Tata Safari vs Mahindra XUV700 vs Toyota Innova Hycross: സ്ഥലവും പ്രായോഗികതയും താരതമ്യം ചെയ്യുമ്പോൾ
<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്
- 25 Views
- ഒരു അഭിപ്രായം എഴുതുക
നിങ്ങളുടെ കുടുംബത്തിന് ഏറ്റവും അനുയോജ്യമായ സെവൻ സീറ്റർ ഏതാണ്?
ഏകദേശം 35 ലക്ഷം രൂപയ്‌ക്ക്, ഏഴ് സീറ്റുകേൾക്കായുള്ള നിങ്ങളുടെ ആവശ്യം നിറവേറ്റുന്ന വാഹനങ്ങൾ നിങ്ങൾക്ക് വാങ്ങാവുന്നതാണ്, മാത്രമല്ല ഫീൽ ഗുഡ് ഫാക്‌ടറിന്റെ അടിസ്ഥാനത്തിൽ നിങ്ങൾക്ക് അല്പം അധികമായും നേടാനാകും. ഈ ബജറ്റിൽ ടൊയോട്ട ഇന്നോവ ഹൈക്രോസ്, മഹീന്ദ്ര XUV700, ടാറ്റ സഫാരി എന്നിവയുൾപ്പെടെ നിരവധി ഓപ്ഷനുകൾ ഉണ്ട്. XUV700 ന്റെ ഫീച്ചറുകളുടെ പട്ടികയിൽ മഹീന്ദ്ര ചെറിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്, അതേസമയം ടാറ്റ സഫാരിക്ക് ഒരു സമഗ്രമായ ഫെയ്‌സ് ലിഫ്റ്റും നൽകിയിട്ടുണ്ട്, മാറ്റങ്ങൾ ഈ പോരാട്ടത്തെ കൂടുതൽ രസകരമാക്കുന്നു. ഈ വലിയ ഫാമിലി കാറുകളിൽ ഏതാണ് നിങ്ങൾക്ക് ഏറ്റവും മികച്ചത്?
ഡിസൈൻ
ഒറ്റകാഴ്ചയിലെ ആകര്ഷണത്തിൽ, ടാറ്റ സഫാരിയെ അനുകൂലിക്കുന്നതാണ് എളുപ്പം. പുതിയ ബമ്പറുകൾ, ആനിമേഷനുകളോട് കൂടിയ ലൈറ്റിംഗ്, വലിയ 19 ഇഞ്ച് അലോയ് വീലുകൾ തുടങ്ങിയ പുതിയ ഡിസൈൻ ഘടകങ്ങൾക്കൊപ്പം SUVയുടെ ഇതിനകം തന്നെ വ്യത്യസ്തമായ വ്യക്തിത്വം വേറിട്ടുനിൽക്കുന്നു. ചിത്രങ്ങളിൽ നിങ്ങൾ കാണുന്ന വെങ്കല ഷേഡ് ഉൾപ്പെടെയുള്ള തനതായ കളർ ഓപ്ഷനുകളും ടാറ്റ വാഗ്ദാനം ചെയ്യുന്നു, ഇത് റോഡ് പ്രസൻസും ഗണ്യമായി ഉയർത്തുന്നു.
2024-ലെ അപ്‌ഡേറ്റിനൊപ്പം, മഹീന്ദ്ര XUV700 ക്രോമിനെ ഒഴിവാക്കുന്ന ഒരു കറുത്ത അവതാറിൽ വാഗ്ദാനം ചെയ്യുന്നു. ഇത് കൂടാതെ, XUV കാഴ്ചയിൽ മാറ്റമില്ലാതെ തുടരുന്നു. ഫാങ് പോലുള്ള ഡേടൈം റണ്ണിംഗ് ലാമ്പുകളുള്ള വലിയ ഹെഡ്‌ലൈറ്റുകൾ, 18 ഇഞ്ച് അലോയ് വീലുകൾ, ഫ്ലഷ് ഡോർ ഹാൻഡിലുകൾ എന്നിവ ഇവിടെ പ്രധാനമായി എടുത്തുകാണിക്കുന്നു.
ഹൈക്രോസിനൊപ്പം MPVയുടെയും SUV പോലുള്ള സ്റ്റൈലിംഗിന്റെയും മികച്ച മിശ്രിതം വാഗ്ദാനം ചെയ്യാൻ ടൊയോട്ടയ്ക്ക് കഴിഞ്ഞു. ഇവയ്ക്കൊപ്പം, ഇത് വാൻ പോലെ കാണപ്പെടുന്നു. നിങ്ങൾ ഇത് വശത്ത് നിന്ന് കാണുമ്പോൾ ഇത് വ്യക്തമാണ്, പ്രത്യേകിച്ചും വലിയ 18 ഇഞ്ച് അലോയ് വീലുകൾ പോലും കാറിന്റെ ഭൂരിഭാഗത്തിനും ചെറുതായി കാണപ്പെടുന്നതിനാൽ. എന്നിരുന്നാലും, ഈ ഡിസൈൻ വൃത്തിയുള്ളതും മനോഹരമായും കാലാതീതമായി നിലനിൽക്കുമെന്നും ഉറപ്പാണ്.
