Login or Register വേണ്ടി
Login

Bharat Mobility Expo 2024 | എക്‌സ്‌പോയിൽ തുടക്കം കുറിക്കുന്ന Tataയുടെ കാറുകൾ!

<തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു
23 Views

മൂന്ന് പുതിയ ഓഫറുകൾ ഉൾപ്പെടെ എട്ട് മോഡലുകളാണ് കാർ നിർമ്മാതാവ് ഓട്ടോമോട്ടീവ് ഇവൻ്റിൽ പ്രദർശിപ്പിക്കുന്നത്

2024 ഫെബ്രുവരി 1 നും 3 നും ഇടയിൽ നടക്കുന്ന ആദ്യ ഭാരത് മൊബിലിറ്റി എക്‌സ്‌പോയ്ക്ക് ഇന്ത്യ സാക്ഷ്യം വഹിക്കാൻ ഒരുങ്ങുന്നു. പങ്കെടുക്കുന്നവരുടെ പട്ടികയിൽ ടാറ്റ മോട്ടോഴ്‌സും ഉൾപ്പെടുന്നു, ഇവൻ്റിൽ എട്ട് മോഡലുകൾ പ്രദർശിപ്പിക്കുമെന്ന് കമ്പനി ഇപ്പോൾ വെളിപ്പെടുത്തിയിരുന്നു. നിങ്ങൾക്ക് മനസ്സിലാക്കാനായി അവയിതാ ഇവിടെ:

ടാറ്റ നെക്‌സോൺ CNG

നിരവധി നൂതനമായ സൊല്യൂഷനുകളിലൂടെ വൈകിയ തുടക്കമായിരുന്നുവെങ്കിലും CNG കാർ രംഗത്തെ രണ്ടാമത്തെ വലിയ കമ്പനിയാണ് ടാറ്റ. 2023-ൽ പഞ്ചിലും ആൾട്രോസിലും ഗ്രീൻ ഫ്യൂൽ ഓപ്ഷൻ ചേർത്തതിന് ശേഷം, ഫേസ്‌ലിഫ്റ്റ് ചെയ്ത നെക്‌സോണിലും ഇത് അവതരിപ്പിക്കാൻ ടാറ്റ തയ്യാറായിരിക്കുന്നു. SUVയുടെ 1.2-ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ (120 PS/ 170 Nm) ഉള്ള CNG കിറ്റിന് ടാറ്റ നൽകും, എന്നാൽ ഔട്ട്‌പുട്ട് കുറവായേക്കാം. ഇതിന് മാനുവൽ, AMT ട്രാൻസ്മിഷൻ ഓപ്ഷനുകൾ സഹിതം നെക്‌സോൺ CNG വാഗ്ദാനം ചെയ്യാനും കഴിയും.

ടാറ്റ സഫാരി ഡാർക്ക് കൺസെപ്റ്റ്

2023 ഒക്‌ടോബറിൽ, മെച്ചപ്പെട്ട സ്‌റ്റൈലിങ്ങും കൂടുതൽ ആധുനിക ഫീച്ചറുകളും സഹിതം ഫെയ്‌സ്‌ലിഫ്റ്റഡ് ടാറ്റ സഫാരി പുറത്തിറക്കി. ആ സമയത്ത് തന്നെ, കാർ നിർമ്മാതാവ് 3-റോ SUVയുടെ ഡാർക്ക് ആവർത്തനവും വീണ്ടും അവതരിപ്പിക്കുകായുണ്ടായി, അത് ബ്ലാക്ക്ഡ് ഔട്ട് അലോയ് വീലുകൾ, ഗ്രിൽ, ക്യാബിൻ തീം, അപ്‌ഹോൾസ്റ്ററി, കൂടാതെ എക്സ്റ്റിരിയറിൽ 'ഡാർക്ക്' ബാഡ്ജുകൾ എന്നിവയുമായി വരുന്നു. ഇപ്പോഴിതാ, എക്‌സ്‌പോയിൽ കൺസെപ്റ്റ് രൂപത്തിൽ പ്രദർശിപ്പിക്കുന്ന ഒരു പുതിയ തുടക്കവുമായി ടാറ്റ എത്തിയതായി സൂചനകൾ. അകത്തും പുറത്തും ചുവന്ന ഹൈലൈറ്റുകളോടെ അതിൻ്റെ റെഡ് ഡാർക്ക് പതിപ്പിൽ ഈ മോഡൽ പ്രദർശിപ്പിച്ചേക്കാമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.

