2024-ൽ വിപണിയിലെത്തുന്ന 20 ലക്ഷം രൂപയിൽ താഴെയുള്ള എല്ലാ സബ്-SUVകളും

പ്രസിദ്ധീകരിച്ചു ഓൺ dec 13, 2023 08:49 pm വഴി anonymous

  • 45 Views
  • ഒരു അഭിപ്രായം എഴുതുക

കഴിഞ്ഞ കുറച്ച് വർഷങ്ങളായി കാർ നിർമ്മാതാക്കൾ ഇന്ത്യയിൽ ധാരാളം SUVകൾ പുറത്തിറക്കുന്നതാണ് നമ്മൾ  കണ്ടത്, 2024 ഉം വ്യത്യസ്തമായ വർഷമല്ല.

All The Sub-Rs 20 Lakh SUVs Coming Your Way In 2024

ഒരു പുതിയ കാർ വാങ്ങുമ്പോൾ ഇന്ത്യയിലെ ഉപഭോക്താക്കൾ കൂടുതലായി SUV തിരഞ്ഞെടുക്കുന്നു. ഉപഭോക്താക്കളുടെ വർദ്ധിച്ചുവരുന്ന SUV ആവശ്യകതകളും ആഗ്രഹങ്ങളും അനുസരിച്ച്, വാഹന നിർമ്മാതാക്കൾ വിവിധ SUV സെഗ്‌മെന്റുകളിൽ പുതിയ മോഡലുകൾ പുറത്തിറക്കുന്നു. 2024-ൽ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്ന 20 ലക്ഷം രൂപയ്ക്ക് താഴെയുള്ള SUVകളുടെ ഒരു ലിസ്റ്റ് ഇതാ നിങ്ങൾക്കായി അവതരിപ്പിച്ചിരിക്കുന്നു.

ടൊയോട്ട ടൈസർ

Maruti Fronx side

ടൊയോട്ട ടെയ്‌സറിനെ ഇന്ത്യയിലേക്ക് എത്തുന്നതായി കഴിഞ്ഞ മാസം ഞങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.ഈ Suv-4m SUV മാരുതി സുസുക്കി ഫ്രോങ്ക്സ് ക്രോസ്ഓവർ SUVയെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇത് വരെ പങ്കിട്ട മറ്റ്  ഉൽപ്പന്നങ്ങളെപ്പോലെ, സൂക്ഷ്മമായ ഡിസൈൻ മാറ്റങ്ങളും ടൊയോട്ട ബാഡ്ജുകളും നമുക്ക് പ്രതീക്ഷിക്കാം. ടൊയോട്ട പുതിയ ഫീച്ചറുകൾ അവതരിപ്പിക്കുകയോ പവർട്രെയിൻ ഓപ്ഷനുകൾ അപ്ഡേറ്റ് ചെയ്യുകയോ ചെയ്യുന്നില്ല.

പ്രതീക്ഷിക്കുന്ന വില: 8 ലക്ഷം രൂപ

പ്രതീക്ഷിക്കുന്ന ലോഞ്ച്: മാർച്ച് 2024

ഹ്യുണ്ടായ് ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റ്

Hyundai Creta facelift

2024-ൽ ഈ കാർ നിർമ്മാതാക്കളിൽ നിന്നുള്ള ഏറ്റവും പ്രധാനപ്പെട്ട ലോഞ്ചുകളിൽ ഒന്നായിരിക്കും ഹ്യൂണ്ടായ് ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റ്. നൂതന ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റങ്ങളും (ADAS) 360-ഡിഗ്രി ക്യാമറയും, അകത്തും പുറത്തും ചില സ്റ്റൈലിംഗ് അപ്‌ഡേറ്റുകൾക്കൊപ്പമായിരിക്കും ഹ്യുണ്ടായ് സജ്ജീകരിക്കുന്നത്. ഔട്ട്‌ഗോയിംഗ് മോഡലിലെ നിന്ന് 1.5 ലിറ്റർ N.A. പെട്രോൾ, ഡീസൽ എഞ്ചിനുകൾ നിലനിർത്തിക്കൊണ്ടുതന്നെ, കിയ സെൽറ്റോസിൽ നിന്ന് 160 PS 1.5 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ കൂടി ലഭിക്കാൻ SUVസജ്ജീകരിച്ചിരിക്കുന്നു.

