ഇന്ത്യയിലെ എല്ലാ പ്രീമിയം EV എതിരാളികളെയും നിഷ്പ്രഭമാക്കി BYD Sealന്റെ വില!

published on മാർച്ച് 06, 2024 07:02 pm by sonny for ബിവൈഡി seal

  • 23 Views
  • ഒരു അഭിപ്രായം എഴുതുക

41 ലക്ഷം രൂപ (എക്സ്-ഷോറൂം) പ്രാരംഭ വിലയിൽ ലോഞ്ച് ചെയ്ത BYD സീൽ എല്ലാത്തരം പ്രീമിയം EV എതിരാളികളോടും കിടപിടിക്കുന്നു!

BYD Seal vs Hyundai Ioniq 5 vs BMW i4

BYD സീൽ ഇലക്ട്രിക് സെഡാൻ്റെ വരവോടെ ഇന്ത്യയിലെ പ്രീമിയം ഇലക്ട്രിക് കാർ സെഗ്‌മെൻ്റ് വമ്പിച്ച മാറ്റം നേരിൽ കണ്ടു.2023 ഓട്ടോ എക്‌സ്‌പോയിൽ ആദ്യമായി പ്രദർശിപ്പിച്ച സീൽ ഒടുവിൽ ഉയർന്ന മത്സരാധിഷ്ഠിത വിലയുമായി രാജ്യത്ത് അവതരിപ്പിക്കുകയായിരുന്നു.നമ്പറുകൾ സംബന്ധിച്ച ചർച്ചകൾക്ക് മുൻപ് , 4 സെക്കൻഡിനുള്ളിൽ 0-100 kmph സ്പ്രിന്റ് ചെയ്യാൻ മതിയായ പ്രകടനവും ഡ്യുവൽ-മോട്ടോർ സജ്ജീകരണവും മികച്ച പ്രകടനവും വാഗ്ദാനം ചെയ്യുന്ന ടോപ്പ് വേരിയന്റുമായി സജ്ജീകരിച്ചിരിക്കുന്ന മോഡലാണ് BYD സീൽ എന്ന് നിങ്ങൾ അറിഞ്ഞിരിക്കണം. അതിൻ്റെ വേരിയന്റ് തിരിച്ചുള്ള വിലകൾ അതിൻ്റെ ഏറ്റവും അടുത്ത എതിരാളികളുമായും ബദൽ ഓപ്‌ഷനുകളുമായും താരതമ്യം ചെയ്യുന്നത് എങ്ങനെയെന്നത് ഇതാ:

BYD സീൽ വിലകൾ Vs എതിരാളികൾ

 BYD സീൽ

കിയ EV6 

ഹ്യൂണ്ടായ് അയോണികക് 5

വോൾവോ XC40 റീചാർജ്

BMW i4

ഡൈനാമിക് - 41 ലക്ഷം രൂപ

 

 

 

 

പ്രീമിയം - 45.50 ലക്ഷം രൂപ

 

45.95 ലക്ഷം രൂപ

 

 

പേർഫോമൻസ് AWD - 53 ലക്ഷം രൂപ

 

 

P8 AWD - 57.90 ലക്ഷം രൂപ

 

 

GT ലൈൻ - 60.95 ലക്ഷം രൂപ

 

 

 

 

GT ലൈൻ AWD - 65.95 ലക്ഷം രൂപ

 

 

 

 

 

 

 

ഇ ഡ്രൈവ് 35 M സ്‌പോർട് - 72.5 ലക്ഷം രൂപ

BYD Seal rear

BYD സീലിൻ്റെ ബേസിക് വേരിയന്റ് ഹ്യുണ്ടായ് അയോണിക് 5-ൽ നിന്നും ഏകദേശം 5 ലക്ഷം രൂപ കുറവാണ് . അതിൻ്റെ ടോപ്പ്-സ്പെക് പെർഫോമൻസ്-ഓറിയൻ്റഡ് രൂപത്തിൽ പോലും, ഡ്യുവൽ-മോട്ടോർ BYD സീൽ സ്‌പോർട്ടി XC40 റീചാർജിനെ (AWD-യോടൊപ്പം) 5 ലക്ഷം രൂപയ്ക്ക് താഴെ ഒതുക്കുന്നു. എന്നാൽ ഏറ്റവും ശ്രദ്ധേയമായി, ടോപ്പ്-സ്പെക്ക് BYD സീൽ ഇന്ത്യയിൽ ലഭ്യമായ അടുത്ത പ്രീമിയം ഇലക്ട്രിക് സെഡാനായ BMW i4-നേക്കാൾ ഏകദേശം 20 ലക്ഷം രൂപ കുറവാണ്!