കാർ നിർമ്മാതാവ് കൺസെപ്റ്റിനൊപ്പം സ്റ്റാൻഡേർഡ് സഫാരിയുടെ ക്രോസ്-സെക്ഷൻ ഡിസ്പ്ലേയും പ്രദർശിപ്പിക്കും, ഇത് ഈ മോഡലിലെ ശക്തമായ സുരക്ഷാ സ്യൂട്ടിനെ പ്രദർശിപ്പിക്കുന്നു. ഭാരത് NCAP ക്രാഷ് ടെസ്റ്റ് നടത്തിയ ആദ്യത്തെ കാറുകളിലൊന്നായ ഇത് 5-സ്റ്റാർ സുരക്ഷാ റേറ്റിംഗ് നേടിയിരുന്നു.

ടാറ്റ കർവ്വ് കൺസെപ്റ്റ്

ടാറ്റ SUV ലൈനപ്പിലെ ഏറ്റവും പുതിയ കൂട്ടിച്ചേർക്കലായ കർവ്വ് 2024-ൽ എത്തുന്നു. അത് ഇവൻ്റിൽ പ്രദർശിപ്പിക്കും. കാർ നിർമ്മാതാവ് ആദ്യം ഇത് ഒരു EV ആയി അവതരിപ്പിക്കും, അതിന് ശേഷം അതിൻ്റെ ആന്തരിക ജ്വലന എഞ്ചിൻ (ICE) പതിപ്പ് കൊണ്ടുവന്നേക്കാം. 500 കിലോമീറ്ററിലധികം ക്ലെയിം ചെയ്ത റേഞ്ച് വാഗ്ദാനം ചെയ്യുന്ന ഒന്നിലധികം ബാറ്ററി പായ്ക്കുകൾ കർവ്വ് EV-ക്ക് ലഭിക്കാൻ സാധ്യതയുണ്ട്. മറുവശത്ത്, കർവ്വ് ICE ന് പെട്രോൾ, ഡീസൽ പവർട്രെയിനുകൾ ലഭിക്കാൻ സാധ്യതയുണ്ട്.

ടാറ്റ ആൾട്രോസ് റേസർ കൺസെപ്റ്റ്

സ്റ്റാൻഡേർഡ് ആൾട്രോസ് ഹാച്ച്ബാക്കിൻ്റെ സ്പോർട്ടിയർ വേരിയൻ്റായി 2023 ഓട്ടോ എക്‌സ്‌പോയിലാണ് ടാറ്റ ആൾട്രോസ് റേസർ ആദ്യമായി അവതരിപ്പിച്ചത്. ഇതിന് അകത്തും പുറത്തും കോസ്‌മെറ്റിക് അപ്‌ഗ്രേഡുകൾ ലഭിച്ചിട്ടുണ്ട്, കൂടാതെ ഫെയ്‌സ്‌ലിഫ്റ്റ് ചെയ്ത നെക്‌സോണിൽ ഇപ്പോൾ കാണുന്ന വിവിധ ഫീച്ചർ അപ്‌ഡേറ്റുകൾ ഉൾപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. പവർട്രെയിനിൽ വലിയ മാറ്റങ്ങളൊന്നും പ്രതീക്ഷിക്കുന്നില്ലെങ്കിലും, നെക്‌സോണിൻ്റെ 120 PS ടർബോ-പെട്രോൾ എഞ്ചിൻ ഉൾപ്പെടുത്തിയതാണ് ഇതിൽ ശ്രദ്ധേയമായ വ്യത്യാസം.