പ്രതീക്ഷിക്കുന്ന വില: 10.50 ലക്ഷം

പ്രതീക്ഷിക്കുന്ന ലോഞ്ച്: ജനുവരി 16

ഇതും പരിശോധിക്കൂ: 2024-ൽ ഇന്ത്യയിലെത്തുന്ന എല്ലാ EV-കളും

ഹ്യുണ്ടായ് അൽകാസർ ഫെയ്‌സ്‌ലിഫ്റ്റ്

Facelifted Hyundai Alcazar Spied For The First Time

ക്രെറ്റയുടെ 3-റോ ഡെറിവേറ്റീവാണ് അൽകാസർ. അതിനാൽ, ADAS ഉൾപ്പെടെയുള്ള പുതിയ ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റ് പോലെയുള്ള സമാന ഫീച്ചർ അപ്‌ഡേറ്റുകൾ SUVവിക്ക് ലഭിക്കും. യന്ത്രങ്ങളിൽ പ്രതീക്ഷിക്കുന്ന മാറ്റങ്ങളൊന്നുമുണ്ടാകില്ല, മാത്രമല്ല സമാനമായ പവർട്രെയിൻ ഓപ്ഷനുകൾ നിലനിർത്തുകയും ചെയ്യും.

പ്രതീക്ഷിക്കുന്ന വില: 17 ലക്ഷം രൂപ

പ്രതീക്ഷിക്കുന്ന ലോഞ്ച്: സ്ഥിരീകരിച്ചിട്ടില്ല

ടാറ്റ പഞ്ച് ഫെയ്‌സ്‌ലിഫ്റ്റ് / EV

Tata Punch EV spied

2021 മുതലുള്ള വിൽപ്പന വിവരങ്ങളിൽ കാർ നിർമ്മാതാവിന്റെ SUV ലൈനപ്പിൽ നെക്‌സോണിന് താഴെയാണ് ടാറ്റ പഞ്ചിന്റെ സ്ഥാനം. ടാറ്റ അടുത്തിടെ മൈക്രോ SUVയുടെ CNG വകഭേദങ്ങൾ അവതരിപ്പിച്ചു, ഉടൻ തന്നെ ഓൾ-ഇലക്‌ട്രിക് പതിപ്പും പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതുപോലെ, 2024-ൽ മൈക്രോ SUVക്ക് ഒരു ചെറിയ മേക്ക് ഓവറും ഉൾഭാഗത്ത് ചില പുതിയ സവിശേഷതകളും ലഭിക്കും. എന്നാൽ, കാറിന് മെക്കാനിക്കൽ അപ്‌ഡേറ്റുകളൊന്നും ഉണ്ടാകില്ല.

പ്രഖ്യാപിച്ചേക്കാവുന്ന പ്രതീക്ഷിത വില: 12 ലക്ഷം രൂപ (പഞ്ച് EV)

പ്രഖ്യാപിച്ചേക്കാവുന്ന പ്രതീക്ഷിത ലോഞ്ച്: 2024 ജനുവരി (പഞ്ച് EV)