BYD സീൽ: ബാറ്ററി, റേഞ്ച്, പ്രകടനം

നിങ്ങളുടെ അടുത്ത പ്രീമിയം EV ആയി BYD സീൽ പരിഗണിക്കുകയാണെങ്കിൽ, ഇലക്ട്രിക് സെഡാനിനായുള്ള വേരിയന്റ് തിരിച്ചുള്ള പവർട്രെയിൻ സവിശേഷതകൾ ഇതാ

 

സീൽ ഡൈനാമിക് റേഞ്ച്

സീൽ പ്രീമിയം റേഞ്ച്

സീൽ പെർഫോമൻസ്

ബാറ്ററി വലിപ്പം

61.44 kWh

82.56 kWh

82.56 kWh

ഡ്രൈവ്ട്രെയിൻ

സിംഗിൾ മോട്ടോർ (RWD)

സിംഗിൾ മോട്ടോർ (RWD)

ഡ്യുവൽ മോട്ടോർ (AWD)

പവർ

204 PS

313 PS

530 PS

ടോർക്ക്

310 Nm

360 Nm

670 Nm

ക്ലെയിം ചെയ്ത റേഞ്ച്

510 km

650 km

580 km

സവിശേഷതകൾ 

BYD Seal cabin

ഒരു പ്രീമിയം ഓഫർ എന്ന നിലയിൽ, BYD സീലിന് സുഖസൗകര്യങ്ങളുടെയും സാങ്കേതികവിദ്യയുടെയും കാര്യത്തിൽ ധാരാളം വാഗ്ദാനങ്ങൾ ഉണ്ട്. പനോരമിക് ഗ്ലാസ് റൂഫ്, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, 15.6 ഇഞ്ച് റൊട്ടേറ്റിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, 10.25 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ എന്നിവയുമായാണ് ഇത് വരുന്നത്.

എ‌രോ NCAP (2023) സുരക്ഷാ  5-സ്റ്റാർ  ആയി റേറ്റുചെയ്ത EV എന്ന നിലയിൽ, ഇത് ധാരാളം സുരക്ഷാ സജ്ജീകരണങ്ങളുമായാണ് വരുന്നത്. ഇന്ത്യ-സ്പെക്ക് BYD സീലിന് 9 എയർബാഗുകൾ, 360-ഡിഗ്രി ക്യാമറ, അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റ് സിസ്റ്റം(ADAS) എന്നിവയുടെ ഒരു സ്യൂട്ട് ലഭിക്കുന്നു.

ഇത് മൂല്യവത്താണോ ?

BYD ഇന്ത്യയിലെ അതിൻ്റെ മുൻനിര ഓഫറിൻ്റെ വിലനിർണ്ണയം തീർച്ചയായും ഞങ്ങളെ ആകർഷിച്ചിട്ടുണ്ടെങ്കിലും, സീൽ ഇലക്ട്രിക് സെഡാൻ ഞങ്ങൾ  ഇതുവരെ എക്സ്പീരിയൻസ് ചെയ്തിട്ടില്ല. അതിനാൽ വരും ആഴ്‌ചകളിൽ BYD സീലിനെ ചുറ്റിപ്പറ്റിയുള്ള ഞങ്ങളുടെ ആദ്യ ഡ്രൈവ് അവലോകനത്തിനും കൂടുതൽ ഉള്ളടക്കത്തിനുമായി കാർ ദേഖോയിൽ തുടരൂ.

കൂടുതൽ വായിക്കൂ: BYD സീൽ ഓട്ടോമാറ്റിക്

 

പ്രസിദ്ധീകരിച്ചത്
was this article helpful ?

0 out of 0 found this helpful

Write your Comment ഓൺ ബിവൈഡി seal

Read Full News

explore similar കാറുകൾ

താരതമ്യം ചെയ്യുവാനും തിരഞ്ഞെടുക്കുവാനും വേണ്ടി സാമ്യമുള്ള വാഹനങ്ങൾ

* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ

കാർ വാർത്തകൾ

  • ട്രെൻഡിംഗ് വാർത്ത
  • സമീപകാലത്തെ വാർത്ത

trending ഇലക്ട്രിക് കാറുകൾ

  • ജനപ്രിയമായത്
  • വരാനിരിക്കുന്നവ
×
We need your നഗരം to customize your experience