• English
  • Login / Register

5 മാസത്തിനുള്ളിൽ 10,000 സെയിൽസ് നേടി Tata Punch EV, 2020 മുതൽ 68,000 യൂണിറ്റുകൾ മറികടന്ന് Nexon EV!

published on ജൂൺ 18, 2024 08:34 pm by samarth for ടാടാ ടാറ്റ പഞ്ച് ഇവി

  • 40 Views
  • ഒരു അഭിപ്രായം എഴുതുക

ഭാരത് NCAP അടുത്തിടെ നടത്തിയ ക്രാഷ് ടെസ്റ്റുകളിൽ രണ്ട് EVകളും 5-സ്റ്റാർ സുരക്ഷാ റേറ്റിംഗ് നേടി.

Tata Punch EV and Nexon EV Sales Milestone

എൻട്രി ലെവൽ ഹാച്ച്ബാക്ക് മുതൽ ഓൾ-ഇലക്‌ട്രിക് SUVകൾ വരെ നൽകുന്ന ഏറ്റവും കൂടുതൽ മാസ്-മാർക്കറ്റ് EV ഓപ്ഷനുകളുള്ള  ടാറ്റ വാഹന വിപണിയുടെ മുൻനിരയിൽ തന്നെയാണ് സ്ഥാനമുറപ്പിക്കുന്നത്. SU സെഗ്‌മെൻ്റിൽ നിലവിൽ രണ്ട് ഓഫറുകളാണുള്ളത്: പഞ്ച് EV, നെക്‌സോൺ EV എന്നിവ.SUVകളുടെ ജനപ്രീതിയും EVകളുടെ ആവശ്യകതയും വർധിച്ചത് കണക്കിലെടുത്ത്, പഞ്ച് EVയും നെക്‌സോൺ EVയും അതാത് വിപണിയിൽ അവതരിപ്പിച്ചതിന് ശേഷം വമ്പിച്ച ആവശ്യകതയ്ക്കും വില്പനയ്ക്കുമാണ്   സാക്ഷ്യം വഹിച്ചത്. ലോഞ്ച് ചെയ്ത് വെറും 5 മാസത്തിനുള്ളിൽ, പഞ്ച് EV 10,000 യൂണിറ്റ് എന്ന വിൽപ്പന നാഴികക്കല്ല് പിന്നിട്ടു, അതേസമയം അതിൻ്റെ  സഹോദര മോഡലായ  നെക്‌സോൺ EV 2020-ലെ ലോഞ്ചിന് വിപണിയിലെ ശേഷം  68,000-എന്ന സെയിൽസ് മാർക്കിൽ എത്തിനിൽക്കുകയാണിപ്പോൾ. 

സവിശേഷതകളും സുരക്ഷയും

2023 Tata Nexon EV Cabin
Tata Punch EV Interior

സവിശേഷതകൾ പരിഗണിക്കുമ്പോൾ നെക്‌സോൺ EV യിൽ വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയുള്ള 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ സിസ്റ്റം, 10.25 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, 9-സ്പീക്കറുകൾ JBL സിസ്റ്റം, റിയർ വെൻ്റുകളുള്ള ഓട്ടോമാറ്റിക് AC, വയർലെസ് ഫോൺ ചാർജർ, സൺറൂഫ്, കൂടാതെ മുൻവശത്തെ വായുസഞ്ചാരമുള്ള സീറ്റുകൾ എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു. അതേസമയം, പഞ്ച് EVയിൽ ഡ്യുവൽ സ്‌ക്രീൻ സജ്ജീകരണം (10.25 ഇഞ്ച് സ്‌ക്രീനുകൾ ഇൻസ്ട്രുമെൻ്റേഷനും ഇൻഫോടെയ്ൻമെൻ്റിനുമായി) ഉണ്ട്. എയർ പ്യൂരിഫയർ, 6-സ്പീക്കറുകൾ, ക്രൂയിസ് കൺട്രോൾ, ആംബിയൻ്റ് ലൈറ്റിംഗ്, സൺറൂഫ് എന്നിവയാണ് മറ്റ് സവിശേഷതകൾ.

2023 Tata Nexon EV

സുരക്ഷയ്ക്ക് വേണ്ടി, രണ്ട് SUV കളിലും സമാനമായ രീതിയിൽ ആറ് എയർബാഗുകൾ (സ്റ്റാൻഡേർഡ് ആയി), 360-ഡിഗ്രി ക്യാമറ, ഓൾ-വീൽ ഡിസ്‌ക് ബ്രേക്കുകൾ, ഓട്ടോ ഹോൾഡുള്ള ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക് എന്നിവ ലഭിക്കും. ബ്ലൈൻഡ് സ്പോട്ട് വ്യൂ മോണിറ്റർ, ഹിൽ ഹോൾഡ് കൺട്രോൾ, ഹിൽ ഡിസൻ്റ് കൺട്രോൾ എന്നിവയും ഇതിൽ ഉൾപ്പെടുന്നു. നെക്‌സോൺ EVക്ക് ഫ്രണ്ട് പാർക്കിംഗ് സെൻസറുകളും ലഭിക്കുന്നു. അടുത്തിടെ, നെക്‌സോൺ EV യും പഞ്ച് EVയും ഭാരത് NCAP ടെസ്റ്റിലൂടെ വിലയിരുത്തപ്പെട്ടിരുന്നു, ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ റേറ്റിംഗും ലഭിച്ചു.

