Login or Register വേണ്ടി
Login

ഫോക്‌സ്‌വാഗന്റെ ടി-റോക് മാർച്ചിൽ ഇന്ത്യൻ ഷോറൂമുകളിലെത്തും

published on ഫെബ്രുവരി 28, 2020 12:27 pm by dhruv for ഫോക്‌സ്‌വാഗൺ ടി-റോക്ക്

സിബിയു-റൂട്ട് വഴിയാണ് ഫോക്‌സ്‌വാഗൻ ജീപ്പ് കോമ്പസിനൊത്ത ഈ എതിരാളിയെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നത്.

  • 150 പിഎസ് നൽകുന്ന 1.5 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനുള്ള വേരിയന്റ് മാത്രമാണ് ടി-റോക്ക് നൽകുന്നത്.

  • 7 സ്പീഡ് ഡി‌എസ്‌ജി ഓട്ടോമാറ്റിക്ക് ട്രാൻസ്മിഷൻ.

  • ഡ്യുവൽ ചേംബർ എൽഇഡി ഹെഡ്‌ലാമ്പുകൾ, പനോരമിക് സൺറൂഫ്, ആറ് എയർബാഗുകൾ എന്നിവയുമായാണ് ടി-റോക്കിന്റെ വരവ്.

  • വില 18 ലക്ഷം രൂപയിൽ തുടങ്ങുമെന്നാണ് സൂചന.

മാർച്ച് 18 ന് ടി-റോക് ഇന്ത്യൻ വിപണിയിലെത്തുമെന്ന് ഫോക്‌സ്‌വാഗൻ വെളിപ്പെടുത്തിക്കഴിഞ്ഞു. വി‌ഡബ്ല്യു നിരയിലെ ഈ കോം‌പാക്റ്റ് എസ്‌യുവി 2020 ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിച്ചിരുന്നു. വിഡബ്ല്യുവിന്റെ വലിയ മോഡലായ ടിഗ്വാൻ ഓൾസ്പേസും അതേ മാസം തന്നെയാണ് വിപണിയിലെത്തുന്നത്.

വലിപ്പത്തിൽ കിയ സെൽറ്റോസിനോട് അടുത്ത് നിൽക്കുന്ന കോം‌പാക്റ്റ് എസ്‌യുവിയാണ് ടി-റോക്. സിബിയു റൂട്ടിലൂടെയാണ് ഈ മോഡൽ കൊണ്ടുവരുന്നത്. അതുകൊണ്ട് ടി-റോക്കിന്റെ വില ജീപ്പ് കോമ്പസ് ഉൾപ്പെടെയുള്ള മോഡലുകളോട് കിടപിടക്കുന്നതാകും.

ഇന്ത്യയിൽ ഡീസൽ എഞ്ചിനുകൾ ഉപേക്ഷിക്കാൻ ഫോക്സ്‍വാഗൻ തീരുമാനിച്ചതോടെ 150 പി‌എസ് നൽകുന്ന 1.5 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ മാത്രമേ ടി-റോക്കിലുണ്ടാകൂ. ടോർക്ക് സംബന്ധിച്ച കണക്കുകൾ ഇതുവരെ ഫോക്‌സ്‌വാഗൻ വെളിപ്പെടുത്തിയിട്ടില്ല. 7 സ്പീഡ് ഡി‌എസ്‌ജി ഓട്ടോമാറ്റിക് ആയിരിക്കും ഒരേയൊരു ഗിയർ‌ബോക്സ് ഓപ്ഷനെന്ന് ഉറപ്പിക്കാം.

മുൻവശത്തെ ടി-റോക്ക് ഡിസൈനിൽ പ്രധാനം ഡ്യുവൽ-ചേംബർ എൽഇഡി ഹെഡ്‌ലാമ്പുകൾ, തൊട്ടുതാഴെ എൽഇഡി ഡിആർഎല്ലുകൾ എന്നിവയാണ്. അതേസമയം, ഫോഹ്‌ലാമ്പുകൾ മുൻവശത്തെ ബമ്പറിൽ താഴെയായി സ്ഥാനം പിടിച്ചിരിക്കുന്നു. വിൻഡ്‌ഷീൽഡ് മികച്ച രീതിയിൽ റേയ്ക്ക് ചെയ്‌തിരിക്കുന്നു. റൂഫാകട്ടെ പിന്നിലേക്ക് ചരിഞ്ഞിറങ്ങുന്നു. പിന്നിലെ വിൻഡ്‌ഷീൽഡും നല്ല രീതിയിൽ റേയ്ക്ക് ചെയ്യപ്പെട്ടിരിക്കുന്നതിനാൽ ടി-റോക്ക് ഒരു കൂപ്പെയാണെന്ന തോന്നലാണ് വശങ്ങളിൽ നിന്നുള്ള കാഴ്ച നൽകുന്നത്.

പനോരമിക് സൺറൂഫ്, 8 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, കണക്റ്റഡ് കാർ ടെക് എന്നിവയാണ് ടി-റോക്കിൽ വോക്സ്‌വാഗൺ നൽകുന്ന മറ്റ് വാഗ്ദാനങ്ങൾ. ആറ് എയർബാഗുകൾ, ഇബിഡിയുള്ള എബിഎസ്, ഫ്രണ്ട്, റിയർ പാർക്കിംഗ് സെൻസറുകൾ, ഒരു റിയർവ്യൂ ക്യാമറ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം എന്നിവ പ്രധാന സുരക്ഷാ സവിശേഷതകളാണ്.

ടി-റോക്ക് ഇന്ത്യയിലെത്തുമ്പോൾ പ്രാരംഭവില 18 ലക്ഷം രൂപയിൽ തുടങ്ങുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. ഈ വിലയ്ക്ക് ടി-റോക്ക് വിപണിയിലിറക്കാനായാൽ അത് ജീപ്പ് കോമ്പസിനും വരാനിരിക്കുന്ന സ്കോഡ കരോക്കിനും കടുത്ത വെല്ലുവിളിയാകും എന്നുറപ്പ്.

d
പ്രസിദ്ധീകരിച്ചത്

dhruv

  • 33 കാഴ്ചകൾ
  • 0 അഭിപ്രായങ്ങൾ

Write your Comment ഓൺ ഫോക്‌സ്‌വാഗൺ ടി-റോക്ക്

A
ajithkumar
Mar 13, 2020, 9:17:22 AM

Price is high compared to other cars with same segment. It about a 7 seater Tayotta Crystal.

Read Full News

explore കൂടുതൽ on ഫോക്‌സ്‌വാഗൺ ടി-റോക്ക്

ഫോക്‌സ്‌വാഗൺ ടി-റോക്ക്

ഫോക്‌സ്‌വാഗൺ ടി-റോക്ക് ഐഎസ് discontinued ഒപ്പം no longer produced.
പെടോള്18.4 കെഎംപിഎൽ

trendingഎസ് യു വി കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