• English
  • Login / Register

ടാറ്റ സഫാരി റെഡ് ഡാർക്ക് എഡിഷൻ 8 ചിത്രങ്ങളിൽ വിശദമാക്കുന്നു

<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്

  • 39 Views
  • ഒരു അഭിപ്രായം എഴുതുക

സഫാരിയുടെ ഈ പ്രത്യേക പതിപ്പ് ഫെയ്‌സ്‌ലിഫ്റ്റിനൊപ്പം ഒരു തിരിച്ചുവരവ് നടത്തുന്നു, മാത്രമല്ല മാറ്റങ്ങൾ ആകർഷകത്വം വർദ്ധിപ്പിക്കുന്നതിന് മാത്രം.

Tata Safari Red Dark Edition In Pics

2024 ഭാരത് മൊബിലിറ്റി എക്‌സ്‌പോയിലെ ഷോ കാറുകളിൽ  അടുത്തിടെ ഫേസ്ലിഫ്റ്റ് ചെയ്ത ടാറ്റ സഫാരിയുടെ ഒരു പുതിയ രൂപവും ഉണ്ടായിരുന്നു. പ്രീ-ഫേസ്‌ലിഫ്റ്റ് സഫാരിക്കൊപ്പം വാഗ്ദാനം ചെയ്ത റെഡ് ഡാർക്ക് എഡിഷൻ ട്രീറ്റ്‌മെന്റാണ്  ടാറ്റയുടെ പുതുക്കിയ മുൻനിര SUVക്ക് നൽകിയിരിക്കുന്നത്. പുതിയ സഫാരി റെഡ് ഡാർക്കിന്റെ  ലോഞ്ച് ടൈംലൈൻ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, എക്‌സ്‌പോയിൽ പ്രദർശിപ്പിച്ചിരിക്കുന്ന ഈ ഗാലറിയിൽ നിന്നും നിങ്ങൾക്കത് പരിശോധിക്കാം.

മുൻഭാഗം

Tata Safari Red Dark Edition Front

ഒറ്റനോട്ടത്തിൽ, ഇതിനകം ലഭ്യമായ സഫാരി ഡാർക്ക് എഡിഷനുമായി  നിങ്ങൾക്ക് ഇത് ആശയക്കുഴപ്പമുണ്ടാക്കിയേക്കാം, കാരണം ഇതിന്റെ എക്സ്റ്റിറിയർ  മുഴുവൻ കറുപ്പാണ്, എന്നാൽ  വിശദാംശങ്ങൾ പരിഗണിക്കുമ്പോൾ ഇവ രണ്ടും വ്യത്യസ്തമാണ്.

Tata Safari Red Dark Edition Headlights

മുൻവശത്ത്, ഹെഡ്‌ലൈറ്റുകളിലെ ഹൊറിസോണ്ടൽ ഘടകങ്ങളിൽ നിങ്ങൾക്ക് ചുവന്ന ഇൻസെർട്ടുകളും ഗ്രില്ലിലെ ടാറ്റ ബാഡ്ജിനുള്ള ഡാർക്ക്  ക്രോം ഫിനിഷും കാണാം.

വശങ്ങൾ

Tata Safari Red Dark Edition Side

പ്രൊഫൈലിൽ, ചുവന്ന ഷേഡിലുള്ള ഫ്രണ്ട് ഡോറുകളിൽ നിങ്ങൾക്ക് സഫാരിയുടെ ലോഗോ ലഭിക്കുന്നു. ഈ ഗ്ലോസ് ബ്ലാക്ക് പെയിൻ്റ് ബോഡിയിലും പില്ലറുകളിലും റൂഫിലും ഉപയോഗിക്കുന്നു. മുൻവശത്തെ ഫെൻഡറിൽ സ്ഥാപിച്ചിരിക്കുന്ന ‘#ഡാർക്ക്ബാഡ്ജിൽ പോലും ചുവന്ന അക്ഷരങ്ങളുണ്ട്.