ടാറ്റ പഞ്ച് EV

പുതുതായി വികസിപ്പിച്ച Acti.EV പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള ആദ്യത്തെ ഇലക്ട്രിക് മോഡലായി പഞ്ച് EV ടാറ്റ അവതരിപ്പിച്ചു. ഇതിന് ഒരു പുതിയ ഡിസൈൻ ലഭിക്കുന്നു, അത് കാർ നിർമ്മാതാവിൻ്റെ പുതിയ ഓഫറുകളായ നെക്‌സോൺ, കർവ്വ് എന്നിവയ്ക്ക് അനുസൃതമാണ്. 421 കിലോമീറ്റർ വരെ ക്ലെയിം ചെയ്യപ്പെടുന്ന രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളിലാണ് ഇത് വരുന്നത്. ഏറ്റവും പുതിയ ഓഫർ എന്ന നിലയിൽ, അതും ഇവന്റിൽ പ്രദർശിപ്പിക്കും.

ഇതും വായിക്കൂ: ടാറ്റ പഞ്ച് EV ലോംഗ് റേഞ്ച് vs ടാറ്റ നെക്‌സോൺ EV മിഡ് റേഞ്ച്: ഏത് ഇലക്ട്രിക് SUV വാങ്ങണം?

ടാറ്റ നെക്സോൺ EV ഡാർക്ക്

ടാറ്റയുടെ പവലിയനിലെ മറ്റൊരു പുതിയ ഷോകേസ് നെക്‌സോൺ EV ഡാർക്ക് ആയിരിക്കും. പ്രീ-ഫേസ്‌ലിഫ്റ്റ് നെക്‌സോൺ EV മാക്‌സിൽ ആദ്യമായി അവതരിപ്പിച്ച ഈ മോഡൽ, അകത്തും പുറത്തും ഒന്നിലധികം സ്റ്റൈലിംഗ് അപ്‌ഡേറ്റുകൾ ലഭിക്കുന്ന ഫെയ്‌സ്‌ലിഫ്റ്റഡ് നെക്‌സോൺ EVയെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. ഡാർക്ക് എഡിഷൻ ആയതിനാൽ, ബ്ലാക്ക്ഡ്-ഔട്ട് അലോയ് വീലുകളും ഓൾ-ബ്ലാക്ക് ക്യാബിൻ തീമും ഉൾപ്പെടെ ചില കോസ്മെറ്റിക് റിവിഷനുകൾ ഇതിന് ലഭ്യമാകും. അതായത്, അതിൻ്റെ ഇലക്ട്രിക് പവർട്രെയിനിലോ ഫീച്ചറുകളിലോ മാറ്റങ്ങളൊന്നും പ്രതീക്ഷിക്കുന്നില്ല.

ടാറ്റ ഹാരിയർ EV കൺസെപ്റ്റ്

ഫെയ്‌സ്‌ലിഫ്റ്റ് ചെയ്ത ടാറ്റ ഹാരിയറിന് 2024-ൽ ഒരു ഇലക്ട്രിക് പതിപ്പും ലഭ്യമായേക്കാം, അത് ആദ്യം ഓട്ടോ എക്‌സ്‌പോ 2023-ൽ ഒരു ആശയമായി അവതരിപ്പിക്കപ്പെട്ടു. എക്‌സ്‌പോയിൽ ഹാരിയർ EV കൺസെപ്‌റ്റും ഉണ്ടായിരിക്കും, ഒരുപക്ഷേ, സാധാരണ ഹാരിയറുമായി രൂപകല്പനയിലും ഫീച്ചറുകളിലും സാമ്യം നിലനിർത്തുന്ന ഒരു നവീകരിച്ച രൂപത്തിലായിരിക്കാം ഇത് ലഭ്യമാകുന്നത്. 500 കിലോമീറ്ററിലധികം ക്ലെയിം ചെയ്ത റേഞ്ച് നൽകുന്ന ഒന്നിലധികം ഇലക്ട്രിക് പവർട്രെയിൻ ഓപ്ഷനുകളോടെ ഇത് വാഗ്ദാനം ചെയ്യപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ, ടാറ്റയുടെ നിരയിൽ നിന്ന് വളരെക്കാലമായി നഷ്‌ടമായ ഒരു ഓൾ-വീൽ-ഡ്രൈവ് (AWD) വേരിയൻ്റിൻ്റെ ഓപ്‌ഷനും ഇതിലൂടെ വാഗ്ദാനം ചെയ്യപ്പെടും.

