• English
  • Login / Register

ലോക പരിസ്ഥിതി ദിന സ്പെഷ്യൽ: പരിസ്ഥിതി സൗഹൃദ ക്യാബിനുകളുള്ള 5 ഇലക്ട്രിക് കാറുകൾ

<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്

  • 20 Views
  • ഒരു അഭിപ്രായം എഴുതുക

ലിസ്റ്റിലെ മിക്കവാറും എല്ലാ കാറുകൾക്കും സീറ്റുകളിൽ തുകൽ രഹിത മെറ്റീരിയൽ ലഭിക്കുന്നു, മറ്റു ചിലത് ക്യാബിനിനുള്ളിൽ ബയോ-പെയിന്റ് കോട്ടിംഗും ഉപയോഗിക്കുന്നു

5 cars with eco-friendly cabins

ലോകമെമ്പാടുമുള്ള കാർ നിർമാതാക്കൾക്ക് അവർ സേവനം നൽകുന്ന വിപണികളെ ആശ്രയിച്ച് വ്യത്യസ്ത തന്ത്രങ്ങൾ ഉണ്ടെങ്കിലും, എല്ലാവർക്കും പൊതുവായ ഒരു ലക്ഷ്യമുണ്ട്: അവരുടെ കാറുകളിൽ പരമാവധി പുതുക്കാവുന്ന വിഭവങ്ങളും സുസ്ഥിര മെറ്റീരിയലുകളും ഉപയോഗിക്കുക. ഇന്ന്, ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്, ഞങ്ങൾ ക്യാബിനിൽ പരിസ്ഥിതി സൗഹൃദ മെറ്റീരിയലുകൾ ലഭിക്കുന്ന 5   ഇലക്ട്രിക് കാറുകൾ പരിശോധിക്കാൻ തീരുമാനിച്ചു:

ഹ്യുണ്ടായ് അയോണിക്വ് 5

Hyundai Ioniq 5 cabin

Hyundai Ioniq 5 sustainable materials inside the cabin

ഹ്യുണ്ടായിയുടെ ഇന്ത്യയിലെ മുൻനിര EV  ആയ അയോണിക് 5, ബയോ പെയിന്റ്, പരിസ്ഥിതി സൗഹൃദ ലെതർ, ഫാബ്രിക് എന്നിവയുൾപ്പെടെ ഒന്നിലധികം സുസ്ഥിര മെറ്റീരിയലുകൾ ഉപയോഗിക്കുന്നു. അയോണിക് 5-ന്റെ ഡാഷ്‌ബോർഡ്, സ്റ്റിയറിംഗ് വീൽ, സ്വിച്ചുകൾ, ഡോർ പാഡുകൾ, ഡാഷ്‌ബോർഡ് എന്നിവയിൽ കാർ നിർമാതാക്കൾ ബയോ പെയിന്റ് കോട്ടിംഗ് ഉപയോഗിച്ചു. ബയോ പെയിന്റിൽ സസ്യങ്ങളിൽ നിന്നും ധാന്യത്തിൽ നിന്നുമുള്ള ഓയിൽ സത്തുകൾ ഉൾക്കൊള്ളുന്നു. കരിമ്പ്, ചോളം എന്നിവയിൽ നിന്നാണ് ഇതിന്റെ പരിസ്ഥിതി സൗഹൃദ തുകൽ, തുണിത്തരങ്ങൾ എന്നിവ വന്നിട്ടുള്ളത്, സീറ്റുകൾക്കും കാർപ്പറ്റുകൾക്കും ഡോർ ആംറെസ്റ്റുകൾക്കും 32 പ്ലാസ്റ്റിക് കുപ്പികൾ വരെ ഉപയോഗിക്കുന്നു.