ബൂട്ട് സ്പേസ്
മൂന്ന് നിരകളും ഉള്ളതിനാൽ, ബൂട്ട് സ്പേസിന്റെ കാര്യത്തിൽ ടൊയോട്ട ഇന്നോവ ഹൈക്രോസ് വ്യക്തമായി മേൽക്കോയ്മ നേടുന്നു. ക്യാബിനിൽ വലിപ്പമുള്ളതും ഇടത്തരം വലിപ്പമുള്ളതുമായ ട്രോളി ബാഗ് സുഖകരമായി ഫിറ്റ് ചെയ്യാൻ ഞങ്ങൾക്ക് കഴിഞ്ഞു. നേരെമറിച്ച്, ടാറ്റ സഫാരി, മഹീന്ദ്ര XUV700 എന്നിവയ്ക്ക് ബൂട്ടിൽ സ്‌പെയ്‌സ് നൽകിയിട്ടില്ല. നിങ്ങൾക്ക് രണ്ട് ലാപ്‌ടോപ്പ് ബാഗുകളോ ഒരു ഡഫിൾ ബാഗോ ഉൾപ്പെടുത്താം.
മൂന്നാമത്തെ വരി മടക്കിവെച്ചിരിക്കുന്നതിനാൽ, ആവശ്യമെങ്കിൽ മൂന്ന് വാഹനങ്ങൾക്കും ഹൗസ് ഷിഫ്റ്റിങ് വരെ കൈകാര്യം ചെയ്യാം കഴിയും. നിങ്ങൾക്ക് കൈകാര്യം ചെയ്യാൻ കഴിയുന്ന എല്ലാ ലഗേജുകളും എടുക്കാൻ കഴിയുന്ന ഒരു വലിയ സ്‌പെയ്‌സ് ലഭ്യമാണ്. ഈ കാര്യത്തിൽ ഞങ്ങൾ ഇന്നോവ ഹൈക്രോസിന് മുൻഗണന നൽകും, കാരണം അതിന്റെ ലഗേജ് ലോഡിംഗ് ഏരിയ ഏറ്റവും വിശാലമായതാണ്.
തേർഡ് റോ സ്പെയ്സും അനുഭവവും
മൂന്നാം നിരയിലെ സ്ഥലത്തെക്കുറിച്ച് ചർച്ച ചെയ്യുന്നതിനുമുമ്പ്, മൂന്നാമത്തെ വരിയിൽ കയറാനും ഇറങ്ങാനുമുള്ള എളുപ്പത്തെക്കുറിച്ച് നമുക്ക് നോക്കാം. ഇവിടെ, XUV700 അതിന്റെ വൺ-ടച്ച് ടംബിൾ ഫംഗ്‌ഷണാലിറ്റിയ്ക്കൊപ്പം വരുന്നു,ഇത് യാത്രക്കാരുടെ ഭാഗത്ത് ലഭ്യമാണ്. ഇത് കയറുന്ന വഴിയിൽ നിന്ന് രണ്ടാമത്തെ വരി നീക്കുന്നതിനുള്ള പരിശ്രമം കുറയ്ക്കുന്നു. ഇന്നോവ ഹൈക്രോസിലെയും സഫാരിയിലെയും രണ്ടാം നിര സീറ്റുകൾ മുന്നോട്ട് കുതിക്കുന്നില്ല. എന്നിരുന്നാലും, ഹൈക്രോസിന്റെ സീറ്റിൽ കൂടുതൽ യാത്രാ സൗകര്യമുള്ളതിനാലും സഫാരിയേക്കാൾ മൂന്നാം നിരയിലേക്ക് പ്രവേശിക്കാൻ വലിയ ഇടം തുറന്നു നല്കുന്നതിനാലും ഞങ്ങൾക്കു അത് മികച്ച രീതിയിൽ റേറ്റുചെയ്യാനാകും. സഫാരിയുടെ കാര്യത്തിൽ, സീറ്റുകളുടെ അവസാന നിരയിലേക്ക് പ്രവേശിക്കാൻ രണ്ടാം നിരയ്‌ക്കിടയിലൂടെ കടക്കുന്നതും എളുപ്പമാണ്.
സ്‌പെയ്‌സ് സംബന്ധിച്ചിടത്തോളം, ഇന്നോവ ഹൈക്രോസാണ് ഒന്നാം സ്ഥാനത്ത്. ഇതിൽ ഓഫർ ചെയ്യുന്ന ഹെഡ്‌റൂം, ഫുട്‌റൂം, ഷോൾഡർ റൂം എന്നിവയുടെ അളവ് വളരെ മികച്ചതാണ്. കൂടാതെ, രണ്ടാമത്തെ വരിയിൽ ക്രമീകരണത്തിന്റെ വലിയ റേഞ്ച് ഉള്ളതിനാൽ, ഇവിടെ സുഖപ്രദമായ സ്ഥാനം കണ്ടെത്തുന്നത് ഒരിക്കലും വിഷമകരമായ ഒന്നല്ല. ഓവർഹെഡ് AC വെന്റുകൾ നൽകിയിട്ടുണ്ട്, ഇത് യാത്രക്കാർക്ക് ആവശ്യമായ തണുപ്പ് നൽകാൻ ഏറ്റവും ഫലപ്രദമാണ്.
ഹൈക്രോസുമായി താരതമ്യപ്പെടുത്തുമ്പോൾ, സഫാരിയും XUV700 ഉം നിങ്ങളെ ‘മുട്ടുകൾ ഉയർത്തി’ ഇരിക്കേണ്ടി വരുന്നു. മൊത്തം സ്പെയ്സിന്റെയും, നീറൂമിൻെറയും ഹെഡ്‌റൂമിന്റെയും കാര്യത്തിൽ സഫാരി വളരെ മികച്ചതാണ്. എന്നാൽ, രണ്ടാം നിരയിലെ സീറ്റിനടിയിലേക്ക് നിങ്ങളുടെ കാൽ വയ്ക്കാൻ മതിയായ ഇടമുണ്ടായിരിക്കില്ല.