ടാറ്റ കർവ്വ്

Tata Curvv spied with ADAS

ടാറ്റ, കർവ്വ് കൺസെപ്റ്റ് പ്രദർശിപ്പിച്ചപ്പോൾ, ഇത് ഒരു ഇന്റർനൽ കമ്പസ്റ്റൺ   എഞ്ചിനിലും (ICE) ലഭ്യമാകുമെന്ന് പറഞ്ഞിരുന്നു. ഇപ്പോൾ, 2024-ന്റെ തുടക്കത്തിൽ EV പതിപ്പിന്റെ അരങ്ങേറ്റത്തിന് തൊട്ടുപിന്നാലെ ടാറ്റയ്ക്ക് കർവ്വ് ICE ലോഞ്ച് ചെയ്തേക്കാം. അതിന്റെ കൂപ്പെ പോലുള്ള സ്‌റ്റൈലിംഗ് മുഖേനെ കർവ്വ് ഈ വിഭാഗത്തിൽ വേറിട്ടുനിൽക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് ഹ്യുണ്ടായ് ക്രെറ്റ, മാരുതി ഗ്രാൻഡ് വിറ്റാര എന്നിവയുമായി കിടപിടിക്കുന്നതാണ്, കൂടാതെ അതിന്റെ സവിശേഷതകളിൽ  ADAS ടെക്, ഡിജിറ്റൽ ഡിസ്‌പ്ലേകൾ എന്നിവ ഉൾപ്പെടുമെന്ന് കരുതാം.

പ്രതീക്ഷിക്കുന്ന വില: 10.50 ലക്ഷം

പ്രതീക്ഷിക്കുന്ന ലോഞ്ച്: 2024 മധ്യത്തിൽ

ടാറ്റ നെക്സോൺ ഡാർക്ക്

Tata Nexon 2023

2023-ന്റെ രണ്ടാം പകുതിയിൽ നെക്‌സോണിന് സമഗ്രമായ ഒരു അപ്‌ഡേറ്റ് ലഭിച്ചപ്പോൾ, ഡാർക്ക് എഡിഷനെ കുറിച്ച് പരാമർശമൊന്നും ഉണ്ടായിരുന്നില്ല. അതിനാൽ, 2024-ൽ നെക്‌സോൺ ഡാർക്ക് എഡിഷന് ടാറ്റ പദ്ധതിയിടുന്നതായി ഞങ്ങൾ വിശ്വസിക്കുന്നു. മറ്റ് ഡാർക്ക് എഡിഷനുകളെപ്പോലെ, നെക്‌സോണിനും കറുത്ത നിറത്തിലുള്ള അലോയ്‌കളും ഗ്രില്ലും ഡാർക്ക് ബാഡ്‌ജുകളും ലഭിക്കുന്നുമാണ്. എഞ്ചിൻ ഓപ്ഷനുകളിലെ പരിഷ്കരണത്തിന് സാധ്യത കുറവാണ്.

പ്രതീക്ഷിക്കുന്ന വില: 11.30 ലക്ഷം

പ്രതീക്ഷിക്കുന്ന ലോഞ്ച്: പ്രഖ്യാപിച്ചിട്ടില്ല

മഹീന്ദ്ര ഥാർ 5-ഡോർ

Mahindra Thar 5-door Spied

മഹീന്ദ്ര ഥാർ 5-ഡോർ ഒരുപക്ഷേ 2024-ലെ ഏറ്റവും പ്രതീക്ഷിക്കപ്പെടുന്ന SUVകളിൽ ഒന്നായിരിക്കാം. 3-ഡോർ മോഡലിനെപ്പോലെ, വലിയ ഥാറിനും മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകൾക്കൊപ്പം പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകൾ ലഭിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. പുതിയ പ്രധാന ഫീച്ചറുകളിൽ വലിയ ഇൻഫോടെയ്ൻമെന്റ് ഡിസ്‌പ്ലേയും സൺറൂഫും ഉൾപ്പെടുന്നു.  മഹീന്ദ്ര SUV , 4-വീൽ-ഡ്രൈവ്, റിയർ-വീൽ-ഡ്രൈവ് ഓപ്ഷനുകൾക്കൊപ്പം എത്തിയേക്കാം എന്ന് കരുതുന്നു.