കിയ EV6

Kia EV6 cabin

അയോണിക് 5-ന്റെ സഹോദര വാഹനം ആയതിനാൽ, കിയ EV6 വരുന്നത് റീസൈക്കിൾ ചെയ്തതും സുസ്ഥിരവുമായ ഘടകങ്ങളുടെ ഒരു കൂട്ടം സഹിതമാണ്. കാർ നിർമാതാക്കൾ പരിസ്ഥിതി സൗഹൃദ മെറ്റീരിയലുകളുടെ ഒരു ശ്രേണി തന്നെ ഉപയോഗിച്ചിട്ടുണ്ട്, അതിൽ കൂണിൽ നിന്ന് എടുത്ത ഘടകങ്ങൾ, ബയോ-പെയിന്റ്, വെഗൻ ലെതർ, അപ്ഹോൾസ്റ്ററിക്ക് വേണ്ടിയും ഡോർ പാഡുകളിലും ഡാഷ്‌ബോർഡിലുമുള്ള ഫാബ്രിക് ഘടകങ്ങൾക്കും അതുപോലെ ഫ്ലോർമാറ്റുകൾക്കുമുള്ള റീസൈക്കിൾ ചെയ്ത കുപ്പികൾ, എന്നിവ ഉൾപ്പെടുന്നു. വരാനിരിക്കുന്ന കാറുകളുടെ ശ്രേണിയിൽ സമുദ്രങ്ങളിൽ നിന്നുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉപയോഗിക്കുന്നതിനും പദ്ധതിയുണ്ട്.

ഇതും വായിക്കുക: AI പ്രകാരം 20 ലക്ഷം രൂപയിൽ താഴെയുള്ള ഇന്ത്യയിലെ ഏറ്റവും മികച്ച 3 ഫാമിലി SUVകൾ ഇവയാണ്

വോൾവോ XC40 റീചാർജ്

Volvo XC40 Recharge cabin

Volvo XC40 Recharge sustainable materials inside the cabin

വോൾവോയുടെ ഇന്ത്യയിലെ ആദ്യത്തെ ഓൾ-ഇലക്‌ട്രിക് കാർ ആയ  XC40 റീചാർജ്, റീസൈക്കിൾ ചെയ്‌ത പല ഭാഗങ്ങളും ഉൾപ്പെടുന്നു, പ്രത്യേകിച്ച് ഉൾഭാഗത്ത്. തുകൽ രഹിത ഇന്റീരിയറും ഭാഗികമായി റീസൈക്കിൾ ചെയ്ത കാർപ്പറ്റുകളും ഇതിൽ ഉൾപ്പെടുന്നു. വോൾവോ ഇത് ഇരുണ്ട ചാരനിറത്തിലുള്ള ക്യാബിനിലാണ് നൽകിയിരിക്കുന്നത്, അതേസമയം കാർപ്പറ്റുകൾ "ഫ്ജോർഡ് ബ്ലൂ" ഫിനിഷിലാണ് വന്നിട്ടുള്ളത്

സ്കോഡ എൻയാക് iV

Skoda Enyaq iV cabin

സ്‌കോഡ അതിന്റെ മുൻനിര EV ആയ എൻയാക് iV ഉടൻതന്നെ ഇന്ത്യയിലേക്ക് എത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്നുവരെയുള്ളതിൽ കാർ നിർമാതാക്കളുടെ ഏറ്റവും കൂടുതൽ അപ്‌സൈക്കിൾ ചെയ്ത കാറാണ് ഈ ഇലക്ട്രിക് SUV എന്ന് പറയപ്പെടുന്നു. ശബ്ദ ഇൻസുലേഷനായി റീസൈക്കിൾ ചെയ്‌ത തുണിത്തരങ്ങൾ, ഫ്ലോർ, ബൂട്ട് മാറ്റുകൾ എന്നിവയ്‌ക്കായി റീസൈക്കിൾ ചെയ്‌ത് റീമോൾഡ് ചെയ്‌ത പോളിയെത്തിലീൻ ടെറെഫ്‌തലേറ്റ് (PET) ബോട്ടിൽ ഫൈബറുകൾ എന്നിവയുൾപ്പെടെ ക്യാബിനിനുള്ളിലെ വിവിധ ആവശ്യങ്ങൾക്കായി ഇത് സുസ്ഥിര മെറ്റീരിയലുകൾ ഉപയോഗിക്കുന്നു. ഇതിന്റെ സീറ്റുകൾ PET ബോട്ടിലുകളിൽ നിന്നും കമ്പിളിയിൽ നിന്നുമാണ് നിർമിച്ചിരിക്കുന്നത്, അതേസമയം ലെതർ ഒലിവ് ഇലയുടെ സത്ത് ഉപയോഗിച്ച് ടാൻ ചെയ്യുന്നു.