Tata Safari Red Dark Edition Alloys

അലോയ് വീലുകൾ പരിഗണിക്കുകയാണെങ്കിൽ , സാധാരണ സഫാരി ഡാർക്കിനു സമാനമായ 19 ഇഞ്ച് ബ്ലാക്ക്-ഔട്ട് വീലുകളാണ് ഇതിന് ലഭിക്കുന്നത്, എന്നാൽ ഈ സ്‌പെഷ്യൽ എഡിഷനിൽ ബ്രേക്ക് കാലിപ്പറുകൾ ചുവപ്പ് നിറത്തിലാണ്.

 

പിൻഭാഗം

Tata Safari Red Dark Edition Rear

ടെയിൽഗേറ്റിലെ ചുവന്ന 'സഫാരി' ബാഡ്‌ജിംഗ് മാത്രമാണ് ഇവിടെയുള്ള ഒരേയൊരു ചുവന്ന ഘടകം. അതേസമയം, സഫാരിയുടെ എല്ലാ നിറങ്ങളിലും നൽകിയിരിക്കുന്ന Z- ആകൃതിയിലുള്ള ഇലമെന്റുകളിൽ കണക്റ്റഡ്  എൽഇഡി ടെയിൽലാമ്പുകൾ ഇവിടെ വേറിട്ടുനിൽക്കുന്നു. പിൻഭാഗത്തെ സ്‌കിഡ് പ്ലേറ്റ് പോലും കറുപ്പ് നിറത്തിലാണ് 

ഡാഷ്ബോർഡ്

Tata Safari Red Dark Edition Dashboard

ഡാഷ്‌ബോർഡ് സാധാരണ ഡാർക്ക് എഡിഷൻ പോലെ കറുത്ത ഷേഡിൽ വരുമ്പോൾ, ചുവന്ന ആംബിയൻ്റ് ലൈറ്റിംഗും ഗ്രാബ് ഹാൻഡിലുകളിൽ കാണപ്പെടുന്ന ചുവന്ന പാഡിംഗും പോലുള്ള ചുവന്ന ആക്‌സെന്റുകളുടെ സൂചനകൾ ഇപ്പോൾ ലഭിക്കുന്നു. ടോപ്പ് വേരിയൻ്റിനെ അടിസ്ഥാനമാക്കി, ഈ പ്രദർശിപ്പിച്ച മോഡലിന് 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, 10.25 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, ടച്ച് അധിഷ്‌ഠിത എസി കൺട്രോൾ പാനൽ, ലെതറെറ്റ് അപ്‌ഹോൾസ്റ്ററി എന്നിവയുണ്ട്. ഇതിന് ചുറ്റും മങ്ങിയ ചുവന്ന ആംബിയൻ്റ് ലൈറ്റിംഗിനൊപ്പം പനോരമിക് സൺറൂഫും ലഭിക്കുന്നു.

മുൻ സീറ്റുകൾ

Tata Safari Red Dark Edition Front Seats

ടാറ്റ സഫാരി റെഡ് ഡാർക്ക് എഡിഷൻ്റെ ചുവപ്പ് നിറം  ഇവിടെയാണ് എടുത്ത് കാണുന്നത്. പ്രത്യേക പതിപ്പായ സഫാരിയുടെ മുഴുവൻ അപ്‌ഹോൾസ്റ്ററിയും പ്രീ-ഫേസ്‌ലിഫ്റ്റ് പതിപ്പ് പോലെ ചുവന്ന നിറത്തിലാണ് വരുന്നത്. ഇവിടെ, ഹെഡ്‌റെസ്റ്റുകളിൽ '#ഡാർക്ക്' ബ്രാൻഡിംഗ് എംബോസ് ചെയ്‌തിരിക്കുന്നത് നിങ്ങൾക്ക് കാണാം.