പ്രതീക്ഷിക്കുന്ന വില: 15 ലക്ഷം രൂപ

പ്രതീക്ഷിക്കുന്ന ലോഞ്ച്: മാർച്ച് 2024

മഹീന്ദ്ര XUV300 ഫേസ്‌ലിഫ്റ്റ്

മഹീന്ദ്ര XUV300 ഒരു പരിഷ്കരണം നൽകേണ്ട സമയം കഴിഞ്ഞിരിക്കുന്നു.കുറച്ച് കാലമായി വിപണിയിലുള്ള ഈ Sub-4m SUV, നിലവിൽ കാർ നിർമ്മാതാവിന്റെ പോർട്ട്‌ഫോളിയോയിലെ ഏറ്റവും പഴയ മോഡലുകളിൽ ഒന്നാണ്. മഹീന്ദ്ര ഫ്രണ്ട്, റിയർ ലുക്കുകൾ അപ്‌ഡേറ്റ് ചെയ്യുമെന്നും പുതിയ ക്യാബിൻ ഡിസൈൻ ഉൾപ്പെടുത്തുമെന്നും ADAS സാങ്കേതികവിദ്യയും അവതരിപ്പിക്കുമെന്നും പ്രതീക്ഷിക്കുന്നു. എന്നിരുന്നാലും, ഹുഡിന്റെ കീഴിൽ മാറ്റങ്ങളൊന്നും പ്രതീക്ഷിക്കുന്നില്ല.

പ്രതീക്ഷിക്കുന്ന വില: 9 ലക്ഷം രൂപ

പ്രതീക്ഷിക്കുന്ന ലോഞ്ച്: മാർച്ച് 2024

മഹീന്ദ്ര XUV400 ഫേസ്‌ലിഫ്റ്റ്

Mahindra XUV400

പുതിയ മഹീന്ദ്ര XUV400 ടെസ്റ്റ് ചെയ്യപ്പെടുന്നതാണ് ഞങ്ങൾ പലതവണ കണ്ടെത്തിയിട്ടുണ്ട്. ഇത് 2024-ൽ ആസന്നമായ ഒരു വിപണിപ്രവേശനത്തിലേക്ക് വിരൽ ചൂണ്ടുന്നു. XUV300 പോലെ, ഓൾ-ഇലക്‌ട്രിക് XUV400-നും സമാനമായ ഡിസൈൻ മാറ്റങ്ങളും സവിശേഷതകളും ലഭിക്കുന്നതാണ്. SUVക്ക് അതിന്റെ ഇലക്ട്രിക് പവർട്രെയിനിൽ കാര്യമായ മാറ്റങ്ങളൊന്നും ലഭിക്കില്ല, എന്നിരുന്നാലും സമാനമായ  ബാറ്ററി പാക്കിൽ മഹീന്ദ്ര കൂടുതൽ റേഞ്ച് വാഗ്ദാനം ചെയ്തേക്കാം.

പ്രതീക്ഷിക്കുന്ന വില: 16 ലക്ഷം രൂപ

പ്രതീക്ഷിക്കുന്ന ലോഞ്ച്: 2024 രണ്ടാം പകുതിയിൽ

കിയ സോനെറ്റ് ഫെയ്‌സ്‌ലിഫ്റ്റ്

2024 Kia Sonet

സോനെറ്റ് ഫെയ്‌സ്‌ലിഫ്റ്റിനൊപ്പം  കിയ പുതിയ വർഷം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ  കൊറിയൻ കമ്പനി ഇതിനകം തന്നെ അപ്‌ഡേറ്റ് ചെയ്ത Sub-4m SUV-യുടെ രണ്ട് ടീസറുകൾ പുറത്തിറക്കിയിട്ടുണ്ട്, അതിന് പുതിയ എക്സ്റ്റീരിയറുകളും ADAS ഉൾപ്പെടെയുള്ള സവിശേഷതകളും ലഭിക്കും. 2024 സോനെറ്റിനായി, ഒരു ചെറിയ പുനരവലോകനത്തോടെ, നിലവിലുള്ള എഞ്ചിൻ, ട്രാൻസ്മിഷൻ ഓപ്ഷനുകൾ തന്നെ കിയയിൽ തുടരാനാണ് സാധ്യത .