ഇതും പരിശോധിക്കൂ: ഭാരത് NCAPയിൽ നിന്ന് ടാറ്റ നെക്‌സോൺ EVക്ക് ഫൈവ് സ്റ്റാർ സുരക്ഷാ റേറ്റിംഗ്

പവർട്രെയിനുകൾ

രണ്ട് EVകളിലും ലഭ്യമായ പവർട്രെയിൻ ഓപ്ഷനുകളെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ ഇതാ:

സവിശേഷതകൾ

ടാറ്റ പഞ്ച് EV

ടാറ്റ നെക്‌സോൺ EV

ബാറ്ററി പാക്ക്

25 kWh* / 35 kWh (LR)*

30 kWh (MR)* / 40.5 kWh (LR)*

പവർ

82 PS / 122 PS

129 PS / 144 PS

ടോർക്ക്

114 Nm /190 Nm

215 Nm / 215 Nm

ക്ലെയിം ചെയ്ത റേഞ്ച്(ARAI)

315 km / 421 km

325 km / 465 km

*MR- മീഡിയം റേഞ്ച് / LR-ലോംഗ് റേഞ്ച്

രണ്ട് SUVകൾക്കും ഇക്കോ, സിറ്റി, സ്‌പോർട്ട് മോഡ് എന്നിങ്ങനെ മൾട്ടി-ഡ്രൈവ് മോഡുകൾ ലഭിക്കുന്നു. മൾട്ടി-മോഡ് റീജനറേറ്റീവ് ബ്രേക്കിംഗിൻ്റെ 4 ലെവലും നേടാവുന്നതാണ്.

വിലയും എതിരാളികളും 

ടാറ്റ പഞ്ച് EVയുടെ വില 10.99 ലക്ഷം മുതൽ 15.49 ലക്ഷം രൂപ വരെയാണ് (എക്സ്-ഷോറൂം), കൂടാതെ ഇത് സിട്രോൺ eC3 യുമായി കിടപ്പിടിക്കുന്നു, അതേസമയം ടാറ്റ ടിയാഗോ EV, MG കോമറ്റ് EV എന്നിവയ്‌ക്ക് ഒരു പ്രീമിയം ബദലാണിത്. മറുവശത്ത്, ടാറ്റ നെക്‌സോൺ EVയുടെ വില 14.49 ലക്ഷം മുതൽ 19.49 ലക്ഷം രൂപ വരെയാണ്. ഇത് MG ZS EV , ഹ്യുണ്ടായ് കോന ഇലക്ട്രിക് എന്നിവയ്‌ക്ക് താങ്ങാനാവുന്ന ബദലായി പരിഗണിക്കാവുന്നതാണ് മഹീന്ദ്ര XUV 400 EVയുമായി നേരിട്ട് മത്സരിക്കുന്നു.

കൂടുതൽ വായിക്കൂ പഞ്ച് EV ഓട്ടോമാറ്റിക്

 

പ്രസിദ്ധീകരിച്ചത്
was this article helpful ?

0 out of 0 found this helpful

Write your Comment ഓൺ ടാടാ punch EV

Read Full News

explore similar കാറുകൾ

താരതമ്യം ചെയ്യുവാനും തിരഞ്ഞെടുക്കുവാനും വേണ്ടി സാമ്യമുള്ള വാഹനങ്ങൾ

* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ

കാർ വാർത്തകൾ

  • ട്രെൻഡിംഗ് വാർത്ത
  • സമീപകാലത്തെ വാർത്ത

trendingഎസ് യു വി കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
  • ഫോർഡ് എൻഡവർ
    ഫോർഡ് എൻഡവർ
    Rs.50 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: മാർ്ച്, 2025
  • ടാടാ curvv
    ടാടാ curvv
    Rs.10.50 - 11.50 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: aug 2024
  • മഹേന്ദ്ര ബോലറോ 2024
    മഹേന്ദ്ര ബോലറോ 2024
    Rs.10 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: നവം 2024
  • മഹേന്ദ്ര thar 5-door
    മഹേന്ദ്ര thar 5-door
    Rs.15 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: aug 2024
  • ഹോണ്ട റീ-വി
    ഹോണ്ട റീ-വി
    Rs.8 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: aug 2024
×
We need your നഗരം to customize your experience