ടാറ്റ നെക്‌സോൺ EVക്ക് ഭാരത് NCAPയിൽ നിന്ന് സുരക്ഷയുടെ ഫൈവ് സ്റ്റാർ റേറ്റിംഗ്
<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്
- 41 Views
- ഒരു അഭിപ്രായം എഴുതുക
ഭാരത് NCAP മുഖേനെയുള്ള മുതിർന്നവരും കുട്ടികളും ഉൾപ്പെടുന്ന ഒക്യൂപ്പൻ്റ് പ്രൊട്ടക്ഷൻ വിലയിരുത്തലുകളിൽ മൊത്തത്തിൽ നെക്‌സോൺ EV 5-സ്റ്റാർ റേറ്റിംഗ് സ്വന്തമാക്കുന്നു.
ഒടുവിൽ ഭാരത് NCAP ക്രാഷ് ടെസ്റ്റ് നടത്തിയ ടാറ്റ നെക്‌സോൺ EV മൊത്തത്തിലുള്ള സുരക്ഷയിൽ 5-സ്റ്റാർ റേറ്റിംഗ് നേടിയിരിക്കുന്നു. ഈ ഇലക്ട്രിക് SUV മുതിർന്നവർക്കും കുട്ടികൾക്കും നൽകുന്ന സുരക്ഷയിൽ മികച്ച റേറ്റിംഗിന് അർഹമായിരിക്കുന്നു, എന്നാൽ വിശദമായ സ്‌കോറുകൾ ടാറ്റ പഞ്ച് EVയുടേത് പോലെ ശ്രദ്ധേയമായിരുന്നില്ല, ഇതിന് BNCAP യിൽ നിന്നും 5-സ്റ്റാർ സുരക്ഷാ റേറ്റിംഗ് ലഭിച്ചു. 2023 ഒക്ടോബറിലാണ് ഇന്ത്യൻ സർക്കാർ ഭാരത് ന്യൂ കാർ അസസ്‌മെൻ്റ് പ്രോഗ്രാം അവതരിപ്പിച്ചു, ഇതുവരെ ഏജൻസി പരീക്ഷിച്ച ആദ്യത്തെ EV-കളിൽ ഒന്നാണ് നെക്‌സോൺ.
BNCAP-ൽ, SUVയുടെ റേഞ്ച്-ടോപ്പിംഗ് എംപവേർഡ് പ്ലസ് ലോംഗ് റേഞ്ച് (LR) വേരിയൻ്റ് ക്രാഷ് ടെസ്റ്റ് ചെയ്തുവെങ്കിലും സുരക്ഷാ റേറ്റിംഗ് എല്ലാ വകഭേദങ്ങൾക്കും ബാധകമാണെന്ന് ഫലങ്ങൾ സൂചിപ്പിക്കുന്നു. ടാറ്റ നെക്‌സോൺ EVയുടെ പ്രകടനം എങ്ങനെയെന്ന് വിശദമായി നോക്കാം.
അഡൾട്ട് ഒക്യുപ്പേഷൻ പ്രൊട്ടക്ഷൻ
29.86/32 പോയിൻ്റ്
ഫൈവ് സ്റ്റാർ റേറ്റിംഗിന് മതിയായ സ്കോർ ഉണ്ടായിരുന്നുവെങ്കിലും, ഭാരത് NCAP ഇതുവരെ പരീക്ഷിച്ച ടാറ്റ വാഹനങ്ങൾക്ക് അഡൾട്ട് ഒക്യുപ്പേഷൻ പ്രൊട്ടക്ഷനുള്ള (AOP) ഏറ്റവും താഴ്ന്ന നിരക്കുകളിൽ ഒന്നാണിത്.