XUV700-ന് യ്ക്കാണ് മൂന്നാം നിരയിൽ ഇവിടെ ഏറ്റവും കുറഞ്ഞ സ്ഥലമുള്ളത്. താമസക്കാർക്ക് കൂടുതൽ ഇടം നൽകുന്നതിന് രണ്ടാമത്തെ വരി ക്രമീകരിക്കാൻ കഴിയില്ല എന്നതാണ് സ്ഥിതി കൂടുതൽ വഷളാക്കുന്നത്. അതിനാൽ, ദൈർഘ്യമേറിയ യാത്രകൾക്കായി ഈ വരി ഭാഗം കുട്ടികൾ ഉപയോഗിക്കുന്നതാണ് നല്ലത്, എന്നിരുന്നാലും മുതിർന്നവർക്ക് ചെറിയ ഇൻ-സിറ്റി യാത്രകൾക്കായും ഇവിടെ ക്രമീകരിക്കാം.
ഇതും വായിക്കൂ: ഓട്ടോമാറ്റിക് കാറുകളിൽ 5 വ്യത്യസ്ത തരം ഡ്രൈവ് സെലക്ടറുകൾ (ഗിയർ സെലക്ടർ)
സെക്കന്റ് റോ സ്പെയ്സും അനുഭവവും
ടൊയോട്ട ഇന്നോവ ഹൈക്രോസിന്റെ രണ്ടാം നിരയിലേക്ക് കയറുന്നതും ഇറങ്ങുന്നതും ഏറ്റവും എളുപ്പമുള്ള കാര്യമാണ്. നിങ്ങൾക്ക് ക്യാബിനിനുള്ളിൽ നടക്കാം. സഫാരിക്ക് ഏറ്റവും പ്രയത്നം ആവശ്യമായി വരുമ്പോൾ മറ്റു രണ്ടു വാഹനങ്ങളുടെയും ക്യാബിനിലേക്ക് നിങ്ങൾ ബുദ്ധിമുട്ടി കയറണം. കുടുംബത്തിലെ മുതിർന്നവർ ടാറ്റ ഉപയോഗിക്കുകയാണെങ്കിൽ, അവരുടെ സൗകര്യത്തിനായി സൈഡ് സ്റ്റെപ്പുകൾ ഇൻസ്റ്റാൾ ചെയ്യാൻ ഞങ്ങൾ ശുപാർശ ചെയ്യുന്നു.
ഒരിക്കൽ അകത്തു കടന്നാൽ, ഉജ്ജ്വലമായ ഇടം കൊണ്ട് വീണ്ടും ആകർഷിക്കുന്നത് ഇന്നോവയാണ്. സീറ്റിൽ റേഞ്ച് കൂടുതലായതിനാൽ അതിന്റെ ഏറ്റവും ദൂരെയുള്ള സ്ഥാനത്ത് നിന്ന്, മുൻ സീറ്റുകളിലേക്ക് എത്താൻ നിങ്ങൾക്ക് ബുദ്ധിമുട്ടായിരിക്കും. സത്യത്തിൽ, ഇന്നോവ ഹൈക്രോസിന്റെ എല്ലാ നിരയിലും അസ്വസ്ഥതയില്ലാതെ ആറടിപൊക്കക്കാർക്ക് വരെ ഇരിക്കുന്നത് വളരെ എളുപ്പമാണ്. ഇവിടെയുള്ളത്തിൽ വച്ച ഏറ്റവും നന്നായി രണ്ടാം നിര ഫോക്കസ് ചെയ്യുന്ന വാഹനമാണിത്, ഇത് പവേർഡ് റിക്‌ലൈൻ, ഓട്ടോമൻ, സീറ്റിന്റെ സുഖപ്രദമായ കുഷ്യനിംഗ് എന്നിവ എടുത്തുകാണിക്കുന്നു. അധിക സൗകര്യത്തിനായി മധ്യഭാഗത്ത് വ്യക്തിഗത ആംറെസ്റ്റുകളും മടക്കാവുന്ന ട്രേയും ഉണ്ട്. ഓവർഹെഡ് AC വെന്റുകളും വിൻഡോകൾക്കുള്ള സൺഷെയ്ഡും ഈ ക്യാബിനിനെ വിശ്രമിത്തിന് സൗകര്യപ്രദമാക്കുന്നു.
മഹീന്ദ്ര XUV700 നെ അപേക്ഷിച്ച് മികച്ച നീറൂമും സ്ഥലസൗകര്യവും ഉള്ള ടാറ്റ സഫാരി രണ്ടാം സ്ഥാനത്താണ് വരുന്നത്. കംഫർട്ട് ഹെഡ്‌റെസ്റ്റുകളും സീറ്റ് വെന്റിലേഷനും (ക്യാപ്റ്റൻ സീറ്റ് പതിപ്പ് മാത്രം) പോലുള്ള സവിശേഷ ഫീച്ചറുകൾ ഉണ്ട് - നിങ്ങൾ ഡ്രൈവ് ചെയ്യുന്ന സമയത്ത് പെട്ടെന്ന് ഒന്ന് വിശ്രമിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ അവ മികച്ചതാണ്. ഇരിപ്പിടങ്ങളിൽ നിങ്ങളെ ഇഴുകിച്ചേർക്കുന്ന പ്രമുഖ ബോൾസ്റ്ററുകൾ ഉണ്ട്. എന്നിരുന്നാലും, നിങ്ങൾ XL-വലുപ്പമുള്ള ആളാണെങ്കിൽ, നിങ്ങൾ സീറ്റിൽ നിന്ന് അൽപ്പം സ്ഥലം കുറവുള്ളതായി തോന്നിയേക്കാം..
