Login or Register വേണ്ടി
Login

മുഖം മിനുക്കിയ ടാറ്റ ടിയാഗോ 4.60 ലക്ഷം രൂപ വിലയിൽ ലോഞ്ച് ചെയ്തു

<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്

ഇനി മുതൽ ടിയാഗോ 1.2 ലിറ്റർ ബി.എസ് 6 പെട്രോൾ എൻജിനിൽ മാത്രം,ഡീസൽ എൻജിൻ മോഡൽ ഇനിയില്ല.

  • ടാറ്റയുടെ അൾട്രോസിന് സമാനമായ മുൻവശമാണ് പുതുക്കിയ ടിയാഗോയ്ക്കുള്ളത്.

  • 7 ഇഞ്ച് ടച്ച്സ്‌ക്രീൻ, 15 ഇഞ്ച് അലോയ് വീലുകൾ എന്നീ ഫീച്ചറുകൾ ചേർത്തിട്ടുണ്ട്.

  • സുരക്ഷക്കായി ഇരട്ട എയർ ബാഗുകളും എ.ബി.എസ് വിത്ത് ഇ.ബി.ഡി എന്നിവയും നൽകിയിട്ടുണ്ട്.

  • ഗ്ലോബൽ എൻ.സി.എ.പി ക്രാഷ് ടെസ്റ്റിൽ ഈ സെഗ്മെന്റിലെ ഏറ്റവും ഉയർന്ന 4 സ്റ്റാർ റേറ്റിംഗ് ലഭിച്ചിട്ടുണ്ട്.

  • മാരുതി വാഗൺ ആർ,സെലേറിയോ,ഹ്യുണ്ടായ് സാൻട്രോ എന്നിവയുമായാണ് മത്സരം.

  • ഈ സെഗ്മെന്റിൽ ഡീസൽ ഓപ്ഷൻ നൽകിയ ഒരേ ഒരു കാർ ആയിരുന്നു ടിയാഗോ.

ടാറ്റ മോട്ടോർസ് പുതുക്കിയ ടിയാഗോ ലോഞ്ച് ചെയ്തു. 4.60 ലക്ഷം രൂപ(ഡൽഹി എക്സ് ഷോറൂം വില) ആണ് പുതിയ ടിയാഗോയ്ക്ക് കമ്പനി നിശ്ചയിച്ചിരിക്കുന്നത്. പുതുക്കിയ നെക്സോൺ, ടിഗോർ, ടാറ്റയുടെ ആദ്യ പ്രീമിയം ഹാച്ച്ബാക്കായ അൾട്രോസ് എന്നിവയ്‌ക്കൊപ്പമാണ് പുതുക്കിയ ടിയാഗോയും പുറത്തിറക്കിയത്.4 വേരിയന്റുകളിൽ ലഭ്യമായ ടിയാഗോ, മുന്തിയ 2 ഇനങ്ങളിൽ ഓട്ടോമാറ്റിക്ക് ട്രാൻസ്മിഷനും നൽകിയിട്ടുണ്ട്.

2020 ടിയാഗോയുടെ വേരിയന്റ് അനുസരിച്ചുള്ള വില ഇങ്ങനെയാണ്:

വേരിയന്റ്

പെട്രോൾ

എക്സ് ഇ

4.60 ലക്ഷം രൂപ

എക്സ് ടി

5.20 ലക്ഷം രൂപ

എക്സ് സെഡ്

5.70 ലക്ഷം രൂപ

എക്സ് സെഡ് എ

6.20 ലക്ഷം രൂപ

എക്സ് സെഡ് പ്ലസ്

5.99 ലക്ഷം രൂപ

എക്സ് സെഡ് പ്ലസ് ഡി ടി

6.10 ലക്ഷം രൂപ

എക്സ് സെഡ് എ പ്ലസ്

6.60 ലക്ഷം രൂപ

രണ്ട് പ്രധാന മാറ്റങ്ങളാണ് ടിയാഗോയിൽ വരുത്തിയിരിക്കുന്നത്. ആദ്യത്തേത് ഡിസൈനിലുള്ള മാറ്റമാണ്. രണ്ടാമത്തേത് എൻജിനിലും. അൾട്രോസിനെ പോലുള്ള മുൻഭാഗമാണ് ഇപ്പോൾ ടിയാഗോയ്ക്കുള്ളത്. കൂർത്ത മൂക്ക് പോലുള്ള മുൻവശമാണ് ഇതിന്. ഇത് കൂടുതൽ നല്ല ലുക്ക് നൽകുന്നുണ്ട്.മറ്റൊരു പ്രധാന മാറ്റം ഇനി ടിയാഗോ ഡീസൽ മോഡൽ ലഭ്യമാകില്ല എന്നതാണ്. ബി.എസ് 6 അനുസൃത ഡീസൽ മോഡൽ വലിയ വില വർദ്ധനവ് ഉണ്ടാക്കും എന്നതിനാലാണ് ടാറ്റ ഈ മാറ്റം കൊണ്ടുവരാത്തത്.