മെഴ്സിഡസ് ബെൻസ് EQS

Mercedes-Benz EQS sustainable materials

ഇന്ത്യൻ വിപണിയിൽ വിൽപ്പനയ്‌ക്കെത്തുന്ന മുൻനിര ഇലക്ട്രിക് സെഡാനുകളിൽ ഒന്നാണ് മെഴ്‌സിഡസ് ബെൻസ് EQS ജർമൻ മാർക്കിൽ നിന്നുള്ള ഏറ്റവും മികച്ച EV ഉൽപ്പന്നം ആയതിനാൽ, അതിൽ ഒന്നിലധികം സുസ്ഥിര മെറ്റീരിയലുകളും ഘടകങ്ങളും അടങ്ങിയിരിക്കുന്നു. ഭക്ഷണാവശിഷ്ടങ്ങൾ, മിശ്രിത പ്ലാസ്റ്റിക്കുകൾ, കാർഡ്ബോർഡ്, കൂടാതെ ബേബി ഡയപ്പറുകൾ പോലും ഉൾപ്പെടുന്ന മിശ്രിത ഗാർഹിക മാലിന്യങ്ങളിൽ നിന്ന് ലഭിക്കുന്ന സുസ്ഥിര മെറ്റീരിയലുകൾ ഉപയോഗിച്ച് നിർമിച്ച കേബിൾ ഡക്‌റ്റുകൾ ഇലക്ട്രിക് സെഡാനിൽ ലഭിക്കുന്നു. ഫ്ലോർ കവറിംഗിനായി റീസൈക്കിൾ ചെയ്ത കാർപ്പറ്റിൽ നിന്നും മത്സ്യബന്ധന വലകളിൽ നിന്നും എടുത്ത നൈലോൺ നൂലും ഇത് ഉപയോഗിക്കുന്നു.

ഇതും വായിക്കുക:: വലുത്, മികച്ചത്? ഈ 10 കാറുകൾക്കാണ് ലോകത്തിലെ ഏറ്റവും വലിയ ഡിസ്‌പ്ലേകളുള്ളത്

ഇവ സുസ്ഥിര മെറ്റീരിയലുകൾ ഉൾക്കൊള്ളുന്ന കാറുകളുടെ ഏതാനും ഉദാഹരണങ്ങൾ മാത്രമാണെങ്കിലും, മുകളിൽ സൂചിപ്പിച്ചവരെ കൂടാതെ സുസ്ഥിര ഉൽപ്പാദന രീതികൾ പിന്തുടരുന്ന മറ്റ് കാർ നിർമാതാക്കളും ലോകമെമ്പാടുമുള്ള തങ്ങളുടെ നിർമാണ കേന്ദ്രങ്ങളിൽ പുനരുപയോഗിക്കാവുന്ന ഊർജ്ജ സ്രോതസ്സുകൾ തേടുന്നു. ലോകമെമ്പാടുമുള്ള കാർ നിർമാതാക്കളുടെ സംയുക്ത പരിശ്രമം നമ്മുടെ ഗ്രഹത്തിലെ കാർബൺ ഫൂട്ട്പ്രിന്റുകളുടെ ഭാരം ലഘൂകരിക്കാൻ തീർച്ചയായും സഹായിക്കും.

ഇവിടെ കൂടുതൽ വായിക്കുക: ഹ്യുണ്ടായ് IONIQ 5 ഓട്ടോമാറ്റിക്

പ്രസിദ്ധീകരിച്ചത്
was this article helpful ?

0 out of 0 found this helpful

Write your Comment on Hyundai ഇയോണിക് 5

Read Full News

explore similar കാറുകൾ

താരതമ്യം ചെയ്യുവാനും തിരഞ്ഞെടുക്കുവാനും വേണ്ടി സാമ്യമുള്ള വാഹനങ്ങൾ

* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ

കാർ വാർത്തകൾ

  • ട്രെൻഡിംഗ് വാർത്ത
  • സമീപകാലത്തെ വാർത്ത

ട്രെൻഡിംഗ് ഇലക്ട്രിക് കാറുകൾ

  • ജനപ്രിയമായത്
  • വരാനിരിക്കുന്നവ
  • ടാടാ harrier ev
    ടാടാ harrier ev
    Rs.30 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: ജനു, 2025
  • ജീപ്പ് അവഞ്ചർ
    ജീപ്പ് അവഞ്ചർ
    Rs.50 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: ജനു, 2025
  • മാരുതി ഇവിഎക്സ്
    മാരുതി ഇവിഎക്സ്
    Rs.22 - 25 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: ജനു, 2025
  • കിയ ev6 2025
    കിയ ev6 2025
    Rs.63 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: ജനു, 2025
  • കിയ ev5
    കിയ ev5
    Rs.55 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: ജനു, 2025
×
We need your നഗരം to customize your experience