അടുത്ത വശത്ത്, XUV700-ൽ പുതുതായി അവതരിപ്പിച്ച ക്യാപ്റ്റൻ സീറ്റുകൾ പരന്നതും വിശാലവുമാണ്, വലിയ ശരീരപ്രകൃതിയുള്ളവർക്ക് മികച്ചതാണ്. എന്നിരുന്നാലും, സഫാരിയേക്കാൾ അൽപ്പം താഴ്ന്ന നീറൂം ഇവിടെ ട്രേഡ്ഓഫ് ആണ്. മഹീന്ദ്രയ്ക്ക് പിന്നിൽ സൺഷേഡുകളും ചേർക്കാമായിരുന്നു. മറ്റൊരു ചെറിയ തടസ്സം എസി വെന്റിന്റെ സ്ഥാനനിർണ്ണയമാണ്, ഇത് മറ്റെന്തിനെക്കാളും നിങ്ങളുടെ കാൽമുട്ടുകൾക്ക് തണുപ്പ് നൽകുന്നു.
ഫസ്റ്റ് റോ/ ക്യാബിൻ അനുഭവം
ഡിസൈൻ, ഗുണനിലവാരം, 'പണം നന്നായി ചെലവഴിച്ചു' എന്ന തോന്നൽ എന്നിവയിൽ, ടാറ്റ സഫാരി നൽകുന്ന തൃപ്തി അതിശയകരമാണ്. ഇതിന്റെ ഡാഷ്‌ബോർഡ് ലേഔട്ട് ഏറ്റവും ആകർഷകമാണ്, മെറ്റീരിയലുകളുടെ തിരഞ്ഞെടുപ്പ് ഏറ്റവും മികച്ചതാണ് കൂടാതെ ഫിറ്റും ഫിനിഷും ഇവിടെ ഏറ്റവും സ്ഥിരതയോടെ ഒരുമിച്ച് വരുന്നു. ടാറ്റയും വ്യത്യസ്‌ത വകഭേദങ്ങളിൽ ഒന്നിലധികം രൂപഭേദങ്ങൾ വാഗ്‌ദാനം ചെയ്യുന്നു, അതിനാൽ ഒന്നും തന്നെ അവഗണിക്കപ്പെടുന്ന പതിപ്പുകളായി അനുഭവപ്പെടുന്നില്ല. നിങ്ങൾ പിന്തുടരുന്നത് ആഡംബര ബോധമാണെങ്കിൽ, സഫാരിയാണ് നിങ്ങളുടെ ശ്രദ്ധ ഏറ്റവും കൂടുതൽ ആകർഷിക്കുന്നത്.
മഹീന്ദ്രയുടെ XUV700, നേരിട്ടുള്ള, ഏതാണ്ട് ജർമ്മൻ കാർ പോലെയുള്ള ഡിസൈനുമായി രണ്ടാം സ്ഥാനത്തെത്തി. ഈ ഡിസൈൻ പ്രവർത്തനക്ഷമതയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു, കൂടാതെ ഗുണനിലവാര നിലവാരം ശരാശരിയും നൽകുന്ന വിലയ്ക്ക് സ്വീകാര്യവുമാണ്. ഡാഷിന്റെ മുകൾ ഭാഗത്തിന് സോഫ്റ്റ് ടച്ച് മെറ്റീരിയൽ വാഗ്ദാനം ചെയ്തും ആംബിയന്റ് ലൈറ്റിംഗിൽ പരീക്ഷണങ്ങൾ നടത്തിയും സെന്റർ കൺസോളിലെ അലങ്കോലമായ ലുക്ക് കുറച്ചും മഹീന്ദ്രയ്ക്ക് കൂടുതൽ മികച്ചതാക്കാമായിരുന്നു.
അവസാന സ്ഥാനത്ത് ടൊയോട്ട ഇന്നോവ ഹൈക്രോസ് വരുന്നു, അത് പ്ലാസ്റ്റിക് ഗുണനിലവാരത്തിലും ഫിറ്റ് ആൻഡ് ഫിനിഷിലും ഒരു മന്ദഗതിയിലാണെന്ന് തോന്നുന്നു. ഡാഷ്‌ബോർഡിലെയും ഡോർപാഡുകളിലെയും ലെതറെറ്റ് ഇൻസേർട്ട് ഉപയോഗിച്ച് ഉയർന്ന മാർക്കറ്റ് ഫീൽ ചേർക്കാനുള്ള ശ്രമമുണ്ട്, പക്ഷേ അത് മതിയാകുന്നില്ല. ഈ താരതമ്യത്തിലെ ഏറ്റവും ചെലവേറിയ വാഹനം ഹൈക്രോസ് ആണെന്ന് കണക്കിലെടുക്കുമ്പോൾ, നിങ്ങൾക്ക് നല്ല ഫീൽ ഗുഡ് ഫാക്‌ടറിന്‍റെ കാര്യത്തിൽ കൂടുതൽ വേണ്ടിവരും.