ഭാരത് മൊബിലിറ്റി എക്‌സ്‌പോയിൽ ടാറ്റ പ്രദർശിപ്പിക്കുന്ന എല്ലാ കാറുകളും നിങ്ങൾ മനസിലാക്കിയല്ലോ. ഏത് മോഡലിനെക്കുറിച്ചാണ് കൂടുതൽ അറിയാൻ നിങ്ങൾക്ക് താല്പര്യം തോന്നുന്നത്? ഭാരത് മൊബിലിറ്റി എക്‌സ്‌പോ 2024-ൽ നിന്നുള്ള ഏറ്റവും പുതിയ അപ്‌ഡേറ്റുകൾക്കായി കാർദേഖോ-യിൽ തുടരുക.

കൂടുതൽ വായിക്കൂ: നെക്‌സോൺ AMT

Share via

explore similar കാറുകൾ

ടാടാ നെക്സൺ

4.6703 അവലോകനങ്ങൾഈ കാർ റേറ്റ് ചെയ്യാം
പെടോള്17.44 കെഎംപിഎൽ
സിഎൻജി17.44 കിലോമീറ്റർ / കിലോമീറ്റർ
ഡീസൽ23.23 കെഎംപിഎൽ

ടാടാ സഫാരി

4.5181 അവലോകനങ്ങൾഈ കാർ റേറ്റ് ചെയ്യാം
ഡീസൽ14.1 കെഎംപിഎൽ
ട്രാൻസ്മിഷൻമാനുവൽ/ഓട്ടോമാറ്റിക്

ടാടാ കർവ്വ്

4.7379 അവലോകനങ്ങൾഈ കാർ റേറ്റ് ചെയ്യാം
ട്രാൻസ്മിഷൻമാനുവൽ/ഓട്ടോമാറ്റിക്

ടാടാ കർവ്വ് ഇവി

4.7129 അവലോകനങ്ങൾഈ കാർ റേറ്റ് ചെയ്യാം
ട്രാൻസ്മിഷൻഓട്ടോമാറ്റിക്

ടാടാ പഞ്ച് ഇവി

4.4121 അവലോകനങ്ങൾഈ കാർ റേറ്റ് ചെയ്യാം
ട്രാൻസ്മിഷൻഓട്ടോമാറ്റിക്

ടാടാ നസൊന് ഇവി

4.4193 അവലോകനങ്ങൾഈ കാർ റേറ്റ് ചെയ്യാം
ട്രാൻസ്മിഷൻഓട്ടോമാറ്റിക്

ടാടാ ഹാരിയർ ഇവി

4.96 അവലോകനങ്ങൾഈ കാർ റേറ്റ് ചെയ്യാം
Rs.30 ലക്ഷം* Estimated Price
ജൂൺ 10, 2025 Expected Launch
ട്രാൻസ്മിഷൻഓട്ടോമാറ്റിക്
ലോഞ്ച് ചെയ്ത്‌ കഴിയുമ്പോൾ എന്നെ അറിയിക്കു
* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ

Enable notifications to stay updated with exclusive offers, car news, and more from CarDekho!

ട്രെൻഡിംഗ് ഇലക്ട്രിക് കാറുകൾ

  • ജനപ്രിയമായത്
  • വരാനിരിക്കുന്നവ
* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