Login or Register വേണ്ടി
Login

ഈ 8 കാറുകളായിരിക്കും 2023 ഫെബ്രുവരിയിൽ നിങ്ങളുടെ വഴിയിൽ ആദ്യമെത്തുന്നത്

<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്

വർഷത്തിലെ ഏറ്റവും ചെറിയ മാസം ഒരു ഇലക്ട്രിക് ഹാച്ച്ബാക്കിന്റെ ലോഞ്ചിംഗിനും ഡീസൽ അവതാറിൽ ഒരു ജനപ്രിയ MPV-യുടെ തിരിച്ചുവരവിനും സാക്ഷ്യംവഹിക്കും

ഓട്ടോ എക്‌സ്‌പോയിലെ ആക്ഷന് പുറമെ പുതിയ കാർ ലോഞ്ചുകളും അരങ്ങേറ്റങ്ങളും മുഖേന ഇന്ത്യൻ ഓട്ടോമോട്ടീവ് ഇടം 2023 വർഷം ഗംഭീരമായിത്തന്നെ ആരംഭിച്ചു. കാർ നിർമാതാക്കളിൽ നിന്ന് ഫെബ്രുവരിയിൽ സമാനമായ ആവേശം കാണാനാകില്ലെങ്കിലും, അടുത്ത 28 ദിവസത്തിനുള്ളിൽ ഷോറൂമുകളിലെത്താൻ പുതിയ കുറച്ചു കാറുകൾ തയ്യാറായിട്ടുണ്ട്. ഒരു പുതിയ ഇലക്ട്രിക് ഹാച്ച്ബാക്കും തിരിച്ചുവരവ് നടത്തുന്ന ഒരു ജനപ്രിയ ടൊയോട്ട MPV-യും ലിസ്റ്റിൽ ഉൾപ്പെടുന്നുണ്ട്:

സിട്രോൺ eC3

ഇന്ത്യയിലെ മാർക്കറ്റിനായുള്ള ഇതിന്റെ വെറും മൂന്നാമത്തെ കാറിൽ, സിട്രോൺ eC3 മുഖേന താങ്ങാനാവുന്ന EV സ്പെയ്സിലേക്ക് സധൈര്യം പ്രവേശിക്കുന്നു. 10 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് ഉൾപ്പെടെയുള്ള സമാന ഫീച്ചറുകളുള്ള സാധാരണ C3 ഹാച്ച്ബാക്കിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഇത്, കൂടാതെ ഏതാണ്ട് സമാനമായ രൂപവുമുണ്ട്. ഇതിന്റെ ഓർഡർ ബുക്കിംഗ് ഇപ്പോൾ തുടങ്ങിയിരിക്കുന്നു, 29.2kWh ബാറ്ററി പാക്കും 57PS/143Nm ഇലക്ട്രിക് മോട്ടോറും പിന്തുണയ്‌ക്കുന്ന 320km എന്ന അവകാശപ്പെടുന്ന റേഞ്ചുമായാണ് EV വരുന്നത്.

ടാറ്റ ആൾട്രോസ് റേസർ

ടാറ്റ 2023 ഓട്ടോ എക്‌സ്‌പോയിൽ ആൾട്രോസ് റേസർ പ്രദർശിപ്പിച്ചു, ഇത് അതിന്റെ പ്രീമിയം ഹാച്ച്‌ബാക്കിലെ മികച്ച പതിപ്പായിരുന്നു. കോസ്‌മെറ്റിക്, ഫീച്ചർ അപ്‌ഗ്രേഡുകളും നെക്‌സോണിന്റെ 120PS, 1.2 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനും ഇതിനുണ്ടായിരുന്നു. ടാറ്റയുടെ പ്രീമിയം ഹാച്ച്ബാക്ക് നെയിംപ്ലേറ്റിലേക്ക് ഒന്നിലധികം തുടക്കങ്ങൾ എത്തിക്കുന്ന ആൾട്രോസിന്റെ ഈ ആവർത്തനം കാർ നിർമാതാക്കൾ പെട്ടെന്നുതന്നെ അവതരിപ്പിക്കുമെന്ന് ഈയിടെ സ്ഥിരീകരിച്ചിരുന്നു.

