• English
    • Login / Register

    കൂടുതൽ സാങ്കേതികതയോട് കൂടിയ 2024 MG Astor സ്വന്തമാക്കാം ഇപ്പോൾ കൂടുതൽ ലാഭകരത്തോടെ!

    <തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു

    30 Views
    • ഒരു അഭിപ്രായം എഴുതുക

    പുതിയ ബേസ്-സ്പെക്ക് 'സ്പ്രിന്റ്' വേരിയന്റിനൊപ്പം, 9.98 ലക്ഷം രൂപ മുതൽ വിപണിയിലെ ഏറ്റവും ലാഭകരമായ കോം‌പാക്റ്റ് SUVയായി MG ആസ്റ്റർ മാറുന്നു.

    2024 MG Astor

    • SUVയുടെ 2024-ലെ അപ്‌ഡേറ്റുകളിൽ വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, വയർലെസ് ഫോൺ ചാർജർ, ഓട്ടോ-ഡിമ്മിംഗ് IRVM എന്നിവ പോലുള്ള ഫീച്ചറുകൾ ഉൾപ്പെടുന്നു.

    • 10.1-ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിന് ഒരു സോഫ്‌റ്റ്‌വെയർ അപ്‌ഡേറ്റും ലഭിച്ചു, ഇപ്പോൾ വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയും ഫീച്ചർ ചെയ്യുന്നു.

    • രണ്ട് എഞ്ചിൻ ഓപ്ഷനുകളിലാണ് ഇതെത്തുന്നത്:  1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോളും 1.3 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനുകൾ.

    • ആസ്റ്ററിന്റെ വില ഇപ്പോൾ 9.98 ലക്ഷം മുതൽ 17.90 ലക്ഷം രൂപ വരെയാണ് (എക്സ്-ഷോറൂം പാൻ ഇന്ത്യ).

    പേഴ്‌സണൽ എഐ അസിസ്റ്റന്റും അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്‌റ്റൻസ് (ADAS) ഫീച്ചറുകളും ലഭിക്കുന്ന സെഗ്‌മെന്റിന്റെ ആദ്യത്തെ കോംപാക്‌ട് SUV എന്ന നിലയിലാണ് MG ആസ്റ്റർ ആദ്യമായി ഇന്ത്യയിൽ 2021-ൽ പുറത്തിറക്കിയത്. ഇപ്പോൾ 2024-ൽ, MG ആസ്റ്ററിലേക്ക് പുതിയ ഫീച്ചർ അപ്‌ഡേറ്റുകൾ അവതരിപ്പിക്കുക മാത്രമല്ല, അതിന്റെ മുഴുവൻ വേരിയന്റ് ലൈനപ്പും പുനഃക്രമീകരിക്കുകയും ചെയ്യുന്നു. പുതിയ എൻട്രി ലെവൽ സ്പ്രിന്റ് വേരിയന്റ് അവതരിപ്പിച്ചതോടെ ആസ്റ്ററിന്റെ പ്രാരംഭ വിലയും 9.98 ലക്ഷം രൂപയായി (എക്സ്-ഷോറൂം) കുറച്ചു.

    പുതിയ അപ്‌ഡേറ്റുകൾ പരിഗണിക്കുന്നതിന് മുമ്പ്, MG ആസ്റ്ററിന്റെ പുതുക്കിയ വേരിയൻറ് തിരിച്ചുള്ള വിലകൾ നമുക്ക് ആദ്യം നോക്കാം.

    വേരിയന്റ്

    വില

    പെട്രോൾ മാനുവൽ

    സ്പ്രിന്റ്

    9.98 ലക്ഷം രൂപ

    ഷൈൻ

    11.68 ലക്ഷം രൂപ

    സെലെക്റ്റ്

    12.98 ലക്ഷം രൂപ

    ഷാർപ്പ് പ്രോ

    14.41 ലക്ഷം രൂപ

    പെട്രോൾ ഓട്ടോമാറ്റിക് (CVT)

    സെലെക്റ്റ്

    13.98 ലക്ഷം രൂപ

    ഷാർപ്പ് പ്രോ

    15.68 ലക്ഷം രൂപ

    സാവി പ്രോ (ഐവറി ഇന്റീരിയറിനൊപ്പം)