പിൻ സീറ്റുകൾ

Tata Safari Red Dark Edition Rear Seats

മുൻവശം പോലെ, പിൻഭാഗത്തും പൂർണ്ണമായും ചുവന്ന സീറ്റുകൾ ലഭിക്കുന്നു, ഹെഡ്‌റെസ്റ്റുകളിൽ '#ഡാർക്ക്' മോണിക്കർ എംബോസ് ചെയ്‌തിരിക്കുന്നു. ശ്രദ്ധിക്കേണ്ട ഒരു കാര്യം, ഈ പ്രത്യേക പതിപ്പ് സഫാരിയുടെ അകംപ്ലൈസ്ഡ് 6-സീറ്റർ വേരിയൻ്റിനെ അടിസ്ഥാനമാക്കിയുള്ളതാണ്, അതിനാൽ മധ്യ നിരയിൽ ക്യാപ്റ്റൻ സീറ്റുകൾ മാത്രമേ ലഭിക്കൂ. ഞങ്ങൾക്ക് മൂന്നാം നിര സീറ്റുകൾ കാണാൻ കഴിയില്ല,ഒരു പക്ഷേ അവയും ചുവപ്പ് നിറത്തിൽ അപ്ഹോൾസ്റ്റേർഡ് ആയിരിക്കാം

ഇതും വായിക്കൂ: ഈ 5 ചിത്രങ്ങളിലൂടെ ഹ്യുണ്ടായ് ക്രെറ്റയുടെ എതിരാളിയായ ടാറ്റ കർവ്വിന്റെ ബാഹ്യ രൂപകൽപ്പന സൂക്ഷ്മമായി പരിശോധിക്കാം

ടാറ്റ സഫാരി റെഡ് ഡാർക്ക് എഡിഷൻ വരും മാസങ്ങളിൽ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു, കൂടാതെ 27.34 ലക്ഷം രൂപ (എക്സ്-ഷോറൂം) വിലയുള്ള ടോപ്പ്-സ്പെക്ക് സഫാരി ഡാർക്ക് വേരിയന്റിനേക്കാൾ ചെറിയ പ്രീമിയത്തിൽ ഇത് ലഭ്യമാകും.അടുത്തിടെ അപ്‌ഡേറ്റ് ചെയ്‌ത മഹീന്ദ്ര XUV700 നാപ്പോളി ബ്ലാക്ക് സാധാരണ ടാറ്റ സഫാരി ഡാർക്കിനോട് മത്സരിക്കുമ്പോൾ, റെഡ് ഡാർക്ക് പതിപ്പിന് നേരിട്ടുള്ള എതിരാളിയില്ല എന്ന് പറയാം.

കൂടുതൽ വായിക്കൂ: ടാറ്റ സഫാരി ഡീസൽ

was this article helpful ?

Write your Comment on Tata സഫാരി

താരതമ്യം ചെയ്യുവാനും തിരഞ്ഞെടുക്കുവാനും വേണ്ടി സാമ്യമുള്ള വാഹനങ്ങൾ

* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ

കാർ വാർത്തകൾ

  • ട്രെൻഡിംഗ് വാർത്ത
  • സമീപകാലത്തെ വാർത്ത

ട്രെൻഡിംഗ് എസ് യു വി കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
  • ടാടാ സിയറ
    ടാടാ സിയറ
    Rs.10.50 ലക്ഷംകണക്കാക്കിയ വില
    sep 2025: പ്രതീക്ഷിക്കുന്ന ലോഞ്ച്
  • കിയ syros
    കിയ syros
    Rs.9.70 - 16.50 ലക്ഷംകണക്കാക്കിയ വില
    ഫെബരുവരി, 2025: പ്രതീക്ഷിക്കുന്ന ലോഞ്ച്
  • ബിവൈഡി sealion 7
    ബിവൈഡി sealion 7
    Rs.45 - 49 ലക്ഷംകണക്കാക്കിയ വില
    മാർ്ച്, 2025: പ്രതീക്ഷിക്കുന്ന ലോഞ്ച്
  • M ജി Majestor
    M ജി Majestor
    Rs.46 ലക്ഷംകണക്കാക്കിയ വില
    ഫെബരുവരി, 2025: പ്രതീക്ഷിക്കുന്ന ലോഞ്ച്
  • നിസ്സാൻ പട്രോൾ
    നിസ്സാൻ പട്രോൾ
    Rs.2 സിആർകണക്കാക്കിയ വില
    ഒക്ോബർ, 2025: പ്രതീക്ഷിക്കുന്ന ലോഞ്ച്
×
We need your നഗരം to customize your experience