ഇനി സിട്രോൺ eC3 ടെസ്റ്റ് ഡ്രൈവ് ചെയ്യാം; ഡീലർഷിപ്പിലൂടെ

modified on ഫെബ്രുവരി 27, 2023 02:34 pm by shreyash for citroen ec3

  • 46 Views
  • ഒരു അഭിപ്രായം എഴുതുക

ഇലക്ട്രിക് ഹാച്ച്ബാക്കിന്റെ വിലകൾ ഉടൻതന്നെ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്

Citroen eC3 At Dealership

  • 25,000 രൂപ ടോക്കൺ തുക നൽകി eC3 റിസർവ് ചെയ്യാവുന്നതാണ്.

  • ഇത് 29.2kWh ബാറ്ററി പായ്ക്ക് ആണ് ഉപയോഗിക്കുന്നത്, ഇത് 320km റേഞ്ച് ഓഫർ ചെയ്യുന്നു.

  • ഇതിന്റെ ഇലക്ട്രിക് മോട്ടോർ 57PS, 143Nm ഉൽപ്പാദിപ്പിക്കുന്നു എന്നാണ് റേറ്റ് ചെയ്തിട്ടുള്ളത്.

  • ഇതേ ഡിസൈനും ഫീച്ചറുകളുമുള്ള സാധാരണ C3 അടിസ്ഥാനമാക്കിയുള്ളതാണ്.

  • 11 ലക്ഷം രൂപ മുതൽ (എക്സ്-ഷോറൂം) സിട്രോണിന് വിലയുണ്ടാകാം.

സിട്രോണിന്റെ ഇന്ത്യയിലെ ആദ്യ ഇലക്ട്രിക് ഉൽപ്പന്നമായ eC3 ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങി. ഉപഭോക്താക്കൾക്ക് ലഭ്യതയനുസരിച്ച് ഇലക്ട്രിക് ഹാച്ച്ബാക്കിന്റെ ടെസ്റ്റ് ഡ്രൈവുകളും എടുക്കാവുന്നതാണ്. eC3 ഹാച്ച്ബാക്കിന്റെ വിലകൾ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല എന്നുണ്ടെങ്കിലും, 25,000 രൂപ ടോക്കൺ തുകയ്ക്ക് ഇതിന്റെ ബുക്കിംഗ് തുടങ്ങിയിട്ട് ഒരു മാസത്തിലേറെയായി.

ഇതിന്റെ രൂപം എങ്ങനെയാണ്?

Citroen eC3 Front and side
Citroen eC3 Rear

വലത് ഫ്രണ്ട് ഫെൻഡറിലെ EV ചാർജിംഗ് ഫ്ലാപ്പ് ഒഴികെയുള്ളതിൽ, eC3 സാധാരണ C3 ഹാച്ച്ബാക്ക് ക്രോസ്ഓവറിനോട് ഏതാണ്ട് സമാനമാണ്. ഷോറൂമിൽ എത്തിയിട്ടുള്ള യൂണിറ്റ് അവതരിപ്പിച്ച സവിശേഷതക്കു സമാനമായി പോളാർ വൈറ്റ് റൂഫ് സഹിതം സെസ്റ്റി ഓറഞ്ച് നിറത്തിലാണ് ഫിനിഷ് ചെയ്തിരിക്കുന്നത്.

ഇതും വായിക്കുക: eC3 ഇലക്ട്രിക് ഹാച്ച്ബാക്കിലൂടെ സിട്രോൺ ഫ്ലീറ്റ് വിപണിയിൽ പ്രവേശിക്കാൻ പോകുന്നു

Citroen eC3 Interior

അകത്ത്, ഇലക്ട്രിക് ഹാച്ച്ബാക്കിൽ C3-യുടെ അതേ സജ്ജീകരണ സൗകര്യങ്ങളാണുള്ളത്. ആൻഡ്രോയ്ഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയുള്ള 10.2 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, മാനുവൽ AC, ഡിജിറ്റൈസ്ഡ് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവ നൽകുന്ന ഫീച്ചറുകളിൽ ഉൾപ്പെടുന്നു. ഇവിടെ ശ്രദ്ധേയമായ വ്യത്യാസം വരുന്നത് ഗിയർ സെലക്‌ടറിന് പകരം വരുന്ന ടോഗിൾ ഡ്രൈവ് മോഡ് സെലക്ടറിൽ മാത്രമാണ്.