ഇന്നോവ ഏറ്റവും നന്നായി ചെയ്യുന്നത്, മികച്ച ഡ്രൈവിംഗ് പൊസിഷൻ വാഗ്ദാനം ചെയ്യുക എന്നതാണ്. വീതി കുറഞ്ഞ എ-പില്ലർ, ചെറിയ ഡാഷ്‌ബോർഡ്, ഉയർന്ന ഇരിപ്പിടം എന്നിവ പുതിയ ഡ്രൈവർക്ക് പോലും വളരെ വേഗത്തിൽ സുഖകരമാകുന്ന ഒന്നാണ്. XUV700 ഉം സഫാരിയും ഒരു ശരിയായ SUV പോലെയുള്ള ഡ്രൈവിംഗ് പൊസിഷൻ വാഗ്ദാനം ചെയ്യുന്നു, അവിടെ ബോണറ്റ് നിങ്ങളുടെ മുന്നിൽ സ്പാൻ ചെയ്യുന്നത് കാണാം. എല്ലാം XL വലുപ്പമുള്ളതായി തോന്നുന്ന സഫാരിയെക്കാൾ XUV700 യുമായി ഇടപഴകാനും എളുപ്പമാണ്.
ഇതും പരിശോധിക്കൂ: ടൊയോട്ട ഇന്നോവ ഹൈക്രോസ് അവലോകനം: ഇതുവരെയുള്ളതിൽ വച്ച മികച്ച ഇന്നോവ?
ഫീച്ചറുകൾ
വിലനിലവാരം കണക്കിലെടുക്കുമ്പോൾ, മൂന്ന് വാഹനങ്ങൾക്കിടയിൽ പൊതുവായ നിരവധി സവിശേഷതകൾ ഉണ്ട്. ഈ എല്ലാ കാറുകളുടെയും മുൻനിര മോഡലുകൾക്ക് ഇനിപറയുന്ന സവിശേഷതകൾ ഉണ്ട്
കീലെസ്സ് എൻട്രി |
പുഷ്-ബട്ടൺ സ്റ്റാർട്ട് |
---|---|
കാലാവസ്ഥ നിയന്ത്രണം |
പിൻ-എസി വെന്റുകൾ |
പവേർഡ് ഡ്രൈവർ സീറ്റ് |
ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകൾ |
പനോരമിക് സൺറൂഫ് |
ഫ്രണ്ട് സീറ്റ് വെന്റിലേഷൻ |
360° ക്യാമറ |
ഇലക്ട്രിക് പാർക്കിംഗ് ബ്രേക്ക് |
ടാറ്റയുടെ സഫാരിയിൽ ഒരു പവേർഡ് കോ-ഡ്രൈവർ സീറ്റ് ഉണ്ട്, അത് മറ്റ് രണ്ട് പേർക്കും നഷ്ടമാകും. അതുപോലെ, XUV700-ന് ലഭിക്കാത്ത പവേർഡ് ടെയിൽഗേറ്റ് സഫാരിക്കും ഇന്നോവയ്ക്കും ലഭിക്കും.
അവയുടെ സവിശേഷതകളെ അടിസ്ഥാനമാക്കി മൂന്നിനെയും താരതമ്യം ചെയ്യുന്നത് ബുദ്ധിമുട്ടാണ്, എന്നാൽ ഇൻഫോടെയ്ൻമെന്‍റ് അനുഭവത്തിൻ്റെ കാര്യത്തിൽ അവയ്ക്കിടയിൽ വ്യക്തമായ വ്യത്യാസമുണ്ട്. മൂന്ന് വാഹനങ്ങളും ഓഫർ ചെയ്യുന്നവ ഇതാ:
ടാറ്റ സഫാരി |
മഹീന്ദ്ര XUV700 |
ടൊയോട്ട ഇന്നോവ ഹൈക്രോസ് |
|
---|---|---|---|
ടച്ച് സ്ക്രീൻ |
12.3-ഇഞ്ച് |
10.25-ഇഞ്ച് |
10.1-ഇഞ്ച് |
ആൻഡ്രോയിഡ് ഓട്ടോ/ആപ്പിൾ കാർപ്ലേ |
വയർലെസ് |
വയർലെസ് |
വയർലെസ് |
ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ |
10.25-ഇഞ്ച് |
10.25-ഇഞ്ച് |
7-ഇഞ്ച് |
സൗണ്ട് സിസ്റ്റം |
10-സ്പീക്കർ (JBL) |
12-സ്പീക്കർ (സോണി) |
10-സ്പീക്കർ (JBL) |
ഇൻഫോടെയ്ൻമെന്റിന്റെ കാര്യത്തിൽ, സഫാരി ഏറ്റവും മികച്ചതാണ്. ടച്ച്‌സ്‌ക്രീനിന്‍റെ ലേഔട്ട്, ഗ്രാഫിക്‌സ്, എളുപ്പത്തിൽ ഉപയോഗിക്കാനുള്ള സൗകര്യം എന്നിവ ഏറ്റവും മികച്ചതാണ് ഈ വാഹനത്തില്‍. 10-സ്പീക്കർ സൗണ്ട് സിസ്റ്റത്തിൽ നിന്നുള്ള ഓഡിയോ ഔട്ട്പുട്ടും ഇവിടെ മികച്ച രീതിയിൽ ഒപ്റ്റിമൈസ് ചെയ്തതായി തോന്നുന്നു. എന്നിരുന്നാലും, ഈ ഇൻഫോടെയ്ൻമെന്‍റ് സെറ്റപ്പിനെ സംബന്ധിച്ച് ഫ്രീസിങ്/ഗ്ലിച്ചിംഗ് റിപ്പോർട്ടുകൾ ഉണ്ട്. ഇത് തടസ്സങ്ങളില്ലാതെ പ്രവർത്തിക്കുന്നത് തുടരുന്നിടത്തോളം, ഈ വിഭാഗത്തിലെ ഏറ്റവും മികച്ച ഇൻഫോടെയ്ൻമെന്‍റ് അനുഭവമാണിത്.