മുൻവശത്തെ ആഘാതം
64 കിലോമീറ്റർ വേഗതയിൽ നടത്തിയ ഫ്രണ്ടൽ ഇംപാക്ട് ടെസ്റ്റിൽ, മുൻ സീറ്റുകളിലെ മുതിർന്ന യാത്രക്കാർക്കായി നെക്‌സോൺ EV 14.26/16 പോയിൻ്റ് നേടി. നെക്‌സോൺ ഇവി ഡ്രൈവറുടെയും യാത്രക്കാരന്റെയും തലയ്ക്കും കഴുത്തിനും 'മികച്ച' സംരക്ഷണം വാഗ്ദാനം ചെയ്തു. എന്നിരുന്നാലും, ഡ്രൈവറുടെ നെഞ്ചിനുള്ള സംരക്ഷണം പര്യാപ്തമായ അളവിലാണെന്ന് റേറ്റുചെയ്‌തു, അതേസമയം യാത്രക്കാരുടെ നെച്ചിനുള്ള സംരക്ഷണം 'നല്ലത്' എന്ന് റേറ്റുചെയ്‌തു. ഡ്രൈവറുടെയും യാത്രക്കാരൻ്റെയും തുടകൾക്കും പെൽവിക് മേഖലയ്ക്കും നൽകുന്ന മികച്ച സംരക്ഷണം നൽകുന്നതായി റേറ്റുചെയ്‌തു, അതേസമയം ഈ ക്രാഷ് ടെസ്റ്റിൽ യാത്രക്കാരുടെ കാൽ അസ്ഥികൾക്കുള്ള പരിരക്ഷ പര്യാപ്തം എന്ന് മാത്രമാണ് റേറ്റ് ചെയ്തത്.
വശങ്ങളിലെ ആഘാതം
വശത്ത് നിന്ന് 50 കിലോമീറ്റർ വേഗതയിൽ ഒരു രൂപഭേദം വരുത്താവുന്ന തടസ്സത്തിനെതിരെ ക്രാഷ് പരീക്ഷിച്ചപ്പോൾ, നെക്‌സോൺ EV യിൽ ഡ്രൈവറുടെ തല, നെഞ്ച്, വയറ്, ഇടുപ്പ് എന്നിവയ്ക്ക് ‘നല്ല’ സംരക്ഷണം വാഗ്ദാനം ചെയ്യുന്നതായി കണ്ടു. നെഞ്ച് ഭാഗത്തേയ്ക്കുള്ള സംരക്ഷണം 'പര്യാപ്തമായ' രീതിയിൽ നൽകുന്നുവെന്ന് കരുതുന്നു.
സൈഡ് പോൾ ആഘാതം
സൈഡ് പോൾ ടെസ്റ്റിൽ, സൈഡ് ഇംപാക്ട് ടെസ്റ്റിലേതിന് സമാനമായ ഫലമായിരുന്നു ലഭിച്ചത്, ഇതിൽ നെഞ്ചിന്റെ ഭാഗത്തിന് മറ്റ് ശരീരഭാഗങ്ങളെപ്പോലെ 'നല്ല' സംരക്ഷണം ലഭിക്കുന്നു.
ഇതും പരിശോധിക്കൂ: ഭാരത് NCAP ക്രാഷ് ടെസ്റ്റ്: ടാറ്റ പഞ്ച് EV 5 സ്റ്റാർ കരസ്ഥമാക്കുന്നു.
ചൈൽഡ് ഒക്യൂപന്റ് പ്രൊട്ടക്ഷൻ
44.95/49 പോയിന്റ്
ചൈൽഡ് ഒക്യുപന്റ് പ്രൊട്ടക്ഷൻ (COP) ടെസ്റ്റുകളിൽ നെക്‌സോൺ EV വളരെ മികച്ച പ്രകടനം നടത്തുകയും , ഈ വിലയിരുത്തലുകളിൽ 5-സ്റ്റാർ റേറ്റിംഗ് നേടുകയും ചെയ്തു. ടാറ്റ EVയിൽ, ചൈൽഡ് സീറ്റുകൾ പിന്നിലേക്ക് അഭിമുഖമായാണ് സ്ഥാപിച്ചിരിക്കുന്നത്. വിശദാംശങ്ങൾ ഇതാ:
പരാമീറ്റർ |
Score |
ഡൈനാമിക് |
23.95/24 |
CRS ഇൻസ്റ്റലേഷൻ |
12/12 |
വെഹിക്കിൾ അസസ്മെന്റ് |
9/13 |
18 മാസം പ്രായമുള്ള കുഞ്ഞ്
18 മാസം പ്രായമുള്ള കുട്ടിക്ക് നല്കുന്ന സംരക്ഷണം പരിഗണിച്ചപ്പോൾ, നെക്‌സോൺ EV 12-ൽ 11.95 പോയിന്റ് നേടി.
3 -വയസ്സ് പ്രായമുള്ള കുട്ടി
3 വയസ്സുള്ള ഒരു കുട്ടിക്ക്, ഇലക്ട്രിക് SUVക്ക് 12 പോയിൻ്റ് എന്ന പൂർണ്ണമായ സ്‌കോർ ലഭിച്ചു.