പ്രതീക്ഷിക്കുന്ന വില: 8 ലക്ഷം രൂപ

പ്രതീക്ഷിക്കുന്ന ലോഞ്ച്: ജനുവരി 2024

ഇതും പരിശോധിക്കൂ: 2023-ൽ ഇന്ത്യയിൽ കിയയിൽ ഉൾപ്പെടുത്തിയ എല്ലാ പുതിയ ഫീച്ചറുകളും

2024 സ്കോഡ കുഷാക്ക്

Skoda Kushaq

2021-ലാണ് സ്കോഡ കുഷാക്ക് പുറത്തിറക്കിയത്. അന്ന് മുതൽ,ഈ  ചെക്ക് കാർ നിർമ്മാതാവ് പുതിയ വേരിയന്റുകളും എഡിഷനുകളും കൊണ്ടുവരുന്നതിൽ പതിവായിരിക്കുന്നു. എന്നിരുന്നാലും, ഒപ്പം മത്സരിക്കുന്നവർ അവരുടെ ഗെയിം നിലവാരം ഉയർത്തുന്നതോടെ, സ്‌കോഡയും കുഷാക്കിന്റെ അപ്‌ഡേറ്റ് ചെയ്ത പതിപ്പ് പുറത്തിറക്കിയേക്കാം, അതിൽ ചില സൂക്ഷ്മമായ സ്റ്റൈലിംഗ് മാറ്റങ്ങളും സവിശേഷതകളിലെ പരിഷ്കരണവും (ഒരുപക്ഷേ ADAS) നൽകിയേക്കാം. SUV 1-ലിറ്റർ അല്ലെങ്കിൽ 1.5-ലിറ്റർ TSI പെട്രോൾ എഞ്ചിനുകളുടെ ഓപ്‌ഷനിൽ തന്നെ തുടരും.

 പ്രതീക്ഷിക്കുന്ന വില: സ്ഥിരീകരിച്ചിട്ടില്ല

പ്രതീക്ഷിക്കുന്ന ലോഞ്ച്: പ്രഖ്യാപിച്ചിട്ടില്ല

2024 ഫോക്സ്വാഗൺ ടൈഗൺ

Volkswagen Taigun Trail Edition

സ്‌കോഡ-ബാഡ്‌ജ് ചെയ്‌ത മറ്റൊരു മോഡലിനെപ്പോലെ (കുഷാക്ക്), ടൈഗണും 2024-ൽ അപ്‌ഡേറ്റ് ചെയ്തേക്കാം. കാരണം ഇത് ലോഞ്ച് ചെയ്‌ത് 3 വർഷമായിരിക്കുന്നു, കൂടാതെ എതിരാളികൾ ഇപ്പോൾ കൂടുതൽ സവിശേഷതകളും സാങ്കേതികവിദ്യയും വാഗ്ദാനം ചെയ്യുന്നയുമായി മാറിയിരിക്കുന്നു. ടൈഗൺ-ന്റെ പുതിയ പതിപ്പിൽ ADAS സവിശേഷതകൾ ഉൾപ്പെടുത്തിയേക്കാം എന്ന ഒരു സാധ്യത കൂടിയുണ്ട്. ഇതുകൂടാതെ, സമാനമായ 1-ലിറ്റർ, 1.5-ലിറ്റർ ടർബോ പെട്രോൾ പവർട്രെയിനുകൾ തുടരുമ്പോൾ തന്നെ ചില ബാഹ്യ ഡിസൈൻ അപ്‌ഡേറ്റുകളും ലഭിച്ചേക്കാം.

