വാങ്ങാനൊരുങ്ങുന്ന ബി‌എസ്4 പതിപ്പിനേക്കാൾ ടോപ്പ്-സ്പെക്ക് നിരയിൽ വിലകൊണ്ട് താങ്ങാനാകുന്നത്. എൻട്രി-സ്പെക്ക് വേരിയന്റിന് അൽപ്പം വില കൂടുതലാണെന്ന് തോന്നാമെങ്കിലും ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ബോണസായി ലഭിക്കുന്നുണ്ട്. എൻഡോവറീന്റെ കടുത്ത എതിരാളിയായ ടൊയോട്ട ഫോർച്യൂണറും ബിഎസ്6 എഞ്ചിനുകളുമായാണ് വരവ്. ഡീസൽ വേരിയന്റുകൾക്ക് 30.19 ലക്ഷവും മാനുവൽ വേരിയന്റിന് 33.95 ലക്ഷം രൂപയുമാണ് ഫോർച്യൂണറിന്റെ വില. ജാപ്പനീസ് ഫുൾ-സൈസ് എസ്‌യുവിയ്ക്ക് ബിഎസ്6 പെട്രോൾ ഓപ്ഷനുമുണ്ട്. ഇതാകട്ടെ ഡീസൽ മാത്രമുള്ള എൻ‌ഡോവറിനേക്കാൾ വിലക്കുറവിൽ സ്വന്തമാക്കുകയും ചെയ്യാം.

ഫോർഡിന്റെ 10 സ്പീഡ് ഓട്ടോമാറ്റിക് ഗിയർ‌ബോക്‌സുമായി ഇണക്കിച്ചേർത്തിരിക്കുന്ന ബി‌എസ്6 എൻ‌ഡോവറിന്റെ പുതിയ 2.0 ലിറ്റർ ഇക്കോബ്ലൂ ഡീസൽ എഞ്ചിൻ 170 പി‌എസും 420 എൻ‌എമ്മും ഉല്പാദിപ്പിക്കുന്നു. ഈ പ്രത്യേക ട്രാൻസ്മിഷൻ സംവിധാനം ലഭിക്കുന്ന ഇന്ത്യയിലെ ഒരേയൊരു മോഡലാണിത്. കൂടാതെ മാനുവൽ ഓപ്ഷൻ പൂർണ്ണമായും ഒഴിവാക്കുകയും ചെയ്തിരിക്കുന്നു. 2.2 ലിറ്റർ ഡീസൽ എഞ്ചിനേക്കാൾ മെച്ചപ്പെട്ട ലോ-എൻഡ് ടോർക്ക് വാഗ്ദാനം ചെയ്യുന്ന പുതിയ എഞ്ചിൻ കൂടുതൽ കാര്യക്ഷമമാണെന്നാണ് ഫോർഡ് അവകാശപ്പെടുന്നത്. 4x2 ഡ്രൈവ്ട്രെയിനിന് 13.9 കിലോമീറ്റർ മൈലേജും 4x4 വേരിയന്റിന് 12.4 കിലോമീറ്റർ മൈലേജുമാണ് ബിഎസ്6 എൻ‌ഡോവറിന്റെ വാഗ്ദാനം. പഴയ 2.2 ലിറ്റർ, 3.2 ലിറ്റർ ഡീസൽ എഞ്ചിനുകൾ ബിഎസ്6 കാലഘട്ടത്തിൽ തിരിച്ചുവരാൻ സാധ്യത തീരെയില്ല.

സവിശേഷതകളുടെ കാര്യമെടുത്താൽ എൻ‌ഡോവർ‌ ഒരു മികച്ച പാക്കേജ് എന്ന ഖ്യാതി നിലനിർത്തുന്നു. ഇപ്പോൾ ഫോർഡ്പാസ് കണക്റ്റഡ് കാർ ടെക്നോളജി സ്റ്റാൻഡേർഡായി നൽകുന്നത് കൂടാതെ വിദൂര വാഹന പ്രവർത്തനങ്ങൾ നടത്താനും തത്സമയ സ്ഥാനം ട്രാക്കുചെയ്യാനും സ്മാർട്ട്‌ഫോൺ ആപ്ലിക്കേഷൻ വഴി കാറിന്റെ ടെലിമാറ്റിക്‌സ് അവലോകനം നടത്താനും പുതിയ മോഡൽ ഉപയോക്താക്കളെ അനുവദിക്കുന്നു. ക്യാബിനായുള്ള ആക്റ്റീവ് നൊയ്സ് കാൻസല്ലേഷൻ, സെമി ഓട്ടോണമസ് പാരലൽ പാർക്ക് അസിസ്റ്റ്, മൂന്നാം‌വരിയിൽ പവർ-ഫോൾഡഡ് സീറ്റുകൾ, ഡ്യുവൽ-സോൺ ക്ലൈമറ്റ് കൺട്രോൾ, പനോരമിക് സൺറൂഫ് എന്നീ പ്രീമിയം സവിശേഷതകൾ പുതിയ എൻ‌ഡോവറിലും കാണാം. ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി എന്നിവയുള്ള 8 ഇഞ്ച് എസ്‌എൻ‌സി 3 ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ഈ എൻഡോവറിൽ തയ്യാർ!

29.55 ലക്ഷം മുതൽ 33.25 ലക്ഷം രൂപ വരെയാണ് ബിഎസ്6 എൻ‌ഡോവറിന്റെ വില. എന്നിരുന്നാലും, ആമുഖ വിലകളായതിനാൽ ഏപ്രിൽ 30 വരെ മാത്രമേ ഇവയ്ക്ക് സാധുതയുള്ളൂ. അതിനുശേഷം, ഓരോ വേരിയന്റിനും 70,000 രൂപയുടെ വിലവർദ്ധനവ് ഉണ്ടാകും. ഏപ്രിൽ 30 ന് ശേഷവും പിൻ‌വാങ്ങാനൊരുങ്ങുന്ന ബിഎസ്4 മോഡലിനെക്കാൾ ബിഎസ്6 എൻ‌ഡോവറിന്റെ വില കുറവായിരിക്കും. ടൊയോട്ട ഫോർച്യൂണർ, മഹീന്ദ്ര അൾടുറാസ് ജി 4, സ്കോഡ കോഡിയാക്, വരാനിരിക്കുന്ന എംജി ഗ്ലോസ്റ്റർ എന്നിവയോടാണ് ബിഎസ്6 എൻ‌ഡോവർ മത്സരിക്കുന്നത്.

കൂടുതൽ വായിക്കാം: ഫോർഡ് എൻ‌ഡോവർ ഓട്ടോമാറ്റിക്.


s
പ്രസിദ്ധീകരിച്ചത്

sonny

  • 29 കാഴ്ചകൾ
  • 0 അഭിപ്രായങ്ങൾ

Write your Comment ഓൺ ഫോർഡ് എൻഡവർ 2020-2022

Read Full News

trendingഎസ് യു വി കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