ഇതും വായിക്കുക: നിലവിലുള്ള ടർബോ യൂണിറ്റിനേക്കാൾ ടാറ്റയുടെ പുതിയ TGDi എഞ്ചിനുകളെ മികച്ചതാക്കുന്നത് എന്താണ്? ഇവിടെനിന്ന് മനസ്സിലാക്കൂ

ടൊയോട്ട ഇന്നോവ ക്രിസ്റ്റ

ടൊയോട്ട ഇന്നോവ ക്രിസ്റ്റ ഉടൻ തിരിച്ചെത്തും, അതിനുള്ള ബുക്കിംഗ് ഇപ്പോൾ തുടങ്ങിയിരിക്കുന്നു. ഇതിനെ പുതുക്കിയ ഫ്രണ്ട് ഫാസിയ വേറിട്ടുനിർത്തുന്നു. റിയർ-വീൽ ഡ്രൈവ്ട്രെയിൻ (RWD), ലാഡർ-ഓൺ-ഫ്രെയിം നിർമാണം എന്നിവ ഉൾപ്പെടെ OG ഇന്നോവയുടെ എല്ലാ ഗുണങ്ങളും നിലനിർത്തിക്കൊണ്ടുതന്നെ, മാനുവൽ ട്രാൻസ്മിഷൻ സഹിതം ഡീസൽ-മാത്രമായുള്ള ഓഫറിംഗ് ആയി ഇത് തുടരും. ഇത് മുമ്പത്തെ അതേ ട്രിമ്മുകളിൽ നൽകുന്നത് ടൊയോട്ട തുടരും.

ടാറ്റ ആൾട്രോസ് CNG

2023 ഫെബ്രുവരിയിൽ ടാറ്റാ ആൾട്രോസിന്റെ രൂപത്തിൽ CNG കിറ്റ് ഓപ്ഷനുള്ള മറ്റൊരു പ്രീമിയം ഹാച്ച്ബാക്കിനെ സ്വാഗതം ചെയ്യാമെന്ന് പ്രതീക്ഷിക്കുന്നു. കാർ നിർമാതാക്കൾ ഓട്ടോ എക്സ്പോ 2023-ൽ വെച്ച് തങ്ങളുടെ ബദൽ ഇന്ധന സാങ്കേതികവിദ്യ ആൾട്രോസിൽ പ്രദർശിപ്പിച്ചിട്ടുണ്ട്, ഒരു സാധാരണ സിംഗിൾ CNG സിലിണ്ടർ സെറ്റപ്പിനേക്കാൾ കൂടുതൽ ബൂട്ട് സ്പേസ് ഓഫർ ചെയ്യുന്ന പുതിയ ഇരട്ട CNG സിലിണ്ടറുകൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് അതേ 1.2-ലിറ്റർ പെട്രോൾ എഞ്ചിൻ സഹിതമാണ് വരുന്നത്, എന്നാൽ CNG നൽകുമ്പോൾ 77PS/95Nm നൽകുന്നു, കൂടാതെ ഫൈവ് സ്പീഡ് MT-യും ഒപ്പംവരുന്നു.

ഇതും വായിക്കുക: ഈ വർഷം ലോഞ്ച് ചെയ്യുന്ന മുഴുവൻ ഓട്ടോ എക്സ്പോ 2023 കാറുകളും ഒപ്പം നമ്മൾ കാണാൻ ആഗ്രഹിക്കുന്ന മറ്റു ചില കാര്യങ്ങളും!