GNCAP റിപ്പോർട്ടിൽ നിന്ന് വ്യത്യസ്തമായി, BNCAP ഫാക്‌ട് ഷീറ്റിൽ കുട്ടിക്ക് നൽകുന്ന പരിരക്ഷയെ കുറിച്ച് കൂടുതൽ വിശദാംശങ്ങൾ നൽകുന്നില്ല, അതായത് വ്യത്യസ്ത ക്രാഷ് ടെസ്റ്റുകളിൽ തല, നെഞ്ച് അല്ലെങ്കിൽ കഴുത്ത് എന്നിവയുമായി ബന്ധപ്പെട്ടുള്ള സംരക്ഷണത്തിന്റെ പ്രത്യേകം വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.
ഇതും വായിക്കൂ: നെക്സ്റ്റ് ജനറേഷൻ ആപ്പിൾ കാർപ്ലേ WWDC 2024-ൽ വെളിപ്പെടുത്തി: എല്ലാ കാർ ഡിസ്‌പ്ലേകൾക്കും മാസ്റ്റർ
നെക്‌സോൺ EV സുരക്ഷാ ഫീച്ചറുകൾ
ആറ് എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), ബ്രേക്ക് അസിസ്റ്റ്, റിയർ പാർക്കിംഗ് സെൻസറുകളുള്ള റിവേഴ്‌സിംഗ് ക്യാമറ തുടങ്ങിയ സ്റ്റാൻഡേർഡ് സുരക്ഷാ സാങ്കേതികതകളാണ് ടാറ്റ ഫെയ്‌സ്‌ലിഫ്റ്റ് ചെയ്ത നെക്‌സോൺ EV യിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിൻ്റെ ഉയർന്ന വേരിയൻ്റുകൾക്ക് 360-ഡിഗ്രി ക്യാമറ, റിയർ ഡിസ്ക് ബ്രേക്കുകൾ, ഫ്രണ്ട് പാർക്കിംഗ് സെൻസറുകൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS) എന്നിവ ലഭിക്കും.
മറ്റ് പല പുതിയ കാർ മൂല്യനിർണ്ണയ പരിപാടികളും ഫലങ്ങൾ വിശദമായി അറിയിക്കുന്നത് പോലെ BNCAP റിപ്പോർട്ടുകൾ ഇലക്ട്രോണിക് സുരക്ഷാ ഫീച്ചറുകളുടെ ഫലങ്ങളും പ്രകടനവും വിശദമായി വിവരിക്കുന്നില്ല. ഇലക്‌ട്രിക് SUV സ്റ്റാൻഡേർഡായി ESC നൽകിയിട്ടുണ്ടെന്ന് പ്രസ്താവിക്കുന്നുണ്ടെങ്കിലും - AIS-100 പ്രകാരം കാൽനട സംരക്ഷണവും ലിസ്റ്റ് ചെയ്യുന്നു - ഈ ടെസ്റ്റുകളിൽ SUV എങ്ങനെ പ്രവർത്തിച്ചു എന്നതിനെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങളൊന്നും ഇത് നൽകുന്നില്ല.
നെക്‌സോൺ EV വിലയും എതിരാളികളും
ടാറ്റ നെക്‌സോൺ EV യുടെ വില 14.49 ലക്ഷം മുതൽ 19.49 ലക്ഷം രൂപ വരെയാണ് (എക്സ്-ഷോറൂം ഡൽഹി). നെക്‌സോൺ EV-യിൽ രണ്ട് വലിപ്പത്തിലുള്ള ബാറ്ററികൾ ലഭ്യമാണ്, 30 kWh, 40.5 kWh എന്നിവ. അവ ഓരോന്നിനും അതിൻ്റേതായ സിംഗിൾ-മോട്ടോർ സജ്ജീകരണവും പെർഫോമൻസ് റേറ്റിംഗും ലഭിക്കുന്നു. ഇതിൻ്റെ നേരിട്ടുള്ള എതിരാളി മഹീന്ദ്ര XUV400 ആണ്, അതേസമയം ഇത് ഹ്യൂണ്ടായ് കോന ഇലക്ട്രിക്, MG ZS EV എന്നിവയെക്കാൾ ലാഭകരമായ ഓപ്ഷനായാണ് ഇത് വരുന്നത്.
കൂടുതൽ വായിക്കൂ: നെക്‌സോൺ EV ഓട്ടോമാറ്റിക്
0 out of 0 found this helpful