അടിസ്ഥാന ലേഔട്ടിനൊപ്പം XUV700 എല്ലാ സവിഷതകളും ലളിതമായി നിലനിർത്തുന്നു. ഹോംസ്‌ക്രീൻ ആദ്യം പ്രവർത്തിപ്പിക്കാൻ ആശയക്കുഴപ്പം തോന്നിയേക്കാം, പ്രവർത്തനവുമായി പൊരുത്തപ്പെടാനും കുറച്ച് സമയമെടുക്കും. ഓഡിയോ ഔട്ട്‌പുട്ട് സ്വീകാര്യമാണ്, സറൗണ്ട് സൗണ്ട് ഇഫക്റ്റ് ഇഷ്ടപ്പെടുന്നവർക്ക് അത് തിരഞ്ഞെടുക്കാവുന്നതാണ്.
അത്ര തെളിച്ചമില്ലാത്ത ഇൻഫോടെയ്ൻമെന്‍റ് അനുഭവത്തിലൂടെ ടൊയോട്ട ഇവിടെ നിരാശപ്പെടുത്തുന്നത് തുടരുന്നു. ടച്ച്‌സ്‌ക്രീനിന് ദൃശ്യതീവ്രതയില്ല, വളരെ അടിസ്ഥാനപരമായ രൂപവും ഭാവവും ഉണ്ട്, നിങ്ങളുടെ സംഗീതം പ്ലേ ചെയ്യുന്നതിനും ക്യാമറ ഫീഡ് കാണിക്കുന്നതിനും പുറമെ വളരെ കുറച്ച് മാത്രമേ ചെയ്യുന്നുള്ളൂ.
ഇതിനെക്കുറിച്ച് പറയുമ്പോൾ, ടൊയോട്ടയ്ക്ക് മോശം ക്യാമറ ഔട്ട്പുട്ടാണ് ഉള്ളത്. ഇത് വ്യക്തതയില്ലാത്തതും കുറഞ്ഞ വെളിച്ചവും വളരെ കുറഞ്ഞ വേഗതയില്‍ പ്രവര്‍ത്തിക്കുന്നതുമാണ്. മഹീന്ദ്രയുടെ കാര്യത്തിൽ, സ്ക്രീനിലെ ഔട്ട്പുട്ട് വളരെ ചെറുതാണ്, അത് ഇടയ്ക്കിടെ ഫ്രെയിമുകൾ ഡ്രോപ്പ് ചെയ്യുന്നു. ടാറ്റയുടെ ക്യാമറ ഔട്ട്‌പുട്ട് വീഡിയോ നിലവാരത്തിലും കുറഞ്ഞ പ്രകാശ പ്രകടനത്തിലും നിങ്ങൾക്ക് ഏറ്റവും വിശ്വസിക്കാൻ കഴിയുന്ന ഒന്നാണ്.
സുരക്ഷ
എല്ലാ വാഹനങ്ങളുടെയും ടോപ്പ്-സ്പെക്ക് പതിപ്പുകൾ ആറ് എയർബാഗുകൾ (സഫാരി, XUV700 എന്നിവയ്ക്ക് 7 ലഭിക്കുന്നു), EBD ഉള്ള ABS, ട്രാക്ഷൻ കൺട്രോൾ, ഹിൽ അസിസ്റ്റ്, സ്റ്റെബിലിറ്റി കൺട്രോൾ തുടങ്ങിയ ഇലക്ട്രോണിക് സുരക്ഷാ അസിസ്റ്റുകളുടെ ഒരു ഹോസ്റ്റ് എന്നിവ ഉൾക്കൊള്ളുന്നു. എമർജൻസി ബ്രേക്കിംഗ്, ലെയ്ൻ ഡിപ്പാർച്ചർ മുന്നറിയിപ്പ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ തുടങ്ങിയ ഫീച്ചറുകൾ ഉൾപ്പെടുന്ന ലെവൽ 2 ADAS എല്ലാ വാഹനങ്ങളിലും ഫീച്ചർ ചെയ്യുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. ഇന്ത്യൻ ട്രാഫിക് സാഹചര്യങ്ങൾക്കായി മൂന്ന് സിസ്റ്റങ്ങളും വളരെ നന്നായി കാലിബ്രേറ്റ് ചെയ്തിരിക്കുന്നത് ഞങ്ങൾ ഇഷ്ടപ്പെടുന്നു. അവ പ്രായോഗിക സാഹചര്യങ്ങളില്‍, കൂടുതലായി തുറന്ന ഹൈവേകളിൽ. യഥാർത്ഥമായി ഉപയോഗിക്കാവുന്നവയാണ്,
ക്രാഷ് ടെസ്റ്റ് സ്‌കോറുകളുടെ കാര്യത്തിൽ, ടാറ്റ സഫാരിക്ക് ഗ്ലോബൽ എൻസിഎപിയും ഭാരത് എൻസിഎപിയും ചേർന്ന് അഞ്ച് സ്റ്റാർസ് നൽകിയിട്ടുണ്ട്; മഹീന്ദ്ര XUV700 ഗ്ലോബൽ എന്‍ സി എ പി -ൽ നിന്ന് പഞ്ചനക്ഷത്ര റേറ്റിംഗ് നേടിയിട്ടുണ്ട് (ശ്രദ്ധിക്കൂ: പഴയ ടെസ്റ്റ് രീതി) ടൊയോട്ട ഇന്നോവ ഹൈക്രോസിന് ഈ റിപ്പോർട്ട് പ്രസിദ്ധീകരിക്കുമ്പോൾ ക്രാഷ് ടെസ്റ്റ് റേറ്റിംഗ് ഒന്നും തന്നെ ഇല്ലായിരുന്നു.