ഔഡി Q3 സ്‌പോർട്‌ബാക്ക്

സ്റ്റാൻഡേർഡ് Q3 മതിയായില്ല എങ്കിൽ, കൂപ്പെ പോലെയുള്ള ചരിഞ്ഞ റൂഫ് ഉള്ള Q3 സ്‌പോർട്ട്ബാക്കും ഔഡി വാഗ്ദാനം ചെയ്യുന്നു. കറുപ്പ് ഹണികോംബ് ഗ്രില്ലും ORVM-കളും വിൻഡോ ബെൽറ്റ്‌ലൈനും ഹൈലൈറ്റുകളായുള്ള Q3-യുടെ സ്‌പോർട്ടിയർ ആവർത്തനം ആണിത്. 10.25 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർസ് ഡിസ്‌പ്ലേയും ഔഡിയുടെ MMI ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ഉൾപ്പെടെ, റെഗുലർ Q3, Q3 സ്‌പോർട്ട്ബാക്ക് എന്നിവക്ക് ഏകദേശം ഒരേ ക്യാബിൻ ആണുള്ളത്. ആഗോളതലത്തിൽ ഇതിന് പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകൾ ഉണ്ടാകുമ്പോൾതന്നെ, ഇന്ത്യ-സ്പെക്ക് Q3 സ്‌പോർട്ട്ബാക്കിൽ ഒരു പെട്രോൾ പവർട്രെയിൻ മാത്രമേ ഉൾപ്പെടുന്നുള്ളൂ, സ്റ്റാൻഡേർഡ് Q3-ൽ നിന്നുള്ള 190PS, 2-ലിറ്റർ ടർബോ-പെട്രോൾ യൂണിറ്റിനാണ് സാധ്യത.

ടാറ്റാ പഞ്ച് CNG

ആൾട്രോസ് CNG-യ്‌ക്കൊപ്പം, 2023 ഓട്ടോ എക്‌സ്‌പോയിൽ ടാറ്റ പഞ്ച് CNG-യും പ്രദർശിപ്പിച്ചിരുന്നു. ഇതിന് സമാനമായ ഡ്യുവൽ CNG സിലിണ്ടർ സജ്ജീകരണം ലഭിക്കുന്നു, കൂടാതെ ഫൈവ് സ്പീഡ് MT-ക്കൊപ്പം ആൾട്രോസ് CNG-യുടെ അതേ 1.2-ലിറ്റർ പെട്രോൾ എഞ്ചിനുമായി (CNG ആകൃതിയിൽ 77PS/95Nm റേറ്റ് ചെയ്തിരിക്കുന്നു) വരുന്നു. ലോഞ്ച് ചെയ്യുമ്പോൾ നേരിട്ടുള്ള എതിരാളികളൊന്നും ഇതിന് ഉണ്ടാകില്ല, മാരുതി സ്വിഫ്റ്റ് CNG-ക്ക് ബദലായി ഇത് വരുന്നുമുണ്ട്.

അഞ്ചാം തലമുറ ലെക്സസ് RX

ലെക്സസ് അഞ്ചാം തലമുറ RX ഈ ഫെബ്രുവരിയിൽ ഇന്ത്യയിലേക്ക് കൊണ്ടുവരാൻ തയ്യാറായിരിക്കുന്നു. കാർ നിർമാതാക്കളുടെ ഇന്ത്യൻ SUV പോർട്ട്‌ഫോളിയോയിലെ എൻട്രി ലെവൽ SUV ഓഫറിംഗ് ആയ NX, മുൻനിര SUV-യായ LX എന്നിവയ്‌ക്കിടയിൽ ആണ് ഇത് ഇടംപിടിക്കുന്നത്. ഇതിന്റെ അഞ്ചാം തലമുറ അവതാറിൽ, RX-ന് വികസിച്ച രൂപകൽപ്പനയാണുള്ളത്, ഇത് ഔട്ട്‌ഗോയിംഗ് മോഡലിനേക്കാൾ കൂടുതൽ ഉത്സാഹജന്യവും സ്‌പോർട്ടിയറുമായ രൂപം ഇതിന് നൽകുന്നു. ട്രൈ-സോൺ ക്ലൈമറ്റ് കൺട്രോൾ, 14-ഇഞ്ച് ടച്ച്‌സ്‌ക്രീൻ, അഡ്വാൻസ്ഡ് ഡ്രൈവർ-അസിസ്റ്റൻസ് സിസ്റ്റങ്ങൾ (ADAS) എന്നിങ്ങനെ നിരവധി ഉപകരണങ്ങളാൽ ഇതിൽ നിറഞ്ഞിരിക്കുന്നു. രണ്ട് ട്രിമ്മുകളിലും ഒരു സെറ്റ് പെട്രോൾ എഞ്ചിൻ ഓപ്ഷനുകളിലും ഫ്രണ്ട്-വീൽ ഡ്രൈവ് (FWD), ഓൾ-വീൽ ഡ്രൈവ് (AWD) ചോയ്സുകളിലും ലെക്സസ് ഇത് വിൽക്കും.