    16.58 ലക്ഷം രൂപ

    സാവി പ്രോ (സാംഗ്രിയ ഇന്റീരിയറിനൊപ്പം)

    16.68 ലക്ഷം രൂപ

    ടർബോ-പെട്രോൾ ഓട്ടോമാറ്റിക്

    സാവി പ്രോ

    17.90 ലക്ഷം രൂപ

    എല്ലാ വിലകളും എക്സ്-ഷോറൂം ഇന്ത്യയാണ്

    ശ്രദ്ധിക്കൂ: MG ആസ്റ്ററിന്റെ ഡ്യുവൽ-ടോൺ എക്സ്റ്റീരിയർ ഷേഡുകൾക്ക് ഉപഭോക്താക്കൾ 20,000 രൂപ അധികമായി നൽകണം.

    മുമ്പ് ഓഫർ ചെയ്തിരുന്ന സ്റ്റൈൽ വേരിയന്റിന് പകരം കൂടുതൽ ലാഭകരമായ സ്പ്രിന്റ് വേരിയന്റുമായി ആസ്റ്ററിന്റെ മുഴുവൻ വേരിയന്റ് ലൈനപ്പും MG നവീകരിച്ചു. ആസ്റ്റർ ഇപ്പോൾ മുമ്പത്തേക്കാൾ 84,000 രൂപ കുറവിലാണ് ലഭിക്കുന്നുത്, ഇത് ഇന്ത്യയിൽ ഏറ്റവും ലാഭകരമായ കോംപാക്റ്റ് SUVയായി ഈ മോഡലിനെ മാറ്റുന്നു. കൂടാതെ, SUVയുടെ സൂപ്പർ, സ്‌മാർട്ട് വേരിയന്റുകൾക്ക് പകരം പുതിയ ഷൈൻ, സെലക്‌ട് വേരിയന്റുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്, അതേസമയം ഷാർപ്പ്, സാവി ട്രിമ്മുകൾക്ക് 'പ്രോ' സഫിക്‌സ് ലഭിച്ചു, ഇത് ഇപ്പോൾ ആസ്റ്റർ മുമ്പത്തേക്കാൾ കൂടുതൽ ഫീച്ചർ ലോഡഡ് ആണെന്നും ഇത് സൂചിപ്പിക്കുന്നു.

    നേരത്തെ, ആസ്റ്ററിന്റെ ടോപ്പ്-സ്പെക്ക് ടർബോ-പെട്രോൾ സാവി വേരിയന്റിന് 18.68 ലക്ഷം രൂപയായിരുന്നു വില, ഇപ്പോൾ അപ്‌ഡേറ്റ് ചെയ്ത സാവി പ്രൊ ട്രിമ്മിന് 17.90 ലക്ഷം രൂപയായിരുന്നു വില, ഇത് മുമ്പത്തേതിനേക്കാൾ 78,000 രൂപ കുറവാണ്.

    ഇതും പരിശോധിക്കൂ: ഫെയ്‌സ്‌ലിഫ്റ്റഡ് കിയ സോനെറ്റ് കൂടുതൽ ഫീച്ചറുകളും ADAS ഉം ഉൾപ്പെടുത്തി പുറത്തിറക്കിയിരിക്കുന്നു, വില 7.99 ലക്ഷം രൂപയിൽ ആരംഭിക്കുന്നു