ഇതും വായിക്കൂ: മെയ്ഡൻ ഭാരത് NCAP ഔട്ടിംഗിൽ ടാറ്റ ഹാരിയർ & സഫാരി 5-സ്റ്റാർ റേറ്റിംഗ് നേടുന്നു
ഡ്രൈവ് അനുഭവം
ഓരോ വാഹനത്തിനും എന്താണ് ഓഫർ എന്നതിന്‍റെ ഒരു ദ്രുത വീക്ഷണം ഇതാ
ടാറ്റ സഫാരി |
മഹീന്ദ്ര XUV700 |
ടൊയോട്ട ഇന്നോവ ഹൈക്രോസ് |
|
---|---|---|---|
എഞ്ചിൻ |
2-ലിറ്റർ ഡീസൽ |
2-ലിറ്റർ പെട്രോൾ / 2.2-ലിറ്റർ ഡീസൽ |
2-ലിറ്റർ പെട്രോൾ / 2-ലിറ്റർ പെട്രോൾ ഹൈബ്രിഡ് |
ഗിയർബോക്സ് |
6MT/6AT |
6MT/6AT |
CVT |
ടെസ്റ്ററുടെ കുറിപ്പുകൾ:
ടാറ്റ സഫാരി
-
എഞ്ചിൻ ഏറ്റവും അസംസ്കൃതവും ശുദ്ധീകരിക്കപ്പെടാത്തതുമായി അനുഭവപ്പെടുന്നു. ക്യാബിനിനുള്ളിൽ ധാരാളം ശബ്ദംഉണ്ടാകുന്നു, പ്രത്യേകിച്ച് കൂടുതല്‍ ആക്സിലറേഷനിൽ.
-
നഗരത്തിലായാലും ഹൈവേയിലായാലും വൈദ്യുതിയുടെ കുറവൊന്നും അനുഭവപ്പെടില്ല. എന്നിരുന്നാലും, ദൈർഘ്യമേറിയതും വിശ്രമിക്കേണ്ടതുമായ ഹൈവേ യാത്രയ്ക്ക് എഞ്ചിൻ ഏറ്റവും അനുയോജ്യമാണെന്ന് തോന്നുന്നു.
-
ഓട്ടോമാറ്റിക് ഗിയർബോക്‌സ് സുഗമവും വേഗമേറിയതുമാണ്. പ്രത്യേകിച്ച് നഗരത്തിനുള്ളിൽ വാഹനമോടിക്കാൻ പരിശ്രമം ആവശ്യമായ മാനുവൽ മോഡിൽ ശുപാർശ ചെയ്‌തിരിക്കുന്നു.
-
ഒരു ഓപ്ഷനായി പെട്രോളോ ഓൾ-വീൽ ഡ്രൈവ് വേരിയന്റോ ഇല്ല.
-
മൂന്നെണ്ണത്തിൽ വച്ച് ഏറ്റവും ദൃഢമായ റൈഡ് ക്വാളിറ്റിയാണ്. കഠിനമായ ആഘാതങ്ങൾ ക്യാബിനിനുള്ളിൽ ശബ്ദമുണ്ടാക്കുന്നു. എന്നിരുന്നാലും, യാത്രക്കാർക്ക് വിവിധ റോഡ് സാഹചര്യങ്ങളിൽ സുഖമായി തുടരും. ഹൈവേയിൽ അതിശയകരമായ സ്ഥിരത നൽകുന്നു
മഹീന്ദ്ര XUV700
-
മിക്ക ചോയിസുകളും ലഭ്യമാണ്: പെട്രോൾ, ഡീസൽ, മാനുവൽ, ഓട്ടോമാറ്റിക്, ഓൾ-വീൽ ഡ്രൈവ്.
-
കാറിന്റെ സ്‌പോർട്ടി സ്വഭാവത്തിന് അനുയോജ്യമായ രീതിയിൽ രണ്ട് എഞ്ചിനുകളും നന്നായി ട്യൂൺ ചെയ്‌തിരിക്കുന്നു.
-
രണ്ട് എഞ്ചിനുകൾക്കിടയിൽ, പ്രകടനവും കാര്യക്ഷമതയും തമ്മിലുള്ള മികച്ച സന്തുലിതാവസ്ഥയ്ക്കായി ഡീസൽ ശുപാർശ ചെയ്യുന്നു.
-
പെട്രോൾ മോട്ടോർ ഓടിക്കാൻ രസകരമാണ്, പക്ഷേ ഇന്ധനക്ഷമതയുള്ളതല്ല, പ്രത്യേകിച്ചും നഗരത്തിനുള്ളിൽ ഉപയോഗിക്കുകയാണെങ്കിൽ.
-
ഡീസൽ-AWD-AT കോമ്പിനേഷൻ മികച്ച ഒന്നാണ്, രാജ്യത്തിന്റെ മഞ്ഞ്/മണൽ നിറഞ്ഞ ഭാഗങ്ങളിലേക്ക് റോഡ് യാത്രകൾ നടത്താൻ ഇഷ്ടപ്പെടുന്നവർക്ക് ശുപാർശ ചെയ്യുന്നു.
-
കുഷ്യൻ ഇംപാക്‌റ്റുകൾക്കായി നന്നായി സസ്‌പെൻഷൻ ട്യൂണിംഗ് ചെയ്‌തിരിക്കുന്നു. സഫാരിയെക്കാൾ നിശബ്ദത അനുഭവപ്പെടുന്നു. ഇവിടെ പ്രധാനമായും എടുത്ത് പറയേണ്ടവയോ പ്രശ്നങ്ങളോ ഇല്ല.