ബി.എസ് 6 പെട്രോൾ എൻജിനിൽ അതേ 3 സിലിണ്ടർ,1.2 ലിറ്റർ യൂണിറ്റ് തന്നെയാണ്. 86 PS പവറും(മുമ്പത്തേക്കാൾ 1 PS കൂടുതൽ) 113 Nm ടോർക്കും (മുമ്പത്തേക്കാൾ 1 Nm കുറവ്) പ്രദാനം ചെയ്യുന്ന പുതിയ ടിയാഗോ 5 സ്പീഡ് മാനുവൽ ട്രാൻസ്മിഷനിലും എ.എം.ടി മോഡലിലും ലഭ്യമാണ്.

ഫീച്ചറുകൾ നോക്കുകയാണെങ്കിൽ പ്രധാനപ്പെട്ട ഒരെണ്ണം ടിയാഗോ ഒഴിവാക്കിയിട്ടുണ്ട്. പ്രൊജക്ടർ ഹെഡ് ലാമ്പുകൾ ഇനി ടിയാഗോയിൽ ഉണ്ടാകില്ല.അതേ 15 ഇഞ്ച് അലോയ് വീലുകൾ,ആപ്പിൾ കാർ പ്ലേയും ആൻഡ്രോയിഡ് ഓട്ടോയും പ്രവർത്തിക്കുന്ന 7 ഇഞ്ച് ടച്ച് സ്ക്രീൻ, 4 സ്പീക്കർ-4 ട്വീറ്റർ സെറ്റ് സൗണ്ട് സിസ്റ്റം എന്നിവയും ഉണ്ട്. ഫ്ലാറ്റ് ബോട്ടം സ്റ്റീയറിങ് വീൽ മറ്റൊരു പ്രധാന ഫീച്ചറാണ്.

സുരക്ഷ കാര്യങ്ങളിൽ നോക്കുകയാണെങ്കിൽ മുൻവശത്ത് ഡ്യൂവൽ എയർ ബാഗുണ്ട്. എ.ബി.എസ് എല്ലാ പുതിയ കാറുകളിലും നിർബന്ധമാക്കിയിട്ടുണ്ട്. ടിയാഗോയിൽ ഇ.ബി.ഡി (ഇലക്ട്രോണിക്ക് ബ്രേക്ക് ഫോഴ്‌സ് ഡിസ്ട്രിബൂഷൻ), സി.എസ്.സി (കോർണർ സ്റ്റെബിലിറ്റി കൺട്രോൾ) എന്നിവയും നൽകിയിട്ടുണ്ട്. പുതുക്കിയ ടിയാഗോ, ഗ്ലോബൽ എൻ.സി.എ.പി ക്രാഷ് ടെസ്റ്റിൽ ഈ സെഗ്മെന്റിലെ ഉയർന്ന റേറ്റിംഗ് ആയ 4 സ്റ്റാർ നേടിയിട്ടുണ്ട്.

പുതുക്കിയ രൂപത്തിൽ എത്തുന്ന ടിയാഗോ, 6 നിറങ്ങളിൽ ലഭ്യമാണ്:ഫ്ളയിം റെഡ്,പേൾസെന്റ് വൈറ്റ്,വിക്ടറി യെല്ലോ,ടെക്ടോണിക് ബ്ലൂ,പ്യൂവർ സിൽവർ,ഡേയ്ടോണ ഗ്രേ.

ടിയാഗോ ഇനിയും മാരുതി വാഗൺ ആർ,ഹ്യൂണ്ടായ് സാൻട്രോ എന്നിവയ്ക്ക് എതിരാളിയായി തുടരും.

കൂടുതൽ വായിക്കാം: ടാറ്റ ടിയാഗോ ഓൺ റോഡ് പ്രൈസ്

Share via

Write your Comment on Tata ടിയഗോ

V
vilas parulekar
Jan 22, 2020, 9:37:07 PM

Very good..

J
jitendra pal singh negi
Jan 22, 2020, 4:54:38 PM

I like tata motors

explore കൂടുതൽ on ടാടാ ടിയഗോ

ടാടാ ടിയഗോ

പെടോള്20.09 കെഎംപിഎൽ
സിഎൻജി26.49 കിലോമീറ്റർ / കിലോമീറ്റർ
ട്രാൻസ്മിഷൻമാനുവൽ/ഓട്ടോമാറ്റിക്
* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ

Enable notifications to stay updated with exclusive offers, car news, and more from CarDekho!

ട്രെൻഡിംഗ് ഹാച്ച്ബാക്ക് കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
ഇലക്ട്രിക്ക്
Rs.3.25 - 4.49 ലക്ഷം*
പുതിയ വേരിയന്റ്
Rs.5 - 8.45 ലക്ഷം*
പുതിയ വേരിയന്റ്
പുതിയ വേരിയന്റ്
Rs.6.16 - 10.15 ലക്ഷം*
പുതിയ വേരിയന്റ്
Rs.4.70 - 6.45 ലക്ഷം*
* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