    പുതിയ അപ്ഡേറ്റുകൾ

    MG Astor Interior

    MG ആസ്റ്ററിന്റെ 2024-ലെ അപ്‌ഡേറ്റുകളിൽ വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, വയർലെസ് ഫോൺ ചാർജിംഗ്, ഒരു ഓട്ടോ-ഡിമ്മിംഗ് IRVM എന്നിങ്ങനെയുള്ള പുതിയ ഫീച്ചറുകൾ ഉൾപ്പെടുന്നു. MG SUVയുടെ എല്ലാ വേരിയന്റുകളിലും ഇപ്പോൾ സ്റ്റാൻഡേർഡ് ആയ 10.1 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം സ്മാർട്ട് 2.0 UI ഉൾപ്പെടുത്തി നവീകരിച്ചിരിക്കുന്നു. കാലാവസ്ഥ, വാർത്തകൾ, കാൽക്കുലേറ്റർ എന്നിവയ്‌ക്കും അതിലേറെ നടപടികൾക്കുമായി വോയ്‌സ് കമാൻഡുകൾക്കൊപ്പം ജിയോ വോയ്‌സ് റെക്കഗ്‌നിഷൻ സിസ്റ്റം പോലുള്ള കൂടുതൽ കണക്റ്റുചെയ്‌ത കാർ സവിശേഷതകൾ ഇത് വാഗ്ദാനം ചെയ്യുന്നു. ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ഇപ്പോൾ വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയെ പിന്തുണയ്ക്കുന്നു.

    6-വേ പവർ-അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവർ സീറ്റ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ക്രൂയിസ് കൺട്രോൾ, പനോരമിക് സൺറൂഫ് എന്നിവയാണ് ആസ്റ്ററിലെ മറ്റ് സവിശേഷതകൾ.ആറ് എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ഹിൽ അസെന്റ് ആൻഡ് ഡിസെൻറ് കൺട്രോൾ, ഹീറ്റഡ് ORVM, 360 ഡിഗ്രി ക്യാമറ, അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റങ്ങൾ (ADAS) എന്നിവയും അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ഫോർവേഡ് കൊളീഷൻ വാർണിംഗ്, ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ്, ലെയിൻ കീപ്പിംഗ്/ഡിപ്പാർച്ചർ അസിസ്റ്റ് എന്നിങ്ങനെയുള്ള സവിശേഷതകളും ഇതിൽ ഉൾപ്പെടുത്തുന്നു.

    ബോണറ്റിനു കീഴിൽ മാറ്റങ്ങൾ ഒന്നും തന്നെയില്ല

    MG Astor engine

    ആസ്റ്ററിന്റെ പവർട്രെയിൻ, ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ MG മാറ്റം വരുത്തിയിട്ടില്ല. രണ്ട് എഞ്ചിൻ ഓപ്ഷനുകളിലാണ് ഇത് വരുന്നത്: 1.5-ലിറ്റർ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോൾ എഞ്ചിൻ (110 PS / 144 Nm) 5-സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായോ ഒരു CVT-യുമായോ ജോഡിയാക്കിയിരിക്കുന്നു, കൂടാതെ 1.3-ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനും (140 PS / 220 Nm) ) 6-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ബന്ധിപ്പിച്ചിരിക്കുന്നു.

    എതിരാളികൾ

    MG ആസ്റ്ററിന് ഇപ്പോൾ 9.98 ലക്ഷം മുതൽ 17.90 ലക്ഷം രൂപ വരെയാണ് വില (എക്സ്-ഷോറൂം പാൻ ഇന്ത്യ). കിയ സെൽറ്റോസ്, ഹ്യുണ്ടായ് ക്രെറ്റ, മാരുതി ഗ്രാൻഡ് വിറ്റാര, ടൊയോട്ട ഹൈറൈഡർ, ഹോണ്ട എലിവേറ്റ്, ഫോക്‌സ്‌വാഗൺ ടൈഗൺ, സ്‌കോഡ കുഷാക്ക് എന്നിവയുമായി ഇത് കിടപിടിക്കുന്നു.

    കൂടുതൽ വായിക്കൂ : MG ആസ്റ്റർ ഓൺ റോഡ് പ്രൈസ്

    was this article helpful ?

    Write your Comment on M g ആസ്റ്റർ

    താരതമ്യം ചെയ്യുവാനും തിരഞ്ഞെടുക്കുവാനും വേണ്ടി സാമ്യമുള്ള വാഹനങ്ങൾ

    * എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ

    കാർ വാർത്തകൾ

    • ട്രെൻഡിംഗ് വാർത്ത
    • സമീപകാലത്തെ വാർത്ത

    ട്രെൻഡിംഗ് എസ് യു വി കാറുകൾ

    • ഏറ്റവും പുതിയത്
    • വരാനിരിക്കുന്നവ
    • ജനപ്രിയമായത്
    ×
    We need your നഗരം to customize your experience