ടൊയോട്ട ഇന്നോവ ഹൈക്രോസ്
-
രണ്ട് പെട്രോൾ എഞ്ചിനുകൾ വാഗ്ദാനം ചെയ്യുന്നു, എന്നാൽ മാനുവൽ ട്രാൻസ്മിഷനില്ല.
-
ഹൈബ്രിഡ് ഇതര പതിപ്പ് പ്രകടനത്തിൽ അത്ര മികവ് പുലർത്തുന്നില്ല. പൂർണ്ണമായ പാസഞ്ചർ ലോഡുമായി ഡ്രൈവ് ചെയ്യുകയാണെങ്കിൽ അപര്യാപ്തമാണെന്ന് തോന്നുന്നു.
-
ഹൈബ്രിഡ് പതിപ്പ് വേഗത്തിൽ ആക്സിലറേറ്റ് ചെയ്യുന്നു, കൂടാതെ ഹൈ സ്പീഡ് ഹൈവേ ക്രൂയിസിംഗ് ദീർഘനേരം നിലനിർത്താനും കഴിയും.
-
ഹൈബ്രിഡ് പാക്കേജിന്റെ ഹൈലൈറ്റ് ഇന്ധനക്ഷമതയാണ്. ഫുൾ ടാങ്ക് പെട്രോളിൽ 800-1000 കി.മീ വരെ ഏതു സാഹചര്യത്തിലും പ്രതീക്ഷിക്കാവുന്നതാണ്.
-
മൂന്നെണ്ണത്തിൽ ഏറ്റവും മികച്ച യാത്രാസുഖം നൽകുന്നതാണ് ഈ മോഡൽ. ക്യാബിനിനുള്ളിൽ യാത്രക്കാർ ബുദ്ധിമുട്ടുന്നില്ല. സസ്പെൻഷനും നിശബ്ദമാണ് കൂടാതെ മോശം പ്രതലങ്ങളിൽ നിന്നുള്ള ആഘാതങ്ങളെ നന്നായി ആഗിരണം ചെയ്യുകയും ചെയ്യന്നു.
നിർണ്ണയം
നിങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ച് നിങ്ങൾക്ക് മൂന്ന് വാഹനങ്ങൾ തിരഞ്ഞെടുക്കാം:
ടൊയോട്ട ഇന്നോവ ഹൈക്രോസ്
ഇനിപറയുന്നവയാണ് ആവശ്യമെങ്കിൽ ഇത് തിരഞ്ഞെടുക്കൂ
-
നിങ്ങൾക്ക് ഒരു പെട്രോൾ കാർ ആണ് വേണ്ടത്. പ്രകടനത്തിന്റെയും കാര്യക്ഷമതയുടെയും സമന്വയം വിശ്വാസ്യയോഗ്യമായ രീതിയിൽ അനുഭവിച്ചറിയണം.
-
പണം കൊടുത്ത് വാങ്ങാൻ കഴിയുന്ന ഏറ്റവും മികച്ച പിൻസീറ്റ് അനുഭവം നിങ്ങൾക്ക് ആവശ്യമുണ്ട്.
-
നിശ്ചിത ബജറ്റിൽ നിങ്ങൾക്ക് ഏറ്റവും പ്രായോഗികമായ ഏഴ്/എട്ട് സീറ്റർ വേണം. ഇൻ-കാബിൻ സ്പേസ്, ബൂട്ട് സ്പേസ്, ഇൻ-കാബിൻ പ്രാക്ടിക്കലിറ്റി എന്നിവയാണ് ഈ വിഭാഗത്തിൽ ഏറ്റവും മികച്ചത്
ടാറ്റ സഫാരി
ഇനിപറയുന്നവയാണ് ആവശ്യമെങ്കിൽ ഇത് തിരഞ്ഞെടുക്കൂ
-
നിങ്ങൾക്ക് റോഡിൽ ബഹുമാനം നൽകുന്ന ഒരു ശരിയായ SUV ഡിസൈൻ ആവശ്യമാണ്.
-
5+2 സീറ്റർ ആവശ്യമാണെങ്കിലും സ്ഥലത്തിന്റെ കാര്യത്തിൽ വളരെയധികം വിട്ടുവീഴ്ച ചെയ്യാൻ തയ്യാറല്ല.
-
വിഭാഗത്തിലെ മികച്ച ഫീച്ചർ ലിസ്റ്റും ഇൻഫോടെയ്ൻമെന്റ് അനുഭവവും നിങ്ങൾക്ക് വേണം.
മഹീന്ദ്ര XUV700
ഇനിപറയുന്നവയാണ് ആവശ്യമെങ്കിൽ ഇത് തിരഞ്ഞെടുക്കൂ
-
ഫീച്ചറുകൾ, സ്ഥലം, സാങ്കേതികവിദ്യ എന്നിവയെല്ലാം നിങ്ങൾക്ക് എല്ലാ അൽപ്പം ആവശ്യമാണ്.
-
നിങ്ങൾക്ക് ഒരു ദ്രുത ടർബോ-പെട്രോൾ ഓപ്ഷൻ അല്ലെങ്കിൽ ഓൾ-വീൽ ഡ്രൈവ് വേണം.
-
ഈ മൂന്നിനും ഇടയിൽ പണത്തിന് ഏറ്റവും മൂല്യമുള്ള പാക്കേജാണ് നിങ്ങൾക്ക് വേണ്ടത്.
കൂടുതൽ വായിക്കൂ : മഹീന്ദ്ര XUV700 ഓൺ റോഡ് വില