മാരുതി ബ്രെസ്സ CNG

ഇന്ത്യയിൽ ആദ്യമായി ഒരു SUV-യിൽ CNG ഓഫർ ചെയ്തത് മാരുതിയാണ്, ഉടൻ തന്നെ രണ്ട് CNG SUV-കളുള്ള ആദ്യ മാർക്കായി ഇത് മാറും, കാരണം ഇന്ത്യയിൽ ഇന്ധന ബദലുള്ള ആദ്യത്തെ സബ്-4m SUV-വിയായ ബ്രെസ്സ CNG ഇപ്പോൾ തയ്യാറാകുന്നതായി മനസ്സിലാകുന്നു. സാധാരണ വേരിയന്റുകളുടെ അതേ 1.5-ലിറ്റർ പെട്രോൾ എഞ്ചിൻ ലഭിക്കുന്ന CNG ഓപ്ഷനോടൊപ്പം SUV-യുടെ മിഡ്-സ്പെക്ക് VXi, ZXi ട്രിമ്മുകൾ കാർ നിർമാതാക്കൾ വാഗ്ദാനം ചെയ്യുമെന്ന് നമ്മൾ പ്രതീക്ഷിക്കുന്നു (ഇവിടെ 88PS-ഉം 121.5Nm-ഉം ഉണ്ടാക്കുന്നുണ്ടെങ്കിലും). ഫൈവ് സ്പീഡ് മാനുവൽ ഗിയർബോക്‌സ് മാത്രമേ മാരുതി നൽകൂ.

ഇതും വായിക്കുക: 2030-ഓടെ പരമാവധി വിൽപ്പന ICE മോഡലുകളിൽ നിന്നായിരിക്കുമെന്ന് മാരുതി പ്രവചിക്കുന്നു, കുറഞ്ഞത് EV-കളിൽ നിന്നുമായിരിക്കും

ഈ എട്ട് കാറുകൾ 2023 ഫെബ്രുവരിയിൽ ഷെഡ്യൂൾ ചെയ്യാൻ സാധ്യതയുള്ള ലോഞ്ചുകൾ ആണെങ്കിൽപോലും മറ്റ് കാർ നിർമാതാക്കളിൽ നിന്നും കുറച്ച് സർപ്രൈസുകൾ കൂടി ഉണ്ടായേക്കാവുന്നതാണ്. ഏത് മോഡലാണ് നിങ്ങൾക്ക് കൂടുതൽ ആവേശം നൽകിയത്? അഭിപ്രായങ്ങൾ ഞങ്ങളെ അറിയിക്കുക.

Share via

explore similar കാറുകൾ

ടാടാ ஆல்ட்ர

പെടോള്19.33 കെഎംപിഎൽ
സിഎൻജി26.2 കിലോമീറ്റർ / കിലോമീറ്റർ
ഡീസൽ23.64 കെഎംപിഎൽ

ടാടാ punch

പെടോള്20.09 കെഎംപിഎൽ
സിഎൻജി26.99 കിലോമീറ്റർ / കിലോമീറ്റർ
ട്രാൻസ്മിഷൻമാനുവൽ/ഓട്ടോമാറ്റിക്

മാരുതി brezza

പെടോള്19.89 കെഎംപിഎൽ
സിഎൻജി25.51 കിലോമീറ്റർ / കിലോമീറ്റർ
ട്രാൻസ്മിഷൻമാനുവൽ/ഓട്ടോമാറ്റിക്
* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ

Enable notifications to stay updated with exclusive offers, car news, and more from CarDekho!

ട്രെൻഡിംഗ് ഇലക്ട്രിക് കാറുകൾ

  • ജനപ്രിയമായത്
  • വരാനിരിക്കുന്നവ
* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