പ്രതീക്ഷിക്കുന്ന വില: സ്ഥിരീകരിച്ചിട്ടില്ല

പ്രതീക്ഷിക്കുന്ന ലോഞ്ച്: പ്രഖ്യാപിപിച്ചിട്ടില്ല

പുതിയ റെനോ ഡസ്റ്റർ

New Renault Duster

ഒരു ദശാബ്ദത്തിലേറെ മുമ്പ് ഇന്ത്യൻ വിപണിയിൽ എത്തിയ സമയത്താണ്  റെനോ ഡസ്റ്റർ ഇന്ത്യയിൽ ഒരു പുതിയ സെഗ്‌മെന്റ് രൂപപ്പെടുത്തിയത്. എന്നാൽ,ഈ ഫ്രഞ്ച് കാർ നിർമ്മാതാക്കൾ രണ്ടാം തലമുറ മോഡൽ ഇന്ത്യയിൽ അവതരിപ്പിക്കുന്നത് ഒഴിവാക്കി. 2024-ൽ വിൽപ്പനയ്‌ക്കെത്തുമ്പോൾ മൂന്നാം തലമുറ ഡസ്റ്റർ ഇന്ത്യയ്‌ക്കുള്ള കാർ നിർമ്മാതാക്കളുടെ പുതിയ മുൻനിര ഓഫറായിരിക്കുമെന്ന് പറയപ്പെടുന്നു.1.2-ലിറ്റർ ടർബോ-പെട്രോൾ മോട്ടോറിനൊപ്പം ഫ്രണ്ട്-വീൽ ഡ്രൈവ് (FWD),ഓൾ-വീൽ ഡ്രൈവ് (AWD) കോൺഫിഗറേഷനുകൾ എന്നിവയോടെ ഇത് പ്രതീക്ഷിക്കുന്നു.

 പ്രതീക്ഷിക്കുന്ന വില: 10 ലക്ഷം രൂപ

 പ്രതീക്ഷിക്കുന്ന ലോഞ്ച്: 2024 രണ്ടാം പകുതിയിൽ

നിസ്സാൻ മാഗ്നൈറ്റ് ഫെയ്സ്ലിഫ്റ്റ്

Nissan Magnite AMT

2020 ഡിസംബർ മുതൽ മാഗ്‌നൈറ്റ് ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തുന്നു. ഇപ്പോൾ, സബ്‌കോംപാക്റ്റ് SUV  അവശ്യമായ ഒരു നവീകരണത്തിന് വിധേയമാകുന്നു, ഒരു മിഡ്‌ലൈഫ് റിഫ്രഷിന്റെ രൂപത്തിൽ ഇത് വന്നേക്കാം. പുതിയ എക്സ്റ്റീരിയർ ഡിസൈൻ ട്വീക്കുകളും ഉൾവശത്തെ പുതിയ സവിശേഷതകളും പ്രതീക്ഷിക്കാവുന്നതാണ്. എന്നിരുന്നാലും, ഹുഡിന്റെ കീഴിൽ മാറ്റങ്ങൾ വരുത്താൻ സാധ്യതയില്ല.

പ്രതീക്ഷിക്കുന്ന വില: 6.50 ലക്ഷം

പ്രതീക്ഷിക്കുന്ന ലോഞ്ച്: പ്രഖ്യാപിച്ചിട്ടില്ല

ഈ SUVകളിൽ ഏതാണ് നിങ്ങൾ ആഗ്രഹിക്കുന്ന സ്വപ്‍ന വാഹനം? മറ്റ് ഏത് SUV കൾക്കും കാറുകൾക്കുമാണ് നിങ്ങൾ കാത്തിരിക്കുന്നത്? കമന്റുകളിലൂടെ ഞങ്ങളെ അറിയിക്കൂ.

പ്രസിദ്ധീകരിച്ചത്
was this article helpful ?

0 out of 0 found this helpful

Write your അഭിപ്രായം

Read Full News

കാർ വാർത്തകൾ

  • ട്രെൻഡിംഗ് വാർത്ത
  • സമീപകാലത്തെ വാർത്ത

trendingകാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
×
We need your നഗരം to customize your experience