ഇരട്ട ഫ്രണ്ട് എയർബാഗുകൾ, EBD ഉള്ള ABS, റിയർ പാർക്കിംഗ് സെൻസറുകൾ എന്നിവയാണ് യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നത്.

ഇതും കാണുക: 3-വരി സിട്രോൺ C3 വീണ്ടും ക്യാമറക്കണ്ണുകളിൽ വന്നിരിക്കുന്നു, ഇത്തവണ അതിന്റെ ഇന്റീരിയർ ആണ് കാണിക്കുന്നത്

EV പവർട്രെയിനും ചാർജിംഗ് വിശദാംശങ്ങളും

Citroen eC3 Electric Motor

eC3 ഒരു 29.2kWh ബാറ്ററി പായ്ക്ക് ഉപയോഗിക്കുന്നു, 57PS, 143Nm ഉൽപാദിപ്പിക്കുന്ന ഒരു ഇലക്ട്രിക് മോട്ടോർ ആണ് ഒപ്പമുള്ളത്. 6.8 സെക്കൻഡിനുള്ളിൽ 60kmph വേഗത കൈവരിക്കാൻ ഇതിന് സാധിക്കും, കൂടാതെ 320km (MIDC റേറ്റഡ്) ഡ്രൈവിംഗ് റേഞ്ച് ഓഫർ ചെയ്യുന്നുമുണ്ട്.

ഇനിപ്പറയുന്ന ചാർജിംഗ് ഓപ്ഷനുകൾ ഉപയോഗിച്ച് ഇലക്ട്രിക് ഹാച്ച്ബാക്ക് ചാർജ് ചെയ്യാവുന്നതാണ്:

15A പ്ലഗ് പോയിന്റ് (10 മുതൽ 100% വരെ)

10 മണിക്കൂർ 30 മിനിറ്റ്

DC ഫാസ്റ്റ് ചാർജർ (10 മുതൽ 80% വരെ)

57 മിനിറ്റ്

പ്രതീക്ഷിക്കുന്ന വിലകളും എതിരാളികളും

eC3 ഇലക്ട്രിക് ഹാച്ച്ബാക്കിന്റെ വില സിട്രോൺ ഇതുവരെ പുറത്തുവിട്ടിട്ടില്ല, എന്നാൽ 11 ലക്ഷം രൂപ മുതൽ (എക്സ്-ഷോറൂം) തുടങ്ങുമെന്നാണ് നമ്മൾ പ്രതീക്ഷിക്കുന്നത്. ഇത് വെറും രണ്ട് വേരിയന്റുകളിൽ ആണ് ഓഫർ ചെയ്യുന്നത് - ലിവ്, ഫീൽ, അവയിൽ തിരഞ്ഞെടുക്കുന്നതിന് ധാരാളം വിഷ്വൽ പേഴ്സണലൈസേഷനുകൾ നൽകുന്നുണ്ട് ഇത് എതിരിടുന്നത് ടാറ്റ ടിയാഗോ EVടാറ്റ ടൈഗോർ EV എന്നിവയോടായിരിക്കും.

 

 

 

പ്രസിദ്ധീകരിച്ചത്
was this article helpful ?

0 out of 0 found this helpful

Write your Comment ഓൺ സിട്രോൺ ec3

Read Full News

താരതമ്യം ചെയ്യുവാനും തിരഞ്ഞെടുക്കുവാനും വേണ്ടി സാമ്യമുള്ള വാഹനങ്ങൾ

* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ

കാർ വാർത്തകൾ

  • ട്രെൻഡിംഗ് വാർത്ത
  • സമീപകാലത്തെ വാർത്ത

trendingഹാച്ച്ബാക്ക് കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
×
We need your നഗരം to customize your experience